ദീപിക കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ‘ദീപിക - ഡിസിഎൽ കളർ ഇന്ത്യ സീസൺ 5’ മത്സരത്തിന് തുടക്കമായി. അതേസമയം, ഇന്ന് അവധിയുള്ള സ്കൂളുകളിൽ അടുത്തുവരുന്ന പ്രവൃത്തിദിനത്തിലായിരിക്കും മത്സരം.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്.
പ്രശസ്ത സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുക.

ഈ വമ്പൻ സംരംഭത്തിന് കരുത്തേകിക്കൊണ്ട് കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ ദീപികയോടൊപ്പം കൈകോർക്കുന്നു: അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് കാഞ്ഞിരപ്പള്ളി, ട്രെൻഡ്സ്, ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ, ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് & റിസോർട്ട്സ് കോഴിക്കോട്, സൗത്ത് ഇന്ത്യൻ ബാങ്ക്, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് പറശിനിക്കടവ് കണ്ണൂർ, സ്മാർട്ട് മീഡിയ കോളജ് തൃശൂർ, ഫിഷ് ആൻഡ് മീറ്റ്, റെഡി ടു കുക്ക് വിതരണരംഗത്തെ ഓൺലൈൻ പ്ലാറ്റ്ഫോമായ സീബെറി.
ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷൽ സ്കൂൾ കുട്ടികൾക്കായി ‘കളർ ഇന്ത്യ’ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നുണ്ട്.
Tags : Deepika ColourIndia Competition Painting Students School DCL DeepikaNewspaper