ജർമനി-നെതർലൻഡ്സ് മത്സരത്തിലെ ദൃശ്യം
ആംസ്റ്റർഡാം: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജർമനി-നെതർലൻഡ്സ് മത്സരം സമനിലയിൽ. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഫെലിക്സ് എൻമേച്ചയാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. കോഡി ഗാക്പോയാണ് നെതർലൻഡ്സിനായി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതമായി. മൂന്ന് പോയിന്റുള്ള ഗ്രീസാണ് ഒന്നാമതുള്ളത്.
Tags : UEFA Nations League Football Germany Netherlands Draw