Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Postponed

ചീഫ് സെക്രട്ടറിക്കെതിരേ അന്വേഷണം: ഹർജി മാറ്റി

കൊ​​​ച്ചി: ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​കി​​​നെ​​​തി​​​രാ​​​യ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​ഷ്പ​​​ക്ഷ​​​വും സ്വ​​​ത​​​ന്ത്ര​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ൻ സ്കൂ​​​ൾ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ൻ ​​​കൂ​​​ടി​​​യാ​​​യ അ​​​നി​​​ൽ ബോ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി പ​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.

ഡോ. ​​​ജ​​​യ​​​തി​​​ല​​​ക് സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നും സ്വ​​​ത്തു​​​വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​​ച്ചെ​​​ന്നു​​​മ​​​ട​​​ക്കം ആ​​​രോ​​​പി​​​ച്ച് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വി​​​ജി​​​ല​​​ൻ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം പോ​​​ലു​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ഹ​​​ർ​​​ജി.

വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തു​​​കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ൻ ഹ​​​ർ​​​ജി മാ​​​റ്റി​​​യ​​​ത്.

Kerala

എ​ഫ്സി​ആ​ർ​എ​ ബിൽ മാറ്റിവച്ചു; വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പാ​​​സാ​​​ക്കാ​​​ൻ നീ​​​ക്കം

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പാ​​​സാ​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​ത്കാ​​​ല​​​ത്തേ​​​ക്കു മാ​​​റ്റി​​​വ​​​ച്ചു. കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രി​​​ച്ച​​​ടി ഭ​​​യ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി.

ബി​​​ല്ലി​​​നെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ ​​​സ​​​ഖ്യം എം​​​പി​​​മാ​​​രും സി​​​ബി​​​സി​​​ഐ അ​​​ട​​​ക്കം വി​​​വി​​​ധ ക്രൈ​​​സ്ത​​​വ​​​സ​​​ഭാ നേ​​​താ​​​ക്ക​​​ളും പ്ര​​​തി​​​ഷേ​​​ധം ക​​​ടു​​​പ്പി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് മു​​​ൻ​​​ തീ​​​രു​​​മാ​​​നം മാ​​​റ്റി, അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷം ലോ​​​ക്സ​​​ഭ​​​യു​​​ടെ ഇ​​​ന്ന​​​ല​​​ത്തെ കാ​​​ര്യ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ​​​നി​​​ന്നു എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ നീ​​​ക്കി​​​യ​​​ത്.

വി​​​വാ​​​ദ എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ​​​തി​​​രേ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ വ​​​ൻ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ​​​യാ​​​ണ് ബി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു മാ​​​റ്റി​​​യ​​​താ​​​യി ന്യൂ​​​ന​​​പ​​​ക്ഷ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു ലോ​​​ക്സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

പ്ര​​​തി​​​ഷേ​​​ധം ക​​​ടു​​​പ്പി​​​ക്കാ​​​നാ​​​യി പ്ര​​​ചാ​​​ര​​​ണം നി​​​ർ​​​ത്തി​​​വ​​​ച്ച് എ​​​ല്ലാ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രോ​​​ടും ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്താ​​​ൻ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തും സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി. ചൊ​​​വ്വാ​​​ഴ്ച പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ലോ​​​ക്സ​​​ഭ​​​യു​​​ടെ ഇ​​​ന്ന​​​ല​​​ത്തെ കാ​​​ര്യ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നും ബി​​​ൽ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​ലും നി​​​ശ്ച​​​യി​​​ച്ച​​​താ​​​യി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

എ​​​ഫ്സി​​​ആ​​​ർ​​​എ ബി​​​ല്ലി​​​നെ​​​തി​​​രേ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ്, ഹൈ​​​ബി ഈ​​​ഡ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​ത്തി​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ബി​​​ല്ലി​​​ലെ 20 വി​​​വാ​​​ദ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ ഭേ​​​ദ​​​ഗ​​​തി പ്ര​​​മേ​​​യ​​​ത്തി​​​നും നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള തു​​​ട​​​ങ്ങി​​​യ​​​യു​​​ട​​​ൻ പ്ര​​​തി​​​പ​​​ക്ഷം പ്ര​​​ശ്നം ഉ​​​ന്ന​​​യി​​​ച്ചു ബ​​​ഹ​​​ളം വ​​​ച്ച​​​തോ​​​ടെ ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ സ​​​ഭ പി​​​രി​​​യു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചു. യു​​​ഡി​​​എ​​​ഫ് എം​​​പി​​​മാ​​​ർ​​​ക്കു​​​പു​​​റ​​​മെ എ​​​ൽ​​​ഡി​​​എ​​​ഫ് എം​​​പി​​​യാ​​​യ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി.

ഇ​​​ന്ത്യ​​​യി​​​ലെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ക്രൈ​​​സ്ത​​​വ ​​​സ​​​ഭ​​​ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​വും ദീ​​​പി​​​ക പ​​​ത്ര​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടും ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കി​​​ട്ടി​​​യേ​​​ക്കാ​​​വു​​​ന്ന വോ​​​ട്ടു​​​ക​​​ൾ​​​പോ​​​ലും ന​​​ഷ്‌​​​ട​​​മാ​​​യേ​​​ക്കാ​​​മെ​​​ന്നും അ​​​മി​​​ത് ഷാ​​​യെ നേ​​​രി​​​ട്ടു​​​ വി​​​ളി​​​ച്ച് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ​​​യാ​​​ണു വി​​​വാ​​​ദ ബി​​​ൽ തി​​​ര​​​ക്കി​​​ട്ടു പാ​​​സാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ​​​നി​​​ന്നു കേ​​​ന്ദ്രം പി​​​ൻ​​​വാ​​​ങ്ങി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം 25ന് ​​​ബി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തു​​​ വ​​​ലി​​​യ രാ​​​ഷ്‌​​​ട്രീ​​​യ കൊ​​​ടു​​​ങ്കാ​​​റ്റി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ളം, ആ​​​സാം, ത​​​മി​​​ഴ്നാ​​​ട്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇ​​​ല്ലാ​​​ത്ത അ​​​വ​​​സ​​​രം മു​​​ത​​​ലെ​​​ടു​​​ത്ത് വി​​​വാ​​​ദ ബി​​​ൽ പാ​​​സാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ന്ത്രംകൂ​​​ടി​​​യാ​​​ണു പൊ​​​ളി​​​ഞ്ഞ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യി അ​​​ന​​​വ​​​സ​​​ര​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി ഫ​​​ല​​​ത്തി​​​ൽ എ​​​ൻ​​​ഡി​​​എ​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യും യു​​​ഡി​​​എ​​​ഫി​​​നും എ​​​ൽ​​​ഡി​​​എ​​​ഫി​​​നും രാ​​​ഷ്‌​​​ട്രീ​​​യനേ​​​ട്ട​​​വു​​​മാ​​​യി മാ​​​റി​​​യെ​​​ന്ന് ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം വി​​​ല​​​യി​​​രു​​​ത്തി.

അ​​​തേ​​​സ​​​മ​​​യം, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം വി​​​വാ​​​ദ എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ ജൂ​​​ലൈ​​​യി​​​ലെ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വീ​​​ണ്ടും കൊ​​​ണ്ടു​​​വ​​​ന്ന് പാ​​​സാ​​​ക്കാ​​​നാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം.

തെറ്റിദ്ധരിപ്പിക്കുന്നു

 ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​​​​ദേ​​​​​​​ശ സം​​​​​​​ഭാ​​​​​​​വ​​​​​​​ന നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ നി​​​​​​​യ​​​​​​​മ​​​​​​​ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ബി​​​​​​​ല്ലി​​​​നെ​​​​ക്കു​​​​റി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​ങ്ങ​​​​ൾ തെ​​​​റ്റാ​​​​യ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി കി​​​​ര​​​​ൺ റി​​​​ജി​​​​ജു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​നി​​​​ന്നു​​​​ള്ള അം​​​​ഗ​​​​ങ്ങ​​​​ൾ വി​​​​ഷ​​​​യം വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യാ​​​​ണ്. ബി​​​​​ല്‍ ഇ​​​​​ന്ന​​ലെ പ​​​​​രി​​​​​ഗ​​​​​ണ​​​​ന​​​​യ്ക്ക് എ​​​​​ടു​​​​​ക്കി​​​​​ല്ലെ​​​​​ന്ന് കോ​​​​​ണ്‍ഗ്ര​​​​​സ് അം​​​​​ഗ​​​​​ങ്ങ​​​​​ളെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​ണെ​​​​ന്നും മ​​​​ന്ത്രി സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ബി​​​​ല്ലി​​​​നെ​​​​ക്കു​​​​റി​​​​ച്ചു കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന തെ​​​​​റ്റാ​​​​​യ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ അ​​​​​ടി​​​​​സ്ഥാ​​​​​ന ര​​​​​ഹി​​​​​ത​​​​​മാ​​​​​ണ്. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ കോ​​​​​ണ്‍ഗ്ര​​​​​സും ക​​​​​മ‍്യൂ​​​​​ണി​​​​​സ്റ്റ് പാ​​​​​ര്‍ട്ടി​​​​​യും ജ​​​​​ന​​​​​ങ്ങ​​​​​ളെ തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും മ​​​​​ന്ത്രി സ​​​​ഭ​​​​യി​​​​ൽ വാ​​​​​ദി​​​​​ച്ചു.

International

സു​​ര​​ക്ഷാ​ ഭീ​​ഷ​​ണി; നൈ​​ജീ​​രി​​യ​യി​ൽ ഈ​സ്റ്റ​ർ വി​ശു​ദ്ധ കു​ർ​ബാ​ന നേ​​ര​​ത്തേ​​യാ​​ക്കി

അ​​​​​ബൂ​​​​​ജ: ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സു​​​​​ര​​​​​ക്ഷാ​​​​ഭീ​​​​​ഷ​​​​​ണി നി​​​​​ല​​​​​നി​​​​​ല്‍​ക്കു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ പ​​​ള്ളി​​​ക​​​ളി​​​ൽ ഈ​​​​​സ്റ്റ​​​​​ർ ദി​​​​​ന​​​​​ത്തി​​​​​ലെ വി​​​​​ശു​​​​​ദ്ധ കു​​​​​ര്‍​ബാ​​​​​ന നേ​​​​​ര​​​​​ത്തേ ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്കാ​​​​​ന്‍ തീ​​​​​രു​​​​​മാ​​​​​നം.

മു​​​​​ന്‍വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളി​​​​​ല്‍ പു​​​​ല​​​​ർ​​​​ച്ചെ ന​​​​ട​​​​ന്നു​​​​വ​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം ശ​​​​​നി​​​​​യാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​ഞ്ചി​​​​നു ന​​​​ട​​​​ത്താ​​​​നാ​​​​ണു മെ​​​​​ത്രാ​​​​​ന്മാ​​​​​ര്‍ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് എ​​​​ല്ലാ ഇ​​​​​ട​​​​​വ​​​​​ക​​​​​ക​​​​​ള്‍​ക്കും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

വി​​​​ശേ​​​​ഷ​​​​ദി​​​​ന​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തെ ക്രൈ​​​​സ്ത​​​​വ​​​​ർ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ്. പ്ലേ​​​​​​​റ്റോ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ ജോ​​​​​​​സ് സി​​​​​​​റ്റി​​​​​​​ക്ക​​​​​​​ടു​​​​​​​ത്ത ആം​​​​​​​ഗ്വാ​​​​​​​ൻ റു​​​​​​​കു​​​​​​​ബ​​​​​​​യി​​​​​​​ൽ ഓ​​​​​​​ശാ​​​​​​​ന​​​​​​​ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച​​​​​​​യു​​​​​​​ണ്ടാ​​​​​​​യ ഭീ​​​​​​​ക​​​​​​​രാ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 27 പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടി​​​​രു​​​​ന്നു.

ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ വി​​​​ശേ​​​​ഷ​​​​ദി​​​​ന​​​​ങ്ങ​​​​ളാ​​​​യ ക്രി​​​​​സ്​​​​​മ​​​​​സ്, ഈ​​​​​സ്റ്റ​​​​​ര്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ദി​​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ പ​​​​തി​​​​വാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു സു​​​​ര​​​​ക്ഷ മു​​​​ൻ​​​​നി​​​​ർ​​​​ത്തി പു​​​​ല​​​​ർ​​​​ച്ചെ​​​​യു​​​​ള്ള തി​​​​രു​​​​ക്ക​​​​ർ​​​​മ്മ​​​​ങ്ങ​​​​ൾ നേ​​​​ര​​​​ത്തേ​​​​യാ​​​​ക്കാ​​​​ൻ സ​​​​ഭാ​​​​ധി​​​​കൃ​​​​ത​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

National

എഫ്സിആർഎ ബിൽ മാറ്റിവയ്ക്കണം: സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ദ​​​മാ​​​യ എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ തി​​​ര​​​ക്കി​​​ട്ട് ഇ​​​ന്നു പാ​​​സാ​​​ക്ക​​​രു​​​തെ​​​ന്ന് ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​ സ​​​മി​​​തി (​​​സി​​​ബി​​​സി​​​ഐ) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​ശ​​​ദ​​​മാ​​​യ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കാ​​​യി ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക്കു റ​​​ഫ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്ക്കും എം​​​പി​​​മാ​​​ർ​​​ക്കും അ​​​യ​​​ച്ച ക​​​ത്തി​​​ൽ സി​​​ബി​​​സി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​സ്തി​​​ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടു​​​ന്ന​​​തു​​​പോ​​​ലു​​​ള്ള ശി​​​ക്ഷ​​​ക​​​ളി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ നീ​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​ബി​​​സി​​​ഐ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ൽ കൂ​​​ട്ടോ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നും എം​​​പി​​​മാ​​​ർ​​​ക്കും അ​​​യ​​​ച്ച ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഏ​​​തെ​​​ങ്കി​​​ലും പോ​​​രാ​​​യ്മ​​​ക​​​ളോ വീ​​​ഴ്ച​​​ക​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ തി​​​രു​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സം​​​വി​​​ധാ​​​നം ഉ​​​ണ്ടാ​​​കേ​​​ണ്ട​​​ത്. നി​​​ഷ്പ​​​ക്ഷ​​​മാ​​​യ വി​​​ധി​​​നി​​​ർ​​​ണ​​​യ​​​വും പ​​​രാ​​​തി​​​ക​​​ളു​​​ടെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് സ്വ​​​ത​​​ന്ത്ര അ​​​പ്പ​​​ലേ​​​റ്റ് അ​​​ഥോ​​​റി​​​റ്റി സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ളു​​​ടെ പേ​​​രി​​​ൽ ആ​​​സ്തി​​​ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടി സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തു​​​പോ​​​ലു​​​ള്ള അ​​​നു​​​പാ​​​ത​​​മി​​​ല്ലാ​​​ത്ത ശി​​​ക്ഷ​​​ക​​​ളി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക, ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും ജു​​​ഡീ​​​ഷ​​​ൽ മേ​​​ൽ​​​നോ​​​ട്ട​​​വും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന് വ്യ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷാ​​​ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക, ജീ​​​വ​​​കാ​​​രു​​​ണ്യ, വി​​​ദ്യാ​​​ഭ്യാ​​​സ, വി​​​ശ്വാ​​​സാ​​​ധി​​​ഷ്ഠി​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്വ​​​യം​​​ഭ​​​ര​​​ണാ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കു​​​ക, സു​​​താ​​​ര്യ​​​ത, ആ​​​നു​​​പാ​​​തി​​​ക​​​ത, വി​​​ശ്വാ​​​സം എ​​​ന്നി​​​വ​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള നി​​​യ​​​ന്ത്ര​​​ണ ച​​​ട്ട​​​ക്കൂ​​​ട് പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​മി​​​ത് ഷാ​​​യ്ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ലു​​​ണ്ട്.

കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​​മൂ​​​ല്യ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​ക​​​ണ​​​മെ​​​ന്നും സു​​​പ്ര​​​ധാ​​​ന സം​​​ഭാ​​​വ​​​ന​​​ക​​​ളെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ പ​​​ക​​​രം പ്രാ​​​പ്ത​​​മാ​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ബി​​​ൽ ഇ​​​ന്നു പാ​​​സാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ലോ​​​ക്സ​​​ഭ​​​ാ കാ​​​ര്യ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു ഞെ​​​ട്ടി​​​ക്കു​​​ന്നു​​​വെ​​​ന്ന് സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​ഡോ. മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു.

University News

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് 2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്റ​റി 2020, 2021, 2022, 2023 അ​ഡ്മി​ഷ​ൻ) 2026 മാ​ർ​ച്ച് 24 മു​ത​ൽ 31 വ​രെ ക്ര​മീ​ക​രി​ച്ചി​രു​ന്ന എ​ല്ലാ ബ്രാ​ഞ്ചു​ക​ളു​ടെ​യും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​ന​ർ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

2026 മേ​യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ബി​എ/ ബി​കോം/ ബി​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ്/ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) കോ​ഴ്സു​ക​ളു​ടെ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2022/2021 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി സു​വേ​ള​ജി വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ബ​യോ​സി​സ്റ്റ​മാ​റ്റി​ക്സ് ആ​ൻ​ഡ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 24ന് ​അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പ​ത്താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ച്ച് 11 വ​രെ​യു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

12ാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​യും മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​നം. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി​വ​ച്ചി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച വീ​ണ്ടും യോ​ഗം ചേ​രു​മെ​ന്നും അ​തി​നു​ശേ​ഷം പു​തു​ക്കി​യ തീ​യ​തി​ക​ളും പ​രീ​ക്ഷാ ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കൂ എ​ന്നും സി​ബി​എ​സ്ഇ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ വീ​ണ്ടും മാ​റ്റി​വ​ച്ചു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്.

പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ സി​ബി​എ​സ്ഇ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ൾ​ക്കും അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. അ​ഞ്ചാം തീ​യ​തി സാ​ഹ​ച​ര്യം വീ​ണ്ടും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സി​ബി​എ​സ്ഇ യോ​ഗം ചേ​രും.

തു​ട​ർ​ന്ന് ഏ​ഴു​മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​നം അ​റി​യി​ക്കും. യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ര​ണ്ടാം തീ​യ​തി​യി​ലെ പ​രീ​ക്ഷ​യും മാ​റ്റി​വ​ച്ചി​രു​ന്നു.

Kerala

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം; ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷ​മാ​റ്റ​ണ​മെ​ന്ന് ഗ​ൾ​ഫി​ലെ കേ​ര​ളാ പ​രീ​ക്ഷ​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ​ന​ൽ​കി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച​ത്തെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യും, അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലെ പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളു​മാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഒ​മ്പ​ത് പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് ഗ​ൾ​ഫി​ലു​ള്ള​ത്. കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലും ഒ​രേ ചോ​ദ്യ​പ്പേ​പ്പ​ർ വെ​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്താ​റു​ള്ള​ത്.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ൽ പ്ര​ത്യേ​ക ​ചോ​ദ്യ​പ്പേ​പ്പ​ർ വെ​ച്ച് പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബ​ഹ്റി​ൻ, ഇ​റാ​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ഞാ​യ​റാ​ഴ്‌​ച മാ​റ്റി​വെ​ച്ചി​രു​ന്നു.

Kerala

കേരള സ്റ്റോറി 2 റി​​​ലീ​​​സ് ത​​​ട​​​ഞ്ഞു

കൊ​​​ച്ചി: ‘കേ​​​ര​​​ള സ്റ്റോ​​​റി 2: ഗോസ് ​​​ബി​​​യോ​​​ണ്‍ഡ്’ എ​​​ന്ന സി​​​നി​​​മ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ദം പൂ​​​ര്‍ത്തി​​​യാ​​​കു​​​ന്ന​​​തു​​​വ​​​രെ റി​​​ലീ​​​സിം​​​ഗ് പാ​​​ടി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ഇ​​​ന്നു രാ​​​വി​​​ലെ ഹ​​​ര്‍ജി​​​യി​​​ല്‍ വീ​​​ണ്ടും വാ​​​ദം തു​​​ട​​​രും.

സി​​​നി​​​മ​​​യ്ക്കു പ്ര​​​ദ​​​ര്‍ശ​​​നാ​​​നു​​​മ​​​തി ന​​​ല്‍കി​​​യ​​​ത് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. നാ​​​ളെ സി​​​നി​​​മ​​​യു​​​ടെ റി​​​ലീ​​​സ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​തി​​​നു​​​മു​​​മ്പ് സി​​​നി​​​മ കാ​​​ണാ​​​ന്‍ കോ​​​ട​​​തി താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ഹ​​​ര്‍ജി നി​​​ല​​​നി​​​ല്‍ക്കു​​​മോ എ​​​ന്ന​​​തി​​​ല​​​ട​​​ക്കം എ​​​തി​​​ര്‍പ്പു​​​ന്ന​​​യി​​​ക്കാ​​​നു​​​ണ്ടെ​​​ന്ന് നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ അ​​​റി​​​യി​​​ച്ച​​​തി​​​നാ​​​ല്‍ ഇ​​​ന്ന​​​ലെ തു​​​ട​​​ര്‍വാ​​​ദം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള യു​​​വ​​​തി​​​ക​​​ള്‍ നി​​​ര്‍ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​നും തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കും​​​വേ​​​ണ്ടി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന്‍റെ ക​​​ഥ പ​​​റ​​​യു​​​ന്ന സി​​​നി​​​മ​​​യ്ക്കു കേ​​​ര​​​ള സ്റ്റോ​​​റി 2 എ​​​ന്നു പേ​​​രി​​​ട്ട​​​ത് ബോ​​​ധ​​​പൂ​​​ര്‍വ​​​മാ​​​ണെ​​​ന്നും സാ​​​മു​​​ദാ​​​യി​​​ക ചേ​​​രി​​​തി​​​രി​​​വി​​​ന​​​ട​​​ക്കം കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നു​​​മാ​​​ണ് ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി ശ്രീ​​​ദേ​​​വ് ന​​​മ്പൂ​​​തി​​​രി ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

Kerala

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവച്ചു

മാനന്തവാടി: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവച്ചു. ഫെബ്രുവരി 25ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് ഒന്നിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.

ടൗൺഷിപ്പിന്‍റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്‍റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്.

പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരു നില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിംഗ് റൂം, സ്റ്റഡി റൂം, ഡൈനിംഗ് റൂം, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ്: ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഉ​പ​ഹ​ർ​ജി​യി​ൽ ഉ​ത്ത​ര​വ് 16ലേ​ക്കു മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ടു​​​മ​​​ങ്ങാ​​​ട് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ന​​​ൽ​​​കി​​​യ ശി​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള മു​​​ൻ​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​ന്‍റെ ഉ​​​പ​​​ഹ​​​ർ​​​ജി​​​യി​​​ൽ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു പ​​​റ​​​യു​​​ന്ന​​​തു 16ലേ​​​ക്കു മാ​​​റ്റി. ഉ​​​ത്ത​​​ര​​​വു ത​​​യാ​​​റാ​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു കോ​​​ട​​​തി ന​​​ട​​​പ​​​ടി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യാ​​​ണു കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​എ​​​ൽ​​​എ ആ​​​യി​​​രു​​​ന്ന ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​നു നെ​​​ടു​​​മ​​​ങ്ങാ​​​ട് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ന​​​ൽ​​​കി​​​യ ശി​​​ക്ഷാ​​​വി​​​ധി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം താ​​​ൽ​​​ക്കാ​​​ലി​​​ക​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ച്ചി​​​രു​​​ന്നു.​​​

ഈ ​​​ശി​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട അ​​​പ്പീ​​​ലാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ശി​​​ക്ഷ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തി​​​ഭാ​​​ഗവും ശി​​​ക്ഷ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തും തൃ​​​പ്തി​​​ക​​​ര​​​വു​​​മാ​​​ണെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാദിച്ചു.

Kerala

ദേ​ശീ​യ പ​ണി​മു​ട​ക്ക്: വ്യാ​ഴാ​ഴ്ച​ത്തെ കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​ഴാ​ഴ്ച (12-02-26) ന​ട​ക്കാ​നി​രു​ന്ന കാ​രു​ണ്യ പ്ല​സ് (KN-610) ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് തീ​യ​തി മാ​റ്റി. ന​റു​ക്കെ​ടു​പ്പ് 13ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഡ​യ​റ​ക്ട​റേ​റ്റ് വി​കാ​സ് ഭ​വ​ന്‍ അ​റി​യി​ച്ചു.

പ​ണി​മു​ട​ക്ക് കാ​ര​ണം ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ധി​ക്കി​ല്ലെ​ന്ന കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. തീ​രു​മാ​നം കേ​ര​ള പേ​പ്പ​ർ ലോ​ട്ട​റി (റെ​ഗു​ലേ​ഷ​ൻ) നി​യ​മം, ച​ട്ടം 8(6) - ന് ​വി​ധേ​യ​മാ​യി ആ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി 17ലേ​ക്കു മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ജീ​​​വി​​​ത​​​യെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക്ഷേ​​​പി​​​ച്ച കേ​​​സി​​​ൽ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ ഇ​​​ൻ​​​ഫ്ലുവ​​​ൻ​​​സ​​​റാ​​​യ രാ​​​ഹു​​​ൽ ഈ​​​ശ്വ​​​റി​​​നു കോ​​​ട​​​തി ന​​​ൽ​​​കി​​​യ ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​തു കോ​​​ട​​​തി 17 ലേ​​​ക്കു മാ​​​റ്റി.

പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ മു​​​ഴു​​​വ​​​ൻ രേ​​​ഖ​​​ക​​​ളും കൈ​​​മാ​​​റി​​​യി​​​ല്ലെ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വാ​​​ദം പ​​​റ​​​യു​​​ന്ന​​​തു ര​​​ണ്ടു ത​​​വ​​​ണ മാ​​​റ്റി​​​വ​​​ച്ചു​​​വെ​​​ങ്കി​​​ൽ ഇ​​​ത്ത​​​വ​​​ണ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു കോ​​​ട​​​തി മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ബോ​​​ധി​​​പ്പി​​​ക്കാ​​​ൻ രാ​​​ഹു​​​ലി​​​നു കോ​​​ട​​​തി നേ​​​ര​​​ത്തേ നോ​​​ട്ടീസ് അ​​​യി​​​ച്ചി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ജീ​​​വി​​​ത​​​യെ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വീ​​​ണ്ടും അ​​​ധി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു എ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ പ​​​റ​​​യു​​​ന്നു. ഇ​​​ത് അ​​​തി​​​ജീ​​​വി​​​ത​​​യെ ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്നാ​​​ണു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം: ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

കോ​ഴി​ക്കോ​ട്: ബ​സി​ൽ വച്ച് ലൈം​ഗി​ക അ​തി​ക്ര​മ​മെ​ന്ന് കാ​ട്ടി വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ദീ​പ​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​ക്ക് ഇ​ന്നും ജാ​മ്യം ല​ഭി​ച്ചി​ല്ല. ഷി​ജിം​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം ആ​റി​ലേ​യ്ക്ക് മാ​റ്റി.

റി​മാ​ന്‍​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​ന്ന് ജാ​മ്യം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഷിം​ജി​ത​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് ന​ൽ​കും. ദീ​പ​കി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ​ട​ക​ര​യി​ലെ ബ​ന്ധു വീ​ട്ടി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ കു​റ്റം ചു​മ​ത്തി​യാ​ണ് ഷിം​ജി​ത​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്. ജ​നു​വ​രി 16നാ​ണ് ബ​സ് യാ​ത്ര​യ്ക്കി​ടെ ദീ​പ​ക്കി​ന്‍റെ വീ​ഡി​യോ യു​വ​തി പ​ക​ർ​ത്തു​ക​യും പി​ന്നീ​ട് സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​ത്.

ഷിം​ജി​ത അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് ബ​സി​ൽ ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ടു​വെ​ന്ന് കാ​ണി​ച്ച് സ​ഹോ​ദ​ര​ൻ സി​യാ​ദ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ത​ന്ത്രി​യു​ടെ ജാ​മ്യ​ഹ​ർ​ജി വാ​ദം കേ​ൾ​ക്കാ​നാ​യി മാ​റ്റി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി വാ​ദം കേ​ൾ​ക്കാ​നാ​യി മാ​റ്റി. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും കോ​ട​തി ഒ​രു​മി​ച്ചാ​ണ് വാ​ദം കേ​ൾ​ക്കു​ക. ര​ണ്ട് കേ​സി​ലും ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നാ​ണ് ത​ന്ത്രി ജാ​മ്യ​ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല​ല്ലാ​തെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ത​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യോ​ട് ഉ​ൾ​പ്പ​ടെ ത​ന്ത്രി​ക്ക് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ. എ​സ്ഐ​ടി റി​പ്പോ​ർ​ട്ടും ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ബു​ധ​നാ​ഴ്ച​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ൽ ഇ​തു​വ​രെ മൂ​ന്നു​പേ​രാ​ണ് ജ​യി​ൽ മോ​ചി​ത​രാ​യ​ത്. മു​രാ​രി ബാ​ബു​വി​നും സു​ധീ​ഷ് കു​മാ​റി​നും സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച കോ​ട​തി മു​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​കു​മാ​റി​നും ജാ​മ്യം ന​ൽ​കി​യി​രു​ന്നു.

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ ഹൈ​ക്കോ​ടി ഉ​ൾ​പ്പ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടും എ​സ്ഐ​ടി ഇ​തു​വ​രെ​യും തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല.

Kerala

ഫെ​ബ്രു​വ​രി 13ലെ ​അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ 24.01.2026 തീ​​​യ​​​തി​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഈ ​​​മാ​​​സ​​​ത്തെ റി​​​വൈ​​​സ്ഡ് ഇ​​​ന്‍റ​​​ർ​​​വ്യൂ പ്രോ​​​ഗ്രാം പ്ര​​​കാ​​​രം 13ന് ​​​പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ലും വി​​​വി​​​ധ ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളു​​​ടെ അ​​​ഭി​​​മു​​​ഖം സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ മാ​​​റ്റിവ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​യും സ​​​മ​​​യും പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

NRI

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ടാ​ക്സ് സെ​മി​നാ​ർ മാ​റ്റി​വ​ച്ചു

ഡാ​ള​സ്: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​യും മോ​ശം കാ​ലാ​വ​സ്ഥ​യെ​യും തു​ട​ർ​ന്ന് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ട​ത്താ​നി​രു​ന്ന വാ​ർ​ഷി​ക ടാ​ക്സ് സെ​മി​നാ​ർ മാ​റ്റി​വ​ച്ചു.

ശ​നി​യാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രി​പാ​ടി​യാ​ണ് മാ​റ്റിവ​ച്ച​ത്. സെ​മി​നാ​ർ ഫെ​ബ്രു​വ​രി 15ന് ന​ട​ക്കും. ഗാ​ർ​ല​ൻ​ഡി​ലെ കെഎ​ഡി/​ഐസിഇസി ഹാ​ളി​ൽ വൈ​കു​ന്നേ​രം നാല് മു​ത​ൽ 5.30 വ​രെ​യാ​ണ് പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും പ്ര​സം​ഗ​ക​രു​ടെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ടാ​ക്സ് സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്കും പു​തി​യ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​സെ​മി​നാ​റി​ൽ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​ൻ​ജി​ത് കൈ​നി​ക്ക​ര (സെ​ക്ര​ട്ട​റി) - 972 679 8555.

Movies

ഇ​നി എ​ത്ര​നാ​ൾ കാ​ത്തി​രി​ക്ക​ണം?; വി​ജ​യ് ആ​രാ​ധ​ക​ർ​ക്ക് വീ​ണ്ടും നി​രാ​ശ

വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന് വീ​ണ്ടും തി​രി​ച്ച​ടി. ചി​ത്ര​ത്തി​ന് ഉ​ട​ൻ "യു​എ' സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് വി​ധി.

സി​നി​മ​യ്ക്ക് എ​തി​രാ​യ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ, സെ​ൻ​സ​ർ ബോ​ർ​ഡി​ന് ത​ങ്ങ​ളു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​നു​ള്ള മ​തി​യാ​യ അ​വ​സ​രം ന​ൽ​കേ​ണ്ട​താ​യി​രു​ന്നു എ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വാ​ഭാ​വി​ക നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​സ് വീ​ണ്ടും സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് മ​നീ​ന്ദ്ര മോ​ഹ​ൻ ശ്രീ​വാ​സ്ത​വ, ജ​സ്റ്റി​സ് ജി. ​അ​രു​ൾ മു​രു​ക​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

ചി​ത്ര​ത്തി​ന് 'യു​എ' സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​നാ സ​മി​തി ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​മി​തി​യി​ലെ ഒ​രം​ഗ​ത്തി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സി​ബി​എ​ഫ്സി ചെ​യ​ർ​മാ​ൻ ചി​ത്രം പു​നഃ​പ​രി​ശോ​ധ​ന​യ്ക്കാ​യി റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് അ​യ​ച്ചു. ഇ​തി​നെ​തി​രെ നി​ർ​മാ​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ചെ​യ​ർ​മാ​ന്‍റെ ന​ട​പ​ടി തെ​റ്റാ​ണെ​ന്നും ഉ​ട​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വു​മി​ട്ടു. എ​ന്നാ​ൽ, സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച് ഈ ​ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

നി​ർ​മാ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഈ ​ന​ട​പ​ടി​യി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​ന​ട​പ​ടി.

Kerala

ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മം; മു​ഖ്യ​മ​ന്ത്രി​ക്കു തി​ര​ക്ക്; ച​ർ​ച്ച മാ​റ്റി​വ​ച്ചു


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള​​​​ട​​​​ക്ക​​​​മു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള കേ​​​​ര​​​​ള ക്ലി​​​​നി​​​​ക്ക​​​​ൽ എ​​​​സ്റ്റാ​​​​ബ്ലി​​​​മെ​​​​ന്‍റ് (ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ) ആ​​​​ക്ടി​​​​ൽ ച​​​​ട്ട​​​​ങ്ങ​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ളു​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന ച​​​​ർ​​​​ച്ച മാ​​​​റ്റി​​​​വ​​​​ച്ചു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര ​മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വും സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റും ഒ​​​​ട്ടേ​​​​റെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും അ​​​​ട​​​​ക്കം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ തി​​​​ര​​​​ക്കി​​​​ലാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ച​​​​ർ​​​​ച്ച മാ​​​​റ്റി​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​യ്ക്കാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ ചേ​​​​രാ​​​​നി​​​​രു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​ന​​​​വും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ച​​​​ർ​​​​ച്ച​​​​യു​​​​ടെ പു​​​​തു​​​​ക്കി​​​​യ സ​​​​മ​​​​യം പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ച​​​​ത്. ആ​​​​ക്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രെ മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും സ്റ്റേ ​​​​അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ല.

Kerala

മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സ്; രാഹുലിന്‍റെ ജാമ്യഹർജി വ്യാഴാഴ്ചത്തേയ്ക്ക് മാ​റ്റി

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ മൂ​ന്നാം ബ​ലാ​ത്സം​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റ് കോ​ട​തി. വ്യാ​ഴാ​ഴ്ച​ത്തേ​യ്ക്കാ​ണ് കേ​സ് മാ​റ്റി​യ​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് മാ​റ്റി​വെ​ച്ച​ത്. പോ​ലീ​സ് റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ക.

തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. പ്ര​ഥ​മ​ദൃ​ഷ്ട്യാ ബ​ലാ​ത്സം​ഗം നി​ല​നി​ൽ​ക്കും എ​ന്ന​ത് അ​ട​ക്കം പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ ആ​യി​രു​ന്നു ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ച​ട്ട​വി​രു​ദ്ധ അ​റ​സ്റ്റ് എ​ന്ന വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​ര​ക​ൾ​ക്ക് നേ​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​വും തി​രി​ച്ച​ടി​യാ​യി.

ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. ലൈം​ഗി​ക​ബ​ന്ധം ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മ​ല്ല എ​ന്നീ വി​വ​ര​ങ്ങ​ൾ വി​ധി​പ്പ​ക​ർ​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു. രാ​ഹു​ലി​നെ​തി​രെ നേ​ര​ത്തെ​യും സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ട്.

ബ​ലാ​ത്സം​ഗ കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. സൈ​ബ​ർ ആ​ക്ര​മ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ഗൗ​ര​വ​ത​ര​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​റ​സ്റ്റ് സ​മ​യ​ത്ത് കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ന്ന രാ​ഹു​ലി​ന്‍റെ വാ​ദ​വും കോ​ട​തി ത​ള​ളി.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്: രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​ക്ഷേ​പി​ച്ച കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​റി​ന് കോ​ട​തി ന​ൽ​കി​യ ജാ​മ്യം റ​ദ്ദാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി. ഹ​ർ​ജി​യി​ൽ ത​ർ​ക്കം ഉ​ണ്ടെ​ങ്കി​ൽ ഇ​ത് ഈ ​മാ​സം 27ന് ​സ​മ​ർ​പ്പി​ക്കാ​നും അ​ന്ന് ത​ന്നെ വാ​ദം പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു

രാ​ഹു​ൽ ഈ​ശ്വ​റി​ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. അ​ത് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ എ​തി​ർ വാ​ദം ഉ​ന്ന​യി​ക്കാ​ൻ ക​ഴി​യു എ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ഭാ​ഗ​ത്തി​ന് മു​ഴു​വ​ൻ രേ​ഖ​ക​ളും കൈ​മാ​റാ​ൻ കോ​ട​തി പ്രോ​സി​ക്യൂ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​ത് വ​ള​രെ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ചു.

ജാ​മ്യം റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം ഉ​ണ്ടെ​ങ്കി​ൽ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ കോ​ട​തി രാ​ഹു​ലി​ന് നേ​ര​ത്തെ നോ​ട്ടീ​സ് അ​യി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം അ​ഡീ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും അ​തി​ക്ഷേ​പി​ക്കാ​ൻ ശ്ര​മി​ച്ചു, ഇ​ത് അ​തി​ജീ​വി​ത​യെ ഭ​യ​പ്പെ​ടു​ത്ത​തി​ന് തു​ല്യ​മാ​ണ് എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്.

Kerala

ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തൊ​​​​ണ്ടി​​​​മു​​​​ത​​​​ൽ കേ​​​​സി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എം​​​​എ​​​​ൽ​​​​എ​​​​യും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ആ​​​​ന്‍റ​​​​ണി രാ​​​​ജു​​​​വി​​​​ന്‍റെ അ​​​​പ്പീ​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് 24 ലേ​​​​ക്കു മാ​​​​റ്റി. ശ​​​​നി​​​​യാ​​​​ഴ്ച ജി​​​​ല്ലാ കോ​​​​ട​​​​തി അ​​​​വ​​​​ധി ആ​​​​യ​​​​തി​​​​നാ​​​​ൽ മ​​​​റ്റൊ​​​​രു അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യാ​​​​ണ് കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട് ജു​​​​ഡീ​​​​ഷ​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് കോ​​​​ട​​​​തി വിധിച്ച മൂ​​​​ന്നു വ​​​​ർ​​​​ഷം ത​​​​ട​​​​വും 10,000 രൂ​​​​പ പി​​​​ഴ​​​​യും റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് അ​​​​പ്പീ​​​​ലി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്. ഈ ​​​​ആ​​​​വ​​​​ശ്യം ക​​​​ണ്ട കോ​​​​ട​​​​തി ഇ​​​​ത്ത​​​​രം ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​പൂ​​​​ർ​​​​വ​​​​ങ്ങ​​​​ളി​​​​ൽ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ കേ​​​​സു​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ ഫ​​​​യ​​​​ൽ ചെ​​​​യ്തു കാ​​​​ണു​​​​ക​​​​യു​​​​ള്ളൂ എ​​​​ന്നു വാ​​​​ക്കാ​​​​ൽ പ്ര​​​​തി​​​​ഭാ​​​​ഗ​​​​ത്തോ​​​​ട് പറഞ്ഞു.

തൊ​​​​ണ്ടി​​​​മു​​​​ത​​​​ലാ​​​​യ അ​​​​ടി​​​​വ​​​​സ്ത്ര​​​​ത്തി​​​​ൽ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി പ്ര​​​​തി​​​​ക്കു ശി​​​​ക്ഷ​​​​യി​​​​ൽ നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി എ​​​​ന്ന കേ​​​​സി​​​​ലാ​​​​ണ് ആ​​​​ന്‍റ​​​​ണി രാ​​​​ജു​​​​വി​​​​നു കോ​​​​ട​​​​തി ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. ര​​​​ണ്ടാം പ്ര​​​​തി​​​​യാ​​​​ണ് അദ്ദേഹം.

 

National

നിഷ്ക്രിയ ദയാവധം: പിതാവിന്‍റെ ഹർജിയിൽ വിധി പറയാൻ മാറ്റി

ന്യൂ​ഡ​ൽ​ഹി: പ​തി​മൂ​ന്ന് വ​ർ​ഷ​മാ​യി ച​ല​ന​ശേ​ഷി​യി​ല്ലാ​തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന മ​ക​ന്‍റെ ദ​യാ​വ​ധം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി.

ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി 32കാ​ര​നാ​യ മ​ക​ന് നി​ഷ്ക്രി​യ ദ​യാ​വ​ധം (പാ​സി​വ് എ​ത്ത​നേ​ഷ്യ) അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി.​ പ​ർ​ദി​വാ​ല, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച ര​ണ്ട് മെ​ഡി​ക്ക​ൽ ബോ​ർ​ഡും മ​ക​ൻ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രി​ല്ലെ​ന്നു വി​ധി​യെ​ഴു​തി കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. 2018ലെ ​ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി​പ്ര​കാ​രം ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നീ​ക്കം​ചെ​യ്ത് നി​ഷ്ക്രി​യ ദ​യാ​വ​ധം ഇ​ന്ത്യ​യി​ൽ അ​നു​വ​ദ​നീ​യ​മാ​ണ്.

ഇ​തി​ന് കോ​ട​തി നി​യോ​ഗി​ക്കു​ന്ന പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി മെ​ഡി​ക്ക​ൽ ബോ​ർ​ഡു​ക​ൾ രോ​ഗി​യെ പ​രി​ശോ​ധി​ച്ച് ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രി​ല്ല എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം.
ഈ ​കേ​സി​ൽ സു​പ്രീം​കോ​ട​തി നി​ഷ്ക്രി​യ ദ​യാ​വ​ധം അ​നു​വ​ദി​ച്ചാ​ൽ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ കേ​സാ​യി​രി​ക്കു​മി​ത്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി​യു​ടെ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി

കൊ​ച്ചി: ശി​ക്ഷ റ​ദ്ദ് ചെ​യ്യ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി ഹൈ​ക്കോ​ട​തി. ഫെ​ബ്രു​വ​രി നാ​ലി​ലേ​യ്ക്കാ​ണ് ഹൈ​ക്കോ​ട​തി കേ​സ് മാ​റ്റി​യ​ത്.

ഗൂ​ഢാ​ലോ​ച​ന അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഹ​ർ​ജി. കേ​സി​ൽ ഇ​തു​വ​രെ മൂ​ന്ന് പ്ര​തി​ക​ളാ​ണ് ശി​ക്ഷ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. മ​റ്റ് ര​ണ്ട് പ്ര​തി​ക​ളു​ടെ​യും അ​പ്പീ​ൽ ഹ​ർ​ജി​ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി​യു​ടെ ഹ​ർ​ജി​യും പ​രി​ഗ​ണി​ക്കു​ക.

അ​തേ​സ​മ​യം, ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കോ​ട​തി അ​ല​ക്ഷ്യ ഹ​ർ​ജി​ക​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യ ദി​ലീ​പ് ന​ൽ​കി​യ ഹ​ർ​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു പൗ​ലോ​സ്, ചി​ല മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കോ​ട​തി അ​ല​ക്ഷ്യ ഹ​ർ​ജി.

Kerala

പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി

തി​രു​വ​ന​ന്ത​പു​രം: 2025-26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന പ്ല​സ് ടു ​ഹി​ന്ദി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു.

മാ​റ്റി​വച്ച പ​രീ​ക്ഷ ക്രി​സ്മ​സ് അ​വ​ധി​ക്കു​ശേ​ഷം ജ​നു​വ​രി അ​ഞ്ചി​ന് ന​ട​ത്തും.

അ​തേ​സ​മ​യം അ​പ്ര​തീ​ക്ഷി​ത​മാ​യി പ​രീ​ക്ഷ മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക സം​ഘ​ട​ന രം​ഗ​ത്തെ​ത്തി.

National

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​പ്ര​തീ​ക്ഷി​ത കേ​ന്ദ്ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം മാ​റ്റി​വ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്ര​ഖ്യാ​പ​നം നീ​ട്ടി​വ​ച്ച​താ​യി പി​ന്നീ​ട് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ഡ്മി​നി​ട്രേ​റ്റീ​വ് കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണു പ്ര​ഖ്യാ​പ​നം നീ​ട്ടി​വ​യ്ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​പി. രാ​മ​നു​ണ്ണി പ​റ​ഞ്ഞെ​ങ്കി​ലും മ​റ്റെ​ന്തോ കാ​ര​ണ​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ന​ട​ക്കു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്കു​ള്ള കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക​യ്ക്ക് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു പ​ത്ര​സ​മ്മേ​ള​ന അ​റി​യി​പ്പ്.

എ​ന്നാ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് തൊ​ട്ടു​മു​ന്പ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം മാ​റ്റു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ഖ്യാ​പ​നം ഉ​പേ​ക്ഷി​ച്ച​തു ശ​രി​യ​ല്ലെ​ന്നും സാ​ഹി​ത്യ അ​ക്കാ​ഡ​മി​യു​ടെ പാ​ര​ന്പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​യി​ട്ടു​ള്ള കാ​ര്യ​മാ​ണെ​ന്നു സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കെ.​പി. രാ​മ​നു​ണ്ണി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഇ​ത്ത​ര​മൊ​രു ഇ​ട​പെ​ട​ലു​ണ്ടാ​കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണെ​ന്നും രാ​മ​നു​ണ്ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​തി​ജീ​വി​ത​യെ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന കേ​സി​ൽ സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ്യാ​ഴാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി​. അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ സ​ന്ദീ​പ് വാ​ര്യ​ര​ട​ക്കം ആ​റ് പേ​ർ​ക്കെ​തി​രെ​യാ​ണ് സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ര​ഞ്ജി​ത പു​ളി​ക്ക​നാ​ണ് ഒ​ന്നാം പ്ര​തി. കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​യാ​യ അ​ഭി​ഭാ​ഷ​ക ദീ​പ ജോ​സ​ഫ് ര​ണ്ടാം പ്ര​തി​യും ദീ​പ ജോ​സ​ഫ് എ​ന്ന് പേ​രു​ള്ള മ​റ്റൊ​രു അ​ക്കൗ​ണ്ട് ഉ​ട​മ മൂ​ന്നാം പ്ര​തി​യു​മാ​ണ്. സ​ന്ദീ​പ് വാ​ര്യ​ർ നാ​ലാം പ്ര​തി​യും രാ​ഹു​ൽ ഈ​ശ്വ​ർ അ​ഞ്ചാം പ്ര​തി​യു​മാ​ണ്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ വ്ലോ​ഗ​റാ​ണ് കേ​സി​ലെ ആ​റാം പ്ര​തി.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. സൈ​ബ​ർ അ​ധി​ക്ഷേ​പ പ​രാ​തി​യി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ ഈ​ശ്വ​റി​ന് തി​ങ്ക​ളാ​ഴ്ച ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ ചി​ത്ര​മോ പേ​രോ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ​ങ്കു​വെ​ച്ചി​ട്ടി​ല്ലെ​ന്നും പ​ണ്ടു​ണ്ടാ​യി​രു​ന്ന പോ​സ്റ്റ് മ​റ്റാ​രോ കേ​സി​ന് ശേ​ഷം കു​ത്തി​പൊ​ക്കി​യ​താ​ണെ​ന്നു​മാ​ണ് മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ സ​ന്ദീ​പ് വാ​ര്യ​ർ പ​റ​യു​ന്ന​ത്.

Kerala

രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞി​ല്ല; മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി വ്യാ​ഴാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്നി​ല്ല. ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്ച തു​ട​ർ​വാ​ദം ന​ട​ക്കും. സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രു​ന്നു ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദം ന​ട​ന്ന​ത്.

വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ കേ​ട്ട കോ​ട​തി പ്രോ​സി​ക്യൂ​ഷ​നോ​ട്‌ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജാ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ഹാ​ജ​രാ​ക്കി​യാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. മ​റ്റു തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു.

നി​ല​വി​ൽ ഏ​ഴ് ദി​വ​സ​മാ​യി രാ​ഹു​ൽ ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി വ​രു​ന്ന​ത് വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി തീ​ർ​പ്പ് പ​റ​ഞ്ഞി​ല്ല. അ​റ​സ്റ്റി​ന് ത​ട​സ​മി​ല്ലെ​ങ്കി​ലും ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രി​ക്കും കോ​ട​തി വി​ധി​വ​രി​ക.

അ​തേ​സ​മ​യം, രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ര്‍​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നാ​ണ് വി​വ​രം. രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​നം വ​ന്ന​ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​യു​ണ്ടാ​കു​ക​യെ​ന്നാ​ണ് വി​വ​രം.

രാ​ഹു​ലി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നേ​താ​ക്ക​ളാ​യ കെ ​മു​ര​ളീ​ധ​ര​ൻ, അ​ജ​യ് ത​റ​യി​ൽ, വ​നി​താ നേ​താ​ക്ക​ളാ​യ ജെ​ബി മേ​ത്ത​ര്‍, ഷാ​നി​മോ​ള്‍ ഉ​സ്മാ​ൻ, ബി​ന്ദു കൃ​ഷ്ണ​ണ, അ​ഡ്വ. ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര​ട​ക്കം രാ​ഹു​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​വേ​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​നാ​യി മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​നാ​യി മാ​റ്റി. ഉ​ത്ത​ര​വ് പി​ന്നീ​ടാ​യി​രി​ക്കും എ​ന്നാ​ണ് സൂ​ച​ന. സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ നേ​ര​ത്തെ വാ​ദ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ഒ​രു രേ​ഖ കൂ​ടി ഹാ​ജ​രാ​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​പ്പോ​ഴാ​ണ് വി​ധി വ​രു​ക എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. പ്രോ​സി​ക്യൂ​ഷ​നോ​ട് ഒ​രു രേ​ഖ കൂ​ടി ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രി​ക്കു​മോ ഉ​ത്ത​ര​വ് എ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ല.

അ​തേ സ​മ​യം, ഉ​ത്ത​ര​വ് വൈ​കു​മെ​ങ്കി​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​റ​പ്പ് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ മ​റു​പ​ടി ന​ൽ​കി. നി​ര​വ​ധി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ വ്യാ​ഴാ​ഴ്ച എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന.

Kerala

മി​ല്ലു​ട​മ​ക​ൾ എ​വി​ടെ...? ഭ​ക്ഷ്യ​വ​കു​പ്പ് യോ​ഗ​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: സി​പി​ഐ മ​ന്ത്രി​മാ​ർ വി​ളി​ച്ച യോ​ഗം അ​ഞ്ചു​മി​നി​റ്റു​കൊ​ണ്ട് അ​വ​സാ​നി​പ്പി​ച്ച് ഇ​റ​ങ്ങി​പ്പോ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്ത് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് വി​ളി​ച്ച യോ​ഗ​മാ​ണ് മി​ല്ലു​ട​മ​ക​ൾ ഇ​ല്ലെ​ന്ന പേ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​രി​ച്ചു​വി​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രാ​മെ​ന്ന് പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി സി​പി​ഐ മ​ന്ത്രി​മാ​രെ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ലാ​ണ് യോ​ഗം വി​ളി​ച്ച​ത്. സി​പി​ഐ മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ​ക്കു​പു​റ​മേ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യും ഉ​ന്ന​ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ന് എ​ത്തി​യി​രു​ന്നു.

രാ​വി​ലെ ഒ​മ്പ​തി​ന് ഗ​സ്റ്റ് ഹൗ​സ് ഹാ​ളി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി, യോ​ഗം തു​ട​ങ്ങി​യ ഉ​ട​ൻ മി​ല്ലു​ട​മ​ക​ൾ എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ചു.

അ​വ​രെ വി​ളി​ച്ചി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​മാ​ണ് ഇ​ന്ന​ത്തേ​തെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. ഇ​തു​കേ​ട്ട് ക്ഷു​ഭി​ത​നാ​യ മു​ഖ്യ​മ​ന്ത്രി മി​ല്ലു​ട​മ​ക​ൾ ഇ​ല്ലാ​തെ എ​ന്തി​നാ​ണീ ച​ർ​ച്ച​യെ​ന്ന് ചോ​ദി​ച്ചു.

യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ന്ന് സി​പി​ഐ മ​ന്ത്രി​മാ​ർ മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ചെ​വി​ക്കൊ​ണ്ടി​ല്ല.

പാ​ല​ക്കാ​ട് അ​ട​ക്കം കൊ​യ്തെ​ടു​ത്ത നെ​ല്ല് വ​ഴി​യി​ൽ കി​ടി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് കൃ​ഷി മ​ന്ത്രി ഇ​ട​പെ​ടാ​ൻ നോ​ക്കി​യെ​ങ്കി​ലും രം​ഗം ശാ​ന്ത​മാ​യി​ല്ല. ഒ​ടു​വി​ൽ അ​ഞ്ചു മി​നി​റ്റു​കൊ​ണ്ട് യോ​ഗം അ​വ​സാ​നി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി.

മി​ല്ലു​ട​മ​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ണാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​റ​ങ്ങി​പ്പോ​യ​ത്.

Latest News

Corehub Up