x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റ്; അ​ഫ്ഗാ​നെ അ​ട്ടി​മ​റി​ച്ച് നേ​പ്പാ​ൾ

സ്പോർട്സ് ഡെസ്ക്
Published: September 25, 2026 03:28 PM IST | Updated: September 25, 2026 03:53 PM IST

അ​ഫ്ഗാ​നി​സ്ഥാ​ൻ നേ​പ്പാ​ൾ മ​ത്സ​ര​ത്തി​ൽ നി​ന്ന്.

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ​ന്മാ​രു​ടെ ടി20 ക്രി​ക്ക​റ്റി​ൽ ക​രു​ത്ത​രാ​യ അ​ഫ്ഗാ​നി​സ്ഥാ​നെ അ​ട്ടി​മ​റി​ച്ച് നേ​പ്പാ​ൾ. ടോ​സ് നേ​ടി ‌‌ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 102 റ​ൺ​സാ​ണ് നേ​ടി​യ​ത്. നേ​പ്പാ​ളി​നാ​യി കു​ഷാ​ൽ ഭു​ർ​ട്ട​ൽ 21 റ​ൺ​സി​ന് നാ​ലു വി​ക്ക​റ്റും, ല​ളി​ത് രാ​ജ്ബ​ൻ​ഷി 13 റ​ൺ​സി​ന് മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി.

സ്കോ​ർ: അ​ഫ്ഗാ​നി​സ്ഥാ​ൻ 102/7, നേ​പ്പാ​ൾ 103/5 (17.2). മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ 31 റ​ൺ​സി​ന് മൂ​ന്നു വി​ക്ക​റ്റ് എ​ന്ന നി​ല​യി​ൽ പ​ത​റി​യ നേ​പ്പാ​ളി​നെ സു​ന്ദീ​പ് ജോ​റ​യു​ടെ​യും (34), ക്യാ​പ്റ്റ​ൻ രോ​ഹി​ത് പൗ​ഡ​ലി​ന്‍റെ​യും ( 33) മി​ക​ച്ച ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ച​ത്. ഒ​ടു​വി​ൽ 16 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 103 റ​ൺ​സെ​ടു​ത്ത് നേ​പ്പാ​ൾ ച​രി​ത്ര വി​ജ​യം കു​റി​ക്കു​ക​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കു​ക​യും ചെ​യ്തു.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു ജ​യ​വും തോ​ൽ​വി​യു​മ​ട​ക്കം ര​ണ്ട് പോ​യി​ന്‍റാ​ണ് അ​ഫ്ഗാ​നു​ള്ള​ത്. നേ​പ്പാ​ളി​നും ര​ണ്ട് പോ​യി​ന്‍റു​ണ്ട്. അ​വ​സാ​ന​മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നെ തോ​ൽ​പ്പി​ക്കാ​നാ​യാ​ൽ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി നേ​പ്പാ​ളി​ന് ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റാം. അ​തേ​സ​മ​യം ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കും അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കാ​മെ​ന്ന​തി​നാ​ൽ അ​ഫ്ഗാ​നും സാ​ധ്യ​ത​യു​ണ്ട്.

Tags : AsianGames Cricket Nepal Afghanistan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up