x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗജരാജരത്‌നം പല്ലാട്ട് ബ്രഹ്‌മദത്തന് നാടിന്‍റെ അന്ത്യാഞ്ജലി

വെബ്ഡെസ്ക്
Published: October 6, 2026 03:42 AM IST | Updated: October 6, 2026 03:42 AM IST

ഈരാറ്റുപേട്ട മേലന്പാറയിൽ ഇടിമിന്നലേറ്റു ചരിഞ്ഞ ഗജരാജരത്നം പല്ലാട്ട് ബ്രഹ്മദത്തന് അന്ത്യോപചാരമർപ്പിക്കുന്നവർ.

പാ​ലാ: ഗ​ജ​രാ​ജ​ര​ത്‌​നം പ​ല്ലാ​ട്ട് ബ്ര​ഹ്‌​മ​ദ​ത്ത​ന് നാ​ടി​ന്‍റെ അ​ന്ത്യാ​അ​ഞ്ജ​ലി . രാ​വി​ലെ മു​ത​ല്‍ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ബ്ര​ഹ്മ​ദ​ത്ത​ന് അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ക്കാ​ൻ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ പ​രി​ക്കേ​റ്റാ​ണ് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍ ചരി​ഞ്ഞ​ത്. ആ​ന​പ്രേ​മി​ക​ളു​ടെ ഇ​ട​യി​ലെ പ്രി​യ​പ്പെ​ട്ട ക​ള​ഭ​കേ​സ​രി​യാ​യി​രു​ന്നു പ​ല്ലാ​ട്ടെ കു​ട്ടി എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ബ്ര​ഹ്‌​മ​ദ​ത്ത​ന്‍.

ഉ​ത്സ​വ​ങ്ങ​ളി​ലെ​യും പൂ​ര​ങ്ങ​ളി​ലെ​യും നി​റസാ​ന്നി​ധ്യ​മാ​ണ് ഓ​ര്‍മ​യാ​യ​ത്. മേ​ല​മ്പാ​റ പ​ല്ലാ​ട്ട് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ബ്ര​ഹ്​മ​ദ​ത്ത​ന്‍.
16 വ​ര്‍ഷ​മാ​യി സ്വ​ന്ത​മെ​ന്നു ക​രു​തി​യ മ​ണ്ണി​ല്‍ത്ത​ന്നെ അ​ന്ത്യവി​ശ്ര​മ​ത്തി​നും ഇ​ട​മൊ​രു​ങ്ങി.

പ​ല്ലാ​ട്ട് ത​റ​വാ​ടി​നോ​ടു ചേ​ര്‍ന്ന് ഒ​രു​ക്കി​യ ചി​ത​യി​ല്‍ ബ്ര​ഹ്‌​മ​ദ​ത്ത​ന്‍ എ​രി​ഞ്ഞ​മ​ര്‍ന്നു. ബ്ര​ഹ​മ​ദ​ത്ത​നു മി​ന്ന​ലേ​റ്റു എ​ന്ന വാ​ര്‍ത്ത പ​ര​ന്ന​പ്പോ​ള്‍ മു​ത​ല്‍ പ​ല്ലാ​ട്ടു ത​റ​വാ​ട്ടു​മു​റ്റ​ത്തേ​ക്ക് ആ​ന​പ്രേ​മി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​നു ശേ​ഷ​മാ​ണ് ദേ​ഹം ചി​ത​യി​ലേ​ക്കെ​ടു​ത്ത​ത്.

Tags : Farewell Gajarajaratnam PallattuBrahmadattan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up