x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് എ​ക്സി​റ്റ​ർ മ​ല​യാ​ളി​ക​ളു​ടെ "അ​ജി​ത് അ​ണ്ണ​ൻ' നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു


Published: March 4, 2026 01:14 PM IST | Updated: March 4, 2026 01:17 PM IST

എ​ക്സി​റ്റ​ർ: വ​ട​ക്ക​ൻ സ്കോ​ട്‌​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ അ​ജി​ത് ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ നീ​ണ്ട 23 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തോ​ട് വി​ട പ​റ​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. 2003ലാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​ജി​ത് സ്കോ​ട്‌​ല​ൻ​ഡി​ലെ​ത്തി​യ​ത്.

2008ൽ ​ഗ്ലാ​സ്കോ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബ​യോ​കെ​മി​സ്ട്രി​യി​ൽ അ​ദ്ദേ​ഹം ഡോ​ക്‌‌​ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ല​ണ്ട​നി​ൽ മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ റി​സേ​ർ​ച്ച് ഫെ​ലോ​യാ​യി ജോ​ലി ചെ​യ്തു.

2014 മു​ത​ൽ മൂ​ന്ന് വ​ർ​ഷം എ​ക്സി​റ്റ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. തു​ട‌​ർ​ന്ന് ഗ്ലാ​സ്ക്കോ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ആ​റു മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും എ​ക്സി​റ്റ​റി​ലെ സു​ഹൃ​ത്തു​ക​ളെ കാ​ണാ​ൻ അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട "അ​ജി​ത് അ​ണ്ണ​ൻ' എ​ത്തു​മാ​യി​രു​ന്നു.

സ്കോ‌​ട്‌​ല​ൻ​ഡ് സ​ന്ദ​ർ​ശ​ത്തി​ന് എ​ത്തു​ന്ന എ​ക്സി​റ്റ​റു​കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കാ​ൻ അ​ദ്ദേ​ഹ​മെ​ന്നും മു​ന്‍​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു.

K-Rail Survey

നി​ല​വി​ൽ ഗ്ലാ​സ്കോ സി​റ്റി കൗ​ൺ​സി​ൽ സി​റ്റി​സ​ൺ ബ്യൂ​റോ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ജി​ത്, സ്കോ​ട്‌​ല​ൻ​ഡി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​താ​വ​ശ്യ​ത്തി​നും ആ​ശ്ര​യി​ക്കാ​വു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്താ​യ ജി​ന്നി തോ​മ​സ് ഓ​ർ​മി​ച്ചു.

മാ​താ​വി​നോ​ടൊ​പ്പം ക​ഴി​യു​ന്ന​തി​നാ​യി​യാ​ണ് അ​ജി​ത് ഈ​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. എ​ക്സി​റ്റ​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ താ​ൻ എ​ന്നും ഓ​ർ​മി​ക്കു​മെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ള്ളൂ​രു​ള്ള ഭ​വ​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും എ​ക്സി​റ്റ​ർ സ്‌​നൂ​ക്ക​ർ ക്ല​ബി​ൽ ചേ​ർ​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കു​ചേ​ർ​ന്ന് കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Ajith Exeter Scotland Farewell

Recent News

Corehub Up