കഴിഞ്ഞ ദിവസം യുക്രെയ്നിലെ സാപ്പോറിഷ്യയിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്ന കെട്ടിടം.
കീവ്: ഇന്ത്യൻ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്‍റെ ആഴ്സൽ മിത്തൽ ഉരുക്കുനിർമാണ കന്പനി യുക്രെയ്നിലെ പ്രവർത്തനം നിർത്തുന്നതായി അറിയിച്ചു. നിരന്തര റഷ്യൻ മിസൈൽ ആക്രമണം മൂലം ഉത്പാദനം പുനരാരംഭിക്കാൻ കഴിയാത്തതാണ് കാരണം.
അഞ്ച് ആഴ്ചയ്ക്കിടെ നാലു തവണയാണ് ആഴ്സലർ മിത്തൽ സ്റ്റീൽ പ്ലാന്‍റിൽ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായത്. അഞ്ചു തൊഴിലാളികൾ കൊല്ലപ്പെട്ടതിനു പുറമേ വിപുലമായ നാശനഷ്ടങ്ങളുമുണ്ടായി.
കന്പനിക്ക് സുരക്ഷിതമായി പ്രവർത്തിക്കാവില്ലെന്നു ബോധ്യപ്പെട്ടതായി ആഴ്സലർ മിത്തൽ അധികൃതർ യുക്രെയ്ൻ സർക്കാരിനെ അറിയിച്ചു.
ആഴ്സലർ മിത്തൽ പൂട്ടുന്നത് യുക്രെയ്നു വലിയ സാന്പത്തിനഷ്ടമുണ്ടാക്കും. യുക്രെയ്ന്‍റെ കയറ്റുമതിയിൽ 15 ശതമാനവും ഉരുക്ക് ഉത്പന്നങ്ങളാണ്.
വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ക്ഷാമം നേരിടുന്ന യുക്രെയ്നിൽ റഷ്യ അടുത്തകാലത്ത് വ്യോമാക്രമണം വർധിപ്പിച്ചിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ജറ്റ് എൻജിൻ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യൻ ആക്രമണം. രണ്ട് ആയുധങ്ങളും വെടിവച്ചിടാൻ ബുദ്ധിമുട്ടാണ്.
Tags : Ukraine war Russia ArcelorMittal