x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ണന്തലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികൾ പിടിയിൽ

വെബ് ഡെസ്ക്
Published: September 25, 2026 03:36 PM IST | Updated: September 25, 2026 03:36 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മണ്ണന്തലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസുള്ളവരാണ് പിടിയിലായത്.

പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകാതെ പെണ്‍കുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചെന്നുമാണു പരാതി. പെണ്‍കുട്ടിയും വിദ്യാര്‍ഥികളും വ്യത്യസ്ത സ്‌കൂളുകളിലാണു പഠിക്കുന്നത്.

സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണു പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്. തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെയും പൊലിസിനെയും അറിയിച്ചു. ഇതിനു പിന്നാലെയാണ് കുട്ടികളെ പിടികൂടിയത്.

പിടിയിലായ മൂന്ന് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പൊലിസ് അറിയിച്ചു.

Tags : Girl Assaulted Students Sexually Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up