x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

26
MAY
2026

പ​​ഠി​​ക്കാ​​ത്ത കേ​​ന്ദ്ര​​ത്തി​​ന്‍റെ പ​​രീ​​ക്ഷാ​​ത്തോ​​ൽ​​വി​​ക​​ൾ

Editorial Audio


Published: May 26, 2026 12:00 AM IST | Updated: May 25, 2026 10:35 PM IST

നീ​​റ്റ് പ​​രീ​​ക്ഷ​​യും സി​​ബി​​എ​​സ്ഇ പ​​രീ​​ക്ഷാ​​ഫ​​ല​​വു​​മൊ​​ക്കെ താ​​റു​​മാ​​റാ​​യാ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക​​ല്ലാ​​തെ മ​​റ്റാ​​ർ​​ക്കും ന​​ഷ്‌​ട​മോ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മോ ഇ​​ല്ലാ​​ത്ത സ്ഥി​​തി​​യാ​​യി. നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച 24 ല​​ക്ഷം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ധ്വാ​​ന​​ത്തെ നി​​ഷ്ഫ​​ല​​മാ​​ക്കി​​യ വ​​ർ​​ത്ത വാ​​യി​​ച്ചു​​ തീ​​രും​​മു​​ന്പാ​​ണ് സി​​ബി​​എ​​സ്ഇ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ലെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത, 17.68 ല​​ക്ഷം 12-ാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം തെ​​റ്റി​​ച്ച വാ​​ർ​​ത്ത രാ​​ജ്യം വാ​​യി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്. നീ​​റ്റ്-​​യു​​ജി പ​​രീ​​ക്ഷ ജൂ​​ൺ 21ന് ​​വീ​​ണ്ടും ന​​ട​​ത്തു​​ക​​യാ​​ണ്.

12-ാം ക്ലാ​​സ് പു​​ന​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന്‍റെ ന​​ട​​പ​​ടി​​ക​​ളും തു​​ട​​ങ്ങി. കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​ക​​ളി​​ൽ​​നി​​ന്നു ത​​ത്കാ​​ലം ത​​ടി​​യൂ​​രാ​​നു​​ള്ള നീ​​ക്ക​​മ​​ല്ലാ​​തെ ഒ​​ന്നു​​മി​​ല്ല. 2024ലെ ​​നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പ് ചു​​മ​​ത​​ല​​യു​​ള്ള എ​​ൻ​​ടി​​എ ഒ​​ന്നും പ​​ഠി​​ച്ചി​​ല്ലെ​​ന്നാ​​ണ് ഇ​​ന്ന​​ലെ സു​​പ്രീം​​കോ​​ട​​തി വി​​മ​​ർ​​ശി​​ച്ച​​ത്. ച​​രി​​ത്ര​​പാ​​ഠ​​ങ്ങ​​ളി​​ലു​​ൾ​​പ്പെ​​ടെ വെ​​ട്ടും തി​​രു​​ത്തും സം​​ഘ​​പ​​രി​​വാ​​ർ താ​​ത്പ​​ര്യ​​ങ്ങ​​ളു​​ടെ കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ലും വീ​​ഴ്ച​​യി​​ല്ലാ​​തെ ന​​ട​​ത്തി​​യ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യം അ​​ടി​​സ്ഥാ​​ന ജോ​​ലി​​ക​​ൾ മ​​റ​​ന്നു. പാ​​ർ​​ട്ടി​​യു​​ടെ ഭാ​​വി​​യേ​​ക്കാ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഭാ​​വി​​ക്കു മു​​ൻ​​തൂ​​ക്കം കൊ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യാ​​ൽ കു​​റ്റ​​വാ​​ളി​​ക​​ൾ അ​​ക​​ത്താ​​കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ക്ഷ​​പ്പെ​​ടും.

ഈ ​​വ​​ർ​​ഷം ന​​ട​​പ്പി​​ലാ​​ക്കി​​യ ഒ​​എ​​സ്എം (ഓ​​ൺ സ്ക്രീ​​ൻ മാ​​ർ​​ക്കിം​​ഗ്) എ​​ന്ന ഡി​​ജി​​റ്റ​​ൽ മൂ​​ല്യ​​നി​​ർ​​ണ​​യ രീ​​തി​​യാ​​ണ് ആ​​കെ അ​​ല​​ങ്കോ​​ല​​മാ​​യ​​ത്. ഇ​​ത​​നു​​സ​​രി​​ച്ച്, ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ന്‍റെ സ്കാ​​ൻ ചെ​​യ്ത ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പു നോ​​ക്കി​​യാ​​ണ് മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തു​​ന്ന​​ത്. ആ​​ദ്യ​​ദി​​നം മാ​​ർ​​ക്ക് കു​​റ​​ഞ്ഞ​​തി​​ന്‍റെ ഒ​​റ്റ​​പ്പെ​​ട്ട പ​​രാ​​തി​​ക​​ളാ​​യി​​രു​​ന്നെ​​ങ്കി​​ലും പെ​​ട്ടെ​​ന്ന​​തു രാ​​ജ്യ​​മൊ​​ട്ടാ​​കെ ഉ​​യ​​ർ​​ന്നു.

പു​​നർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ന്‍റെ പ​​ക​​ർ​​പ്പെ​​ടു​​ത്ത​​പ്പോ​​ഴാ​​ണ് ഇ​​തി​​ൽ പ​​ല​​തും വാ​​യി​​ക്കാ​​ൻ​​പോ​​ലു​​മാ​​കാ​​ത്ത നി​​ല​​യി​​ലാ​​ണെ​​ന്ന വ​​സ്തു​​ത പു​​റ​​ത്താ​​യ​​ത്. പൂ​​ർ​​ണ ഉ​​ത്ത​​ര​​മെ​​ഴു​​തി​​യ​​വ​​ർ​​ക്കു​​പോ​​ലും പൂ​​ജ്യം മാ​​ർ​​ക്കാ​​യി. സ്കാ​​ൻ ചെ​​യ്യാ​​ൻ ക​​രാ​​റെ​​ടു​​ത്ത സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി​​ക​​ൾ അ​​തു കൃ​​ത്യ​​മാ​​യി ചെ​​യ്യാ​​ത്ത​​തും അ​​വ്യ​​ക്ത​​മാ​​യ ആ ​​പ​​ക​​ർ​​പ്പു​​ക​​ൾ ​​വച്ചു മാ​​ർ​​ക്കി​​ട്ട​​തു​​മാ​​ണ് പി​​ഴ​​വെ​​ന്നും ഏ​​താ​​ണ്ട് വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. വാ​​യി​​ക്കാ​​നാ​​വാ​​ത്ത ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് വ​​ച്ച് അ​​ധ്യാ​​പ​​ക​​ർ എ​​ങ്ങ​​നെ മാ​​ർ​​ക്കി​​ട്ടെ​​ന്ന​​തും ദു​​രൂ​​ഹ​​മാ​​ണ്. അ​​ധ്യാ​​പ​​ക​​രു​​ടെ പ​​രാ​​തി മു​​ക​​ളി​​ലു​​ള്ള​​വ​​ർ അ​​വ​​ഗ​​ണി​​ച്ചോ എ​​ന്ന​​തി​​ൽ ഉ​​ൾ​​പ്പെ​​ടെ ഒ​​ന്നി​​ലും വ്യ​​ക്ത​​ത​​യി​​ല്ല.

പു​​ന​ർ​മൂ​​ല്യ​​നി​​ർ​​ണ​​ത്തി​​ന് ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് അ​​പേ​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അ​​തോ​​ടെ ഇ​​തി​​നാ​​യു​​ള്ള പോ​​ർ​​ട്ട​​ൽ ത​​ക​​രാ​​റി​​ലാ​​യി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​ള്ള അ​​പേ​​ക്ഷാ​​ തീ​​യ​​തി ര​​ണ്ടു​​ത​​വ​​ണ നീ​​ട്ടി​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ​​യും പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ചി​​ട്ടി​​ല്ല. ഇ​​ത്ര​​യും​​ പേ​​ർ ഒ​​ന്നി​​ച്ച് ക​​യ​​റു​​ന്പോ​​ൾ സൈ​​റ്റ് ത​​ക​​രാ​​റി​​ലാ​​കു​​മെ​​ന്ന സാ​​മാ​​ന്യ​​ ബോ​​ധം​പോ​​ലും വി​​ദ്യാ​​ഭ്യാ​​സ​​ വ​​കു​​പ്പി​​നി​​ല്ലാ​​തെപോ​​യി. 29 വ​​രെ​​യാ​​ണ് മൂ​​ല്യ​​നി​​ർ​​ണ​​യം.

സി​​ബി​​എ​​സ്ഇ പ​​രീ​​ക്ഷാ​​ഫ​​ലം റ​​ദ്ദാ​​ക്കി പ​​ഴ​​യ​​ രീ​​തി​​യി​​ൽ മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തി വീ​​ണ്ടും ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​മു​​ണ്ട്. പ​​ക്ഷേ, കു​​ട്ടി​​ക​​ളു​​ടെ ഭാ​​വി​​യെ​​ക്കു​​റി​​ച്ച് സ​​ർ​​ക്കാ​​രി​​ന് അ​​ത്ര പി​​രി​​മു​​റു​​ക്ക​​മൊ​​ന്നു​​മി​​ല്ല. 2024ൽ ​​നീ​​റ്റ്-യു​​ജി പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ന്ന​​പ്പോ​​ഴും ഏ​​താ​​ണ്ട് ഇ​​തേ സ്ഥി​​തി​​യാ​​യി​​രു​​ന്നു. ഒ​​രു കു​​റ്റ​​വാ​​ളി​​യും ശി​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​ല്ല. ഇ​​ത്ത​​വ​​ണ​​യും അ​​തേ​​ സം​​ഭ​​വം ആ​​വ​​ർ​​ത്തി​​ച്ചു.

വ​​ഴി​​പാ​​ട് അ​​ന്വേ​​ഷ​​ണ​​വും അ​​റ​​സ്റ്റു​​മൊ​​ക്കെ ന​​ട​​ക്കു​​ന്നു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സു​​പ്രീം​​കോ​​ട​​തി എ​​ൻ​​ടി​​എ (നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി)​​യെ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ച​​ത്. 2024ൽ ​​ചോ​​ദ്യ​​പേ​​പ്പ​​ര്‍ ചോ​​ർ​​ന്ന​​പ്പോ​​ൾ കോ​​ട​​തി രൂ​​പീ​​ക​​രി​​ച്ച ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യോ​​ടും എ​​ന്‍​ടി​​എ​​യോ​​ടും സു​​പ്രീം​​കോ​​ട​​തി റി​​പ്പോ​​ർ​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​ന്‍റെ​​യൊ​​ക്കെ കാ​​ര​​ണ​​ഭൂ​​ത​​രാ​​യ സ​​ർ​​ക്കാ​​ർ കേ​​ട്ട ഭാ​​വ​​മി​​ല്ല. ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സ്കാ​​ൻ ചെ​​യ്യാ​​ൻ ക​​രാ​​റെ​​ടു​​ത്ത ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ളും പു​​ക​​മ​​റ​​യി​​ലാ​​ണ്.

വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ലെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യ്ക്കു മു​​ന്നി​​ൽ രാ​​ജ്യം ത​​ല​​കു​​നി​​ച്ചു നി​​ൽ​​ക്കു​​ക​​യാ​​ണ്. അ​​തി​​ലും ഖേ​​ദ​​ക​​ര​​മാ​​ണ് ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ നി​​രാ​​ശാ​​ഭ​​രി​​ത​​മാ​​യ മാ​​ന​​സി​​കാ​​വ​​സ്ഥ. ഇ​​തി​​നു​​പു​​റ​​മേ, പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി സ്കാ​​ൻ ചെ​​യ്ത പ​​ക​​ർ​​പ്പെ​​ടു​​ക്കാ​​നു​​ള്ള ഫീ​​സും വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ട​​യ്ക്ക​​ണം. പി​​ഴ​​വ് സ​​ർ​​ക്കാ​​രി​​ന്‍റേ​​ത്, പി​​ഴ ഇ​​ര​​ക​​ളു​​ടേ​​ത്! മാ​​ത്ര​​മ​​ല്ല, ഒ​​എ​​സ്എം അ​​ടു​​ത്ത​​ വ​​ർ​​ഷ​​വും തു​​ട​​രാ​​നും 10-ാം ക്ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ലും ന​​ട​​പ്പാ​​ക്കാ​​നു​​മാ​​ണ് തീ​​രു​​മാ​​നം. നീ​​റ്റ് പോ​​ലെ ഇ​​തും തു​​ട​​ർ​​ക്ക​​ഥ​​യാ​​കു​​മോ​​യെ​​ന്നേ ഇ​​നി അ​​റി​​യാ​​നു​​ള്ളൂ. സ്വ​​ന്തം ഉ​​ത്ത​​ര​​വാദി​​ത്വ​​ങ്ങ​​ളി​​ൽ തോ​​ൽ​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ ജ​​ന​​ങ്ങ​​ളെ തോ​​ൽ​​പ്പി​​ക്കു​​ക​​യാ​​ണ്.

Tags : DEEPIKA EDITORIAL DEEPIKA EDITORIAL CBSE

Recent News

Corehub Up