District News
മലയിൻകീഴ് : വിളവൂർക്കലിൽ അമ്മ കൊലപ്പെടുത്തിയ ഒരുവയസുകാരി ഇവാനയ്ക്ക് യാത്രാമൊഴിയേകി നാട്. വീട്ടിലെ കിടപ്പുമുറിയുടെ ഒരു ഭാഗം പൊളിച്ചാണ് ഇവാനയ്ക്ക് അന്ത്യനിദ്രയ്ക്കുള്ള ഇടമൊരുക്കിയത്. കഴിഞ്ഞ ദിവസമാണ് വിളവൂർക്കൽ പൊറ്റയിൽ പുലവന്നിയൂർക്കോണത്ത് നീതു എന്ന ക്രിസ്റ്റി (29) ഉറങ്ങിക്കിടന്ന സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും ഒരു വയസും ഒരു മാസവും മാത്രം പ്രായമുള്ള ഇവാന എന്ന പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. അഞ്ചോടെ മൃതദേഹം കൊലപാതകം നടന്ന മലയിൻകീഴിലുള്ള വീട്ടിലേക്ക് എത്തിച്ചു. അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും വിവാഹ വാർഷികദിനത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിൽനിന്നും ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും മോചിതരായിട്ടില്ല.
വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാൻ കിടന്നപ്പോഴാണ് ക്രിസ്റ്റി കുഞ്ഞിനെ കൊലപ്പെടുത്തിയത്. നാലുമണിയായിട്ടും കുഞ്ഞിന്റെ അനക്കമൊന്നും കാണാതായതോടെ അഭിജിത്തിന്റെ കുഞ്ഞമ്മ മുറിക്കുള്ളിലേക്ക് കടന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ക്രിസ്റ്റിയുടെ ഉദ്ദേശം.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി ഉറക്കഗുളിക കഴിച്ചിരുന്നു. അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്ത യുവതിയെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ക്രിസ്റ്റി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നുവോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജായ ശേഷം കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലിസിന്റെ തീരുമാനം. ശാസ്ത്രീയമായ തെളിവുശേഖരണത്തിനായി പ്രതിയെ വീണ്ടും ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഒരു കൗൺസിലറുടെ നേതൃത്വത്തിലാകും തുടർന്നുള്ള ചോദ്യം ചെയ്യൽ നടക്കുക എന്നാണ് പൊലിസ് നൽകുന്ന വിവരം.
അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണ്. അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തു. കസ്റ്റഡിയിൽ എടുക്കുന്നതിനായി പൊലിസ് എത്തിയപ്പോൾ കൊലപാതകം നടത്തിയ രീതിയും കൊലനടത്താൻ ഉപയോഗിച്ച കത്തിയും ക്രിസ്റ്റി തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
Kerala
കോതമംഗലം: കാരുണ്യവും മികവും സമന്വയിപ്പിച്ച ആതുരസേവനത്തിലൂടെ കോതമംഗലത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ ജനകീയ ഡോക്ടർക്കു യാത്രാമൊഴി. അയനാടൻ ഡോക്ടർ എന്നറിയപ്പെടുന്ന ചെങ്കര അയനാട്ട് ഡോ. ജോർജ് പോൾ (79) ചികിത്സ തേടിയെത്തുന്ന സാധാരണക്കാരുടെ താങ്ങും തണലുമായിരുന്നു.
കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻഡിനു സമീപം മാർക്കറ്റ് റോഡിലെ ആനന്ദ് നഴ്സിംഗ് ഹോം ഒരുകാലത്ത് ചികിത്സ തേടുന്ന ആയിരങ്ങളുടെ ആശ്രയമായിരുന്നു. പണം നോക്കാതെ ചികിത്സ നൽകി സന്തോഷത്തോടെ മടക്കി അയയ്ക്കുന്ന ഡോക്ടറെക്കുറിച്ചു പഴമക്കാർക്ക് അഭിമാനത്തോടെ പറയാൻ നല്ല വിശേഷങ്ങളേറെ.
ഹൈറേഞ്ച് മേഖലയിൽനിന്നുൾപ്പടെ സാധാരണക്കാരും പാവപ്പെട്ടവരുമായ നൂറുകണക്കിനു രോഗികളാണ് ദിവസേന ചികിത്സ തേടി എത്തിയിരുന്നത്. ആതുരസേവനം മാനവസേവയാക്കിയ ഡോക്ടർ ഏതാനും ആഴ്ച മുമ്പുവരെ ക്ലിനിക്കിൽ എത്തിയിരുന്നു.
ചെങ്കര അയനാട്ട് വീട്ടിൽ എ.വി. പൗലോസിന്റെയും ശോശാ പൗലോസിന്റെയും രണ്ടാമത്തെ മകനായിരുന്നു. കീരംപാറ സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും എം.എ. കോളജിൽനിന്ന് ബിഎസ്സിയും നേടി. കോട്ടയം മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച ഡോ. ജോർജ് പോളിന്റെ സംസ്കാരം ഇന്നു രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ചെങ്കര മാർ ഇഗ്നാത്തിയോസ് നൂറോനോ യാക്കോബായ പള്ളിയിൽ നടത്തും.
കോട്ടയം മറ്റക്കര വാക്കയിൽ കുടുംബാംഗം ലില്ലി ജോർജ് പോളാണു ഭാര്യ. ആനന്ദ് ജോർജ് (ബിസിനസ്, ഓസ്ട്രേലിയ), ഡോ. അനൂപ് ജോർജ് (യുഎസ്എ), ഡോ. അരുൺ ജോർജ് പോൾ (യുഎസ്എ) എന്നിവരാണു മക്കൾ. മരുമക്കൾ: ജൂലി ആനന്ദ് അയ്മനത്തുപറമ്പിൽ (നഴ്സ്, ഓസ്ട്രേലിയ), റീജാ അനൂപ് തൈപറാംപാട്ട് (നഴ്സ്, യുഎസ്എ).
Sports
ബ്യൂണസ് ഐറിസ്: ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീനയ്ക്കുവേണ്ടി നീണ്ട 21 വർഷം ബുട്ടുക്കെട്ടിയ മെസി രാജ്യാന്തര ഫുട്ബോളിലെ എല്ലാ അത്ഭുതങ്ങളും സമ്മാനിച്ചാണ് 39-ാം വയസിൽ പടിയിറങ്ങുന്നത്.
2022 ഖത്തർ ലോകകപ്പിൽ രാജ്യത്തിനായി കിരീടം സമ്മാനിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ തിളക്കമേറിയ ഏടാണ്. 2014ലും 2026ലും മെസിയുടെ തോളിലേറിയാണ് അർജന്റീന ലോകകപ്പ് ഫൈനലിലെത്തിയത്. കൂടാതെ 2008ൽ ഒളിമ്പിക്സ് സ്വർണം, 2021, 2024 കോപ്പ അമേരിക്ക കിരീടത്തിലും മെസി മുത്തമിട്ടു. 207 മത്സരങ്ങളിൽനിന്ന് 125 ഗോളുകളാണ് മെസിയുടെ കാലിൽനിന്നും പിറന്നത്.
അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്നും മെസി പറഞ്ഞു. വിരമിക്കാൻ ആലോചിച്ചത് ലോകകപ്പ് ഫൈനൽ കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷമാണ്. പിതാവിന്റെ മരണത്തോടെ തീരുമാനം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കിരീടങ്ങളുടെ നാളുകളിൽ അല്ല, അതിനുമുൻപും ടീമിനായി എല്ലാം നൽകി. ടീമിനായി ഇനിയും നൽകാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നു. ടീമിനെ ഇനിയും പിന്തുണയ്ക്കും. മോശം സമയങ്ങളിൽ കൂടുതലായി ഒപ്പമുണ്ടാകും.
അവസ്മരണീയമായ എല്ലാ ഓർമകളെയും ഒപ്പം കൂടി മടങ്ങുന്നു. മുറിവേൽപ്പിക്കുന്ന തീരുമാനമാണെന്നും എന്നാൽ ഉചിതമായ സമയമാണ്. 20 വർഷത്തെ സ്നേഹത്തിന് നന്ദിയെന്നും മെസി കൂട്ടിച്ചേർത്തു.
രാജ്യത്തിനായി കളിച്ച മത്സരങ്ങളിലെല്ലാം മാന്ത്രിക പ്രകടനങ്ങൾ കാഴ്ചവച്ച മെസി, കോടിക്കണക്കിന് വരുന്ന ആരാധകരുടെ മനസ് കീഴടക്കിയാണ് അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നത്.
NRI
റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് കമ്മിറ്റി അംഗം ജയപ്രകാശിന് റുവൈദ യൂണിറ്റി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
യൂണിറ്റ് പ്രസിഡന്റ് സുദർശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, ഏരിയ കമ്മിറ്റി അംഗം മഹ്മൂദ്, എക്സിക്യൂട്ടീവ് അംഗം ഷംസീർ, സലാം, അബ്ദുളള, ഷിജു അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രാദേശിക ചില്ലറ വിൽപന ശാലയിൽ ജോലി ചെയ്തിരുന്ന ജയപ്രകാശ് കൊല്ലം ജില്ല പരവൂർ നെടുങ്ങോലം സ്വദേശിയാണ്.
റുവൈദ യൂണിറ്റ് മൊമന്റോ സെക്രട്ടറി നാസർ കൈമാറി. യൂണിറ്റ് സെക്രട്ടറി നാസർ സ്വാഗതവും യാത്ര പോകുന്ന ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: 34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി അംഗവും അഖീഖ് യൂണിറ്റ് പ്രസിഡന്റുമായ എം.പി. അഷ്റഫിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എം.പി. അഷ്റഫ് സ്വകാര്യ പ്രസിൽ ജോലി ചെയ്തുവരികയായിരുന്നു.
ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ ട്രഷറർ പി. സുരേഷ്, രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രു ചൂഡൻ, അബ്ദുൽ കലാം, കരീം അമ്പലപ്പാറ, മൻസൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ. ജയൻ, അബ്ദുസലാം, നസീർ, ഒ. അനിൽ, അക്ബർ അലി എന്നിവരും വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും അഷ്റഫിന് ആശംസകൾ നേർന്നു.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് സമ്മാനിച്ചു. ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രപോകുന്ന എം.പി. അഷ്റഫ് നന്ദി രേഖപ്പെടുത്തി.
NRI
റിയാദ്: 35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം അബൂബക്കർ വളപ്പിലിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം പൊന്നാനി സ്വദേശിയായ അബൂബക്കർ കഴിഞ്ഞ 35 വർഷമായി അൽഖർജിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. കേളി അൽഖർജ് ഏരിയ ഓഫീസിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ ശൂരനാട് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി അംഗങ്ങളായ നാസർ പൊന്നാനി, ഗോപാലൻ, ഏരിയ ജോയിന്റ് സെക്രട്ടറി റഷീദലി, ജോയിന്റ് ട്രഷറർ മണികണ്ഠൻ ചേലക്കര എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ അബൂബക്കർ വളപ്പിലിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി അബ്ദുൽ കലാം നൽകി. യൂണിറ്റ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതവും അബൂബക്കർ വളപ്പിൽ നന്ദിയും പറഞ്ഞു.
NRI
റിയാദ്: 20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഷാര റെയിൽ യൂണിറ്റ് അംഗം സുർജിത്തിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം ചേളാരി സ്വദേശിയായ സുർജിത്ത് ബത്ഹയിൽ സലൂൺ നടത്തിവരികയായിരുന്നു.
ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം തങ്കച്ചന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി ബത്ഹ ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ഏരിയ ആക്ടിംഗ് പ്രസിഡന്റ് പി.എ. ഹുസൈൻ, ഏരിയ ട്രഷറർ സുധീഷ് തറോൽ, ഷാര റെയിൽ യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇസ്മയിൽ കൊടിഞ്ഞി, ബാബു പുറത്തൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ, ധനേഷ്, അബ്ദുൽറഹ്മാൻ താനൂർ, ഷാഫി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രസാദ് എന്നിവർ സംസാരിച്ചു.
ഷാര റെയിൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി സുർജിത്തിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന സുർജിത്ത് നന്ദിയും പറഞ്ഞു.
NRI
റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൻസൂർ അലിക്ക് കേളി ബത്ത, ഷിമേസി ഏരിയ കമ്മിറ്റികളുടെയും മർഗബ് രക്ഷാധികാരി സമിതിയുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പൂന്താനം സ്വദേശിയായ മൻസൂർ അലി കഴിഞ്ഞ 28 വർഷമായി അൽരാജി ഗ്രൂപ്പിന് കീഴിലുള്ള ഫുർസാൻ ട്രാവൽസിൽ ജോലി ചെയ്തുവരികയായിരുന്നു.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ഏരിയാ കമ്മിറ്റി അംഗം അജിത്ത് ഖാൻ ആമുഖ പ്രസംഗം നടത്തി. ബത്ത ഏരിയാ ആക്ടിംഗ് പ്രസിഡന്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗങ്ങളായ പ്രഭാകരൻ, കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, ട്രഷറർ മധു ബാലുശേരി, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മർഗബ് രക്ഷാധികാരി സെക്രട്ടറി അനിൽ അറയ്ക്കൽ, ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, ഷഫീഖ് അങ്ങാടിപ്പുറം, യൂണിറ്റ് സെക്രട്ടറി മുജീബ് റഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീനാഥ്, പ്രമോദ്, അനീഷ് ജേക്കബ്, ഷൈൻദേവ്, മോഹൻകുമാർ, ജ്യോതിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ബത്ത, ഷിമേസി ഏരിയ കമ്മിറ്റികളുടെയും മർഗബ് രക്ഷാധികാരി സമിതിയുടെയും ഉപഹാരങ്ങൾ കമ്മിറ്റി അംഗങ്ങൾ ചേർന്ന് മൻസൂർ അലിക്ക് കൈമാറി. ഷിമേസി ഏരിയാ സെക്രട്ടറി സലീം മടവൂർ സ്വാഗതവും മൻസൂർ അലി നന്ദിയും പറഞ്ഞു.
NRI
മനാമ: ദീർഘകാലത്തെ ബഹ്റിനിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ മുൻ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഇ.കെ. സലീമിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി.
സിഞ്ചിലെ പ്രവാസി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും പങ്കെടുത്തു. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം ബഹ്റിനിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിലും സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങളിലും ഇ.കെ. സലീം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
ഇന്ത്യയിൽ നിന്ന് ബഹ്റിനിലേക്ക് ബജറ്റ് എയർലൈൻ സർവീസുകൾ യാഥാർഥ്യമാക്കുന്നതിനും യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റ് സാമൂഹിക സംഘടനകളുമായി ചേർന്ന് അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
പ്രവാസികളുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദിക്കുകയും പ്രയാസപ്പെടുന്നവർക്ക് താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രവാസി സമൂഹം എന്നും ഓർമിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.
NRI
റിയാദ്: 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ പുതിയ വീട്ടിലിന് മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കാസർകോട് കാഞ്ഞങ്ങാട് ഗുരുപുരം സ്വദേശിയായ ശ്യാംകുമാർ ഗുവയ്യ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
മുസാഹ്മിയ ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേളീ ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഗുവയ്യ യൂണിറ്റ് സെക്രട്ടറി സക്കീർ, രക്ഷാധികാരി കമ്മിറ്റി അംഗം നടരാജൻ എന്നിവർ സംസാരിച്ചു.
മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും ഗുവയ്യ യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി സക്കീറും ശ്യാംകുമാറിന് സമ്മാനിച്ചു.
ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന ശ്യാംകുമാർ നന്ദിയും പറഞ്ഞു.
District News
കണിച്ചാർ: കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷൻ അംഗമായതിന്റെ പേരിൽ സ്ഥലംമാറ്റം ലഭിക്കാതെ ഏഴുവർഷമായി കണിച്ചാർ ആയുർവേദ ഡിസ്പെസറി അറ്റൻഡർ തസ്തികയിൽ ജോലി ചെയ്തിരുന്ന വി.സി. സിനിമോൾക്ക് ഒടുവിൽ നീതി ലഭിച്ചു.
സ്വദേശമായ കോളയാടിലെ ഡിസ്പെൻസറിയിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. നാൽപ്പത്തിയഞ്ച് ശതമാനം ഭിന്നശേഷി ഉണ്ടായിട്ടും സ്ഥലംമാറ്റം നല്കാതിരുന്നത് ഏറെ ചർച്ചയായിരുന്നു. കണിച്ചാർ പഞ്ചായത്ത് ഭരണസമിതിയും ഡിസ്പെൻസറി മാനേജ്മെന്റ് കമ്മിറ്റിയും ചേർന്ന് ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ, വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ വാർഡ് മെംബർ ജിബിൻ ജെയ്സൺ, മെഡിക്കൽ ഓഫീസർ കെ.എൻ. ധന്യ തുടങ്ങിയവർ നേതൃത്വം നൽകി.
District News
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളം മറഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോനു നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
ഇന്നലെ 9:45 ഓടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ എത്തിച്ചു. നൂറുകണക്കിനു തീരവാസികൾ ശ്രീമോനെ അവസാനമായി കാണുന്നതിന് ഇവിടെ കാത്തുനിന്നിരുന്നു. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉൾപ്പെടെയുള്ള വലിയ ജനക്കൂട്ടം അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
ഞായറാഴ്ച പോസ്റ്റ്മോർട്ടം നടപടി നടപടികൾ പൂർത്തിയായെങ്കിലും വിദേശത്തുള്ള പിതാവ്, മകനെ അവസാനമായി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാൽ സംസ്കാര ചടങ്ങുകൾ ഇന്നലത്തേയ്ക്കു മാറ്റുകയായിരുന്നു. മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ഷിജിനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെയും തുടർന്നു. പൂന്തുറ, പനത്തുറ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടന്നത്. പനത്തുറയിൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് കടലിൽ പരിശോധന നടത്തി. മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നീ വിഭാഗങ്ങളുടെ നാലു വള്ളങ്ങളിലായാണ് പരിശോധനകൾ പുരോഗമിക്കുന്നത്. നേവിയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചും തെരച്ചിൽ നടത്തി.
സങ്കീർണ സാഹചര്യത്തിലും വിലക്കു ലംഘിച്ച് 30 ഓളം വള്ളങ്ങളിൽ തൊഴിലാളികൾ തിങ്കളാഴ്ചയും മത്സ്യബന്ധനത്തിനായി കടലിലേക്കു പോയിരുന്നു.
NRI
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗവും സൈബർ വിഭാഗം കൺവീനറുമായ എം. വിജേഷ് ആരേഴിക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ നടരാജൻ, ഗോപി, സുരേഷ് എന്നിവർ ആശംസകൾ നേർന്നു.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ വിജേഷ് റിയാദിൽ എൻജിനീയറായാണ് ജോലി ചെയ്തിരുന്നത്. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും ദുർമ യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദും സമ്മാനിച്ചു.
ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും വിജേഷ് ആരേഴി നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയ സുലൈമാനിയ യൂണിറ്റ് അംഗം ഉമ്മർ പണിക്കരവീട്ടിലിന് യൂണിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം എടപ്പാൾ സ്വദേശിയായ ഉമ്മർ പണിക്കരവീട്ടിൽ കഴിഞ്ഞ 33 വർഷമായി റിയാദിലെ സുലൈമാനിയയിൽ ഒരു തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സുലൈമാനിയ മലാസ് റസ്റ്ററന്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ജോയിന്റ് ട്രഷറർ റഷീദ് അധ്യക്ഷത വഹിച്ചു.
കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡന്റ് റിയാസ് പള്ളാട്ട്, ജോയിന്റ് സെക്രട്ടറി മുരളീകൃഷ്ണൻ, യൂണിറ്റ് അംഗം ത്വയ്യിബ് എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷാനവാസ് ഉമ്മർ പണിക്കരവീട്ടിലിന് കൈമാറി. ചടങ്ങിൽ ഷാനവാസ് സ്വാഗതവും ഉമ്മർ പണിക്കരവീട്ടിൽ മറുപടി പ്രസംഗത്തിലൂടെ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ബാബ്തൈൻ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബഷീറിന് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ഹാഷിമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ, ജോർജ്, മുഹമ്മദ് ഇസ്ഹാഖ്, അബ്ദുൽ നാസർ ടിവി, സത്യ പ്രമോദ്, ഷറഫുദ്ദീൻ, ഇസ്മയിൽ, സുനിൽ ഏരിയ ജോയിന്റ് ട്രഷറർ രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സത്യനാഥ് ബാനർജി, വിനോദ്, സൻസീർ, അബ്ദുൽ സലാം, ബാബ്തൈൻ യൂണിറ്റ് അംഗം സലിം എന്നിവർ ആശംസകൾ നേർന്നു.
സ്വകാര്യ കമ്പനിയിൽ വില്ലാ സൂപ്രവൈസറായി ജോലി ചെയ്തിരുന്ന ബഷീർ കോഴിക്കോട് ജില്ല കൊടുവള്ളി സ്വദേശിയാണ്. സുലൈ ഏരിയയുടെ ഉപഹാരം ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി മുഹമ്മദ് ബഷീറിന് സമ്മാനിച്ചു.
ഏരിയ സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന മുഹമ്മദ് ബഷീർ നന്ദിയും രേഖപ്പെടുത്തി.
District News
അതിരമ്പുഴ: ശയ്യാവലംബിയായി നീണ്ട 17 വർഷം സിനിയുടെ സ്നേഹപരിചരണം ഏറ്റുവാങ്ങിയ സന്തോഷ് വിട ചൊല്ലി. വിവാഹത്തിന്റെ സന്തോഷ നാളുകളിൽ തന്നെ ശയ്യാവലംബിയായ സന്തോഷിന്റെ സർവവുമായി ഭാര്യ സിനി ഇക്കാലമത്രയും കിടക്കയ്ക്കരികേ തന്നെയായിരുന്നു.
തടിവെട്ട് തൊഴിലാളിയായിരുന്നു അതിരമ്പുഴ മറാമ്പിൽ തടത്തിൽ സന്തോഷ് കുര്യൻ. ജോലിക്കിടെ മരം വീണ് നട്ടെല്ലിന് പരിക്കേറ്റ സന്തോഷ് കഴിഞ്ഞ 17 വർഷമായി കിടപ്പിലായിരുന്നു. അപകടത്തിന് മൂന്നു മാസം മുമ്പായിരുന്നു സന്തോഷിന്റെ വിവാഹം. സ്ലീവാപുരം ഇടത്തിനാൽ കുടുംബാംഗമായ സിനി അന്നു മുതൽ സന്തോഷിനെ ശുശ്രൂഷിച്ച് ഒപ്പമുണ്ട്. കുടുംബ ജീവിതത്തിന്റെ സന്തോഷമുഹൂർത്തങ്ങളെല്ലാം നഷ്ടപ്പെട്ട ദമ്പതികൾക്ക് പരിധിയില്ലാത്ത സ്നേഹസമർപ്പണത്തിന്റെ ഉദാത്ത മാതൃകയാകാൻ കഴിഞ്ഞു.
ചങ്ങനാശേരി ആർച്ച്ബഷപ് മാർ തോമസ് തറയിൽ കഴിഞ്ഞ ദിവസം സന്തോഷിനെ സന്ദർശിക്കാൻ എത്തിയിരുന്നു. സന്തോഷിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു.
NRI
അൽഖോബാർ: ദീർഘകാല പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും വായനവേദി ലൈബ്രേറിയനുമായ സുരേന്ദ്രന് നവയുഗം കേന്ദ്രകമ്മിറ്റിയും വായനവേദിയും സംയുക്തമായി യാത്രയയപ്പ് നൽകി.
അൽഖോബാറിലെ അപ്സര ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സുരേന്ദ്രന് കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. വായനവേദിയുടെ ഉപഹാരം സെക്രട്ടറി ബിനുകുഞ്ഞു കൈമാറി.
മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നവയുഗം നേതാക്കളായ ഷാജി മതിലകം, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ഗോപകുമാർ, ഷിബുകുമാർ, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, മഞ്ജു അശോക്, ഷീബാ സാജൻ, ശരണ്യ ഷിബു, സാബു, സാജി അച്യുതൻ എന്നിവർ സുരേന്ദ്രന്റെ സേവനങ്ങളെ അനുസ്മരിച്ച് ആശംസകൾ നേർന്നു.
ദീർഘകാല പ്രവാസജീവിതത്തിനിടെ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുരേന്ദ്രന്റെ തുടർജീവിതത്തിന് എല്ലാവരും ആശംസകൾ അറിയിച്ചു.
National
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര് രൂപതയുടെ മുന് ബിഷപ് മാര് ഗ്രിഗറി കരോട്ടെമ്പ്രേൽ സിഎംഐക്കു (93) യാത്രാമൊഴി. ഇന്നലെ രാജ്കോട്ട് സേക്രഡ് ഹാര്ട്ട് കത്തീഡ്രലിൽ (പ്രേം മന്ദിര്) നടന്ന സംസ്കാരശുശ്രൂഷകളിൽ നിരവധിപേർ പങ്കെടുത്തു.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാരശുശ്രൂഷകൾ. രാജ്കോട്ട് രൂപതയുടെയും സീറോമലബാർ സഭയുടെയും വളർച്ചയിൽ ബിഷപ് ഗ്രിഗറി നൽകിയ മാതൃകാപരമായ സേവനങ്ങൾ അവിസ്മരണീയമാണെന്ന് മേജർ ആർച്ച്ബിഷപ് അനുസ്മരിച്ചു.
രാജ്കോട്ട് ബിഷപ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഡോ. തോമസ് മക്ഇവാൻ, ബിഷപ്പുമാരായ മാർ ജോസഫ് അരുമച്ചാടത്ത്, മാർ മാത്യു നെല്ലിക്കുന്നേൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ടോണി നീലങ്കാവിൽ, മാർ എഫ്രേം നരികുളം, ഡോ. അത്തനാസിയോസ് രത്നസ്വാമി, മാർ ജെയിംസ് അത്തിക്കളം, ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ, മാർ ജോൺ വടക്കേൽ, സിഎംഐ പ്രിയോർ ജനറൽ ഫാ. ഡോ. പോൾ ആച്ചാണ്ടി, വിവിധ സന്യാസസഭകളുടെ ജനറാൾമാർ, പ്രൊവിൻഷ്യൽ സുപ്പീരിയർമാർ, വൈദികർ, സമർപ്പിതർ, വിശ്വാസികൾ തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുത്തു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ മാർ ഗ്രിഗറിക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
രാജ്കോട്ട് രൂപതയുടെ രണ്ടാമത്തെ മെത്രാനായി 27 വര്ഷം സേവനം ചെയ്ത മാര് ഗ്രിഗറി കരോട്ടെമ്പ്രേൽ കഴിഞ്ഞ ഞായറാഴ്ച രാജ്കോട്ടിലെ സിഎംഐ സെന്റ് ജോസഫ് പ്രൊവിന്ഷ്യല് ഹൗസിലായിരുന്നു അന്തരിച്ചത്.
NRI
കുവൈറ്റ് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസിയുടെ ആദ്യകാല പ്രവർത്തകനും ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായ ജോൺസി സി. സാമുവലിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.
അബ്ബാസിയയിലെ കാലിക്കറ്റ് ഷെഫ് റസ്റ്ററന്റ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് എ. ഐ. കുരിയൻ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ജോൺസി സി. സാമുവൽ സംഘടനയ്ക്കു നൽകിയ വിലപ്പെട്ട സേവനങ്ങളെ അദ്ദേഹം അനുസ്മരിക്കുകയും കുടുംബത്തോടൊപ്പം സന്തോഷപൂർണമായ ഭാവിജീവിതം ആശംസിക്കുകയും ചെയ്തു.
ചടങ്ങിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജോൺസി സി സാമുവലിന് കൈമാറി. ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി.
ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിൻ മങ്ങാട്ട്, നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള നാഷണൽ സെക്രട്ടറി രവിചന്ദ്രൻ ചുഴലി, നാഷണൽ കമ്മിറ്റി ജോയിന്റ് ട്രഷറർ കോശി ബോസ്, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോൺ വർഗീസ്, സാബു തോമസ് എന്നിവർ ആശംസകൾ നേർന്നു.
അലക്സാണ്ടർ ദാസ്, റോഷൻ ജേക്കബ്, സുജിത് സുതൻ, നഹാസ് സൈനുദ്ധീൻ, ജോമോൻ കോട്ടവിള, ബിജു പാപ്പച്ചൻ, റോയ് ജോസഫ്, അജിത് കണ്ണൻപാറ, പ്രദീപ് കുമാർ, ശ്രീജിത്ത് ശ്രീധരൻ പിള്ള, ഷിജിൻ ഷാജി, ജിനു ഏബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മറുപടി പ്രസംഗത്തിൽ ജോൺസി സി. സാമുവൽ യാത്രയയപ്പിന് ജില്ലാ കമ്മിറ്റിക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. നാട്ടിലും കോൺഗ്രസ് പ്രസ്ഥാനത്തിനും ഒഐസിസിക്കും വേണ്ടി സജീവമായി പ്രവർത്തിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു.
പരിപാടിയിൽ പ്രോഗ്രാം കൺവീനറും ഒഐസിസി ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ബിജു പാറയിൽ സ്വാഗതവും ജില്ലാ കമ്മിറ്റി ട്രഷറർ വിജോ പി. തോമസ് നന്ദിയും രേഖപ്പെടുത്തി.
Kerala
മൈസൂര്: സ്വരശുദ്ധിയും ആലാപനസിദ്ധിയും ഇഴചേര്ന്ന എണ്ണമറ്റ ഗാനങ്ങളിലൂടെ ആസ്വാദകലക്ഷങ്ങളെ വിസ്മയിപ്പിച്ച തെന്നിന്ത്യന് വാനമ്പാടി എസ്. ജാനകിക്ക് (88) വിട. മൈസൂരുവില് ഇന്നലെ വൈകുന്നേരമാണ് അന്ത്യം. ശ്വാസതടസം മൂലം ഇന്നലെ രാവിലെയാണു ജാനകിയമ്മയെ മൈസൂരു അപ്പോള ആശുപത്രിയില് പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെയായിരുന്നു വിയോഗമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
സംസ്കാരം ഇന്നു വൈകുന്നേരം മൈസൂരുവിലെ എച്ച്ഡി കോട്ട താലൂക്കിൽപ്പെട്ട കാനിയാനഹുണ്ടിയിലെ ഫാംഹൗസിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഭൗതികദേഹം രാവിലെ 7.30 മുതൽ മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കും.
►►സംഗീതസപര്യയിൽ ആറു പതിറ്റാണ്ട്
ആറ് പതിറ്റാണ്ട് നീണ്ട സംഗീതസപര്യയിൽ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഉൾപ്പെടെ ഇരുപത് ഭാഷകളിലായി 48,000 ഗാനങ്ങൾക്കു ശബ്ദം നൽകി. ഹിന്ദി, ഒഡിയ, തുളു, ഉറുദു, പഞ്ചാബി, ബംഗാളി തുടങ്ങിയ ഭാഷകളിലും ഈ പ്രതിഭയുടെ ഗാനവിസ്മയം മുഴങ്ങി.
1938 ഏപ്രില് 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ പള്ളപട്ല ഗ്രാമത്തിലാണു ജനനം. ആയുർവേദ ചികിത്സകനായ രാമമൂര്ത്തിയായിരുന്നു അച്ഛൻ. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ എസ്. ജാനകി അമ്മാവന്റെ സംരക്ഷണയിലാണു വളർന്നത്.
സ്കൂൾ പഠനകാലത്തേ വേദികളിൽ എസ്. ജാനകിയുടെ ശബ്ദം മുഴങ്ങി. 1956ല് ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില് രണ്ടാംസ്ഥാനം നേടിയതോടെ ഗായിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു.
1957ൽ പുറത്തിറങ്ങിയ "വിധിയിന് വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം പാടിയത്. ആ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ "മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രം ഉൾപ്പെടെ ആറ് ഭാഷകളിലും അരങ്ങേറി. മലയാളത്തിൽ അർഥവും ഈണവും ഒട്ടും ചോർന്നുപോകാതെ ഒട്ടേറെ ഗാനങ്ങൾ പുറത്തുവന്നതോടെ മലയാളത്തിന്റെ ദത്തുപുത്രി എന്നപേരും സ്വന്തമാക്കി. അടുത്തറിയുന്നവർ ജാനകിയമ്മ എന്ന ഓമനപ്പേരും സമ്മാനിച്ചു.
എം.ടി. വാസുദേവൻ നായരുടെ ഓപ്പോള് എന്ന സിനിമയിലെ "ഏറ്റുമാനൂരമ്പലത്തില്’ എന്ന ഗാനത്തിലൂടെ ആദ്യ ദേശീയപുരസ്കാരം നേടി.
രണ്ടു തവണ തമിഴ് സിനിമയിലൂടെയും ഒരു തവണ തെലുങ്ക് സിനിമയിലൂടെയും ദേശീയ പുരസ്കാരം സ്വന്തമാക്കി. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്ഡ് 11 തവണയും ആന്ധ്ര സര്ക്കാരിന്റെ അവാര്ഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാര്ഡ് ഏഴു തവണയും നേടി. ഒഡിയ ഗാനത്തിനും ഒരുവർഷം സംസ്ഥാന പുരസ്കാരം ലഭിച്ചു.
മൈസൂര് സര്വകലാശാലയുടെ ഓണററി ഡോക്ടറേറ്റും തമിഴ്നാട് സര്ക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
►►പത്മഭൂഷണ് നിരസിച്ചു
2013ല് പത്മഭൂഷണ് പുരസ്കാരം നിരസിച്ചും ജാനകി വ്യത്യസ്തയായി. ദക്ഷിണേന്ത്യന് കലാകാരന്മാര്ക്ക് അര്ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.
അന്തരിച്ച ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം, സംഗീത സംവിധായകന് ഇളയരാജ, യേശുദാസ് എന്നിവരുമായുള്ള എസ്. ജാനകിയൂടെ കൂട്ടുകെട്ട് ഏറെ പ്രശസ്തമാണ്. 1960കളിലും 1970കളിലും 1980കളിലും പി.ബി. ശ്രീനിവാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, ഡോ. രാജ്കുമാര് എന്നിവര്ക്കൊപ്പം എസ്. ജാനകി ആലപിച്ച ഗാനങ്ങൾ തമിഴ്, കന്നഡ ഭാഷകളിലെ സർവകാല ഹിറ്റായി ഇന്നും മുഴങ്ങുന്നു.
2017 ഒക്ടോബറില് മൈസൂരിലെ മാനസ ഗംഗോത്രി ഓപ്പണ് എയര് ഓഡിറ്റോറിയത്തിൽ പാടി സംഗീതരംഗത്തുനിന്നു പിൻവാങ്ങി. പരേതനായ വി. രാമപ്രസാദാണ് ഭര്ത്താവ്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഏക മകന് മുരളീകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗം. മരുമകള്: ഉമ. പേരക്കുട്ടികള്: അമൃതവര്ഷിണി, അപ്സര.
NRI
റിയാദ്: 38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി സനയ്യ അർബൈൻ ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി.കെ. രാജന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന രാജൻ പാലക്കാട് തൃത്താല സ്വദേശിയാണ്. കേളി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി.
രക്ഷാധികാരി കമ്മിറ്റി അംഗം സീബ കൂവോട്, സനയ്യ അർബൈൻ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് ഷാഫി, കേളി സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുകേഷ് കുമാർ, മൊയ്ദീൻ, നാസർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഹരിദാസൻ, ജയകുമാർ, അബ്ദുൽ റഷീദ്, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മൻസൂർ ഖാൻ, വാസുദേവൻ കൂതറ, പി.കെ. ഗഫൂർ, നൗഷാദ് എന്നിവർ ആശംസകൾ നേർന്നു.
ഏരിയ കമ്മിറ്റിക്കുവേണ്ടി ജാഫർ ഖാനും രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മുഹമ്മദ് ഷാഫിയും ഒവൈദ, വെസ്റ്റ്, ഈസ്റ്റ്, ബ്രിഡ്ജ് യൂണിറ്റുകൾക്കുവേണ്ടി യഥാക്രമം മൻസൂർ ഖാൻ, ഹരിദാസൻ, ജയകുമാർ, അബ്ദുൽ ഗഫൂർ എന്നിവർ ഉപഹാരങ്ങൾ കൈമാറി.
ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും പി.കെ. രാജൻ മറുപടിയും നന്ദിയും രേഖപ്പെടുത്തി.
NRI
അബുദാബി: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം മുൻ പ്രസിഡന്റും ഇൻകാസ് അബുദാബി വർക്കിംഗ് പ്രസിഡന്റുമായ സി.എം. അബ്ദുൽ കരീമിന് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ആർക്കൈവ്സിൽ സേവനമനുഷ്ഠിച്ചിരുന്ന അബ്ദുൽ കരീം, പ്രവാസജീവിതത്തിലുടനീളം സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന മേഖലകളിൽ നൽകിയ നിസ്വാർഥ സേവനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.
അബുദാബിയിലെ മലയാളി സമൂഹത്തിന്റെ വിവിധ സംഘടനകളുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ നേതൃത്വവും സംഭാവനകളും ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു.
വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് ടി. എം. നിസാർ അധ്യക്ഷനായ ചടങ്ങ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ. പി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഷാജികുമാർ, ട്രഷറർ രാജേഷ് വടകര, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ എം. യു. ഇർഷാദ്, നിബു സാം ഫിലിപ്പ്, അനീഷ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
NRI
റിയാദ്: പന്ത്രണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റർ യൂണിറ്റ് മുൻ പ്രസിഡന്റ് മണികണ്ഠൻ രാമൻകുട്ടിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പാലക്കാട് കൊല്ലങ്കോട് ആനമാറി സ്വദേശിയായ മണികണ്ഠൻ രാമൻകുട്ടി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര സെക്രട്ടറി സുനിൽകുമാർ, കേന്ദ്ര ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ്, ഹാരിസ്, റൗദ ഏരിയ ആക്ടിംഗ് സെക്രട്ടറി ബിജി തോമസ്, ഏരിയ സെക്രട്ടറി കെ. കെ. ഷാജി, ഏരിയ പ്രസിഡന്റ് പി. പി. സലീം, ഏരിയ ട്രഷറർ ഷഫീഖ്, രക്ഷാധികാരി സമിതി അംഗം ബിനിഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ഭവിഷ് കുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശശിധരൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീർ മണികണ്ഠൻ രാമൻകുട്ടിക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും മണികണ്ഠൻ രാമൻകുട്ടി മറുപടി പ്രസംഗവും നന്ദിയും രേഖപ്പെടുത്തി.
Kerala
കോട്ടയം: തിരുനാമകീര്ത്തനം പാടുവാന് ഫാ. മൈക്കിള് പനച്ചിക്കല് തിരുസന്നിധിയിലേക്ക് യാത്രയായി. ലേഖകന്, നാടകകൃത്ത്, നോവലിസ്റ്റ്, ഗാനരചയിതാവ്, മാധ്യമപ്രവര്ത്തകന് എന്നിങ്ങനെ നിരവധി മേഖലകളില് തിളങ്ങിയ വ്യക്തിത്വമായിരുന്നു അന്തരിച്ച പനച്ചിക്കലച്ചന്.
വചനോത്സവം, ശാലോം, ജീവജ്വാല തുടങ്ങിയ ആനുകാലികങ്ങളില് അദ്ദേഹത്തിന്റെ ലേഖനങ്ങള് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ‘പാം ചിക്കന്’ എന്ന തൂലികാനാമത്തില് അദ്ദേഹം നോവലുകളും കഥകളും രചിച്ചു. ദീപിക ദിനപത്രത്തില് ‘സൂര്യഗ്രഹണം’ എന്ന പേരില് നോവല് പ്രസിദ്ധീകരിച്ചിരുന്നു. ആത്മീയ സാഹിത്യത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തന്നെ കഥകളും ചെറുകഥകളും നോവലുകളും വഴി സാഹിത്യരംഗത്ത് അദ്ദേഹം ശ്രദ്ധേയനായി.
മികച്ച നാടകകൃത്തും സംവിധായകനുമായിരുന്നു. അദ്ദേഹം ആരംഭിച്ച വന്ദന തീയറ്റേഴ്സ് മുഖേന ‘വിൻസെന്റ് ഡിപോൾ’ എന്ന നാടകം അരങ്ങിലെത്തി. ലോപസന്ധി, കമണ്ഡലൂ എന്നീ നാടകങ്ങളും പിറവികൊണ്ടത് ഫാ. മൈക്കിളിന്റെ തൂലികയില് നിന്നുമാണ്. സ്വര്ഗവാതില് പക്ഷികള് എന്ന നവീന നാടകത്തിന് കഥയും തിരക്കഥയും നല്കിയതു ഫാ. പനച്ചിക്കലച്ചനായിരുന്നു.
ആത്മാവില് ദരിദ്രര് ഭാഗ്യവാന്മാര്, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ക്രിസ്തു പരമാര്ഥം, സത്യങ്ങളും വസ്തുതകളും, വീണ്ടെടുപ്പിന്റെ വിശ്വാസ വഴി, കുരിശിന്റെ വഴി തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു. 1976ല് രചിച്ച ആദ്യഗാനം ‘നിത്യത തീര്ക്കുന്ന നിമിഷങ്ങളില്' ഡോ. കെ.ജെ. യേശുദാസാണ് ആലപിച്ചത്. ഗാനരചനയുടെ 50-ാം വര്ഷത്തിലാണ് ഫാ. മൈക്കി ളിന്റെ വിയോഗം. ദിവ്യകാരുണ്യം, അമൃതവര്ഷിണി (ജെറി അമല്ദേവ്), വചനോത്സവം (എല്ഡറിക് ഐസക്സ്), തിരുനാമ കീര്ത്തനം, ആത്മാഭിഷേകം, അനുതാപ കീര്ത്തനം (സണ്ണി സ്റ്റീഫന്) തുടങ്ങിയ സംഗീത ആല്ബങ്ങള് പുറത്തിറക്കി ഫാ. പനച്ചിക്കലച്ചന് സംഗീത ലോകത്ത് വിസ്മയം സൃഷ്ടിച്ചു.
തരംഗിണി ആല്ബങ്ങളിലെ ഗാനങ്ങളും ശ്രദ്ധയാകര്ഷിച്ചിരുന്നു. ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, ചേതോഹരം ശുഭ്രതേജോമയ, പ്രഭാത കുസുമം കവിളില് ചൂടിയ, ആത്മാനുരാഗഭരിതം, പിതാവേ അനന്ത നന്മയാകും എന്നിവ ഫാ. മൈക്കിളിന്റെ സൃഷ്ടിയില്പ്പിറന്നവയാണ്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്, എസ്. ജാനകി, കെ.എസ്. ചിത്ര, കെ.ജി. മാര്ക്കോസ്, മിന്മിനി, മധു ബാലകൃഷ്ണന്, കെസ്റ്റര്, മിഥുല മൈക്കിള് തുടങ്ങിയവര് ഫാ. മൈക്കിളിന്റെ ഗാനങ്ങള് ആലപിച്ചവരില് പ്രമുഖരാണ്.
ശാലോം ചാനലിന്റെ തീം സോംഗ് ‘മേലെ മാനത്തെ ഈശോയെ’ ഫാ. മൈക്കിള് രചിച്ച് എം. ജയചന്ദ്രന് ഈണം നല്കിയതാണ്.
ടെലിഫിലിം രംഗത്തു തന്റേതായ കഴിവു തെളിയിച്ച ഫാ. മൈക്കിള് 1980കളില് ടെലിഫിലിം സംവിധാനം ആരംഭിച്ചു. ജീവന്റെ അവകാശി (1997), വീടും വിശേഷങ്ങളും (1996), ബോയ്സ് (1993 ലഹരിക്കെതിരേ), കന്മഴ പെയ്യും മുമ്പേ (2009 തിരക്കഥ, നിര്മാണം) ആരു പറഞ്ഞു (ഷോര്ട്ട് ഫിലിം) എന്നിവയിലൂടെയും ഫാ. പനച്ചിക്കൽ പ്രതിഭ തെളിയിച്ചു. 2011ല് സമ്പൂര്ണ ബൈബിള് ഡിജിറ്റല് രൂപത്തില് പ്രചരിപ്പിക്കുന്നതിനും നേതൃത്വം നല്കി.
1974 ഡിസംബര് 19ന് പൗരോഹിത്യം സ്വീകരിച്ച ഫാ. മൈക്കിള് പനച്ചിക്കല്, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിനിടെ ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ശുശ്രൂഷയിലൂടെ അനേകരെ ആത്മീയ നവോത്ഥാനത്തിലേക്ക് നയിച്ചു.
പോപ്പുലര് മിഷന് ഡയറക്ടര്, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റര് ഡയറക്ടര്, അസിസ്റ്റന്റ് പ്രൊവിന്ഷ്യല് സുപ്പീരിയര് എന്നീ നിലകളില് അദ്ദേഹം സേവനം ചെയ്തു. പാലാ വിന്സെന്ഷ്യന് മൈനര് സെമിനാരിയിലും ആലുവ വിന്സെന്ഷ്യന് വിദ്യാഭവനിലും സ്പിരിച്വല് ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവര്ത്തിച്ചു. വിന്സെന്ഷ്യന് സഭയുടെ കോതമംഗലം, കലൂര്, വട്ടപ്പാറ ആശ്രമങ്ങളില് സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളില് പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു.
കെസിബിസി അവാര്ഡ്, ശാലോം മീഡിയ അവാര്ഡ്, സിസിലിയന് അവാര്ഡ്, ഗുഡ്നസ് മീഡിയ അവാര്ഡ്, വിന്സെന്ഷ്യന് ജനറലേറ്റിന്റെ ലൂമിനസ് അവാര്ഡ് തുടങ്ങി അംഗീകാരങ്ങള് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Kerala
കോട്ടയം: കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനമൊഴിയുന്ന ഫാ. ജേക്കബ് മാവുങ്കലിന് ഇന്ന് യാത്രയയപ്പു നൽകും.
2020 എക്സിക്യൂട്ടീവ് ഡയറക്ടറായതു മുതൽ കെഎസ്എസ്എഫിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും മികച്ച സാമൂഹിക പ്രതിബദ്ധതയും കാലിക പ്രസക്തിയും നൽകിയ ഫാ. ജേക്കബ് ശ്രദ്ധേയമായ സാമൂഹ്യ ഇടപെടലുകൾ നടപ്പിലാക്കി. വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്തെ അദ്ദേഹത്തിന്റെ ഇടപെടലുകൾ എടുത്തു പറയത്തക്കതാണ്.
ദുരന്ത ബാധിധർകായി 185 ഭവനങ്ങളാണ് ഫാ. ജേക്കബിന്റെ നേതൃത്വത്തിൽ സാധ്യമാക്കിയിട്ടുള്ളത്. കൂടാതെ, സംസ്ഥാന തലത്തിൽ സജീവം ലഹരിവിരുദ്ധ കാമ്പയിൻ, കടൽതീര സംരക്ഷണവും നല്ല ഭക്ഷണവും സാധ്യമാക്കുന്ന നേര്ച്ചര് പ്രോജക്ട്, മറ്റ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, വയനാട്-വിലങ്ങാട് ദുരന്തബാധിത പ്രദേശങ്ങളിലെ പുനരധിവാസ, ജീവനോപാധി പ്രവർത്തനങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇന്ന് കോട്ടയം ആമോസ് സെന്ററിൽ നടക്കുന്ന യാത്രയയപ്പ് പൊതുസമ്മേളനം കെസിബിസിയുടെ ജെപിഡി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. പുതുതായി നിയമിതനായിരിക്കുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. സാബ്ബാസ് ഇഗ്നേഷ്യസിന് ഔദ്യോഗിക ചുമതല കൈമാറ്റവും നടക്കും.
NRI
റിയാദ്: പത്തുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി റൗദ ഏരിയ നഹ്ദ യൂണിറ്റ് ട്രഷറർ അനൂപ് ചന്ദ്രന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി.
കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയായ അനൂപ്, ഒരു സ്വകാര്യ ഫാർമസി കമ്പനയിൽ ഇവെന്ററി അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു. റൗദയിലെ സ്വാദ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബവീഷ് അധ്യക്ഷത വഹിച്ചു.
റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, ഏരിയ സെക്രട്ടറി കെ.കെ. ഷാജി, പ്രസിഡന്റ് പി.പി. സലിം, ട്രഷറർ മുഹമ്മദ് ഷഫീഖ്, രക്ഷാധികാരി അംഗങ്ങളായ ബിജി തോമസ്, സുരേഷ്, ശ്രീജിത്ത്, ജോമോൻ സ്റ്റീഫൻ, ബിനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇസ്മയിൽ, ശശീധരൻ പിള്ള, നിസാർ ഷംസുദീൻ, നിഖിൽ, ചന്ദ്രൻ, യൂണിറ്റ് അംഗങ്ങളായ പ്രണവ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം ഷനു ഭാസ്കർ അനൂപ് ചന്ദ്രന് കൈമാറി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷാനു ഭാസ്കർ സ്വാഗതവും യാത്രപോകുന്ന അനൂപ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
NRI
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങളും സജീവ പ്രവർത്തകരുമായിരുന്ന ജാനിയ ഷിജിൻ, എയ്ഞ്ചേൽ മരിയ, സ്നേഹ സജി, ആനറ്റ് ജോയ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഇടവകയുടെ സ്നേഹോപഹാരം വികാരി ഫാ. ജയ്ക്ക് മങ്ങാട്ട് നൽകി.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പത്തുവർഷത്തെ ആത്മീയ ശുശ്രൂഷയ്ക്കുശേഷം നാട്ടിലേക്കു യാത്രയാകുന്ന സീ. സിൽവിരിയൂസിനു ഇടവക സമൂഹം സ്നഹേനിർഭരമായ യാത്രയയപ്പ് നൽകി.
മേയ് 31ന് ഷിക്കാഗോ സീറോമലബാർ രൂപതാ വികാരി ജെനറാളും ക്നാനായ റീജിയണിന്റെ ഡയറകരുമായ ഫാ. തോമസ് മുളവനാലിന്റെ മുഖ്യ കാർമികത്വത്തിൽ കൃതാഞ്ജലാബലി അർപ്പിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ജിനു പതിയകം എന്നിവർ സഹകാർമികരായിരുന്നു.
താൻ വികാരി ആയിരുന്ന ഏഴു വർഷത്തെ സിൽവിരിയൂസ് അമ്മയുടെ സേവനങ്ങൾ ഓർത്തെടുത്തുകൊണ്ടു സംസാരിച്ച ഫാ. തോമസ് മുളവനാൽ അവയ്ക്കു ഹൃദ്യമായ നന്ദി രേഖപ്പെടുത്തുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
National
മുംബൈ: ശ്രൂതിമധുരമായ ഒട്ടേറെ ഗാനങ്ങളിലൂടെ ആസ്വാദകമനസിൽ ഇടംനേടിയ വിഖ്യാത ഗായിക സുമൻ കല്യാൺപുരിനു യാത്രാമൊഴി.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച രാത്രി മുംബൈ ലോഖണ്ഡ്വാലയിലെ വസതിയിലായിരുന്നു 89 കാരിയായ ഗായികയുടെ അന്ത്യം.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൾ ചാരു അന്ത്യകർമങ്ങൾ നിർവഹിച്ചു.
സംഗീതലോകത്തിന് നല്കിയ സംഭാവനകള് പരിഗണിച്ച് 2023ല് രാജ്യം പദ്മഭൂഷണ് നല്കി ഈ പ്രതിഭയെ ആദരിച്ചിരുന്നു.
ധാക്കയില് 1937 ജനുവരി 28നായിരുന്നു ജനനം. ചലച്ചിത്ര സംഗീതത്തിനുപുറമേ ഭജനകള്, ഗസലുകള് എന്നിവയിലൂടെയും ആസ്വാദകമനസിനെ സന്തോഷിപ്പിച്ചിരുന്നു. മികച്ച ചിത്രകാരികൂടിയായ സുമൻ മുംബൈ സര് ജെ.ജെ. സ്കൂള് ഓഫ് ആര്ട്ടിലും പഠനം നടത്തിയിട്ടുണ്ട്.
NRI
റിയാദ്: കേളി മുസാഹ്മിയ ഏരിയ ഗുവയ്യ യൂണിറ്റ് അംഗം വിജയരാജൻ ആചാരിക്ക് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. ഗുവയ്യയിൽ സനയ്യ വർക്ക്ഷോപ്പിൽ കാർപ്പന്റർ ജോലി ചെയ്തു വരികയായിരുന്ന വിജയരാജൻ കൊല്ലം സ്വദേശിയാണ്.
ഇഖാമ കാലാവധി കഴിഞ്ഞിട്ടും കമ്പനി പ്രതികരിക്കാതിരുന്ന സാഹചര്യത്തിൽ, ഏറെ നാളായി എംബസിയിൽ നിന്ന് ഫൈനൽ എക്സിറ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഒടുവിൽ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടൽ മൂലം നടപടിക്രമങ്ങൾ വേഗത്തിലാവുകയും എക്സിറ്റ് ലഭിക്കുകയും ചെയ്തു. ഗുവയ്യയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം ശ്യാം അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നെൽസൺ, മണി, യൂണിറ്റ് അംഗങ്ങൾ ജയകൃഷ്ണൻ, സാജൻ, രാമദാസൻ, ഗോപൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സക്കീർ സ്വാഗതവും വിജയൻ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി അഫ്ലാജ് യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി. കാസിമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ,പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ കാസിം അഫ്ലാജിൽ ടെക്സ്റ്റൈൽസ് ഷോപ്പ് നടത്തിവരികയായിരുന്നു.
അഫ്ലാജിൽ നടന്ന യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ, ട്രഷറർ പ്രജു മുടക്കയിൽ, ജോയിന്റ് സെക്രട്ടറിമാരായ രമേശ് മുടക്കയിൽ, കെ.ജെ. സാമുവൽ, ജോയിന്റ് ട്രഷറർ വി.ടി. ബിജു, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് പേങ്ങാട്ടിരി, എൻ. സതീശ്, അഫ്ലാജ് യൂണിറ്റിലെ മറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
നാല് പതിറ്റാണ്ടിലേറെ നീണ്ട അഫ്ലാജിലെ പ്രവാസം കാസിമിനെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കിയെന്ന് ആശംസ നേർന്നവർ അഭിപ്രായപ്പെട്ടു. യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ ചേർന്ന് കാസിമിന് കൈമാറി. യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളികുന്നത്ത് സ്വാഗതവും യാത്രപോകുന്ന കാസിം നന്ദിയും പറഞ്ഞു.
NRI
റിയാദ്: 22വർഷത്തോളം പ്രവാസ ജീവിതം നയിച്ച കേളി ഉമ്മുൽഹമാം ഏരിയ മുറുജ് യൂണിറ്റ് നിർവാഹക സമിതി അംഗം റാഫിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന റാഫി തൃശൂർ മതിലകം സ്വദേശിയാണ്.
യൂണിറ്റ് പ്രസിഡന്റ് അബ്ദുസലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ആക്ടിംഗ് സെക്രട്ടറി കരീം അമ്പലപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഏരിയ രക്ഷാധികാരി അംഗങ്ങളായ മൻസൂർ, ജാഫർസാദിഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അഷ്റഫ് എംപി, അക്ബർ അലി, നസീർ എം എന്നിവരും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.
യൂണിറ്റ് സെക്രട്ടറി വിപീഷ് രാജ് ഉപഹാരം നൽകി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും റാഫി യാത്രയയപ്പിന് നന്ദിയും പറഞ്ഞു.
Kerala
തൃശൂർ: വീട്ടില് ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റു മരിച്ച ആല്ജോയ്ക്കു കടന്പോട് ഗ്രാമം കണ്ണീരോടെ വിടനൽകി. സംസ്കാരം കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്സ് പള്ളിയില് നടന്നു.
കുരുന്നുബാലനു യാത്രാമൊഴിയേകാന് നാടൊന്നടങ്കമാണ് കോടാലിക്കടുത്തുള്ള കടമ്പോട് കാവുങ്ങല് വീട്ടിലും വെള്ളിക്കുളങ്ങര കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്സ് പള്ളിയിലുമായി എത്തിയത്.
പോസ്റ്റ്മോര്ട്ടത്തിനുശേഷം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരുന്ന ആല്ജോയുടെ മൃതദേഹം രാവിലെ പതിനൊന്നോടെയാണ് വീട്ടില് കൊണ്ടുവന്നത്. കടമ്പോട് എഎല്പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയായിരുന്ന ആല്ജോയെ അവസാനമായി ഒരു നോക്കുകാണാൻ സഹപാഠികളും പ്രധാനാധ്യാപിക പി.എം. ലിഷയുടെ നേതൃത്വത്തില് അധ്യാപകരും എത്തിയിരുന്നു. ആല്ജോയുടെ പിതാവ് സില്ജോയുടെയും അമ്മ ജോണ്സിയുടെയും നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കണ്ടുനിന്നവരുടെ കണ്ണു നനയിച്ചു.
സംസ്കാരശുശ്രൂഷകളില് കൊടുങ്ങ പള്ളി വികാരി ഫാ. ഷിബു നെല്ലിശേരി, ഫാ. ജെയ്സന് വടക്കുംചേരി, ഫാ. ഡേവി കാവുങ്ങല് എന്നിവര് കാര്മികത്വം വഹിച്ചു. മൂന്നുമുറി പള്ളി വികാരി ഫാ. തോമസ് വെളക്കനാടനും സംസ്കാരകര്മങ്ങളില് സംബന്ധിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, മറ്റത്തൂര് പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ്, പഞ്ചായത്തംഗങ്ങള്, പുതുക്കാട് എല്ഡിഎഫ് സ്ഥാനാര്ഥി കെ.കെ. രാമചന്ദ്രന്, യുഡിഎഫ് സ്ഥാനാര്ഥി കെ.എം. ബാബുരാജ് എന്നിവരും വെള്ളിക്കുളങ്ങര, വരന്തരപ്പിള്ളി പോലീസ് എസ്എച്ച്ഒമാര്, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര് കെ.എസ്. ഷിനോജ് തുടങ്ങിയവരും അന്തിമോപചാരമര്പ്പിക്കാനെത്തി. റവന്യു ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ശനിയാഴ്ച രാത്രി മാതാപിതാക്കളായ സില്ജോക്കും ജോണ്സിക്കുമൊപ്പം ഉറങ്ങാന് കിടന്ന ആല്ജോയെയും സഹോദരന് അനോഷിനെയും ഞായറാഴ്ച പുലര്ച്ചെ അവശനിലയില് കണ്ടതിനെതുടര്ന്നാണ് ആശുപത്രിയിലെത്തിച്ചത്. വൈകാതെ ആല്ജോ മരിച്ചു.
ഗുരുതരാസ്ഥയിലായ അനോഷിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില് തീവ്രപരിചരണവിഭാഗത്തില് പ്രവേശിപ്പിച്ചിരിക്കുകയാണ്. തലേന്നു കഴിച്ച ആഹാരത്തില്നിന്ന് വിഷബാധയേറ്റതാണെന്ന് ആദ്യം സംശയിച്ചെങ്കിലും ഡോക്ടര് പാമ്പുകടിച്ചതാകാമെന്നു സൂചന നല്കിയതിനെ തുടര്ന്നു വീട്ടില് നടത്തിയ തെരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്.
Kerala
മലപ്പുറം (പാങ്ങ്): അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട അധ്യാപകർക്ക് നാടിന്റെ അന്ത്യാഞ്ജലി. വാൽപ്പാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒന്പതു പേരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജന്മനാട്ടിൽ സംസ്കരിച്ചു.
പ്രിയപ്പെട്ട അധ്യാപകരെ അവസാനമായി ഒരുനോക്കു കാണാൻ വിദ്യാർഥികൾ അടക്കമുള്ള നിരവധി പേരാണ് എത്തിയത്. പാങ്ങ് അന്പലപ്പറന്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെയായിരുന്നു പൊതുദർശനം.
പള്ളിപ്പറന്പ് എൽപി സ്കൂൾ അധ്യാപിക റംല, യുപി സ്കൂൾ അധ്യാപിക ഷക്കീല, സ്കൂൾ പാചകത്തൊഴിലാളി സാജിത എന്നിവരെ പാങ്ങ് വലിയ മഹല്ല് ജുമാ മസ്ജിദിലാണ് കബറടക്കിയത്. മാട്ടാത്ത് മഹല്ല് ജുമാ മസ്ജിദിൽ അധ്യാപകനായ മജീദ് മാസ്റ്ററെയും ഭാര്യ റുഖിയയെയും കബറടക്കി. സുഹ്റ ടീച്ചറുടെയും മകൻ ഹിഷാമിന്റെയും കബറടക്കം വടക്കൻ പാങ്ങ് മഹല്ല് ജുമാ മസ്ജിദിലായിരുന്നു.
പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തും ആശാ ടീച്ചറുടേത് കൊളത്തൂരിലുമുള്ള വീട്ടുവളപ്പിലും നടന്നു. ദുരന്തത്തിൽപ്പെട്ടവരെ അവസാനമായി കാണാനും പ്രാർഥിക്കാനുമായി പാങ്ങ് പ്രദേശത്തേക്കും മസ്ജിദുകളിലേക്കും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നിരവധി പേർ അപകടം നടന്ന സ്ഥലമായ പൊള്ളാച്ചിയിലേക്കും കോയന്പത്തൂരിലേക്കും പോയിരുന്നു.
തമിഴ്നാട്, കേരളം സംസ്ഥാന ഭരണകൂടങ്ങൾ ഏകോപനത്തോടെ പ്രവർത്തിച്ചത് മൃതദേഹങ്ങൾ വേഗത്തിൽ വിട്ടുകിട്ടാൻ സഹായകമായി. പോലീസ്, ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ വകുപ്പ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ ഒന്പത് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ പാങ്ങ് സ്കൂളിലെത്തിച്ചത്. പുലർച്ചെ അഞ്ചിനകം തന്നെ എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിരുന്നു.
രാവിലെ ഒന്പതോടെ പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, എൻ. ഷംസുദ്ദീൻ എംഎൽഎ, കെ.പി.എ. മജീദ് തുടങ്ങി നിരവധി നേതാക്കൾ സ്ഥലത്ത് ക്യാന്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Kerala
ആലപ്പുഴ: ഇടത് സര്ക്കാരിന്റെ നാളുകള് എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. വേദിയിൽ എൻഡിഎ സ്ഥാനാർഥികള് മോദിക്കൊപ്പം അണിനിരന്നു.
കേരളത്തിന്റെ വികസനത്തിനായി പറ്റുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
NRI
റിയാദ്: മൂന്ന് പതിറ്റാണ്ടുകളുടെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ-സാംസ്കാരിക വേദി സുലൈ ഏരിയ, സുലൈ യൂണിറ്റ് അംഗം നാസർ ഇളംകൂറിന് സുലൈ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
അസീസയിലെ അലൂബ് യുണൈറ്റഡ് ട്രേഡിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച നാസർ വിരമിക്കുന്ന സമയത്ത് ജനറൽ മാനേജർ പദവിയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
മലയാളികൾക്ക് തൊഴിലിനോടുള്ള അർപ്പണബോധത്തിന്റെ അനുഭവ സാക്ഷ്യമാണ് നാസറെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മലപ്പുറം വണ്ടൂർ ഇളംകൂർ സ്വദേശിയാണ്. സുലൈ ഏരിയ പരിധിയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഷമീർ പറമ്പടി അധ്യക്ഷത വഹിച്ചു.
കേളി മുഖ്യ രക്ഷാധികാരി സമിതിയംഗം ഷമീർ കുന്നുമ്മൽ, സീബ കൂവോട്, ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുംതറ, ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി, ഏരിയ ട്രഷറർ റീജേഷ് രയരോത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ കാരക്കുന്ന്, ജോർജ്, ഏരിയ കമ്മിറ്റി അംഗം ഷറഫ് ബബ്തൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
യൂണിറ്റിന്റെ മൊമെന്റോ സുലൈ യൂണിറ്റ് അംഗങ്ങൾ ചേർന്ന് നൽകി. യൂണിറ്റ് സെക്രട്ടറി നവാസ് സ്വാഗതവും യാത്ര പോകുന്ന നാസർ ഇളംകൂർ നന്ദിയും പറഞ്ഞു.
Kerala
തൊടുപുഴ/ വണ്ടിപ്പെരിയാര്: കുട്ടിക്കാനം മരിയന് കോളേജില് വിദ്യാര്ഥികളുമായി സംവദിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്ഗാന്ധി മടക്ക യാത്രയ്ക്കിടെ തേയിലതോട്ടത്തില് തൊഴിലാളികളുമായി കുശലം പറയാനും കൊളുന്ത് നുള്ളാനും തയാറായപ്പോള് അവരുടെ മനസില് നിറഞ്ഞത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
പീരുമേട് ഗ്ലെന്മേരി എസ്റ്റേറ്റിലെ തൊഴിലാളികളുടെ അടുക്കലാണ് അദ്ദേഹം എത്തിയത്. കൊളുന്ത് നുള്ളുന്നരീതി, വിളവെടുപ്പിന്റെ സമയം, ഗുണനിലവാരം, തൊഴിലാളികളുടെ വേതനം, ലയങ്ങളിലെ താമസം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരോടു ചോദിച്ചറിയാനും രാഹുല് തയാറായി.
എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് എംപി, ഡീന് കുര്യാക്കോസ് എംപി എന്നിവര് ചോദ്യവും ഉത്തരവും പരിഭാഷപ്പെടുത്തി . ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, കെപിസിസി ജനറല്സെക്രട്ടറി റോയി കെ. പൗലോസ് തുടങ്ങിയനേതാക്കളും ഒപ്പമുണ്ടായിരുന്നു.
വെള്ളിയാഴ്ച മരിയന് കോളജില്നിന്നു മടങ്ങിയ ശേഷം പാമ്പനാറിലെ സ്വകാര്യ റിസോര്ട്ടിലായിരുന്നു താമസം. ഇവിടെ നിന്നും ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി മരിയന് കോളജിലെ ഹെലിപാഡിലേക്ക് ഗ്ലെന്മേരി-പാമ്പനാര് റോഡിലൂടെ കാറില് യാത്ര ചെയ്യുന്നതിനിടെയാണ് പാതയോരത്തെ തേയിലതോട്ടത്തില് കൊളുന്ത് നുള്ളുന്ന തൊഴിലാളികളുടെ അടുക്കലെത്തിയത്. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് അദ്ദേഹം യാത്ര തുടര്ന്നത്.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ പവർ ഹൗസ് യൂണിറ്റംഗം കെ.കെ. വിനുവിന് യൂണിറ്റ് തലത്തിൽ ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി. 20 വർഷമായി പ്രവാസ ജീവിതം നയിച്ച് വന്നിരുന്ന വിനു അൽ അറൂസ് ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു.
ആലപ്പുഴ നെടുമുടി സ്വദേശിയാണ്. കഴിഞ്ഞ കുറച്ചുകാലമായി ഇഖാമ സംബന്ധമായ പ്രതിസന്ധികൾ നേരിട്ടിരുന്ന വിനുവിന് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ നിയമനടപടികളിലും മറ്റ് സഹായങ്ങളിലും കേളി ജീവകാരുണ്യ വിഭാഗം നിർണായക പിന്തുണ നൽകി.
സംഘടനയുടെ സമയോചിതമായ ഇടപെടലും പിന്തുണയും മൂലമാണ് അദ്ദേഹത്തിന് സ്വദേശത്തേക്ക് മടങ്ങാൻ സാധിച്ചത്. ബത്തയിൽ സംഘടിപ്പിച്ച ചടങ്ങിൽ യുണിറ്റ് പ്രസിഡന്റ് പി.ഇ. നിസാർ അധ്യക്ഷത വഹിച്ചു.
യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ എല്ലായ്പ്പോഴും സജീവ സാന്നിധ്യമായിരുന്ന വിനുവിന്റെ സമർപ്പിത സേവനങ്ങൾ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം സുരേഷ് കണ്ണപുരം, കേന്ദ്ര കമ്മിറ്റി അംഗവും ന്യൂ സനയ്യ ഏരിയ സെക്രട്ടറിയുമായ തോമസ് ജോയ്, ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ, ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി, ഏരിയ ട്രഷറർ താജുദീൻ, ഏരിയ വൈസ് പ്രസിഡന്റ് കരുണാകരൻ മണ്ണടി എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി വിനുവിന് കൈമാറി. യൂണിറ്റ് സെക്രട്ടറി സുവി പൈസ് സ്വാഗതം ആശംസിച്ച ചടങ്ങിന് വിനു നന്ദി രേഖപ്പെടുത്തി.
NRI
എക്സിറ്റർ: വടക്കൻ സ്കോട്ലൻഡ് സ്വദേശിയായ അജിത് ശ്രീകണ്ഠൻ നായർ നീണ്ട 23 വർഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നു. 2003ലാണ് ഉന്നത വിദ്യാഭ്യാസത്തിനായി അജിത് സ്കോട്ലൻഡിലെത്തിയത്.
2008ൽ ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ മെഡിക്കൽ വിഭാഗത്തിൽ റിസേർച്ച് ഫെലോയായി ജോലി ചെയ്തു.
2014 മുതൽ മൂന്ന് വർഷം എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രഫസറായും സേവനം അനുഷ്ഠിച്ചു. തുടർന്ന് ഗ്ലാസ്ക്കോയിലേക്ക് മടങ്ങിയെങ്കിലും ആറു മാസത്തിൽ ഒരിക്കലെങ്കിലും എക്സിറ്ററിലെ സുഹൃത്തുകളെ കാണാൻ അവരുടെ പ്രിയപ്പെട്ട "അജിത് അണ്ണൻ' എത്തുമായിരുന്നു.
സ്കോട്ലൻഡ് സന്ദർശത്തിന് എത്തുന്ന എക്സിറ്ററുകാർക്ക് ആവശ്യമായ സഹായം നൽകാൻ അദ്ദേഹമെന്നും മുന്പന്തിയിലുണ്ടായിരുന്നു.
District News
ചങ്ങനാശേരി: മലകുന്നം പൊടിപാറ തിരുക്കുടുംബ ദൈവാലയത്തിലെ വികാരിയായിരുന്ന ഫാ. സോണി മുണ്ടുനടയ്ക്കലിന് കുന്നന്താനം ദൈവാലയത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോള് നന്ദി പറയാന് ഒരുമിച്ചുകൂടിയ ഇടവകാംഗങ്ങള്ക്കൊപ്പം കുറിച്ചി ഗ്രാമപഞ്ചായത്തും ഇത്തിത്താനം ഇളങ്കാവ് ദേവസ്വം കമ്മിറ്റിയും കല്ലുകടവ് എസ്എന്ഡിപി യോഗവും ഉണ്ടായിരുന്നു.
അച്ചന് പൊതു യാത്രയയപ്പിനോട് താല്പര്യമില്ലാഞ്ഞതിനാല് ഇടവകയുടേതായ യാത്രയയപ്പ് ഉണ്ടായിരുന്നില്ല. കുന്നന്താനം സെന്റ് ജോസഫ് പള്ളിയിലേക്ക് സ്ഥലം മാറിപ്പോയ ദിവസം രാവിലെ 6.30 - നുള്ള വിശുദ്ധ കുര്ബാനക്ക് കുട്ടികളടക്കം ഇടവകയിലെ വലിയ വിശ്വാസ സമൂഹം അച്ചനെ യാത്രയാക്കാന് എത്തിയിരുന്നു. കുര്ബാനക്കുശേഷം എല്ലാവരും അച്ചന്റെ അടുത്തെത്തി യാത്രപറഞ്ഞു.
ഈ സമയത്താണ് കുറിച്ചി ഗ്രാമപഞ്ചായത്തംഗങ്ങളും ഇത്തിത്താനം ഇളങ്കാവ് ദേവസ്വം കമ്മിറ്റിയും കല്ലുകടവ് എസ്എന്ഡിപി യോഗം ഭാരവാഹികളും അച്ചന് യാത്രാമംഗളങ്ങളുമായി എത്തി. ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളില് സജീവസാന്നിധ്യമായിരുന്ന സോണി മുണ്ടുനടയ്ക്കല് അച്ചന് മതസൗഹാര്ദ രംഗത്തും എല്ലാ മതവിഭാഗങ്ങളേയും ചേര്ത്തു പിടിച്ചിരുന്നു.
വിവിധ മതവിഭാഗങ്ങളുടെ പരിപാടികളില് അച്ചന് അതിഥിയായിരുന്നു. പൊടിപ്പാറ പള്ളിയില് മതസൗഹാര്ദ സംഗമങ്ങള് സംഘടിപ്പിക്കാനും എന്നും താല്പര്യം കാട്ടിയിരുന്നു.
NRI
റിയാദ്: 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹരി എസ് നായർക്ക് യാത്ര അയപ്പ് നൽകി.
കഴിഞ്ഞ 27 വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡെസ്പ്പാച്ച് സെക്ഷനിൽ ജോലി ചെയ്തിരുന്ന ഹരി, പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ്.
യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സുബാഷ്, അജിത്, ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് സാലിഹ് എന്നിവർ ആശംസകൾ അർപ്പിച്ചു.
യൂണിറ്റ് മെമ്പർമാരും സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റ് ഉപഹാരം യൂണിറ്റ് സെക്രട്ടറി സജാദ് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന ഹരി യാത്രയയപ്പ് ചടങ്ങിന് നന്ദിയും പറഞ്ഞു.
Kerala
ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായിരുന്ന തോമസ് കുതിരവട്ടത്തിന് നാട് വിടനൽകി.
ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരമർപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് വിലാപയാത്രയായി ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക് കൊണ്ടുപോയി.
രാഷ്ട്രീയ-ആത്മീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖരും നാനാജാതി മതസ്ഥരും വൈദികരും കന്യാസ്ത്രീകളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയിരുന്നു.
ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ കല്ലിശേരിയിലെ വീട്ടിലെത്തി. മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ് എന്നിവരും മോൻസ് ജോസഫ്, മാത്യു ടി. തോമസ്, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ തുടങ്ങിയ എംഎൽഎമാരും ആദരാഞ്ജലികൾ അർപ്പിച്ചു.
ചെങ്ങന്നൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരധ്യായം എഴുതിച്ചേർത്ത നേതാവായിരുന്നു തോമസ് കുതിരവട്ടം. വിമോചന സമരത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന് പാർലമെന്ററി രംഗത്തും സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു കല്ലിശേരിയുടെ പ്രിയപ്പെട്ട ബേബിച്ചായൻ എന്ന തോമസ് കുതിരവട്ടം.
NRI
റിയാദ്: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ത എരിയ മർഖബ് യൂണിറ്റ് നിർവാഹകസമിതി അംഗം നന്ദകുമാറിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കേളി ഓഫീസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സലീം അംലാദ് അധ്യക്ഷനായി. കഴിഞ്ഞ 19 വർഷമായി റിയാദിൽ പെയിന്റിംഗ് ജോലികൾ ചെയ്തുവരുന്ന നന്ദകുമാർ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്.
കേളി രക്ഷാധികാരി കമ്മിറ്റി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി, മർഖബ് രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനിൽ അറക്കൽ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, ബിജു തായമ്പത്ത്, എരിയ സെക്രട്ടറി ഷഫീക്ക് അങ്ങാടിപ്പുറം, എരിയ വൈസ് പ്രസിഡന്റ് ഹുസൈൻ പിഎ, എരിയ കമ്മറ്റി അംഗങ്ങളായ, അബ്ദുറഹ്മാൻ താനൂർ, ജയകുമാർ പുഴക്കൽ, രാജേഷ് ചാലിയാർ,മർഖബ് രക്ഷാധികാരി കമ്മിറ്റി അംഗം ഗോപിനാഥ്, യൂണിറ്റ് ട്രഷറർ മുഹമ്മദ് അനസ് ബത്ത സെന്റർ യൂണിറ്റ് ട്രഷറർ ഫൈസൽ അലയാൻ എക്സിക്യൂട്ടീവ് അംഗം ശിവദാസൻ സിഎസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ നന്ദകുമാറിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ഉള്ളാട്ടിൽ സ്വാഗതവും യാത്ര പോകുന്ന നന്ദകുമാർ നന്ദിയും പറഞ്ഞു.
NRI
മനാമ: പ്രവാസ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട് വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ ബഹ്റിന്റെ മുതിർന്ന കുടുംബാംഗം അഹമ്മദ് റഫീഖിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി.
കണ്ണൂർ താണ സ്വദേശിയായ അഹമ്മദ് റഫീഖ് ബഹ്റനിലും സൗദി അറേബ്യയിലുമായി 50 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ വ്യക്തിയാണ്. ബഹ്റനിലെ സാമൂഹിക സാംസ്കാരിക ജന സേവന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അഹമ്മദ് റഫീഖ് വിശ്രമജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി പ്രവാസി വെൽഫയറിന്റെ ഉപഹാരം അഹമ്മദ് റഫീഖിന് നൽകി. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിക്കുകയും ഇർഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ജോഷി ജോസഫ് പത്തനംതിട്ട, ഷാഹുൽ ഹമീദ് വെന്നിയൂർ, സി.എം. മുഹമ്മദലി, സബീന ഖാദർ, സിറാജ് പള്ളിക്കര, അനസ് കാഞ്ഞിരപ്പള്ളി, അബ്ദുള്ള കുറ്റ്യാടി, ബദറുദ്ദീൻ പൂവാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
NRI
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്തിരിക്കുന്ന ന്യൂ സനയ്യ ഏരിയാ രക്ഷാധികാരി കമ്മറ്റിംഗവും ഏരിയാ വൈസ് പ്രസിഡന്റും ലാസുർദി യൂണിറ്റ് സെക്രട്ടറിയും ഏരിയാ സൈബർവിംഗ് കൺവീനറുമായ ഷമൽ രാജിന് ന്യൂ സനയ്യ രക്ഷാധികാരികമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
ഇസ്കാൻ വില്ലയിൽ നടന്ന ചടങ്ങിൽ ഏരിയാ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ അധ്യക്ഷനായി. പന്ത്രണ്ട് വർഷത്തിലേറെയായി യുണൈറ്റഡ് വുഡ് പ്രോഡക്റ്റ് കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി ജോലിചെയ്തു വരികയായിരുന്ന ഷമൽ രാജ് കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി ആണ്.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം,കേളി കേന്ദ്ര കമ്മറ്റി അംഗവും സംസാരിക കമ്മറ്റി കൺവീനറുമായ ഷാജി റസാഖ്, ഏരിയാ പ്രസിഡന്റ്
നിസ്സാർ മണ്ണഞ്ചേരി, ഏരിയാ ട്രഷർ താജുദീൻ, ഏരിയാ ജോയിന്റ് സെക്രട്ടറി അബ്ദുൽ നാസർ, ഏരിയാ ജോയിന്റ് ട്രഷർ അബ്ദുഅബ്ദുൽ കലാം, ഏരിയാ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീഷ് ,രാജേഷ് ഓണക്കുന്ന്,സതീഷ് കുമാർ ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാർ , ഷൈജു ചാലോട്, കരുണാകരൻ മണ്ണടി,സജി കാവന്നൂർ, യൂണിറ്റ് ട്രഷർ അരുൺ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ്, പ്രവീൺ,രാജൻ യൂണിറ്റ് അംഗങ്ങളായ രഞ്ജിത്ത്, വിജേഷ്,സുജിത്, ഗ്യാസ്ബക്കാല യൂണിറ്റ് അംഗങ്ങളായ സുദർശൻ,പ്രബീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഏരിയാ രക്ഷാധികാരി കമ്മറ്റി കൺവീനർ ബൈജു ബാലചന്ദ്രൻ, ഏരിയാ സെക്രട്ടറി തോമസ് ജോയി,യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി രാജേഷ് ഓണക്കുന്ന് എന്നിവർ വിവിധ ഘടകങ്ങൾക്കു വേണ്ടി ഉപഹാരങ്ങൾ കൈമാറി. ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞ യാത്രയയപ്പു യോഗത്തിന് ഷമൽ രാജ് നന്ദി പറഞ്ഞു.
NRI
റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് ഏരിയ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
1992ൽ റിയാദിൽ എത്തിയ ഗോപിനാഥ് അൽ അമൗദി കമ്പനിയിൽ 33 വർഷം കാർപെൻഡറായി ജോലി ചെയ്തു. മലപ്പുറം ഇരിങ്ങല്ലൂർ പാലാണി സ്വദേശിയാണ്. ഭാര്യ ജെസിമോൾ. മക്കൾ ജഗന്നാഥ്, ആകാശ്.
കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ ഗോപിനാഥ്, കേളി ഓൾഡ് സനയ്യ യൂണിറ്റിലെ സജീവമായി പ്രവർത്തകനായിരുന്നു. ഓൾഡ് സനയ്യ യൂണിറ്റ് സെക്രട്ടറി സുലൈ ഏരിയ സെക്രട്ടറി സുലൈ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുത്തറ അധ്യക്ഷനായി.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, രാമകൃഷ്ണൻ എന്നിവരും സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ നാസർ കാരക്കുന്ന്, അയൂബ് ഖാൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ജോർജ്, ഷറഫ് ബബ്തൈൻ, സത്യപ്രമോദ്, ബഷീർ ബബ്തൈൻ, അശോകൻ, സുനിൽ, പ്രകാശൻ, ധനേഷ്, ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു.
ഏരിയ രക്ഷാധികാരി സമിതിക്കു വേണ്ടി അനിരുദ്ധൻ, ഏരിയ കമ്മിറ്റിക്ക് വേണ്ടി ഹാഷിം കുന്നുത്തറ, വിവിധ യൂണിറ്റുകൾക്കു വേണ്ടി വിനോദ്, പ്രകാശൻ, ബഷീർ ബാബ്തൈൻ, നാസർ കാരക്കുന്ന്, ഹാരിസ്, കൃഷ്ണൻ കുട്ടി എന്നിവർ ഗോപിനാഥിന് ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി വിനോദ് സ്വാഗതവും ഗോപിനാഥ് കിഴക്കേമുറി നന്ദിയും രേഖപ്പെടുത്തി.
NRI
ന്യൂയോർക്ക്: ആറ് വർഷമായി ന്യൂയോർക്കിലെ റോക്ലാൻഡ് ക്നാനായ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയുടെ വികാരിയായിരുന്ന റവ.ഫാ.ഡോ. ബിബി തറയിലിന് ഇടവക യാത്രയയപ്പ് നൽകി.
ഫാ. ബിബിയുടെ നേതൃത്വത്തിൽ റോക്ലാൻഡ് ഇടവക കേരളത്തിൽ അഞ്ച് വീടുകൾ നിർമിച്ചു നൽകിയിരുന്നു. കൂടാതെ മാർ റാഫേൽ തട്ടിലിന്റെ നിർദേശപ്രകാരം ഉത്തരേന്ത്യയിലെ ഷംഷാബാദ് രൂപതയ്ക്ക് രണ്ട് ദേവാലയങ്ങളും നിർമിച്ചു നൽകി.
ഇടവക ട്രസ്റ്റി സിബി മണലേൽ സ്വാഗതം പറഞ്ഞു. കോഓർഡിനേറ്റർ തോമസ് പാലച്ചേരിൽ ആമുഖ പ്രസംഗം നടത്തി. വൈദികരും കന്യാസ്ത്രീകളടക്കം നിരവധി പേർ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.
ഫാ. ജോർജ് ഉണ്ണുണ്ണി, ബിജു ഒരപ്പാങ്കൽ, ആഷ മൂലേപ്പറമ്പിൽ (സിസിഡി പ്രിൻസിപൽ), സനു കൊല്ലറേട്ടു (കെസിഎം കോഓർഡിനേറ്റർ), സൈന മച്ചാനിക്കൽ, അമ്മിണി കുളങ്ങര (സീനിയർ ഫോറം), ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.
കുര്യൻ ചാലു പറമ്പിൽ (ഇടവക സെക്രട്ടറി) നന്ദി പറഞ്ഞു. ഇടവകയുടെ ഉപഹാരം പാരിഷ് എക്സിക്യൂട്ടീവ് ഫാ. ബിബിക്ക് നൽകി. മറുപടി പ്രസംഗത്തിൽ ഫാ. ബിബി തറയിൽ നന്ദി അറിയിച്ചു.
സ്നേഹ വിരുന്നോടെ യാത്രയയപ്പ് സമ്മേളനം അവസാനിച്ചു. ന്യൂജഴ്സി ഫിലഡൽഫിയ ക്നാനായ പള്ളിയുടെ ചുമതല ഫാ. ബിബി ഏറ്റെടുക്കും.