Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FraudInvolving

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്: കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​സി​​​യു​​​ടെ പേ​​​രി​​​ലെ ത​​​ട്ടി​​​പ്പിൽ അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​വ​​​കു​​​പ്പ് ചു​​​മ​​​ത്തിയും കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.

ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്. അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​വ​​​കു​​​പ്പ് ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ത്താ​​​ലും അ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം നി​​​ല​​​വി​​​ലെ എ​​​സ്ഐ​​​ടി സം​​​ഘം ന​​​ട​​​ത്തി​​​യാ​​​ൽ മ​​​തി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് ഡി​​​ജി​​​പി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

മു​​​ൻ മ​​​ന്ത്രി അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ, പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് അം​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രി​​​ൽ നി​​​ന്നും എ​​​സ്ഐ​​​ടി നേ​​​ര​​​ത്തേ മൊ​​​ഴി​​​യെ​​​ടു​​​ത്തി​​​രു​​​ന്നു.​​ റി​​​പ്പോ​​​ർ​​​ട്ട​​​ർ ചാ​​​ന​​​ൽ ഉ​​​ട​​​മ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നാ​​​ണ് നി​​​ല​​​വി​​​ൽ കേ​​​സി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി.

കാ​​​യി​​​കവ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും അ​​​ഴി​​​മ​​​തി​​​യി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്ന് എ​​​സ്ഐ​​​ടി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്പോ​​​ൾ കു​​​ടു​​​ത​​​ൽ പേ​​​ർ പ്ര​​​തി​​​ക​​​ളാ​​​കും.

Latest News

Corehub Up