x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണം ബമ്പറിൽ ബമ്പറടിച്ച് ലോട്ടറി വകുപ്പ്; 90 ലക്ഷം ടിക്കറ്റുകൾ വിറ്റു

വെബ് ഡെസ്ക്
Published: September 25, 2026 03:21 PM IST | Updated: September 25, 2026 03:22 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിൽ ആദ്യമായി തിരുവോണം ബമ്പറിന്‍റെ 90 ലക്ഷം ടിക്കറ്റുകളും പൂർണമായി വിറ്റുതീർന്നു. നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് റിക്കോർഡ് വിൽപന. കഴിഞ്ഞ വർഷം 75 ലക്ഷവും 2024-ൽ 71.50 ലക്ഷവുമായിരുന്നു വിറ്റ ടിക്കറ്റുകളുടെ എണ്ണം. 30 കോടി രൂപയാണ് ഈ വർഷത്തെ ഒന്നാം സമ്മാനം.

500 രൂപ വിലയുള്ള 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതിലൂടെ 450 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ജിഎസ്ടി ഉൾപ്പെടെ ഏജന്‍റുമാർ ലോട്ടറി കാര്യാലയത്തിൽ അടയ്ക്കുന്നത് ടിക്കറ്റൊന്നിന് 411 രൂപയാണ്. ഏജൻസി കമ്മീഷനും ജിഎസ്ടി ഒഴിച്ചുള്ള തുകയും കണക്കാക്കിയാൽ സർക്കാരിന് ഒരു ടിക്കറ്റിൽ നിന്ന് ഏകദേശം 268 രൂപ ലഭിക്കും.

ഈ കണക്കുപ്രകാരം 90 ലക്ഷം ടിക്കറ്റുകൾ വഴി സർക്കാർ ഖജനാവിലേക്ക് 241.20 കോടിയിലധികം രൂപയെത്തി. ഇതിൽ 125.54 കോടി രൂപയാണ് സമ്മാന ഇനത്തിൽ നൽകുന്നത്. ജിഎസ്ടി ഇനത്തിൽ ലഭിക്കുന്ന 128.52 കോടി രൂപയുടെ പാതിയും കേരളത്തിന് സ്വന്തമാകും.

Tags : LotteryDepartment Bumper OnamBumper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up