ഡിജിപി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ അഴിമതി നിരോധന നിയമവകുപ്പ് ചുമത്തിയും കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട്.
ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. അഴിമതി നിരോധന നിയമവകുപ്പ് ചുമത്തി കേസെടുത്താലും അതിന്റെ അന്വേഷണം നിലവിലെ എസ്ഐടി സംഘം നടത്തിയാൽ മതിയാകുമെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
മുൻ മന്ത്രി അബ്ദുറഹ്മാൻ, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്നും എസ്ഐടി നേരത്തേ മൊഴിയെടുത്തിരുന്നു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനാണ് നിലവിൽ കേസിലെ പ്രധാന പ്രതി.
കായികവകുപ്പിലെ ഉദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്പോൾ കുടുതൽ പേർ പ്രതികളാകും.
Tags : FraudInvolving MessiName DGP Recommends Registering Case