വെയ്ൽസിനെ പരാജയപ്പെടുത്തിയ പോർച്ചുഗൽ താരങ്ങളുടെ ആഘോഷം
ലിസ്ബൺ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഡി മത്സരത്തിൽ പൊർച്ചുഗലിന് ആവേശ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ വെയ്ൽസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ജാവോ ഫെലിക്സ് ആണ് പോർച്ചുഗലിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 22-ാം മിനിറ്റലാണ് ഫെലിക്സ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പോർച്ചുഗലിന് മൂന്ന് പോയിന്റായി. ഗ്രൂപ്പ് ഡിയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് പോർച്ചുഗൽ.
Tags : UEFA Nations League Football Portugal beats Wales