x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേൽക്കൂര തകർന്ന് നിരവധിപ്പേർക്കു പരിക്ക്; സ്കൂൾ ഗെയിംസ് നീന്തൽ മാറ്റി

വെബ്ഡെസ്ക്
Published: October 2, 2026 10:17 PM IST | Updated: October 2, 2026 10:17 PM IST

പ്രതീകാത്മക ചിത്രം - എഐ

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന സ്കൂ​​​​ൾ ഗെ​​​​യിം​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തൃ​​​​ശൂ​​​​രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന നീ​​​​ന്ത​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ചു. അ​​​​ക്വാ​​​​ട്ടി​​​​ക് കോം​​​​പ്ല​​​​ക്സി​​​​ൽ നി​​​​ർ​​​​മി​​​​ച്ച മേ​​​​ൽ​​​​ക്കൂ​​​​ര​​​​യു​​​​ടെ ഷീ​​​​റ്റു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം രാ​​​​ത്രി കാ​​​​റ്റി​​​​ലും മ​​​​ഴ​​​​യി​​​​ലും ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണു മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ള​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​തോ​​​​ടെ​​​​യാ​​​​ണു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ മാ​​​​റ്റി​​​​യ​​​​ത്.

മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്നും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്നും ല​​​​ഭി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ലാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നു സം​​​​ഘാ​​​​ട​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു. മ​​​​ത്സ​​​​ര​​​​വേ​​​​ദി​​​​യും തീ​​​​യ​​​​തി​​​​യും പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ക്കും.

പ​​​​രി​​​​ക്കേ​​​​റ്റ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​കൂ​​​​ടി പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​കും മ​​​​ത്സ​​​​ര​​​​ന​​​​ട​​​​ത്തി​​​​പ്പ്. എ​​​​ന്നാ​​​​ൽ, മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​ല്ലാ​​​​തെ​​​​യാ​​​​ണു മ​​​​ത്സ​​​​ര​​​​ം മാ​​​​റ്റി​​​​യ​​​​തെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചു ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ളും പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.നീ​​​​ന്ത​​​​ൽ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന്‍റെ ന​​​​ട​​​​ത്തി​​​​പ്പി​​​​ൽ അ​​​​ടി​​​​മു​​​​ടി പി​​​​ഴ​​​​വു​​​​ണ്ടാ​​​​യി.

വേ​​​​ദി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രോ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ആം​​​​ബു​​​​ല​​​​ൻ​​​​സ് ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തു വൈ​​​​കി. വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കു മ​​​​തി​​​​യാ​​​​യ താ​​​​മ​​​​സ​​​​സൗ​​​​ക​​​​ര്യ​​​​മോ ഭ​​​​ക്ഷ​​​​ണ​​​​മോ ഒ​​​​രു​​​​ക്കി​​​​യി​​​​ല്ലെ​​​​ന്നും പ​​​​രാ​​​​തി​​​​യു​​​​ണ്ട്.

മു​​​​ൻ​​​​ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഭ​​​​ക്ഷ​​​​ണ​​​​വും താ​​​​മ​​​​സ​​​​വും ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​ക്കു​​​​റി 150 രൂ​​​​പ​​​​വീ​​​​തം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​ത്. വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്ക് ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​പോ​​​​ലും തു​​​​ക അ​​​​പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണെ​​​​ന്നും സം​​​​ഘാ​​​​ട​​​​ക​​​​രെ​​​​പ്പോ​​​​ലും ക​​​​ണ്ടി​​​​ല്ലെ​​​​ന്നും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

Tags : SeveralInjured RoofCollapses SchoolGames Postponed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up