Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBSE

ത്രിഭാഷാ നയത്തിൽ ഇളവ്; പ​​​ത്താം ക്ലാ​​​സിനു ബാധകമല്ല

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം അ​​​നു​​​സ​​​രി​​​ച്ച് സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ൽ ത്രി​​​ഭാ​​​ഷാ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ ബോ​​​ർ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി. പു​​​തു​​​ക്കി​​​യ തീ​​​രു​​​മാ​​​നം അ​​​നു​​​സ​​​രി​​​ച്ച് നി​​​ല​​​വി​​​ലെ പ​​​ത്താം ക്ലാ​​​സ് ബാ​​​ച്ചി​​​ന് ത്രി​​​ഭാ​​​ഷാ ന​​​യം ബാ​​​ധ​​​ക​​​മാ​​​കി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള ര​​​ണ്ട് ഭാ​​​ഷ രീ​​​തിത​​​ന്നെ തു​​​ട​​​രും.

2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ 7, 8, 9 ക്ലാ​​​സു​​​ക​​​ളി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ര​​​ണ്ടു വി​​​ദേ​​​ശ ഭാ​​​ഷ​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​പോ​​​കാം. കൂ​​​ടാ​​​തെ ഒ​​​രു ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി പ​​​ഠി​​​ക്ക​​​ണം. എ​​​ന്നാ​​​ൽ ഈ ​​​ബാ​​​ച്ചു​​​ക​​​ൾ പ​​​ത്താം ക്ലാ​​​സി​​​ലേ​​​ക്ക് എ​​​ത്തു​​​മ്പോ​​​ൾ അ​​​ധി​​​ക​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മൂ​​​ന്നാം ഭാ​​​ഷ​​​യ്ക്ക് ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. പ​​​ക​​​രം സ്‌​​​കൂ​​​ൾ​​ത​​​ല​​​ത്തി​​​ലു​​​ള്ള മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​കൂ.

എ​​​ന്നാ​​​ൽ, ആ​​​റാം ക്ലാ​​​സി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ള​​​വു​​​ക​​​ൾ ബാ​​​ധ​​​ക​​​മ​​​ല്ല. ആ​​​റാം ക്ലാ​​​സ് മു​​​ത​​​ൽ പ​​​ഠി​​​ക്കു​​​ന്ന മൂ​​​ന്ന് ഭാ​​​ഷ​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളാ​​​യി​​​രി​​​ക്ക​​​ണം. ഇ​​​വ​​​ർ പ​​​ത്താം ക്ലാ​​​സി​​​ൽ എ​​​ത്തു​​​മ്പോ​​​ൾ മൂ​​​ന്നാം ഭാ​​​ഷ​​​യ്ക്ക് ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. ഇ​​​തി​​​നാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​താ​​​യും സി​​​ബി​​​എ​​​സ്ഇ ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ർ​​​ഗ​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ, വി​​​ദേ​​​ശ​​​ത്തു​​​ള്ള സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ, വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഈ ​​​ത്രി​​​ഭാ​​​ഷാ ന​​​യ​​​ത്തി​​​ൽ​​നി​​​ന്ന് പൂ​​​ർ​​ണ​​​മാ​​​യ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യും വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ സി​​​ബി​​​എ​​​സ്ഇ അ​​​റി​​​യി​​​ച്ചു. ആ​​​റാം ക്ലാ​​​സ് മു​​​ത​​​ലാ​​​യി​​​രി​​​ക്കും പു​​​തി​​​യ നി​​​ബ​​​ന്ധ​​​ന ന​​​ട​​​പ്പാ​​​ക്കു​​​ക.

ഒ​​​മ്പ​​​ത്, പ​​​ത്ത് ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പു​​​തു​​​ക്കി​​​യ പാ​​​ഠ്യ​​​ക്ര​​​മം അ​​​നു​​​സ​​​രി​​​ച്ച് മൂ​​​ന്ന് ഭാ​​​ഷ​​​ക​​​ൾ പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​ൽ ര​​​ണ്ട് ഇ​​​ന്ത്യ​​ൻ ഭാ​​​ഷ​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നും ആ​​​യി​​​രു​​​ന്നു സി​​​ബി​​​എ​​​സ്ഇ മേ​​​യി​​​ൽ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

ര​​​ണ്ട് വി​​​ദേ​​​ശ ഭാ​​​ഷ​​​ക​​​ൾ എ​​​ടു​​​ത്ത് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​ശേ​​​ഷം ഒ​​​രു ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​യി​​​ലേ​​​ക്ക് മാ​​​റേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ശ​​​ങ്ക.

Kerala

കീം റാങ്ക് പട്ടിക നോര്‍മലൈസ്ഡ്: ഹൈ​ക്കോ​ട​തി

കൊ​ച്ചി: എ​ന്‍ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​നു​ള്ള കീം ​റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നാ​യി സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പു​തി​യ നോ​ര്‍മ​ലൈ​സേ​ഷ​ന്‍ രീ​തി ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി.

പു​തി​യ രീ​തി പ്ര​കാ​രം ത​യാ​റാ​ക്കി​യ 2026ലെ ​പ്രോ​സ്‌​പെ​ക്‌​ട​സി​ലെ വ്യ​വ​സ്ഥ​ക​ള്‍ സി​ബി​എ​സ്ഇ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ദോ​ഷ​ക​ര​മാ​ണെ​ന്നും വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് ഈ ​രീ​തി ന​ട​പ്പാ​ക്കി​യ​തെ​ന്നു​മാ​രോ​പി​ച്ച് ഒ​രുകൂ​ട്ടം സി​ബി​എ​സ്ഇ വി​ദ്യാ​ര്‍ഥി​ക​ള്‍ ന​ല്‍കി​യ ഹ​ര്‍ജി​ക​ള്‍ ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ത​ള്ളി.

വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡു​ക​ള്‍ ത​മ്മി​ലു​ള്ള മാ​ര്‍ക്ക് വ്യ​ത്യാ​സം പ​രി​ഹ​രി​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് മാ​തൃ​ക​യി​ല്‍ കൊ​ണ്ടു​വ​ന്ന നോ​ര്‍മ​ലൈ​സേ​ഷ​ന്‍ രീ​തി വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്താ​തെ ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം.

എ​ന്നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഈ ​രീ​തി വി​ജ​യ​ക​ര​മാ​യി തു​ട​രു​ന്ന​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​രീ​തി ശി​പാ​ര്‍ശ ചെ​യ്ത പ്ര​വേ​ശ​നപ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ര്‍, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ര്‍, എ​സ്‌​സി​ഇ​ആ​ര്‍ടി ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി വി​ദ്യാ​ഭ്യാ​സരം​ഗ​ത്തെ വി​ദ​ഗ്ധ​ര​ല്ലെ​ന്ന ഹ​ര്‍ജി​ക്കാ​രു​ടെ വാ​ദം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

പു​തി​യ നോ​ര്‍മ​ലൈ​സേ​ഷ​ന്‍ രീ​തി​യി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യോ നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​തി​യ രീ​തി പ്ര​കാ​രം ഒ​രു വി​ദ്യാ​ര്‍ഥി​യു​ടെ​യും മാ​ര്‍ക്ക് കു​റ​യു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കി​ല്ല.

പ്ര​വേ​ശ​നപ​രീ​ക്ഷാ രീ​തി​ക​ളി​ലും മൂ​ല്യ​നി​ര്‍ണ​യ​ത്തി​ലും മാ​റ്റം വ​രു​ത്താ​ന്‍ സ​ര്‍ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മോ പ്ര​ക​ട​മാ​യ വി​വേ​ച​ന​മോ ഇ​ല്ലാ​ത്തപ​ക്ഷം കോ​ട​തി​ക​ള്‍ ഇ​ത്ത​രം ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​ത് ഉ​ചി​ത​മ​ല്ല.

ഹ​ര്‍ജി​ക്കാ​രി​ല്‍ ചി​ല​ര്‍ ഈ ​വ​ര്‍ഷ​ത്തെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​ര്‍ഹ​ത​യി​ല്ലാ​ത്ത പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​ക​ളാ​യ​തി​നാ​ല്‍ അ​വ​രു​ടെ വാ​ദ​ത്തി​ന് സാ​ധു​ത​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

National

സിബിഎസ്ഇക്കെതിരായ ഹർജി: പ്രതികരണം തേടി ഡൽഹി ഹൈക്കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ന​​​ട​​​പ്പാ​​​ക്കി​​​യ ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് (ഒ​​​എ​​​സ്എം) സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ആ​​​രോ​​​പി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​ൻ​​​എ​​​സ്‌​​​യു​​​ഐ സ​​​മ​​​ർ​​​പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ൽ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ബോ​​​ർ​​​ഡി​​​ന്‍റെ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി.

ഹ​​​ർ​​​ജി രാ​​​ഷ്‌​​​ട്രീ​​​യ​​​ പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന് ബോ​​​ർ​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ നീ​​​ന ബ​​​ൻ​​​സാ​​​ൽ കൃ​​​ഷ്ണ, മ​​​ധു ജെ​​​യി​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​സ് വെ​​​ള്ളി​​​യാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

National

സൈബർ ആക്രമണം: പോലീസിനെ സമീപിച്ച് സിബിഎസ്ഇ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ ശേ​​​​ഷ​​​​മു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ത​​​​യാ​​​​റാ​​​​ക്കി വെ​​​​ബ്സൈ​​​​റ്റി​​​​നു​​​​ നേ​​​​രേ ന​​​​ട​​​​ന്ന സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ‍ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (സി​​​​ബി​​​​എ​​​​സ്ഇ) ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി.

ആ​​​സൂ​​​ത്രി​​​ത ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് ന​​​ട​​​ന്ന​​​തെ​​​ന്നും എ​​​ന്നാ​​​ൽ ഇ​​​തി​​​നെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ചെ​​​​റു​​​​ക്കാ​​​നാ​​​യെ​​​ന്നും പ​​​രാ​​​തിയി​​​ൽ സി​​​ബി​​​എ​​​സ്ഇ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഒ​​​​രു വി​​​​വ​​​​ര​​​​വും ചോ​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​ന്നും സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ സാ​​​​ങ്കേ​​​​തി​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക വി​​​​ഭാ​​​​ഗ​​​​മാ​​​​യ ഐ​​​​എ​​​​ഫ്എ​​​​സ്ഒ​​​​യി​​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും വെ​​​​രി​​​​ഫി​​​​ക്ക​​​​ഷേ​​​​നു​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടി​​​​നു പ്ര​​​​വ​​​​ർ​​​​ത്ത​​​​നസ​​​​ജ്ജ​​​​മാ​​​​യ പോ​​​​ർ​​​​ട്ട​​​​ലി​​​​നു​​​​ നേ​​​​രേ​​​​യാ​​​​ണ് സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യ​​​​ത്.

National

പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നു ലഭിച്ചത് 44,000 അപേക്ഷകൾ: സിബിഎസ്ഇ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും വേ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​മാ​​​​യി ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്കു പ​​​​ന്ത്ര​​​​ണ്ടു​​​​വ​​​​രെ​ 43,980 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​പേ​​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ച്ച​​​താ​​​യി സി​​​ബി​​​എ​​​സ്ഇ (സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ).

പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് 39,056 അ​​​​പേ​​​​ക്ഷ​​​​ക​​​​ളും ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സി​​​​ന്‍റെ സ്കാ​​​​ൻ​​​​ചെ​​​​യ്ത കോ​​​​പ്പി വീ​​​​ണ്ടും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​യ വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​നാ​​​​യി 4,924 പേ​​​​രു​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തെ​​​ന്നും സി​​​ബി​​​എ​​​സ്ഇ അ​​​റി​​​യി​​​ച്ചു.

ഈ ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് സി​​​​ബി​​​​എ​​​​സ്ഇ​​​​യു​​​​ടെ പോ​​​​ർ​​​​ട്ട​​​​ൽ നി​​​​ല​​​​വി​​​​ൽ​​​​വ​​​​ന്ന​​​​ത്.

National

ഒഎസ്എം സംവിധാനത്തിലെ വീഴ്ച സിബിഎസ്ഇ അവഗണിച്ചെന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: ഡി​​​ജി​​​റ്റ​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് (ഒ​​​എ​​​സ്എം) സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ട്ര​​​യ​​​ൽ റ​​​ണ്ണി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ പോ​​​രാ​​​യ്മ​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടും അ​​​തു സി​​​ബി​​​എ​​​സ്ഇ അ​​​വ​​​ഗ​​​ണി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​റു​​​ക​​​ൾ നേ​​​രി​​​ട്ടു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം അ​​​തി​​​ന്‍റെ സ്കാ​​​ൻ ചെ​​​യ്ത കോ​​​പ്പി​​​ക​​​ൾ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പു​​​ത്ത​​​ൻ പ​​​രി​​​ഷ്കാ​​​രം ആ​​​ദ്യ​​​മാ​​​യാ​​​ണ് സി​​​ബി​​​എ​​​സ്ഇ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തെ​​​ങ്കി​​​ലും അ​​​തി​​​നു​​​മു​​​ന്നോ​​​ടി​​​യാ​​​യി കൃ​​​ത്യ​​​മാ​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ല്ല.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന സി​​​ബി​​​എ​​​സ്ഇ പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​രു മാ​​​സം മു​​​ന്പ് ഒ​​​എ​​​സ്എം സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ട്ര​​​യ​​​ൽ റ​​​ണ്‍ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്നെ​​​ന്നും അ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ നി​​​ര​​​വ​​​ധി സാ​​​ങ്കേ​​​തി​​​ക വീ​​​ഴ്ച​​​ക​​​ൾ സി​​​ബി​​​എ​​​സ്ഇ​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തെ​​​ന്നും ദേ​​​ശീ​​​യ ദി​​​ന​​​പ​​​ത്ര​​​മാ​​​ണ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

മാ​​​ർ​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല​​​ട​​​ക്ക​​​മു​​​ണ്ടാ​​​കു​​​ന്ന ത​​​ക​​​രാ​​​റു​​​ക​​​ൾ ട്ര​​​യ​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​തെ​​​ല്ലാം അ​​​വ​​​ഗ​​​ണി​​​ച്ച് ഒ​​​എ​​​സ്എം സം​​​വി​​​ധാ​​​നംത​​​ന്നെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ധൃ​​​തി​​​പ്പെ​​​ട്ട് ഈ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​റു​​​ക​​​ൾ ആ​​​ദ്യ​​​മാ​​​യി ഡി​​​ജി​​​റ്റ​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന​​​തു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സി​​​ബി​​​എ​​​സ്ഇ മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ലെ​​​ന്നും വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​രു​​​ന്നു​​​ണ്ട്.

Editorial

ക​റ​ക്കു​ക​മ്പനി​യെ ര​ക്ഷി​ച്ചു വി​ദ്യാ​ർ​ഥി​ക​ളെ ശി​ക്ഷി​ച്ചു

ഇ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നെ മാ​ത്രം ബാ​ധി​ക്കു​ന്ന​ത​ല്ല. ച​രി​ത്ര​വ​സ്തു​ത​ക​ളെ എ​ടു​ത്തു​ക​ള​ഞ്ഞും ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ൾ തി​രു​കി​ക്ക​യ​റ്റി​യും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തി​ന്‍റെ മ​തേ​ത​ര അ​ടി​ത്ത​റ​യി​ള​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും​കൊ​ണ്ട് അ​തി​ന്‍റെ മേ​ൽ​ക്കൂ​ര​യും പൊ​ളി​ച്ചി​രി​ക്കു​ന്നു.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും സി​ബി​എ​സ്ഇ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യ പാ​ളി​ച്ച​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്വാ​ന​ത്തെ വി​ല​യി​ല്ലാ​താ​ക്കി. വി​വി​ധ പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ 12-ാം ക്ലാ​സി​ലെ ‘ന​ശി​ച്ച’ മാ​ർ​ക്ക് ലി​സ്റ്റി​ലേ​ക്കു നോ​ക്കി നെ​ടു​വീ​ർ​പ്പി​ടു​ന്നു.

സി​ബി​എ​സ്ഇ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ന​ട​പ​ടി​ക​ളും ഇ​ഴ​യു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യെ പു​റ​ത്താ​ക്കു​മോ​യെ​ന്ന​ത് സ​ർ​ക്കാ​രി​നു ധാ​ർ​മി​ക​ത​യു​ണ്ടോ​യെ​ന്ന ചോ​ദ്യം​ത​ന്നെ​യാ​ണ്. മ​ത​വ​ത്ക​ര​ണ​വും അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ദു​ർ​ബ​ല​മാ​ക്കി​യ സി​സ്റ്റ​മാ​ണ് യ​ഥാ​ർ​ഥ പ്ര​ശ്നം. പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥി​തി​ക്ക് പ്ര​തി​പ​ക്ഷ​ത്തെ​യും വി​ദ്യാ​ഭ്യാ​സ-​സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​യും, സി​ബി​എ​സ്ഇ​യു​ടെ പി​ഴ​വു​ക​ളും അ​ഴി​മ​തി​യും ചൂ​ണ്ടി​ക്കാ​ണി​ച്ച മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് അ​ഭി​കാ​മ്യം.

ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കി​യ ഒ​എ​സ്എം (ഓ​ൺ സ്ക്രീ​ൻ മാ​ർ​ക്കിം​ഗ്) എ​ന്ന ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ രീ​തി​യാ​ണ് അ​ല​ങ്കോ​ല​മാ​യ​ത്. പ​ക്ഷേ, ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ച്ചാ​ൽ ഒ​എ​സ്എ​മ്മി​നേ​ക്കാ​ൾ അ​തി​ന്‍റെ ന​ട​ത്തി​പ്പാ​ണ് പാ​ളി​യ​തെ​ന്നു കാ​ണാം. ഒ​എ​സ്എം അ​നു​സ​രി​ച്ച് ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ സ്കാ​ൻ ചെ​യ്ത ഡി​ജി​റ്റ​ൽ പ​ക​ർ​പ്പു നോ​ക്കി​യാ​ണ് മൂ​ല്യ​നി​ർ​ണ​യം. പ​ക​ർ​പ്പെ​ടു​ക്കാ​ൻ ഏ​ൽ​പ്പി​ച്ച കോ​എം​പ്റ്റ് എ​ഡ്യു​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് അ​തു ന​ന്നാ​യി ചെ​യ്യാ​നാ​യി​ല്ല.

പ​ക​ർ​പ്പു​ക​ളി​ലേ​റെ​യും വാ​യി​ക്കാ​ൻ​പോ​ലു​മാ​കാ​ത്ത നി​ല​യി​ലാ​യി​രു​ന്നു. അ​തു​വ​ച്ച് അ​ധ്യാ​പ​ക​ർ മാ​ർ​ക്കി​ട്ടു. മു​ഴു​വ​ൻ ഉ​ത്ത​ര​മെ​ഴു​തി​യ​വ​ർ​ക്കു​പോ​ലും പൂ​ജ്യം മാ​ർ​ക്കാ​യി. എ​ന്തി​നു പ​ഠി​ക്കു​ന്നെ​ന്ന ചി​ന്ത​പോ​ലും ഒ​രു ത​ല​മു​റ​യി​ലു​ണ്ടാ​ക്കി. എ​ന്നി​ട്ടും അ​ധി​കാ​ര​ത്തി​ലി​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നു ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ൽ, ഈ ​കെ​ടു​കാ​ര്യ​സ്ഥ​ത​യെ വ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഒ​രു മ​ടി​യു​മി​ല്ലെ​ന്നേ പ​റ​യാ​നാ​കൂ.

ജീ​ർ​ണി​ച്ച സി​സ്റ്റ​ത്തി​ന്‍റെ പു​തി​യ വ്ര​ണ​മാ​ണ് സി​ബി​എ​സ്ഇ അ​ഴി​മ​തി​യെ​ന്നു തെ​ളി​യി​ച്ച​തി​ൽ മു​ഖ്യ​പ​ങ്ക് ഇ​ത്ത​വ​ണ​ത്തെ സി​ബി​എ​സ്ഇ ഇ​ര​കൂ​ടി​യാ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി സാ​ർ​ഥ​ക് സി​ദ്ധാ​ന്തി​നാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ സ്‌​കാ​ൻ ചെ​യ്യാ​നും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള സോ​ഫ്റ്റ്‌​വെ​യ​റി​നാ​യും ക​രാ​ർ ന​ൽ​കി​യ​ത് കോ​എം​പ്റ്റ് എ​ഡ്യു​ടെ​ക് എ​ന്ന ക​മ്പ​നി​ക്കാ​ണ്.

തെ​ലു​ങ്കാ​ന​യി​ൽ 2019ല്‍ ​സ​മാ​ന ക്ര​മ​ക്കേ​ട് ന​ട​ത്തി ക​രി​ന്പ​ട്ടി​ക​യി​ലാ​യ ‘ഗ്ലോ​ബ​റേ​ന’ എ​ന്ന ക​മ്പ​നി എ​ങ്ങ​നെ​യാ​ണ് കോ​എം​പ്റ്റ് എ​ന്ന അ​വ​താ​ര​മെ​ടു​ത്ത് സി​ബി​എ​സ്ഇ​യു​ടെ ക​രാ​ർ കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന സൂ​ച​ന​ക​ൾ സാ​ർ​ഥ​ക് പു​റ​ത്തു​വി​ട്ട​ത് രാ​ജ്യ​ത്തെ ന​ടു​ക്കി. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക്കി​ട​യാ​ക്കി​യ ഗ്ലോ​ബ​റേ​ന​യെ മു​ഖം​മൂ​ടി​യ​ണി​യി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നു സി​ബി​എ​സ്ഇ​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നും ഒ​ഴി​വാ​കാ​നാ​കി​ല്ല.

ഇ​തി​നാ​യി ക​രി​ന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ക​ന്പ​നി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന വി​ല​ക്ക് നീ​ക്കി, ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ൾ മാ​റ്റി​യെ​ഴു​തി, വി​റ്റു​വ​ര​വ് പ​രി​ധി യോ​ഗ്യ​ത​യും കോ​എം​പ്റ്റി​ന് അ​നു​കൂ​ല​മാ​ക്കി. ടി​സി​എ​സ് പോ​ലു​ള്ള ക​ന്പ​നി​ക​ളെ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ‘ആ​രോ’ ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ, മൂ​ന്നാം ടെ​ൻ​ഡ​റി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ ഒ​രു പ​ക​ർ​പ്പെ​ടു​ക്കാ​ൻ​പോ​ലും അ​റി​യി​ല്ലാ​ത്ത​വ​ർ​ക്കു ക​രാ​ർ കി​ട്ടി.

17.68 ല​ക്ഷം 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യു​ടെ ക​രാ​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് ത​ട്ടു​ക​ട​ക്കാ​രു​ടെ വൈ​ദ​ഗ്ധ്യം പോ​ലു​മി​ല്ലാ​തി​രു​ന്ന ക​രി​ന്പ​ട്ടി​ക​യി​ലെ ക​റ​ക്കു​ക​ന്പ​നി​ക്കു കൊ​ടു​ത്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​മോ​യെ​ന്ന​തു ചോ​ദ്യ​മാ​ണ്, ഉ​ത്ത​രം വ​ര​ട്ടെ. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളൊ​ക്കെ താ​ന്താ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ​ത​ന്നെ ഇ​രി​ക്ക​ട്ടെ.

സി​ബി​എ​സ്ഇ സൈ​റ്റി​ല്‍ അ​ധ്യാ​പ​ക​രു​ടെ പേ​ര്, റോ​ള്‍ ന​മ്പ​ര്‍, ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​മെ​ന്നു ക​ണ്ടെ​ത്തി സി​ബി​എ​സ്ഇ പോ​ർ​ട്ട​ലി​ലെ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് നി​സ​ർ​ഗ അ​ധി​കാ​രി എ​ന്ന പ്ല​സ് ടു​ക്കാ​ര​നാ​ണ്. സാ​ർ​ഥ​കി​നെ​യും നി​സ​ർ​ഗ​യെ​യും, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ പാ​ളി​ച്ച​ക​ൾ തു​ട​ക്ക​ത്തി​ലേ പു​റ​ത്തെ​ത്തി​ച്ച വേ​ദാ​ന്ത് ശ്രീ​വാ​സ്ത​വ​യെ​യും പോ​ലു​ള്ള കു​ട്ടി​ക​ളെ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്തി​രു​ത്തി​യാ​ൽ​പോ​ലും സി​ബി​എ​സ്ഇ​യെ ര​ക്ഷി​ക്കാ​നാ​യേ​ക്കും.

സി​ബി​എ​സ്ഇ ചെ​യ​ർ​മാ​നെ​യും സെ​ക്ര​ട്ട​റി​യെ​യും മാ​റ്റി മ​റ്റൊ​രാ​ളെ വ​ച്ചും, വി​വാ​ദ ക​ന്പ​നി​ക്കു പി​ഴ​യി​ട്ടു​മൊ​ക്കെ സം​ഭ​വം ഒ​തു​ക്കാ​നു​ള്ള നീ​ക്കം, ഈ ​കൊ​ടി​യ അ​ഴി​മ​തി​യു​മാ​യി രാ​ഷ്‌​ട്രീ​യ-​ഭ​ര​ണ ബ​ന്ധ​മു​ള്ള​വ​രെ സം​ര​ക്ഷി​ക്കാ​നാ​കാം. മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ൽ സം​ഭ​വി​ച്ച ഗു​രു​ത​ര പി​ഴ​വു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ ഒ​എ​സ്എ​മ്മി​നെ പി​ന്തു​ണ​ച്ച് പ്ര​ചാ​ര​ണ​വും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് സി​ബി​എ​സ്ഇ. ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​യ്ക്കാ​നു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ളാ​ണ്, 2024ലെ ​പി​ഴ​വ് ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ട്, 24 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്വാ​ന​ത്തെ നി​ഷ്ഫ​ല​മാ​ക്കി ഇ​ത്ത​വ​ണ​യും നീ​റ്റ്-​യു​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്നു ക​രു​താം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച വേ​ദാ​ന്ത് ശ്രീ​വാ​സ്ത​വ എ​ന്ന വി​ദ്യാ​ർ​ഥി ത​നി​ക്ക് ല​ഭി​ച്ച ഫി​സി​ക്‌​സ് ഉ​ത്ത​ര​ക്ക​ട​ലാ​സി​ലെ കൈ​യ​ക്ഷ​രം ത​ന്‍റേ​ത​ല്ലെ​ന്ന് തെ​ളി​വ് സ​ഹി​തം എ​ക്‌​സി​ൽ പോ​സ്റ്റ് ചെ​യ്ത​പ്പോ​ൾ, ആ ​കു​ട്ടി​യെ പാ​ക്കി​സ്ഥാ​നി​യെ​ന്നും ദേ​ശ​ദ്രോ​ഹി​യെ​ന്നു​മാ​ണ് സൈ​ബ​ർ ഗു​ണ്ട​ക​ൾ അ​ധി​ക്ഷേ​പി​ച്ച​ത്. ഒ​ടു​വി​ൽ അ​വ​ൻ പ​റ​ഞ്ഞ തെ​റ്റ് അം​ഗീ​ക​രി​ച്ച് സി​ബി​എ​സ്ഇ​ക്കു മാ​പ്പ് പ​റ​യേ​ണ്ടി​വ​ന്നു എ​ന്ന​തു വേ​റെ കാ​ര്യം.

ഈ ‘​പാ​ക്കി​സ്ഥാ​ൻ, ദേ​ശ​ദ്രോ​ഹി’ ഭാ​ഷ ആ​രു​ടേ​താ​ണെ​ന്നും തെ​റ്റു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ നി​ശ​ബ്‌​ദ​രാ​ക്കു​ന്ന സം​സ്കാ​ര നി​ർ​മി​തി​യി​ൽ ത​ങ്ങ​ളു​ടെ പ​ങ്കെ​ന്താ​ണെ​ന്നും ചി​ന്തി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​മോ​യെ​ന്ന​റി​യി​ല്ല. അ​ധി​കാ​ര​മാ​ണു മു​ഖ്യം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ആ​വ​ർ​ത്തി​ക്കു​ന്ന പ​രാ​ജ​യ​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക വീ​ഴ്ച മാ​ത്ര​മ​ല്ല; അ​ഴി​മ​തി, കെ​ടു​കാ​ര്യ​സ്ഥ​ത, അ​സ​ഹി​ഷ്ണു​ത​യി​ലൂ​ന്നി​യ ഹി​ന്ദു​ത്വ​രാ​ഷ്‌​ട്രീ​യം എ​ന്നി​വ​യും തെ​ളി​യു​ന്നു​ണ്ട്. പ​രി​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്, രാ​ജ്യ​ത്തി​നാ​ണ്.

National

സി​ബി​എ​സ്ഇ പ​രീ​ക്ഷാ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം; മോ​ദി ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ലെ കൂ​ട്ട​ന​ട​പ​ടി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​രീ​ക്ഷാ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കൂ​ട്ട ന​ട​പ​ടി. ചെ​യ​ർ​മാ​ൻ രാ​ഹു​ൽ സിം​ഗ്, സെ​ക്ര​ട്ട​റി ഹി​മാ​ൻ​ഷൂ ഗു​പ്ത എ​ന്നി​വ​രെ സ്ഥ​ലം മാ​റ്റി.

വി​വാ​ദ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ല​യാ​ണ് ന​പ​ടി​യു​ണ്ടാ​യ​ത്. ചെ​യ​ർ​മാ​നെ​യും സെ​ക്ര​ട്ട​റി​യെ​യും സ്ഥ​ലം മാ​റ്റി​യ​തി​ന് പി​ന്നാ​ലെ പു​തി​യ നി​യ​മ​ന​ങ്ങ​ളും ന​ട​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സി​ബി​എ​സ്ഇ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി എ​ൽ.​പി. സീ​താ​റാ​മി​നെ​യും പു​തി​യ സെ​ക്ര​ട്ട​റി​യാ​യി വ​രു​ൺ ഭ​ര​ദ്വാ​ജി​നെ​യും നി​യ​മി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി. പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ഗു​രു​ത​ര വീ​ഴ്ച​ക​ളെ​ത്തു​ട​ർ​ന്ന് മു​ൻ ചെ​യ​ർ​മാ​നെ​യും സെ​ക്ര​ട്ട​റി​യെ​യും മാ​റ്റി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ൾ.

National

സി​ബി​എ​സ്ഇ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​ന​സ​ജ്ജം

ന്യൂ​ഡ​ൽ​ഹി: ഒ​ടു​വി​ൽ‌ സി​ബി​എ​സ്ഇ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​ന​സ​ജ്ജം. അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച മു​ത​ൽ ജൂ​ൺ ആ​റ് വ​രെ​യാ​ണ് അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള സ​മ​യം.

ഒ​രു ചോ​ദ്യ​ത്തി​ന് 25 രൂ​പ വീ​ത​മാ​ണ് ഫീ​സ്. മേ​യ് 19 മു​ത​ൽ ത​ട​സം നേ​രി​ട്ട പോ​ർ​ട്ട​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നാ​യി​രു​ന്നു ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ പേ​പ്പ​ർ സ്കാ​നിം​ഗി​ൽ വ​ൻ വീ​ഴ്ച സം​ഭ​വി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന മാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല.

ഐ.​ഐ.​ടി, സൈ​ബ​ർ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​രാ​യ്‌​മ​ക​ൾ പ​രി​ഹ​രി​ച്ച് അ​പേ​ക്ഷാ പോ​ർ​ട്ട​ൽ പൂ​ർ​ണ​സ​ജ്ജ​മാ​ക്കി​യെ​ന്നാ​ണ് സി​ബി​എ​സ്ഇ​യും കേ​ന്ദ്ര​സ​ർ​ക്കാ​രും അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

National

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഒ​ടു​വി​ൽ ആ​ശ്വാ​സം; സി​ബി​എ​സ്ഇ പോ​ർ​ട്ട​ൽ ഇ​ന്ന് തു​റ​ന്നു! ഫീ​സി​ൽ വ​ൻ ഇ​ള​വ്, പ​ണം തി​രി​കെ കി​ട്ടു​മോ?

ന്യൂ​ഡ​ൽ​ഹി: ഓ​ൺ-​സ്ക്രീ​ൻ മാ​ർ​ക്കിം​ഗ് വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് വ​ൻ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്ന സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട പോ​ർ​ട്ട​ൽ ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ന്നു. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നും ഡി​ജി​റ്റ​ൽ സം​വി​ധാ​നം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​നു​മാ​യി ഐ​ഐ​ടി വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബോ​ർ​ഡ് പോ​ർ​ട്ട​ൽ സ​ജ്ജ​മാ​ക്കി​യ​ത്. മേ​യ് 29-ന് ​തു​റ​ക്കേ​ണ്ടി​യി​രു​ന്ന പോ​ർ​ട്ട​ൽ, സാ​ങ്കേ​തി​ക സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നാ​ണ് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വെ​ച്ച​ത്.

ഇ​ത്ത​വ​ണ​ത്തെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വ​ൻ ഇ​ള​വു​ക​ളാ​ണ് ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ക്ക് പ​രി​ശോ​ധ​ന​യ്ക്കു​ള്ള ഫീ​സ് വെ​റും 100 രൂ​പ​യാ​യും, ഒ​രു ചോ​ദ്യം വീ​തം പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഫീ​സ് 25 രൂ​പ​യാ​യും കു​ത്ത​നെ കു​റ​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ മാ​ർ​ക്ക് വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ഈ ​തു​ക പൂ​ർ​ണ​മാ​യും വി​ദ്യാ​ർ​ത്ഥി​ക്ക് തി​രി​കെ ന​ൽ​കു​മെ​ന്ന കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വും വ​ന്നി​ട്ടു​ണ്ട്. ഫ​ല​ത്തി​ൽ, അ​ർ​ഹ​ത​പ്പെ​ട്ട മാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണ്.

എ​ന്നാ​ൽ ഈ ​ഘ​ട്ട​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന സു​പ്ര​ധാ​ന നി​ബ​ന്ധ​ന​യും സി​ബി​എ​സ്ഇ മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്. മേ​യ് 20 മു​ത​ൽ 25 വ​രെ​യു​ള്ള ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ ഡി​ജി​റ്റ​ൽ സ്കാ​ൻ കോ​പ്പി​ക​ൾ വാ​ങ്ങി പ​രി​ശോ​ധി​ച്ച നാ​ല് ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മാ​ത്ര​മേ ഈ ​ര​ണ്ടാം ഘ​ട്ട പോ​ർ​ട്ട​ൽ വ​ഴി മാ​ർ​ക്ക് തി​രു​ത്ത​ലി​ന് അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ളൂ.

അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ്കാ​ൻ ചെ​യ്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഡി​ജി​ലോ​ക്ക​ർ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച് ക​ഴി​ഞ്ഞ് ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ​യോ ജൂ​ലൈ ആ​ദ്യ​വാ​ര​ത്തോ​ടെ​യോ പു​തു​ക്കി​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് സി​ബി​എ​സ്ഇ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

National

ആകെ കുഴപ്പം!!!; പിഴവ് സമ്മതിച്ച് സിബിഎസ്ഇ

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ’ഓ​​​ണ്‍സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ്’ ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​നു​​​നേ​​​രേ ഉ​​​യ​​​ർ​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച സ​​​മ്മ​​​തി​​​ച്ച് സി​​​ബി​​​എ​​​സ്ഇ.

പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​വീ​​​സ് പ്രൊ​​​വൈ​​​ഡ​​​റു​​​ടെ ഒ​​​എ​​​സ്എം പോ​​​ർ​​​ട്ട​​​ലി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​ക​​​ളെ അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക എ​​​ക്സ് അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ സി​​​ബി​​​എ​​​സ്ഇ അ​​​റി​​​യി​​​ച്ചു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യും എ​​​ത്തി​​​ക്ക​​​ൽ ഹാ​​​ക്ക​​​ർ​​​മാ​​​ർ സു​​​ര​​​ക്ഷാ​​​പോ​​​രാ​​​യ്മ​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ സി​​​ബി​​​എ​​​സ്ഇ പി​​​ഴ​​​വ് സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​ത്.

വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള സൈ​​​ബ​​​ർ വി​​​ദ​​​ഗ്ധ​​​രും ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലെ (ഐ​​​ഐ​​​ടി ) പ്രൊ​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും അ​​​ട​​​ങ്ങു​​​ന്ന വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​ല​​​വി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​റ്റ് ദു​​​രു​​​പ​​​യോ​​​ഗ സാ​​​ധ്യ​​​ത​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ബോ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പോ​​​ർ​​​ട്ട​​​ൽ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ മ​​​റ്റൊ​​​രു സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​ണെ​​​ന്നും സി​​​ബി​​​എ​​​സ്ഇ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ ഹാ​​​ക്ക​​​ർ​​​മാ​​​ർ വ​​​ഴി പൊ​​​തു​​​യി​​​ട​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും നി​​​ര​​​വ​​​ധി പോ​​​രാ​​​യ്മ​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ വെ​​​ബ്സൈ​​​റ്റ് വി​​​ലാ​​​സ​​​ത്തി​​​ലെ തെ​​​റ്റും ടെ​​​സ്റ്റിം​​​ഗ് പോ​​​ർ​​​ട്ട​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ളും മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും സു​​​ര​​​ക്ഷാ​​​ലം​​​ഘ​​​നം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ശ​​​നി​​​യാ​​​ഴ്ച വ​​​രെ സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ നി​​​ല​​​പാ​​​ട്.

ഇ​​​തി​​​നെ​​​തി​​​രേ ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​ലെ സു​​​ര​​​ക്ഷാ​​​പ്ര​​​ശ്നം 19കാ​​​ര​​​നാ​​​യ എ​​​ത്തി​​​ക്ക​​​ൽ ഹാ​​​ക്ക​​​ർ നി​​​സ​​​ർ​​​ഗ അ​​​ധി​​​കാ​​​രി രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ സി​​​ബി​​​എ​​​സ്ഇ വീ​​​ഴ്ച സ​​​മ്മ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ജോ​​​ലി​​​ക്കു ന​​​ൽ​​​കി​​​യ ക​​​രാ​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും വ​​​ലി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

National

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ: പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ ജൂണ്‍ ഒന്നിനു തുറക്കും

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും പ​രീ​ക്ഷാ​ഫ​ലം സ്ഥി​രീ​ക​രി​ക്കാ​നു​മു​ള്ള പോ​ർ​ട്ട​ൽ ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ക്കും. പോ​ർ​ട്ട​ൽ ഇ​ന്ന​ലെ തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ അ​റി​യി​പ്പ്.

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് ഉ​ത്ത​ര​പേ​പ്പ​റു​ക​ൾ ഡി​ജി​റ്റ​ലാ​യി മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന ഓ​ണ്‍ സ്ക്രീ​ൻ മാ​ർ​ക്കിം​ഗ് സി​സ്റ്റം (ഒ​എ​സ്എം) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​പേ​പ്പ​റു​ക​ളി​ൽ മാ​ർ​ക്കു​ക​ൾ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും ശ​രി​യാ​യ ഉ​ത്ത​ര​ങ്ങ​ൾ​ക്ക് മാ​ർ​ക്കി​ട്ടി​ല്ലെ​ന്നു​മൊ​ക്കെ​യു​ള്ള നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള പോ​ർ​ട്ട​ൽ തു​റ​ക്കു​ന്ന​ത്.

ന​ട​പ​ടി​ക്ര​മ​ത്തി​ൽ സം​ശ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​ബി​എ​സ്ഇ ടെ​ലി-​കൗ​ണ്‍സി​ലിം​ഗ് ഹെ​ൽ​പ് ലൈ​ൻ ന​ന്പ​റാ​യ 1800 11 8004, ഇ-​മെ​യി​ലാ​യ resultcbse [email protected] എ​ന്നി​വ​യു​മാ​യും ബ​ന്ധ​പ്പെ​ടാം.

National

സിബിഎസ്ഇ മൂല്യനിർണയത്തിൽ ക്രമക്കേട് സംഭവിച്ചതായി രാഹുൽ ഗാ​​​ന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ദ​​​മാ​​​യ സി​​​ബി​​​എ​​​സ്ഇ 12-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. ആ​​​സൂ​​​ത്രി​​​ത ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നും രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ക​​​രാ​​​ർ ല​​​ഭി​​​ച്ച സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി 2019ൽ ​​​തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ അ​​​ട്ടി​​​മ​​​റി​​​ക​​​ൾ ന​​​ട​​​ത്തി വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ​​​ത് രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ‘കോ​​​എം​​​പ്റ്റ്’​​​എ​​​ന്ന സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക്കാ​​​ണ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​രാ​​​ർ ന​​​ൽ​​​കി​​​യ​​​ത്.

എ​​​ന്നാ​​​ൽ ‘ഗ്ലോ​​​ബ​​​റേ​​​ന’ എ​​​ന്ന പേ​​​രി​​​ൽ ഇ​​​തേ ക​​​ന്പ​​​നി ത​​​ന്നെ​​​യാ​​​ണ് തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലും നേരത്തേ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു. 30 സെ​​​ക്ക​​​ൻ​​​ഡ്കൊ​​​ണ്ട് ക​​​ന്പ​​​നി​​​യു​​​ടെ പ​​​ഴ​​​യ ച​​​രി​​​ത്രം ക​​​ണ്ടെ​​​ത്താ​​​ൻ ത​​​നി​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടും സി​​​ബി​​​എ​​​സ്ഇ​​​ക്ക് എ​​​ന്തു​​​കൊ​​​ണ്ട​​​ത് സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ ചോ​​​ദി​​​ക്കു​​​ന്നു.

ക​​​ന്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ഉ​​​ണ്ടാ​​​യി​​​ട്ടും എ​​​ന്ത് ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് അ​​​ത്ത​​​ര​​​മൊ​​​രു ക​​​രാ​​​ർ ന​​​ൽ​​​കി​​​യ​​​തെ​​​ന്നും രാ​​​ഹു​​​ൽ ചോ​​​ദി​​​ച്ചു.

18.5 ല​​​ക്ഷം കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​ട്ടും എ​​​പ്പോ​​​ഴ​​​ത്തെ​​​യും​​​പോ​​​ലെ യാ​​​തൊ​​​രു മ​​​റു​​​പ​​​ടി​​​യോ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വമോ നാ​​​ണ​​​മോ ഇ​​​ല്ലാ​​​തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മൗ​​​നം പാ​​​ലി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​രാ​​​ർ ന​​​ൽ​​​കി​​​യ​​​തി​​​ലെ അ​​​ഴി​​​മ​​​തി​​​ക്കെ​​​തിരേ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ടും ര​​​ക്ഷി​​​താ​​​ക്ക​​​ളോ​​​ടും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ടെ രാ​​​ഹു​​​ൽ​​​ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

Editorial

പ​​ഠി​​ക്കാ​​ത്ത കേ​​ന്ദ്ര​​ത്തി​​ന്‍റെ പ​​രീ​​ക്ഷാ​​ത്തോ​​ൽ​​വി​​ക​​ൾ

നീ​​റ്റ് പ​​രീ​​ക്ഷ​​യും സി​​ബി​​എ​​സ്ഇ പ​​രീ​​ക്ഷാ​​ഫ​​ല​​വു​​മൊ​​ക്കെ താ​​റു​​മാ​​റാ​​യാ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക​​ല്ലാ​​തെ മ​​റ്റാ​​ർ​​ക്കും ന​​ഷ്‌​ട​മോ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മോ ഇ​​ല്ലാ​​ത്ത സ്ഥി​​തി​​യാ​​യി. നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച 24 ല​​ക്ഷം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ധ്വാ​​ന​​ത്തെ നി​​ഷ്ഫ​​ല​​മാ​​ക്കി​​യ വ​​ർ​​ത്ത വാ​​യി​​ച്ചു​​ തീ​​രും​​മു​​ന്പാ​​ണ് സി​​ബി​​എ​​സ്ഇ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ലെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത, 17.68 ല​​ക്ഷം 12-ാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം തെ​​റ്റി​​ച്ച വാ​​ർ​​ത്ത രാ​​ജ്യം വാ​​യി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്. നീ​​റ്റ്-​​യു​​ജി പ​​രീ​​ക്ഷ ജൂ​​ൺ 21ന് ​​വീ​​ണ്ടും ന​​ട​​ത്തു​​ക​​യാ​​ണ്.

12-ാം ക്ലാ​​സ് പു​​ന​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന്‍റെ ന​​ട​​പ​​ടി​​ക​​ളും തു​​ട​​ങ്ങി. കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​ക​​ളി​​ൽ​​നി​​ന്നു ത​​ത്കാ​​ലം ത​​ടി​​യൂ​​രാ​​നു​​ള്ള നീ​​ക്ക​​മ​​ല്ലാ​​തെ ഒ​​ന്നു​​മി​​ല്ല. 2024ലെ ​​നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പ് ചു​​മ​​ത​​ല​​യു​​ള്ള എ​​ൻ​​ടി​​എ ഒ​​ന്നും പ​​ഠി​​ച്ചി​​ല്ലെ​​ന്നാ​​ണ് ഇ​​ന്ന​​ലെ സു​​പ്രീം​​കോ​​ട​​തി വി​​മ​​ർ​​ശി​​ച്ച​​ത്. ച​​രി​​ത്ര​​പാ​​ഠ​​ങ്ങ​​ളി​​ലു​​ൾ​​പ്പെ​​ടെ വെ​​ട്ടും തി​​രു​​ത്തും സം​​ഘ​​പ​​രി​​വാ​​ർ താ​​ത്പ​​ര്യ​​ങ്ങ​​ളു​​ടെ കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ലും വീ​​ഴ്ച​​യി​​ല്ലാ​​തെ ന​​ട​​ത്തി​​യ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യം അ​​ടി​​സ്ഥാ​​ന ജോ​​ലി​​ക​​ൾ മ​​റ​​ന്നു. പാ​​ർ​​ട്ടി​​യു​​ടെ ഭാ​​വി​​യേ​​ക്കാ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഭാ​​വി​​ക്കു മു​​ൻ​​തൂ​​ക്കം കൊ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യാ​​ൽ കു​​റ്റ​​വാ​​ളി​​ക​​ൾ അ​​ക​​ത്താ​​കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ക്ഷ​​പ്പെ​​ടും.

ഈ ​​വ​​ർ​​ഷം ന​​ട​​പ്പി​​ലാ​​ക്കി​​യ ഒ​​എ​​സ്എം (ഓ​​ൺ സ്ക്രീ​​ൻ മാ​​ർ​​ക്കിം​​ഗ്) എ​​ന്ന ഡി​​ജി​​റ്റ​​ൽ മൂ​​ല്യ​​നി​​ർ​​ണ​​യ രീ​​തി​​യാ​​ണ് ആ​​കെ അ​​ല​​ങ്കോ​​ല​​മാ​​യ​​ത്. ഇ​​ത​​നു​​സ​​രി​​ച്ച്, ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ന്‍റെ സ്കാ​​ൻ ചെ​​യ്ത ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പു നോ​​ക്കി​​യാ​​ണ് മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തു​​ന്ന​​ത്. ആ​​ദ്യ​​ദി​​നം മാ​​ർ​​ക്ക് കു​​റ​​ഞ്ഞ​​തി​​ന്‍റെ ഒ​​റ്റ​​പ്പെ​​ട്ട പ​​രാ​​തി​​ക​​ളാ​​യി​​രു​​ന്നെ​​ങ്കി​​ലും പെ​​ട്ടെ​​ന്ന​​തു രാ​​ജ്യ​​മൊ​​ട്ടാ​​കെ ഉ​​യ​​ർ​​ന്നു.

പു​​നർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ന്‍റെ പ​​ക​​ർ​​പ്പെ​​ടു​​ത്ത​​പ്പോ​​ഴാ​​ണ് ഇ​​തി​​ൽ പ​​ല​​തും വാ​​യി​​ക്കാ​​ൻ​​പോ​​ലു​​മാ​​കാ​​ത്ത നി​​ല​​യി​​ലാ​​ണെ​​ന്ന വ​​സ്തു​​ത പു​​റ​​ത്താ​​യ​​ത്. പൂ​​ർ​​ണ ഉ​​ത്ത​​ര​​മെ​​ഴു​​തി​​യ​​വ​​ർ​​ക്കു​​പോ​​ലും പൂ​​ജ്യം മാ​​ർ​​ക്കാ​​യി. സ്കാ​​ൻ ചെ​​യ്യാ​​ൻ ക​​രാ​​റെ​​ടു​​ത്ത സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി​​ക​​ൾ അ​​തു കൃ​​ത്യ​​മാ​​യി ചെ​​യ്യാ​​ത്ത​​തും അ​​വ്യ​​ക്ത​​മാ​​യ ആ ​​പ​​ക​​ർ​​പ്പു​​ക​​ൾ ​​വച്ചു മാ​​ർ​​ക്കി​​ട്ട​​തു​​മാ​​ണ് പി​​ഴ​​വെ​​ന്നും ഏ​​താ​​ണ്ട് വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. വാ​​യി​​ക്കാ​​നാ​​വാ​​ത്ത ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് വ​​ച്ച് അ​​ധ്യാ​​പ​​ക​​ർ എ​​ങ്ങ​​നെ മാ​​ർ​​ക്കി​​ട്ടെ​​ന്ന​​തും ദു​​രൂ​​ഹ​​മാ​​ണ്. അ​​ധ്യാ​​പ​​ക​​രു​​ടെ പ​​രാ​​തി മു​​ക​​ളി​​ലു​​ള്ള​​വ​​ർ അ​​വ​​ഗ​​ണി​​ച്ചോ എ​​ന്ന​​തി​​ൽ ഉ​​ൾ​​പ്പെ​​ടെ ഒ​​ന്നി​​ലും വ്യ​​ക്ത​​ത​​യി​​ല്ല.

പു​​ന​ർ​മൂ​​ല്യ​​നി​​ർ​​ണ​​ത്തി​​ന് ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് അ​​പേ​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അ​​തോ​​ടെ ഇ​​തി​​നാ​​യു​​ള്ള പോ​​ർ​​ട്ട​​ൽ ത​​ക​​രാ​​റി​​ലാ​​യി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​ള്ള അ​​പേ​​ക്ഷാ​​ തീ​​യ​​തി ര​​ണ്ടു​​ത​​വ​​ണ നീ​​ട്ടി​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ​​യും പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ചി​​ട്ടി​​ല്ല. ഇ​​ത്ര​​യും​​ പേ​​ർ ഒ​​ന്നി​​ച്ച് ക​​യ​​റു​​ന്പോ​​ൾ സൈ​​റ്റ് ത​​ക​​രാ​​റി​​ലാ​​കു​​മെ​​ന്ന സാ​​മാ​​ന്യ​​ ബോ​​ധം​പോ​​ലും വി​​ദ്യാ​​ഭ്യാ​​സ​​ വ​​കു​​പ്പി​​നി​​ല്ലാ​​തെപോ​​യി. 29 വ​​രെ​​യാ​​ണ് മൂ​​ല്യ​​നി​​ർ​​ണ​​യം.

സി​​ബി​​എ​​സ്ഇ പ​​രീ​​ക്ഷാ​​ഫ​​ലം റ​​ദ്ദാ​​ക്കി പ​​ഴ​​യ​​ രീ​​തി​​യി​​ൽ മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തി വീ​​ണ്ടും ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​മു​​ണ്ട്. പ​​ക്ഷേ, കു​​ട്ടി​​ക​​ളു​​ടെ ഭാ​​വി​​യെ​​ക്കു​​റി​​ച്ച് സ​​ർ​​ക്കാ​​രി​​ന് അ​​ത്ര പി​​രി​​മു​​റു​​ക്ക​​മൊ​​ന്നു​​മി​​ല്ല. 2024ൽ ​​നീ​​റ്റ്-യു​​ജി പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ന്ന​​പ്പോ​​ഴും ഏ​​താ​​ണ്ട് ഇ​​തേ സ്ഥി​​തി​​യാ​​യി​​രു​​ന്നു. ഒ​​രു കു​​റ്റ​​വാ​​ളി​​യും ശി​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​ല്ല. ഇ​​ത്ത​​വ​​ണ​​യും അ​​തേ​​ സം​​ഭ​​വം ആ​​വ​​ർ​​ത്തി​​ച്ചു.

വ​​ഴി​​പാ​​ട് അ​​ന്വേ​​ഷ​​ണ​​വും അ​​റ​​സ്റ്റു​​മൊ​​ക്കെ ന​​ട​​ക്കു​​ന്നു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സു​​പ്രീം​​കോ​​ട​​തി എ​​ൻ​​ടി​​എ (നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി)​​യെ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ച​​ത്. 2024ൽ ​​ചോ​​ദ്യ​​പേ​​പ്പ​​ര്‍ ചോ​​ർ​​ന്ന​​പ്പോ​​ൾ കോ​​ട​​തി രൂ​​പീ​​ക​​രി​​ച്ച ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യോ​​ടും എ​​ന്‍​ടി​​എ​​യോ​​ടും സു​​പ്രീം​​കോ​​ട​​തി റി​​പ്പോ​​ർ​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​ന്‍റെ​​യൊ​​ക്കെ കാ​​ര​​ണ​​ഭൂ​​ത​​രാ​​യ സ​​ർ​​ക്കാ​​ർ കേ​​ട്ട ഭാ​​വ​​മി​​ല്ല. ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സ്കാ​​ൻ ചെ​​യ്യാ​​ൻ ക​​രാ​​റെ​​ടു​​ത്ത ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ളും പു​​ക​​മ​​റ​​യി​​ലാ​​ണ്.

വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ലെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യ്ക്കു മു​​ന്നി​​ൽ രാ​​ജ്യം ത​​ല​​കു​​നി​​ച്ചു നി​​ൽ​​ക്കു​​ക​​യാ​​ണ്. അ​​തി​​ലും ഖേ​​ദ​​ക​​ര​​മാ​​ണ് ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ നി​​രാ​​ശാ​​ഭ​​രി​​ത​​മാ​​യ മാ​​ന​​സി​​കാ​​വ​​സ്ഥ. ഇ​​തി​​നു​​പു​​റ​​മേ, പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി സ്കാ​​ൻ ചെ​​യ്ത പ​​ക​​ർ​​പ്പെ​​ടു​​ക്കാ​​നു​​ള്ള ഫീ​​സും വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ട​​യ്ക്ക​​ണം. പി​​ഴ​​വ് സ​​ർ​​ക്കാ​​രി​​ന്‍റേ​​ത്, പി​​ഴ ഇ​​ര​​ക​​ളു​​ടേ​​ത്! മാ​​ത്ര​​മ​​ല്ല, ഒ​​എ​​സ്എം അ​​ടു​​ത്ത​​ വ​​ർ​​ഷ​​വും തു​​ട​​രാ​​നും 10-ാം ക്ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ലും ന​​ട​​പ്പാ​​ക്കാ​​നു​​മാ​​ണ് തീ​​രു​​മാ​​നം. നീ​​റ്റ് പോ​​ലെ ഇ​​തും തു​​ട​​ർ​​ക്ക​​ഥ​​യാ​​കു​​മോ​​യെ​​ന്നേ ഇ​​നി അ​​റി​​യാ​​നു​​ള്ളൂ. സ്വ​​ന്തം ഉ​​ത്ത​​ര​​വാദി​​ത്വ​​ങ്ങ​​ളി​​ൽ തോ​​ൽ​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ ജ​​ന​​ങ്ങ​​ളെ തോ​​ൽ​​പ്പി​​ക്കു​​ക​​യാ​​ണ്.

National

സി​ബി​എ​സ്ഇ പ്ല​സ് ടു ​ഉ​ത്ത​ര​പേ​പ്പ​റി​ന്‍റെ പ​ക​ർ​പ്പി​നാ​യു​ള്ള അ​പേ​ക്ഷാ സ​മ​യം നീ​ട്ടി; സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ, പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ തൃ​പ്ത​ര​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഉ​ത്ത​ര​പേ​പ്പ​റി​ന്‍റെ സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പ് ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ബോ​ർ​ഡ് നീ​ട്ടി. വെ​ബ്‌​സൈ​റ്റി​ലെ ക​ടു​ത്ത സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ന​ട​പ​ടി. പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി 11:59 വ​രെ ഔ​ദ്യോ​ഗി​ക പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ആ​ദ്യം മേ​യ് 22 ആ​യി​രു​ന്നെ​ങ്കി​ലും വെ​ബ്സൈ​റ്റ് ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ത് നീ​ട്ടു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​പേ​പ്പ​റി​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള പോ​ർ​ട്ട​ൽ തു​റ​ന്ന​ത് മു​ത​ൽ ലോ​ഗി​ൻ പ​രാ​ജ​യ​പ്പെ​ടു​ക, പേ​യ്‌​മെ​ന്‍റ് പേ​ജ് ത​ട​സ​പ്പെ​ടു​ക, ലി​ങ്കു​ക​ൾ ല​ഭ്യ​മാ​കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ ക​ടു​ത്ത ത​ക​രാ​റു​ക​ളാ​ണ് വെ​ബ്‌​സൈ​റ്റ് നേ​രി​ടു​ന്ന​ത്. പ​രീ​ക്ഷാ ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ സൈ​റ്റി​ലേ​ക്കു​ണ്ടാ​യ അ​മി​ത​മാ​യ ട്രാ​ഫി​ക്കും ചി​ല അ​ന​ധി​കൃ​ത ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ത​ക​രാ​റി​ന് കാ​ര​ണ​മാ​യി സി​ബി​എ​സ്ഇ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ സം​ഘം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ഴും പ​ല​ർ​ക്കും സൈ​റ്റ് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത്ത​വ​ണ തീ​യ​തി​ക​ളി​ൽ മാ​ത്ര​മ​ല്ല, അ​പേ​ക്ഷാ ഫീ​സി​ലും വ​ലി​യ മാ​റ്റ​മു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു സ​ബ്ജ​ക്റ്റി​ന് 700 രൂ​പ​യാ​യി​രു​ന്ന ഫീ​സ് ഇ​ത്ത​വ​ണ 100 രൂ​പ​യാ​യി സി​ബി​എ​സ്ഇ കു​ത്ത​നെ കു​റ​ച്ചി​ട്ടു​ണ്ട് (ഏ​ക​ദേ​ശം 85% ഇ​ള​വ്). മാ​ർ​ക്ക് വെ​രി​ഫി​ക്കേ​ഷ​ൻ ഫീ​സും 500-ൽ ​നി​ന്ന് 100 രൂ​പ​യാ​ക്കി കു​റ​ച്ചു.

സ്കാ​ൻ ചെ​യ്ത ഉ​ത്ത​ര​പേ​പ്പ​ർ ല​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ. അ​പേ​ക്ഷ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് മെ​യ് 26 നും 29 ​നും ഇ​ട​യി​ൽ ഉ​ത്ത​ര​പേ​പ്പ​റു​ക​ൾ പോ​ർ​ട്ട​ൽ വ​ഴി ല​ഭ്യ​മാ​കും. ഒ​രു ചോ​ദ്യ​ത്തി​ന് 25 രൂ​പ നി​ര​ക്കി​ൽ ചോ​ദ്യ​ങ്ങ​ൾ ച​ല​ഞ്ച് ചെ​യ്യാ​നു​ള്ള റീ-​ഇ​വാ​ലു​വേ​ഷ​ൻ പോ​ർ​ട്ട​ൽ മെ​യ് 31 മു​ത​ൽ ജൂ​ൺ 5 വ​രെ തു​റ​ന്നി​രി​ക്കും.

National

പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ പ്രതിസന്ധി, സിബിഎസ്ഇയെ സഹായിക്കാൻ പ്രത്യേകസംഘം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ പ്രതിസന്ധിയിൽ സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇയെ സഹായിക്കാനും പ്രത്യേകസംഘം. ഐഐടി മദ്രാസിലെ പ്രഫസർ അടക്കമുള്ള സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ പ്രതിസന്ധിയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇടപെട്ടു. ഉയരുന്ന പരാതികളിൽ സിബിഎസ്ഇയിൽ നിന്ന് അദ്ദേഹം വിശദീകരണം തേടി.

വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെ സംബന്ധിച്ചും പരിശോധന നടക്കും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.

Kerala

ഓ​ണ്‍​സ്‌​ക്രീ​ന്‍ മാ​ര്‍​ക്കിം​ഗ് ; പ്ര​തീ​ക്ഷി​ച്ച മാ​ര്‍​ക്ക് കി​ട്ടി​യി​ല്ലെ​ന്ന്

കൊ​​​​ച്ചി: സി​​​​ബി​​​​എ​​​​സ്ഇ പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സ് ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ളു​​​​ടെ മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​ന് ഇ​​​​ത്ത​​​​വ​​​​ണ ഓ​​​​ണ്‍​സ്‌​​​​ക്രീ​​​​ന്‍ മാ​​​​ര്‍​ക്കിം​​​​ഗ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ പ്ര​​​​തീ​​​​ക്ഷി​​​​ച്ച മാ​​​​ര്‍​ക്ക് കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ന്നു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍.

വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് മാ​​​​ര്‍​ക്ക് കു​​​​റ​​​​ഞ്ഞു​​​​പോ​​​​യെ​​​​ന്ന് ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും പ​​​​രാ​​​​തി​​​പ്പെ​​​ട്ടു. ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ള്‍ സ്‌​​​​കാ​​​​ന്‍ ചെ​​​​യ്തു ഡി​​​​ജി​​​​റ്റ​​​​ലാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്ത​​​​വ​​​​ണ മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യം.

പ​​​​ല ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ളും മൊ​​​​ബൈ​​​​ലി​​​​ല്‍ പ​​​ക​​​ർ​​​ത്തി അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. വ്യ​​​​ക്ത​​​​മ​​​​ല്ലാ​​​​ത്ത ത​​​​ര​​​​ത്തി​​​​ല്‍ സ്‌​​​​കാ​​​​ന്‍ ചെ​​​​യ്ത ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ളും ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​ത​​​ന്നെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഓ​​​​ണ്‍ സ്‌​​​​ക്രീ​​​​ന്‍ മാ​​​​ര്‍​ക്കിം​​​​ഗ്

സി​​​​ബി​​​​എ​​​​സ്ഇ പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സി​​​​ല്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ മാ​​​​ര്‍​ക്കിം​​​ഗ് സ​​​​മ്പ്ര​​​​ദാ​​​​യം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഈ ​​​​വ​​​​ര്‍​ഷ​​​​മാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ഡി​​​​ജി​​​​റ്റ​​​​ല്‍ മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ള്‍ സ്‌​​​​കാ​​​​ന്‍ ചെ​​​​യ്ത് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഒ​​​​രു ഓ​​​​ണ്‍​ലൈ​​​​ന്‍ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ല്‍ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യു​​​​ന്നു. അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ ഈ ​​​​ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ള്‍ കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ്‌​​​​ക്രീ​​​​നി​​​​ല്‍ ക​​​​ണ്ട് മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യം ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണ് ഓ​​​​ണ്‍ സ്‌​​​​ക്രീ​​​​ന്‍ മാ​​​​ര്‍​ക്കിം​​​​ഗ്.

പ​​​​രീ​​​​ക്ഷാ​​​പ്ര​​​​ക്രി​​​​യ​​​​യി​​​​ല്‍ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത, സു​​​​താ​​​​ര്യ​​​​ത, കൃ​​​​ത്യ​​​​ത, സു​​​​സ്ഥി​​​​ര​​​​ത എ​​​​ന്നി​​​​വ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണു ഡി​​​​ജി​​​​റ്റ​​​​ല്‍ മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങി​​​​യ​​​​ത്. ഈ സം​​​​വി​​​​ധാ​​​​നം പി​​​​ശ​​​​കു​​​​ക​​​​ള്‍ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ക​​​​യും മാ​​​ന്വ​​​ലാ​​​യി​​​​ട്ടു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ല്‍ ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്യും.

സ്വ​​​​ന്തം സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ ഇ​​​​രു​​​​ന്നു​​​കൊ​​​​ണ്ടു​​​ത​​​​ന്നെ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യും. അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്ക് അ​​​​വ​​​​രു​​​​ടെ പ​​​​തി​​​​വ് അ​​​​ക്കാ​​​​ദ​​​​മി​​​​ക് ചു​​​​മ​​​​ത​​​​ല​​​​ക​​​​ള്‍ തു​​​​ട​​​​രാ​​​​നും ഈ ​​​​സം​​​​വി​​​​ധാ​​​​നം സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും സി​​​​ബി​​​​എ​​​​സ്ഇ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

National

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 85.20 % വിജയം

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. 85.20 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 88.39 ആ​​​യി​​​രു​​​ന്നു വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം. ഇ​​​ത്ത​​​വ​​​ണ മൂ​​​ന്ന് ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ കു​​​റ​​​വ്.

പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 88.86 ശ​​​ത​​​മാ​​​നം പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ പാ​​​സാ​​​യ​​​പ്പോ​​​ൾ ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 82.13 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ മു​​​ഴു​​​വ​​​ൻ ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

മേ​​​ഖ​​​ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കി​​​ൽ 95.62 വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാ​​​മ​​​തെ​​​ത്തി. ചെ​​​ന്നൈ (93.84%), ബം​​​ഗ​​​ളൂ​​​രു (93.19%) മേ​​​ഖ​​​ല​​​ക​​​ളാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു പി​​​ന്നി​​​ൽ. 72.43 മാ​​​ത്രം വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​മു​​​ള്ള പ്ര​​​യാ​​​ഗ്‌​​​രാ​​​ജാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​റ്റ​​​വും പി​​​ന്നി​​​ലു​​​ള്ള​​​ത്.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റു​​​ക​​​ളാ​​​യ cbse.gov.in, cbseresults.nic. in എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ഡി​​​ജി​​​ലോ​​​ക്ക​​​ർ, ഉ​​​മാം​​​ഗ് ആ​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ​​​യും ഫ​​​ല​​​മ​​​റി​​​യാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ മ​​​ത്സ​​​രം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി മെ​​​റി​​​റ്റ് ലി​​​സ്റ്റ് സി​​​ബി​​​എ​​​സ്ഇ ഇ​​​ത്ത​​​വ​​​ണ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

National

സി​ബി​എ​സ്ഇ പ​രി​ഷ്കാ​രം: ആറാം ക്ലാ​സ് മു​ത​ൽ മൂ​ന്ന് ഭാ​ഷ​ക​ൾ; ഒമ്പതാം ക്ലാ​സി​ൽ ഗ​ണി​ത​ത്തി​നും ശാ​സ്ത്ര​ത്തി​നും ര​ണ്ട് ത​ല​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ 2026-27 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങി സി​ബി​എ​സ്ഇ. പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ആ​റാം ക്ലാ​സ് മു​ത​ൽ 'ത്രി​ഭാ​ഷാ പ​ദ്ധ​തി' നി​ർ​ബ​ന്ധ​മാ​ക്കാ​നും ഒ​ൻ​പ​താം ക്ലാ​സ് മു​ത​ൽ ഗ​ണി​തം, ശാ​സ്ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ര​ണ്ട് വ്യ​ത്യ​സ്ത പ​ഠ​ന ത​ല​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​മാ​ണ് തീ​രു​മാ​നം.

2026-27 മു​ത​ൽ 6-ാം ക്ലാ​സ്സി​ൽ മൂ​ന്ന് ഭാ​ഷ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കും. ഇ​തി​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് ഭാ​ഷ​ക​ൾ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളാ​യി​രി​ക്ക​ണം. ഇം​ഗ്ലീ​ഷ് ഒ​രു വി​ദേ​ശ ഭാ​ഷ​യാ​യാ​കും പ​രി​ഗ​ണി​ക്കു​ക. 2031-ലെ ​പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യോ​ടെ ഈ ​മാ​റ്റം പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​കും.

ഒ​ൻ​പ​താം ക്ലാ​സി​ൽ ഈ ​ര​ണ്ട് വി​ഷ​യ​ങ്ങ​ൾ​ക്കും 'സ്റ്റാ​ൻ​ഡേ​ർ​ഡ്', 'അ​ഡ്വാ​ൻ​സ്ഡ്' എ​ന്നി​ങ്ങ​നെ ര​ണ്ട് ത​ല​ങ്ങ​ളു​ണ്ടാ​കും. എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളും പൊ​തു​വാ​യ സ്റ്റാ​ൻ​ഡേ​ർ​ഡ് സി​ല​ബ​സ് പ​ഠി​ക്കു​ക​യും 80 മാ​ർ​ക്കി​ന്‍റെ പ​രീ​ക്ഷ എ​ഴു​തു​ക​യും വേ​ണം. കൂ​ടു​ത​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് 25 മാ​ർ​ക്കി​ന്‍റെ അ​ധി​ക 'അ​ഡ്വാ​ൻ​സ്ഡ്' പ​രീ​ക്ഷ കൂ​ടി എ​ഴു​താം.

എ​ട്ടാം ക്ലാ​സ് വ​രെ മാ​തൃ​ഭാ​ഷ​യി​ലു​ള്ള പ​ഠ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കും. നി​ല​വി​ൽ ല​ഭ്യ​മാ​യ 22 ഔ​ദ്യോ​ഗി​ക ഭാ​ഷ​ക​ളും തി​ര​ഞ്ഞെ​ടു​ക്കാ​ൻ സി​ബി​എ​സ്ഇ അ​വ​സ​ര​മൊ​രു​ക്കും. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് വി​ഷ​യ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നും പ്രാ​യോ​ഗി​ക അ​റി​വ് വ​ർ​ദ്ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്ക് ഭാ​ഷാ നി​ബ​ന്ധ​ന​ക​ളി​ൽ ചി​ല ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. ഈ ​മാ​സം ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​വ​ച്ച​ത്.

മാ​ർ​ച്ച് ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ ന​ട​ത്താ​നി​രു​ന്ന സി​ബി​എ​സ്ഇ 12ാം ക്ലാ​സി​ന്‍റെ പ​രീ​ക്ഷ​ക​ളാ​ണ് സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മാ​റ്റി​വ​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് 12ന് ​യോ​ഗം ചേ​ർ​ന്ന് തു​ട​ർ പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും. മേ​ഖ​ല​യി​ലെ 10ാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ നേ​ര​ത്തേ മാ​റ്റി​വ​ച്ചി​രു​ന്നു.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പ​ത്താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ച്ച് 11 വ​രെ​യു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

12ാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​യും മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​നം. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി​വ​ച്ചി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച വീ​ണ്ടും യോ​ഗം ചേ​രു​മെ​ന്നും അ​തി​നു​ശേ​ഷം പു​തു​ക്കി​യ തീ​യ​തി​ക​ളും പ​രീ​ക്ഷാ ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കൂ എ​ന്നും സി​ബി​എ​സ്ഇ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം; സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ നാ​ളെ മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ളെ ആ​രം​ഭി​ക്കു​ന്ന സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ൽ ശ​ക്ത​മാ‍​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​മാ​ണെ​ന്നും സി​ബി​എ​സ്ഇ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ബോ​ർ​ഡ് അ​റി​യി​ച്ചു.

Kerala

സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ മീ​റ്റ്: തൃ​ശൂ​രി​ന് കി​രീ​ടം

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ല്‍ ന​​​​ട​​​​ന്ന സം​​​​സ്ഥാ​​​​ന സെ​​​​ന്‍​ട്ര​​​​ല്‍ സ്‌​​​​കൂ​​​​ള്‍ കാ​​​​യി​​​​ക​​​​മേ​​​​ള​​​​യി​​​​ല്‍ തൃ​​​​ശൂ​​​​ർ ഓ​​​​വ​​​​റോ​​​​ള്‍ കി​​​​രീ​​​​ടം സ്വ​​​​ന്ത​​​​മാ​​​​ക്കി. ര​​​​ണ്ടാം​​​ദി​​​​നം 104 പോ​​​​യി​​​​ന്‍റു​​​കൂ​​​​ടി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് തൃ​​​​ശൂ​​​​ര്‍ കി​​​​രീ​​​​ടം ഉ​​​​റ​​​​പ്പി​​​​ച്ച​​​​ത്. 13 സ്വ​​​​ര്‍​ണ​​​​വും 11 വെ​​​​ള്ളി​​​​യും ഒ​​​​മ്പ​​​​ത് വെ​​​​ങ്ക​​​​ല​​​​വു​​​​മ​​​​ട​​​​ക്കം 278 പോ​​​​യി​​​​ന്‍റാ​​​​ണ് തൃ​​​​ശൂ​​​​ര്‍ നേ​​​​ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം തൃ​​​​ശൂ​​​​ര്‍ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​യി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ലെ ചാ​​​​മ്പ്യ​​​​ന്മാ​​​​രും ആ​​​​തി​​​​ഥേ​​​​യ​​​​രു​​​​മാ​​​​യ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തി​​​​ന് ആ​​​​റു പോ​​​​യി​​​​ന്‍റ് വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ലാ​​​​ണു കി​​​​രീ​​​​ടം ന​​​​ഷ്‌​​​ട​​​മാ​​​​യ​​​​ത്. 12 സ്വ​​​​ര്‍​ണം, 13 വെ​​​​ള്ളി, ഏ​​​​ഴ് വെ​​​​ങ്ക​​​​ല​​​​മ​​​​ട​​​​ക്കം 272 പോ​​​​യി​​​​ന്‍റാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തി​​​​ന്. 195 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഇ​​​​ടു​​​​ക്കി​​​​യാ​​​​ണ് മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. ഇ​​​​ടു​​​​ക്കി​​​​ക്ക് 10 സ്വ​​​​ര്‍​ണം, ഏ​​​​ഴു വീ​​​​തം വെ​​​​ള്ളി​​​​യും വെ​​​​ങ്ക​​​​ല​​​​വു​​​​മാ​​​​ണു​​​​ള്ള​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം 375 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം കി​​​​രീ​​​​ടം ചൂ​​​​ടി​​​​യ​​​​ത്. റ​​​​ണ്ണ​​​​റ​​​​പ്പാ​​​​യി​​​​രു​​​​ന്ന കോ​​​​ഴി​​​​ക്കോ​​​​ട് ഇ​​​​ക്കു​​​​റി 87 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ആ​​​​റാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ട്ടു. പാ​​​​ല​​​​ക്കാ​​​​ട് (163), ആ​​​​ല​​​​പ്പു​​​​ഴ (88) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് നാ​​​​ലും അ​​​​ഞ്ചും സ്ഥാ​​​​ന​​​​ക്കാ​​​​ര്‍.

സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ അ​​​​ടി​​​​മാ​​​​ലി വി​​​​ശ്വ​​​​ദീ​​​​പ്തി പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ള്‍ ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യി. മൂ​​​​ന്ന് സ്വ​​​​ര്‍​ണം, അ​​​​ഞ്ച് വെ​​​​ള്ളി, ര​​​​ണ്ട് വെ​​​​ങ്ക​​​​ല​​​​മ​​​​ട​​​​ക്കം 95 പോ​​​​യി​​​​ന്‍റാ​​​​ണു വി​​​​ശ്വ​​​​ദീ​​​​പ്തി പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ളി​​​​നു ല​​​ഭി​​​ച്ച​​​ത്. ക​​​​ട​​​​യി​​​​രി​​​​പ്പ് സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് സീ​​​​നി​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍​ഡ​​​​റി സ്‌​​​​കൂ​​​​ളാ​​​​ണു ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. ഒ​​​​രു സ്വ​​​​ര്‍​ണം, നാ​​​​ലു​​​വീ​​​​തം വെ​​​​ള്ളി​​​​യും വെ​​​​ങ്ക​​​​ല​​​​വു​​​​മ​​​​ട​​​​ക്കം 68 പോ​​​​യി​​​​ന്‍റ് ല​​​ഭി​​​ച്ചു. മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ഇ​​​​ടു​​​​ക്കി രാ​​​​ജ​​​​കു​​​​മാ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് സെ​​​​ന്‍​ട്ര​​​​ല്‍ സ്‌​​​​കൂ​​​​ളി​​​​ന് അ​​​​ഞ്ചു സ്വ​​​​ര്‍​ണ​​​​വും ഒ​​​​രു വെ​​​​ള്ളി​​​​യും നാ​​​​ല് വെ​​​​ങ്ക​​​​ല​​​​വു​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. തൃ​​​​ശൂ​​​​ര്‍ പൂ​​​​ച്ച​​​​ട്ടി ഭ​​​​വ​​​​ന്‍​സ് (64), തൃ​​​​ശൂ​​​​ര്‍ ദേ​​​​വ​​​​മാ​​​​ത സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ള്‍ (49) എ​​​​ന്നി​​​​വ​​​​യാ​​​​ണ് നാ​​​​ലും അ​​​​ഞ്ചും സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍. മേ​​​​ള​​​​യി​​​​ല്‍ 25 മീ​​​​റ്റ് റി​​​​ക്കാ​​​​ര്‍​ഡു​​​​ക​​​​ള്‍ പി​​​​റ​​​​ന്നു.

വി​​​​ജ​​​​യി​​​​ക​​​​ള്‍​ക്ക് കാ​​​​യി​​​​ക മ​​​​ന്ത്രി വി. ​​​​അ​​​​ബ്‌​​​ദു​​​​റ​​​​ഹ്‌​​​മാ​​​​ന്‍ ട്രോ​​​ഫി സ​​​​മ്മാ​​​​നി​​​​ച്ചു. ച​​​​ട​​​​ങ്ങി​​​​ല്‍ ഒ​​​​ളി​​​​മ്പ്യ​​​​ന്‍ മേ​​​​ഴ്‌​​​​സി​​​​ക്കു​​​​ട്ട​​​​ന്‍, നാ​​​​ഷ​​​​ണ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് സി​​​​ബി​​​​എ​​​​സ്ഇ സ്‌​​​​കൂ​​​​ള്‍​സ് സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലും മീ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​റു​​​​മാ​​​​യ ഡോ. ​​​​ഇ​​​​ന്ദി​​​​ര രാ​​​​ജ​​​​ന്‍, കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് സി​​​​ബി​​​​എ​​​​സ്ഇ സ്‌​​​​കൂ​​​​ള്‍​സ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് മീ​​​​റ്റ് കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​റു​​​​മാ​​​​യ സു​​​​ചി​​​​ത്ര ഷൈ​​​​ജി​​​​ന്ത്, അ​​​​ത്‌​​​​ല​​​​റ്റി​​​​ക് മീ​​​​റ്റ് കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് കൗ​​​​ണ്‍​സി​​​​ല്‍ ജി​​​​ല്ലാ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

സം​സ്ഥാ​ന സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള 29 മുതൽ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ സി​​​​ബി​​​​എ​​​​സ്ഇ, ഐ​​​​സി​​​​എ​​​​സ്ഇ, കേ​​​​ന്ദ്രീ​​​​യ വി​​​​ദ്യാ​​​​ല​​​​യ, ന​​​​വോ​​​​ദ​​​​യ വി​​​​ദ്യാ​​​​ല​​​​യ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​യി സം​​​​സ്ഥാ​​​​ന സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് കൗ​​​​ണ്‍​സി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത് സെ​​​​ന്‍​ട്ര​​​​ല്‍ സ്‌​​​​കൂ​​​​ള്‍ കാ​​​​യി​​​​ക​​​​മേ​​​​ള 29, 30 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ല്‍ ന​​​​ട​​​​ക്കും.

കാ​​​​യി​​​​ക​​​​മ​​​​ന്ത്രി വി. ​​​​അ​​​​ബ്‌​​​ദു​​​റ​​​​ഹ്‌​​​​മാ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കും. 30ന് ​​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന ​സ​​​​മാ​​​​പ​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കും.

14 ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ട്ര​​​​യ​​​​ല്‍ മീ​​​​റ്റി​​​​ല്‍ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യ ഒ​​​​ന്നും ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ നേ​​​​ടി​​​​യ​​​​വ​​​​രാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ണ്ട​​​​ര്‍ 19, അ​​​​ണ്ട​​​​ര്‍ 17, അ​​​​ണ്ട​​​​ര്‍ 14 വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 66 ഇ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ 2400 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ മ​​​​ത്സ​​​​രി​​​​ക്കും.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യാ​​​​ണു നി​​​​ല​​​​വി​​​​ലെ ചാ​​​​മ്പ്യ​​​​ന്‍​മാ​​​​ര്‍. സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള കേ​​​​ന്ദ്ര സി​​​​ല​​​​ബ​​​​സ് സ്‌​​​​കൂ​​​​ളു​​​​ക​​​​ളു​​​​ടെ ഏ​​​​ക കാ​​​​യി​​​​ക​​​​മേ​​​​ള​​​​യാ​​​​ണി​​​​തെ​​​​ന്ന് നാ​​​​ഷ​​​​ണ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് സി​​​​ബി​​​​എ​​​​സ്ഇ സ്‌​​​​കൂ​​​​ള്‍​സ് സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലും സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് മീ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​റു​​​​മാ​​​​യ ഡോ. ​​​​ഇ​​​​ന്ദി​​​​ര രാ​​​​ജ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് കൗ​​​​ണ്‍​സി​​​​ല്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് യു. ​​​​ഷ​​​​റ​​​​ഫ​​​​ലി, കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് സി​​​​ബി​​​​എ​​​​സ്ഇ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സു​​​​ചി​​​​ത്ര ഷൈ​​​​ജി​​​​ന്ത് എ​​​​ന്നി​​​​വ​​​​രും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

National

സി​ബി​എ​സ്ഇ പ​രീ​ക്ഷ; തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10,12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​യു‌​ടെ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 2026 ഫെ​ബ്രു​വ​രി 17ന് ​പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കും. എ​ല്ലാ പ​രീ​ക്ഷ​ക​ളും രാ​വി​ലെ പ​ത്തു മു​ത​ലാ​ണ് തു​ട​ങ്ങു​ക.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്‌​കൂ​ളു​ക​ൾ​ക്കും മി​ക​ച്ച മു​ന്നൊ​രു​ക്കം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് 110 ദി​വ​സം മു​മ്പ് പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് സി​ബി​എ​സ്ഇ അ​റി​യി​ച്ചു. മു​ഴു​വ​ൻ ഷെ​ഡ്യൂ​ളും ബോ​ർ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.cbse.gov.in ൽ ​ല​ഭ്യ​മാ​ണ്. സെ​പ്റ്റം​ബ​ർ 24ന് ​താ​ത്കാ​ലി​ക ഷെ​ഡ്യൂ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 

ഇ​ന്ത്യ​യി​ലും പു​റ​ത്തു​മാ​യും ഏ​ക​ദേ​ശം 45 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തും. പ​രീ​ക്ഷ​യ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ട​വേ​ള​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സി​ബി​എ​സ്ഇ വ്യ​ക്ത​മാ​ക്കി. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ മാ​ര്‍​ച്ച് ഒ​മ്പ​തി​നും പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ എ​പ്രി​ല്‍ ഒ​മ്പ​തി​നും അ​വ​സാ​നി​ക്കും.

 

National

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഇനി രണ്ടു തവണ

ആ​​​ദ്യ​​​ഘ​​​ട്ട പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും ര​​​ണ്ടാം​​​ ഘ​​​ട്ടം മേ​​​യി​​​ലും

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ത്താം ക്ലാ​​​സ് ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ ര​​​ണ്ടു​​​ പ്രാ​​​വ​​​ശ്യമായി ന​​​ട​​​ത്താ​​​നു​​​ള്ള ക​​​ര​​​ട് ന​​​യ​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം. ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം (2026) മു​​​ത​​​ൽ ര​​​ണ്ടു പ്രാ​​​വ​​​ശ്യം പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യാ​​​ണ് സി​​​ബി​​​എ​​​സ്ഇ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും ര​​​ണ്ടാം​​​ ഘ​​​ട്ടം മേ​​​യി​​​ലും ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം.


ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ​​​പ​​​രീ​​​ക്ഷ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. ഈ ​​​പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ മാ​​​ത്രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ര​​​ണ്ടാം​​​ ഘ​​​ട്ട പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യാ​​​ൽ മ​​​തി. ശാ​​​സ്ത്രം, ഗ​​​ണി​​​തം, സാ​​​മൂ​​​ഹി​​​ക ശാ​​​സ്ത്രം, ഭാ​​​ഷ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും മൂ​​​ന്നു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ക. ആ​​​ദ്യ​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​യി​​​ൽ മൂ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​വ​​​രെ ര​​​ണ്ടാം​​​ ഘ​​​ട്ട പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. അ​​​വ​​​ർ​​​ക്ക് റി​​​പ്പീ​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താം.


പ​​​രീ​​​ക്ഷ ര​​​ണ്ടു പ്രാ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്ക് നി​​​ർ​​​ണ​​​യം ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും. ആ​​​ദ്യപ​​​രീ​​​ക്ഷ​​​യി​​​ൽ ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഫ​​​ലം ല​​​ഭി​​​ച്ച വിദ്യാർഥികൾക്ക് ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ ​​​വ​​​ർ​​​ഷം മേ​​​യി​​​ൽ​​​ത്ത​​​ന്നെ ര​​​ണ്ടാ​​​മ​​​തും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം യ​​​ഥാ​​​ക്ര​​​മം ഏ​​​പ്രി​​​ൽ, ജൂ​​​ണ്‍ മാ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കും.


ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ​​​യും മേ​​​യി​​​ലെ​​​യും പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​ണ്. നി​​​ല​​​വി​​​ലെ സി​​​ബി​​​എ​​​സ്ഇ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം. ര​​​ണ്ടാ​​​മ​​​ത്തെ പ​​​രീ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും മാ​​​ർ​​​ക്ക് ലി​​​സ്റ്റ് ല​​​ഭി​​​ക്കു​​​ക. മാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം മേ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​യ്ക്കു​​​ശേ​​​ഷ​​​മേ സാ​​​ധി​​​ക്കൂ.


ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യപ​​​രീ​​​ക്ഷ പാ​​​സാ​​​യി​​​ല്ലെ​​​ങ്കി​​​ലും പ​​​തി​​​നൊ​​​ന്നാം ക്ലാ​​​സി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ന് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. പ​​​ക്ഷേ മേ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം​​​ഘ​​​ട്ട ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ​​​രീ​​​ക്ഷ പാ​​​സാ​​​യെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ അ​​​ഡ്മി​​​ഷ​​​ൻ സാ​​​ധു​​​വാ​​​കു​​​ക​​​യു​​​ള്ളൂ.
മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ ആ​​​വ​​​ർ​​​ത്ത​​​നം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും ഈ ​​​മാ​​​റ്റം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

Latest News

Corehub Up