x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ സി. ​സി​ൽ​വേ​രി​യു​സി​ന് സ്നേ​ഹ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ്

റോ​യി ചേ​ല​മ​ല​യി​ൽ
Published: June 2, 2026 06:10 PM IST | Updated: June 2, 2026 06:10 PM IST

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ​ത്തു​വ​ർ​ഷ​ത്തെ ആ​ത്മീ​യ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്കു യാ​ത്ര​യാ​കു​ന്ന സീ. ​സി​ൽ​വി​രി​യൂ​സി​നു ഇ​ട​വ​ക സ​മൂ​ഹം സ്ന​ഹേ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

മേയ് 31ന് ഷി​ക്കാ​ഗോ സീറോ​മ​ല​ബാ​ർ രൂ​പ​താ വി​കാ​രി ജെ​ന​റാ​ളും ക്നാ​നാ​യ റീ​ജി​യണി​ന്‍റെ ഡ​യ​റ​ക​രു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ലി​ന്‍റെ മു​ഖ്യ കാ​ർ​മിക​ത്വ​ത്തി​ൽ കൃ​താ​ഞ്ജ​ലാ​ബ​ലി അ​ർ​പ്പി​ച്ചു. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ. ​ജി​നു പ​തി​യ​കം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

താ​ൻ വി​കാ​രി ആ​യി​രു​ന്ന ഏ​ഴു വ​ർ​ഷ​ത്തെ സി​ൽ​വി​രി​യൂ​സ് അ​മ്മ​യു​ടെ സേ​വ​ന​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്തു​കൊ​ണ്ടു സം​സാ​രി​ച്ച ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ അ​വ​യ്ക്കു ഹൃ​ദ്യ​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

K-Rail Survey

വി​ശു​ദ്ധ​ബ​ലി​ക്കു ശേ​ഷം ന​ട​ന്ന യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക ജ​നം ഒ​ന്ന​ട​ങ്കം പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ട്ര​സ്റ്റീ കോ​ഓ​ർ​ഡി​നേ​റ്റ​ർ സേ​വ്യ​ർ ന​ടു​പ​റ​മ്പി​ൽ, വി​വി​ധ മി​നി​സ്ട്രി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ലി​സി മു​ല്ല​പ്പ​ള്ളി, പീ​റ്റ​ർ കു​ള​ങ്ങ​ര, ആ​ഞ്‌​ജ​ലീ​ന ക​ണ്ണ​ച്ചാം​പ​റ​മ്പി​ൽ എ​ന്നി​വ​ർ സി. ​സി​ൽ​വേ​റി​യൂ​സി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് സി​സ്റ്റ​ർ സി​ൽ​വി​രി​യൂ​സ് ന​ട​ത്തി​യ ന​ന്ദി പ്ര​സം​ഗ​ത്തി​ൽ ത​ന്‍റെ സ​ന്യാ​സ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഖ്യ​മേ​റി​യ ഇ​ട​വ​ക ശു​ശ്രൂ​ഷ​യാ​ണ് ഷി​ക്കാ​ഗോ​യി​ലേ​തു എ​ന്നും ഇ​വി​ടെ ചി​ല​വ​ഴി​ച്ച സ​മ​യ​മൊ​ക്കെ​യും ഇ​ട​വ​ക​ജ​ന​ങ്ങ​ളു​ടെ​യും വൈ​ദി​ക​രു​ടെ​യും മ​റ്റു സി​സ്റ്റേ​ഴ്സി​ന്‍റെ​യും നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​വും സ്നേ​ഹ​വും ത​നി​ക്കു ല​ഭി​ച്ചു എ​ന്നും അ​തി​നു ഏ​വ​ർ​ക്കും ഹൃ​ദ്യ​മാ​യ ന​ന്ദി അ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്ന് പ​റ​ഞ്ഞു.

ത​ന്‍റെ പ്രാ​ർ​ഥ​ന​ക​ളി​ൽ ഷിക്കാ​ഗോ​യി​ലെ ഇ​ട​വ​ക സ​മൂ​ഹ​ത്തെ തു​ട​ർ​ന്നും സ​മ​ർ​പ്പി​ച്ചു പ്രാ​ര്ഥി​ക്കു​ന്ന​താ​ണ് എ​ന്നും പ​റ​ഞ്ഞു. വി​കാ​രി സി​ജു മു​ട​ക്കോ​ടി​ൽ അ​ച്ഛ​ൻ സി​സ്റ്റ​റി​നു ബൊ​ക്കെ ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു.

K-Rail Survey

തു​ട​ർ​ന്ന് വി​കാ​രി ജ​ന​റ​ൽ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ ഇ​ട​വ​ക എ​ക്സി​ക്യൂ​ട്ടീ​വ്‌​സി​ന്‍റെ​യും മ​റ്റു സി​സ്റ്റേ​ഴ്സി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ സി​സ്റ്റ​ർ സി​ൽ​വേ​റി​യോ​സി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം ട്ര​സ്റ്റീ​ക​ൾ ചേ​ർ​ന്ന് സി​സ്റ്റ​റി​നു സ​മ​ർ​പ്പി​ച്ചു. യൂ​ത്ത് ട്ര​സ്റ്റീ ഫെ​ലി​ക്സ് പാ​ല​ക​ൻ കോ​ർ​ഡി​നേ​റ്റ് ചെ​യ്ത ഈ ​യോ​ഗ​ത്തി​ൽ അ​സി​സ്റ്റന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി പ​ണ​യ​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ഗാ​യ​ക സം​ഘം മം​ഗ​ള​ഗാ​നം ആ​ല​പി​ച്ചു.

K-Rail Survey

പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും പു​രു​ഷ വ​നി​ത മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​യ​സം വി​ത​ര​ണം ചെ​യ്തു. ഈ ​പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ, സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, പിആ​ർഒ റോ​യി ചേ​ല​മ​ല​യി​ൽ, സി.​ ശാ​ലോം, സി. ​ജെ​സീ​ന, സി. ​അ​നീ​റ്റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : sister silviria farewell chicago usa

Recent News

Corehub Up