Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SchoolGames

സ്കൂ​ൾ ഗെ​യിം​സ് ഇന്നു മുതൽ

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഗെ​​​യിം​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ഗ്രൂ​​​പ്പ്‌ ഒ​​​ന്ന് മ​​​ത്സ​​​രങ്ങ​​​ൾ ഇ​​​ന്ന് മു​​​ത​​​ൽ 15 വ​​​രെ ക​​​ണ്ണൂ​​​രി​​​ലെ വി​​​വി​​​ധ വേ​​​ദി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ത​​​യ്ക്വ​​​ണ്ടോ, ജിം​​​നാ​​​സ്റ്റി​​​ക്സ്, ഫെ​​​ൻ​​​സിം​​​ഗ്, റെസ്‌​​​ലിം​​​ഗ്, ചെ​​​സ് എ​​​ന്നീ മ​​​ത്സ​​​ര​​​യി​​​ന​​​ങ്ങ​​​ളാ​​​ണ് ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്.

14 ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി ഏ​​​ക​​​ദേ​​​ശം 2,300 കു​​​ട്ടി​​​ക​​​ൾ നാ​​​ല് ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​ച്ചേ​​​രും. ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് നി​​​ർ​​​വ​​​ഹി​​​ക്കും. ടി.​​​ഒ.​ മോ​​​ഹ​​​ന​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ത​​​ല​​​ശേ​​​രി സാ​​​യി സെ​​​ന്‍റ​​​റി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും ജിം​​​നാ​​​സ്റ്റി​​​ക്സ് മ​​​ത്സ​​​ര​​​ങ്ങൾ. മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ 14വ​​​രെ റെ​​​സ്‌​​​ലിം​​​ഗ്. 13,14,15 തീ​​​യ​​​തി​​​ക​​​ളി​​​ൽ ത​​​യ്ക്വ​​​ണ്ടോ മ​​​ത്സ​​​ര​​​ങ്ങ​​​ളും മുണ്ടയാടു നടക്കും. ക​​​ണ്ണൂ​​​ർ സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ ചെ​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ളും 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ ത​​​ല​​​ശേ​​​രി ബാ​​​സ്ക​​​റ്റ്ബോ​​​ൾ കോ​​​ർ​​​ട്ടി​​​ൽ ഫെ​​​ൻ​​​സിം​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ത്തും. അ​​​ഞ്ച് മ​​​ത്സ​​​ര​​​യി​​​ന​​​ങ്ങ​​​ളി​​​ലെ വ്യ​​​ത്യ​​​സ്ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി വി​​​ജ​​​യി​​​ക​​​ളാ​​​വു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ദേ​​​ശീ​​​യ സ്കൂ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ക​​​ണ്ണൂ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ ഡി. ​​​ഷൈ​​​നി, അ​​​സി​​​സ്റ്റ​​​ന്‍റ് സ്പോ​​​ർ​​​ട്സ് ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ ഒ​​​ളി​​​മ്പ്യ​​​ൻ കു​​​ഞ്ഞു​​​മു​​​ഹ​​​മ്മ​​​ദ്, ​​​ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പി.​​​പി. മു​​​ഹ​​​മ്മ​​​ദ​​​ലി, സൂ​​​പ്ര​​​ണ്ട് കെ.​​​പി.​ പ്ര​​​ജീ​​​ഷ്, മീ​​​ഡി​​​യ ആ​​​ൻ​​​ഡ് പ​​​ബ്ലി​​​സി​​​റ്റി ക​​​മ്മി​​​റ്റി ക​​​ൺ​​​വീ​​​ന​​​ർ കെ.​​​ടി.​​​ സാ​​​ജി​​​ദ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up