x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനാതിര്‍ത്തികളിലെ തടസം നീക്കല്‍: ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍

വെബ്ഡെസ്ക്
Published: October 6, 2026 03:55 AM IST | Updated: October 6, 2026 03:55 AM IST

മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍

കു​​​മ​​​ളി: ഇ​​​ടു​​​ക്കി​​​യി​​​ലെ വ​​​നാ​​​തി​​​ര്‍ത്തി​​​ക​​​ളി​​​ലെ ത​​​ട​​​സം നീ​​​ക്ക​​​ല്‍ സം​​​ബ​​​ന്ധി​​​ച്ച് ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍.​​​കു​​​മ​​​ളി​​​യി​​​ല്‍ വ​​​നം-​​​വ​​​ന്യ​​​ജീ​​​വി വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.​​​

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ആ​​​ന​​​ത്താ​​​ര​​​ക​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും കൈ​​​യേ​​​റ്റ ഭൂ​​​മി​​​ക​​​ളി​​​ലെ​​​യും റ​​​വ​​​ന്യൂ​​​ഫോ​​​റ​​​സ്റ്റ് ഭൂ​​​മി​​​ക​​​ളി​​​ലെ​​​യും ഫെ​​​ന്‍സിം​​​ഗ് ലൈ​​​നു​​​ക​​​ളും ത​​​ട​​​സ​​​ങ്ങ​​​ളും നീ​​​ക്കം ചെ​​​യ്യാ​​​ന്‍ നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​ത്.

വ​​​നം വ​​​കു​​​പ്പ് മാ​​​ത്രം വി​​​ചാ​​​രി​​​ച്ചാ​​​ല്‍ വ​​​ന്യ​​​ജീ​​​വി ആ​​ക്ര​​മ​​ണം പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. മ​​​നു​​​ഷ്യ നി​​​ര്‍മി​​​ത​​​മാ​​​ണ് ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍. 301 കോ​​​ള​​​നി സ്ഥാ​​​പി​​​ച്ച​​​തു മു​​​ത​​​ല്‍ ഇ​​​വി​​​ടെ ജ​​​ന​​​ജീ​​​വി​​​തം വ​​​ന്യ​​​ജീ​​​വി​​​ക​​​ള്‍ക്കി​​​ട​​​യി​​​ലാ​​​ണ്. പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ പ​​​രി​​​സ്ഥി​​​തി സ്‌​​​നേ​​​ഹി​​​ക​​​ളും ക​​​ര്‍ഷ​​​ക​​​രും സ​​​ര്‍ക്കാ​​​രു​​​മാ​​​യി കൈ​​​കോ​​​ര്‍ക്ക​​​ണം.

ഒ​​​രു വ​​​ശ​​​ത്ത് ക​​​ര്‍ഷ​​​ക​​​രെ​​​യും മ​​​റു​​​വ​​​ശ​​​ത്ത് വ​​​ന്യ ജീ​​​വി​​​ക​​​ളെ​​​യും സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട ദൗ​​​ത്യ​​​മാ​​​ണ് വ​​​നം വ​​​കു​​​പ്പി​​​ന്‍റേ​​ത്. അ​​​തി​​​നാ​​​ലാ​​​ണ് ഈ ​​​പ്ര​​​ശ്‌​​​നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ല്‍ റി​​​സോ​​​ര്‍ട്ട് -ന​​​ഴ്‌​​​സ​​​റി ഉ​​​ട​​​മ​​​ക​​​ളെ​​​ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യ​​​ത് വി​​​വാ​​​ദ​​​ക്കേ​​​ണ്ട​​​തി​​​ല്ല. യോ​​​ഗ്യ​​​രാ​​​യ​​​വ​​​രാ​​​ണ് അ​​​തി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​തെന്നും മന്ത്രി പറഞ്ഞു.

Tags : ForestBoundaries ShibuBabyJohn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up