x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നൂ​പ് ച​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: June 11, 2026 11:06 AM IST | Updated: June 11, 2026 11:06 AM IST

റി​യാ​ദ്: പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ന​ഹ്ദ യൂ​ണി​റ്റ് ട്ര​ഷ​റ​ർ അ​നൂ​പ് ച​ന്ദ്ര​ന് യൂ​ണി​റ്റ് ത​ല​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ക​ണ്ണൂ​ർ ഇ​രിട്ടി ഉ​ളി​ക്ക​ൽ സ്വ​ദേ​ശി​യാ​യ അ​നൂ​പ്, ഒ​രു സ്വ​കാ​ര്യ ഫാ​ർ​മ​സി ക​മ്പ​ന​യി​ൽ ഇ​വെ​ന്‍റ​റി അ​സി​സ്റ്റ​ന്‍റാ​യി​ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. റൗ​ദ​യി​ലെ സ്വാ​ദ് ആ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബ​വീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​തീ​ഷ് വ​ള​വി​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി കെ.കെ. ഷാ​ജി, പ്ര​സി​ഡ​ന്‍റ് പി.​പി. സ​ലിം, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ളാ​യ ബി​ജി തോ​മ​സ്, സു​രേ​ഷ്, ശ്രീ​ജി​ത്ത്, ജോ​മോ​ൻ സ്റ്റീ​ഫ​ൻ, ബി​നീ​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ​സ്‌​മ​യി​ൽ, ശ​ശീ​ധ​ര​ൻ പി​ള്ള, നി​സാ​ർ ഷം​സു​ദീ​ൻ, നി​ഖി​ൽ, ച​ന്ദ്ര​ൻ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ പ്ര​ണ​വ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം ഷ​നു ഭാ​സ്ക​ർ അ​നൂ​പ് ച​ന്ദ്ര​ന് കൈ​മാ​റി. യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​നു ഭാ​സ്ക​ർ സ്വാ​ഗ​ത​വും യാ​ത്ര​പോ​കു​ന്ന അ​നൂ​പ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Keli Anoop Chandran Farewell

Recent News

Corehub Up