x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൾ​ജീ​രി​യ​യി​ൽ അ​നാ​ഥാ​ല​യ​ത്തി​ൽ തീ​പി​ടി​ത്തം; 11 കു​ട്ടി​ക​ൾ പൊള്ളലേറ്റു മരിച്ചു

ഫിലിപ്പ് തോമസ്
Published: July 19, 2026 07:56 AM IST | Updated: July 19, 2026 07:56 AM IST

അ​ൾ​ജീ​രി​യ മൊ​ഹ​മ്മ​ദി​യ തീ​പി​ടി​ത്തം

അ​ൾ​ജി​യേ​ഴ്സ്: അ​ൾ​ജീ​രി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ അ​ൾ​ജി​യേ​ഴ്സി​ന് സ​മീ​പ​മു​ള്ള മൊ​ഹ​മ്മ​ദി​യ (Mohammadia) പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​രു അ​നാ​ഥാ​ല​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഏ​ക​ദേ​ശം 3.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ കു​റ​ഞ്ഞ​ത് 11 കു​ട്ടി​ക​ൾ മ​രി​ക്കു​ക​യും 19 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അ​ഗ്നി​ശ​മ​ന സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. നി​ര​വ​ധി കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തേ​ക്കെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും 11 പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ​വ​രെ പ്ര​ത്യേ​ക ബേ​ൺ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി ചി​കി​ത്സ ന​ൽ​കു​ക​യാ​ണ്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് തു​ട​രു​ന്ന ക​ടു​ത്ത ചൂ​ടും വ്യാ​പ​ക​മാ​യ കാ​ട്ടു​തീ സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. അ​ൾ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദെ​ൽ​മ​ജീ​ദ് തെ​ബ്ബൂ​ൻ മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags : Fire at an orphanage in Algeria

Recent News

Corehub Up