x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​ന്‍റെ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റു

വെബ് ഡെസ്ക്
Published: August 10, 2026 03:12 PM IST | Updated: August 10, 2026 03:15 PM IST

ധ​ർ​മ്മ സിം​ഗ്

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ലി​ന് വെ​ടി​യേ​റ്റു. സം​ഭ​വ​ത്തി​ൽ ഒ​രു പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നും പ​രിക്കേ​റ്റി​ട്ടു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ് ഹ​ർ​ദോ​യ് സ്വ​ദേ​ശി ധ​ർ​മ്മ സിം​ഗ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഹെ​ബ​ത്പൂ​രി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ വ​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഫോ​ണു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്താ​നാ​യി ഹെ​ബ​ത്പൂ​രി​ലേ​യ്ക്ക് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഇ​വി​ടെ​വ​ച്ച് ഇ​ൻ​സ്പെ​ക്ട​റു​ടെ തോ​ക്ക് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഇ​തേ​തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പി​ടി​വ​ലി ന​ട​ക്കു​ക​യും ചെ​യ്തു. പി​ടി​വ​ലി​ക്കി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് കോ​ൺ​സ്റ്റ​ബി​ൾ വീ​രേ​ന്ദ്ര സിം​ഗി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു വെ​ടി​യു​ണ്ട പ്ര​തി​യു​ടെ കാ​ലി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു.

പ​രിക്കേ​റ്റ പ്ര​തി​യെ​യും കോ​ൺ​സ്റ്റ​ബി​ളി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

നാ​ല് ദി​വ​സം മു​മ്പാ​ണ് ഇ​യാ​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തി​നും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : Deepika BreakingNews SexualAssault Police

Recent News

Corehub Up