x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സി സി. ​സാ​മു​വ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

വെബ്ഡെസ്ക്
Published: July 14, 2026 02:42 PM IST | Updated: July 14, 2026 03:18 PM IST

ജോ​ൺ​സി സി ​സാ​മു​വ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കുന്നു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ​ഐ​സി​സി​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റു​മാ​യ ജോ​ൺ​സി സി. ​സാ​മു​വ​ലി​ന് ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​ബ്ബാ​സി​യ​യി​ലെ കാ​ലി​ക്ക​റ്റ് ഷെ​ഫ് റസ്റ്റ​റ​ന്‍റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് എ. ​ഐ. കു​രി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​പ്പു​ഴ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ജോ​ൺ​സി സി. ​സാ​മു​വ​ൽ സം​ഘ​ട​ന​യ്ക്കു ന​ൽ​കി​യ വി​ല​പ്പെ​ട്ട സേ​വ​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​നു​സ്മ​രി​ക്കു​ക​യും കു​ടും​ബ​ത്തോ​ടൊ​പ്പം സ​ന്തോ​ഷ​പൂ​ർ​ണ​മാ​യ ഭാ​വി​ജീ​വി​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ൽ ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം ജോ​ൺ​സി സി ​സാ​മു​വ​ലി​ന് കൈ​മാ​റി. ഒ​ഐ​സി​സി ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് ബി. ​എ​സ്. പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡന്‍റു​മാ​രാ​യ ബി​നു ചേ​മ്പാ​ല​യം, വി​പി​ൻ മ​ങ്ങാ​ട്ട്, നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ, ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ര​വി​ച​ന്ദ്ര​ൻ ചു​ഴ​ലി, നാ​ഷ​ണ​ൽ ക​മ്മി​റ്റി ജോ​യി​ന്റ് ട്ര​ഷ​റ​ർ കോ​ശി ബോ​സ്, ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ലേ​ഷ് ബി. ​പി​ള്ള, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ൺ വ​ർ​ഗീ​സ്, സാ​ബു തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ല​ക്സാ​ണ്ട​ർ ദാ​സ്, റോ​ഷ​ൻ ജേ​ക്ക​ബ്, സു​ജി​ത് സു​ത​ൻ, ന​ഹാ​സ് സൈ​നു​ദ്ധീ​ൻ, ജോ​മോ​ൻ കോ​ട്ട​വി​ള, ബി​ജു പാ​പ്പ​ച്ച​ൻ, റോ​യ് ജോ​സ​ഫ്, അ​ജി​ത് ക​ണ്ണ​ൻ​പാ​റ, പ്ര​ദീ​പ് കു​മാ​ർ, ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ൻ പി​ള്ള, ഷി​ജി​ൻ ഷാ​ജി, ജി​നു ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ജോ​ൺ​സി സി. ​സാ​മു​വ​ൽ യാ​ത്ര​യ​യ​പ്പി​ന് ജി​ല്ലാ ക​മ്മി​റ്റി​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. നാ​ട്ടി​ലും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​നും ഒ​ഐ​സി​സി​ക്കും വേ​ണ്ടി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

പ​രി​പാ​ടി​യി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​റും ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ബി​ജു പാ​റ​യി​ൽ സ്വാ​ഗ​ത​വും ജി​ല്ലാ ക​മ്മി​റ്റി ട്ര​ഷ​റ​ർ വി​ജോ പി. ​തോ​മ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags : OICC Kuwait Alappuzha Jonsy C. Samuel Farewell

Recent News

Corehub Up