x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു


Published: March 5, 2026 09:14 PM IST | Updated: March 5, 2026 09:14 PM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പ​ത്താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ച്ച് 11 വ​രെ​യു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

12ാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​യും മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​നം. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി​വ​ച്ചി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച വീ​ണ്ടും യോ​ഗം ചേ​രു​മെ​ന്നും അ​തി​നു​ശേ​ഷം പു​തു​ക്കി​യ തീ​യ​തി​ക​ളും പ​രീ​ക്ഷാ ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കൂ എ​ന്നും സി​ബി​എ​സ്ഇ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : CBSE Exams CBSE Postponed delhi

Recent News

Corehub Up