x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിബിഎസ്ഇക്കെതിരായ ഹർജി: പ്രതികരണം തേടി ഡൽഹി ഹൈക്കോടതി


Published: June 9, 2026 01:50 AM IST | Updated: June 9, 2026 01:50 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ന​​​ട​​​പ്പാ​​​ക്കി​​​യ ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് (ഒ​​​എ​​​സ്എം) സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ആ​​​രോ​​​പി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​ൻ​​​എ​​​സ്‌​​​യു​​​ഐ സ​​​മ​​​ർ​​​പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ൽ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ബോ​​​ർ​​​ഡി​​​ന്‍റെ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി.

ഹ​​​ർ​​​ജി രാ​​​ഷ്‌​​​ട്രീ​​​യ​​​ പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന് ബോ​​​ർ​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ നീ​​​ന ബ​​​ൻ​​​സാ​​​ൽ കൃ​​​ഷ്ണ, മ​​​ധു ജെ​​​യി​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​സ് വെ​​​ള്ളി​​​യാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Tags : Petition CBSE Delhi High Court response

Recent News

Corehub Up