x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുതിരയുടെ അസ്ഥികൂടം എഴുതുന്ന ഈജിപ്ഷ്യൻ ചരിത്രം; 3,000 വർഷം പഴക്കമുള്ള റാംസെസ് രണ്ടാമന്‍റെ കോട്ട വെളിപ്പെടുത്തുന്ന രഹസ്യങ്ങൾ

റിസെർച്ച് ഡെസ്‌ക്
Published: September 25, 2026 04:57 PM IST | Updated: September 25, 2026 05:01 PM IST

നൈ​ൽ മേഖലയിലെ ഖനനത്തിൽ കണ്ടെത്തിയ യു​ദ്ധ​ക്കു​തി​ര​യു​ടെ അ​സ്ഥി​കൂ​ടം.

ഈജിപ്ഷ്യൻ ന്യൂ കിംഗ്ഡം കാലഘട്ടത്തിലെ സാധാരണക്കാരുടെ, സൈനികരുടെ ജീവിതം എങ്ങനെയായിരുന്നു? ഇരുളടഞ്ഞുകിടന്ന ചില അധ്യായങ്ങളിലേക്കു വെളിച്ചംവീശുന്ന പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണു പുരാവസ്തു ഗവേഷകർ! നൈ​ൽ ന​ദീ​ത​ട മേഖലയിലെ പു​രാ​ത​ന സൈ​നി​കകേ​ന്ദ്ര​ത്തി​ൽ നടന്ന ഖനനത്തിലാണ് അദ്ഭുതകരമായ കണ്ടെത്തൽ. മൂ​വാ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റാം​സെ​സ് ര​ണ്ടാ​മ​ൻ രാ​ജാ​വി​ന്‍റെ ശി​ലാ​ഫ​ല​കം, യു​ദ്ധ​ക്കു​തി​ര​യു​ടെ അ​സ്ഥി​കൂ​ടം തുടങ്ങിയ നിരവധി ശേഷിപ്പുകൾ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ഈ​ജി​പ്റ്റി​ലെ ഇ​ന്ന​ത്തെ ബെ​ഹെ​യ്‌​റ പ്ര​വി​ശ്യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന 'അ​ൽ-​അ​ബ്ഖാ' (ടെ​ൽ അ​ൽ-​അ​ബ്ഖൈ​ൻ) എ​ന്ന പു​രാ​വ​സ്തു കേ​ന്ദ്ര​ത്തി​ലാ​ണു ഗവേഷണം പുരോഗമിക്കുന്നത്.

K-Rail Survey

സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന യു​ദ്ധ​ക്കു​തി​ര​യു​ടെ പൂ​ർ​ണ​മാ​യ അ​സ്ഥി​കൂ​ട​മാ​ണു ഗ​വേ​ഷ​ക​ർ വീ​ണ്ടെ​ടു​ത്ത​ത്. കു​തി​ര​യു​ടെ ശ​രീ​ര​ത്തോ​ടൊ​പ്പം അ​തി​നെ ര​ഥ​ത്തി​ൽ ബ​ന്ധി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​ലാ​ബാ​സ്റ്റ​റി​ലും ചു​ണ്ണാ​മ്പു​ക​ല്ലി​ലും തീ​ർ​ത്ത അ​പൂ​ർ​വ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു പ്ര​ത്യേ​ക ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ക്കം ചെ​യ്ത​താ​ണെ​ന്നാ​ണ് ഈ​ജി​പ്ഷ്യ​ൻ പു​രാ​വ​സ്തു​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പു​രാ​ത​ന ഈ​ജി​പ്തി​ൽ​നി​ന്ന് കു​തി​ര​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തു​വ​ള​രെ അ​പൂ​ർ​വ​മാ​യ​തി​നാ​ൽ ക​ണ്ടെ​ത്ത​ൽ ച​രി​ത്ര ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​കും.

യു​ദ്ധ​ങ്ങ​ളി​ലെ വി​ജ​യ​ങ്ങ​ളും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ്ര​താ​പ​വും വി​ളി​ച്ചോ​തു​ന്ന ശി​ലാ​ഫ​ല​ക​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വി​ടെ​നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൊ​ന്നു പ്ര​ശ​സ്ത​മാ​യ റാം​സെ​സ് ര​ണ്ടാ​മ​ൻ രാ​ജാ​വി​ന്‍റെ ജ​ന​ന​പ്പേ​രും സിം​ഹാ​സ​ന​പ്പേ​രും ഹോ​റ​സ് നാ​മ​വും ആ​ലേ​ഖ​നം ചെ​യ്ത ഒ​ന്നാ​ണ്. റാം​സെ​സ് ര​ണ്ടാ​മ​ന്‍റെ മ​ക​നാ​യ മെ​ർ​നെ​പ്ത രാ​ജാ​വി​നെ സേ​ത്ത് ദൈ​വ​ത്തോ​ട് ഉ​പ​മി​ക്കു​ന്ന​താ​ണു ര​ണ്ടാ​മ​ത്തെ ഫ​ല​കം. ലി​ബി​യ​ൻ ഗോ​ത്ര​ത്തി​ൽ​പ്പെ​ട്ട ത​ട​വു​കാ​ര​നെ ബ​ന്ധ​ന​സ്ഥ​നാ​ക്കി​യ രീ​തി​യി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ശി​ലാ​ഫ​ല​ക​വും ക​ണ്ടെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

K-Rail Survey

ലി​ബി​യ​ൻ ഗോ​ത്ര​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു വി​ദേ​ശ ക​ട​ന്നു​ക​യ​റ്റ​ക്കാ​രി​ൽ​നി​ന്നും രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന സൈ​നി​ക താ​വ​ള​മാ​യി​രു​ന്നു ഈ ​കോ​ട്ട. എ​ന്നാ​ൽ കേ​വ​ലം സൈ​നി​ക കേ​ന്ദ്രം എ​ന്ന​തി​ലു​പ​രി ഇ​വി​ടെ സ​ജീ​വ​മാ​യ ഗ്രാ​മീ​ണ ജീ​വി​ത​വും നി​ല​നി​ന്നി​രു​ന്നു. ഇ​ഷ്ടി​ക​ക​ൾകൊ​ണ്ടു നിർമിച്ച വീ​ടു​ക​ൾ, കി​ണ​റു​ക​ൾ, ധാ​ന്യ​പ്പു​ര​ക​ൾ, വ​ഴി​ക​ൾ, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ൺ​പാ​ത്ര അ​ടു​പ്പു​ക​ൾ എ​ന്നി​വ കോ​ട്ട​യ്ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​യ്യ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ൺ​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ല​ഭി​ച്ചു. മീ​ൻ, താ​മ​ര​പ്പൂ​വ്, മു​ത​ല​യു​ടെ ചെ​തു​മ്പ​ൽ, ബാ​ബൂ​ൺ കു​ര​ങ്ങു​ക​ൾ എ​ന്നി​വ​യു​ടെ രൂ​പ​ത്തി​ലു​ള്ള മ​ൺ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും. അ​ക്കാ​ല​ത്ത് സൂ​ക്ഷി​ച്ച ധാ​ന്യ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ചി​ല ധാ​ന്യ​പ്പു​ര​ക​ളി​ൽ​നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഖ​ന​നം തു​ട​രാ​നാ​ണു ഗ​വേ​ഷ​ക​രു​ടെ തീ​രു​മാ​നം.

Tags : InternationalNews History Archeology RamsesII AncientEgypt NileRiver Beheiraprovince

Recent News

Corehub Up