x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ൻ്റെ 250-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

ജോ​സ് മാ​ളേ​യ്ക്ക​ൽ
Published: July 19, 2026 02:45 AM IST | Updated: July 19, 2026 02:45 AM IST

എ​ക്സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

എ​ക്സ്റ്റ​ൺ: പെ​ൻ​സി​ൽ​വേ​നി​യ ചെ​സ്റ്റ​ർ കൗ​ണ്ടി​യി​ലെ എ​ക്സ്റ്റ​ൺ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹി​ക​സം​ഘ​ട​ന​യാ​യ എ​ക്സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (EMA) സം​ഘ​ട​ന​യു​ടെ മ​ഹ​ത്താ​യ പൈ​തൃ​ക പാ​ര​മ്പ​ര്യ​ങ്ങ​ളും, അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്യ്ര​ത്തി​ൻ്റെ ഇ​രു​നൂ​റ്റി​യ​മ്പ​താം വാ​ർ​ഷി​ക​വും ദേ​ശ​ഭ​ക്തി തു​ടി​ച്ചു​നി​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ കൌ​ണ്ടി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ചെ​സ്റ്റ​ർ, ബ​ക്സ്, മോ​ണ്ട്ഗോ​മ​റി, ഡെ​ല​വെ​യ​ർ എ​ന്നീ കൌ​ണ്ടി​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹ​കൂ​ട്ടാ​യ്മ​യും, സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​വേ​ദി​യു​മാ​ണു അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​മു​ള്ള എ​ക്സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

ജൂ​ലൈ 3 വെ​ള്ളി​യാ​ഴ്ച് എ​ക്സ്റ്റ​ണി​ലെ ആ​ൽ​ബ​ർ​ട്ട് മി​ല്ല​ർ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ വെ​സ്റ്റ് വൈ​റ്റ്ലാ​ൻ​ഡ് ടൗ​ൺ​ഷി​പ് ചെ​യ​ർ​മാ​ൻ ബ്ര​യാ​ൻ ഡ​ൺ, വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് കും​ബാ​ർ​ദ​രെ, സൂ​പ്ര​വൈ​സ​ർ ലി​ബി മ​ഡ​റ​സ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത് USA@250 യു​ടെ മ​ഹ​ത്താ​യ സ​ന്ദേ​ശം പ​ങ്കു​വ​ച്ചു.

എ​ക്സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡേ​വി​ഡ് ഫി​ലി​പ് എ​ല്ലാ​വ​രെ​യും ആ​ഘോ​ഷ​പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് കൗ​ണ്ടി ഉ​ദ്യോ​ഗ​സ്ഥ​രും, എ​മാ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് അ​മേ​രി​ക്ക​ൻ പ​താ​ക ഉ​യ​ർ​ത്തി. കു​ട്ടി​ക​ൾ അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. ര​വീ​ന്ദ്ര​ൻ ന​ട​ത്തി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്യ്ര​ത്തി​ൻ്റെ മ​ഹ​നീ​യ​ത​യും, അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന പൗ​ര​ന്മാ​ർ​ക്കു ഉ​റ​പ്പു​ന​ൽ​കു​ന്ന പൂ​ർ​ണ​സ്വാ​ത​ന്ത്ര്യ​വും, നീ​തി​ബോ​ധ​വും, സു​ര​ക്ഷ​യും, തു​ല്യ​അ​വ​സ​ര​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന​തോ​ടൊ​പ്പം ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന ക​ട​മ​ക​ളും എ​ല്ലാ പൗ​ര​ന്മാ​രും ഉ​റ​പ്പു​വ​രു​ത്തു​ക​യും, അ​വ​സ​ര​ങ്ങ​ളു​ടെ നാ​ടാ​യ അ​മേ​രി​ക്ക​യി​ൽ ജീ​വി​ക്കു​ന്ന ഓ​രോ പ്ര​വാ​സി​യും അ​തി​ന​നു​സൃ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും വേ​ണ​മെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ചു.

അ​മേ​രി​ക്ക​ൻ പ​ട​പൊ​രു​തി​യ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ഇ​തി​ഹാ​സ​പു​രു​ഷ​ന്മാ​രു​ടെ വേ​ഷം അ​ണി​ഞ്ഞു കു​ട്ടി​ക​ൾ ന​ട​ത്തി​യ ദേ​ശ​സ്നേ​ഹം പ്ര​ക​ട​മാ​ക്കി​യ കോ​സ്റ്റ്യൂം പ​രേ​ഡ് എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ച്ചു. USA@250 - ആ​ഘോ​ഷ​ത്തി​നു​വേ​ണ്ടി ക​സ്റ്റം ഡി​സൈ​ൻ ചെ​യ്തു​ണ്ടാ​ക്കി​യ കേ​ക്ക് എ​ല്ലാ​വ​രും പ​ങ്കി​ട്ടു.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ കൗ​ണ്ടി ഉ​ദ്യോ​ഗ​സ്ഥ​രും, എ​ക്സ്റ്റ​ൺ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ലീ​ഡേ​ഴ്സും, പൊ​തു​ജ​ന​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്നു എ​ന്ന​ത് ഒ​രു​മ​യു​ടെ​യും, പ​ര​സ്പ​ര​സ​ഹ​ക​ര​ണ​ത്തി​ന്റെ​യും സ​ന്ദേ​ശ​മാ​യി​രു​ന്നു.​ചെ​സ്റ്റ​ർ കൗ​ണ്ടി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള എ​ല്ലാ എ​ത്നി​ക് ഗ്രൂ​പ്പു​ക​ളെ​യും അ​വ​രു​ടെ പൈ​തൃ​ക, ക​ലാ​സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ​യും സ​പ്പോ​ർ​ട്ടും കൗ​ണ്ടി ഉ​ദാ​ര​മാ​യി ന​ൽ​കു​ന്നു എ​ന്നു​ള്ള​തി​ന്റെ ഒ​രു ന​ല്ല സൂ​ച​ന​കൂ​ടി​യാ​യി​രു​ന്നു സ്വാ​ത​ന്ത്ര്യ​വാ​ർ​ഷി​ക ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ.

സം​യു​ക്ത വെ​സ്റ്റ് വൈ​റ്റ്ലാ​ൻ​ഡ് ടൗ​ൺ​ഷി​പ് സൂ​പ്ര​വൈ​സ​ർ ലി​ബി മ​ഡ​റ​സ് ഈ ​സം​യു​ക്ത ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ത​ൻ്റെ ഔ​ദ്യോ​ഗി​ക ഫെ​യി​സ് ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച് ന​ല്ല അ​നു​ഭ​വ​ങ്ങ​ളും പ്ര​ശം​സ​യും ശ്ര​ദ്ധേ​യ​മാ​ണു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ഇ​ൻ​ഡ്യ​യി​ൽ​നി​ന്നെ​ത്തി അ​മേ​രി​ക്ക​യി​ൽ കു​ടും​ബ​മാ​യി ജീ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളാ​യ ന​മ്മ​ൾ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​വു​മാ​യി ന​ല്ല​ബ​ന്ധ​ത്തി​ൽ നി​ല​നി​ല്ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണു.

കൗ​ണ്ടി​യു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും, ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലും, തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രീ​യ​ക​ളി​ലും, പാ​ർ​ക്ക് പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ / ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും, ന​മ്മു​ടെ സ​ഹ​ക​ര​ണ​വും, സ​പ്പോ​ർ​ട്ടും അ​ത്യാ​വ​ശ്യ​മാ​ണു. ന​മ്മു​ടെ പൈ​തൃ​ക​വും, പാ​ര​മ്പ​ര്യ ഉ​ൽ​സ​വ​ങ്ങ​ളും ആ​ഘോ​ഷി​ക്കു​ന്ന​തോ​ടൊ​പ്പം അ​മേ​രി​ക്ക​ൻ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളും ന​മ്മു​ടെ ചു​റ്റു​പാ​ടു​ള്ള ക​മ്മ്യൂ​ണി​റ്റി​ക്കൊ​പ്പം ആ​ഘോ​ഷി​ക്ക​ണം. എ​ക്സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ ​കാ​ര്യ​ത്തി​ൽ ഇ​ത​ര മ​ല​യാ​ളി ക​ലാ​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്കു മാ​തൃ​ക​യാ​ണു.

ഇ​ൻ​ഡ്യ​ൻ അ​മേ​രി​ക്ക​ൻ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ വ്യ​ക്തി​ക​ളെ​യും, അ​തോ​ടൊ​പ്പം നി​വ​സി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി​യെ​യും ശ​ക്തി​പ്പെ​ടു​ത്തു​ക, രാ​ജ്യ​പാ​ര​മ്പ​ര്യ ഉ​ൽ​സ​വ​ങ്ങ​ളും, വി​ശേ​ഷ​ദി​വ​സ​ങ്ങ​ളും കു​ട്ടി​ക​ളും പൊ​തു​സ​മൂ​ഹ​വു​മാ​യി ആ​ഘോ​ഷി​ക്കു​ക, പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണു അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു കു​തി​ക്കു​ന്ന​ത്.​ക​ലാ​വാ​സ​ന​ക​ൾ എ​ക്സ്റ്റ​ൺ മ​ല​യാ​ളി ബി​നീ​ഷ് ജോ​ർ​ജ് (പ്ര​സി​ഡ​ൻ്റ്), സൂ​ര്യ അ​നീ​ഷ് (വൈ​സ് പ്ര​സി​ഡ​ന്റ്), ഡേ​വി​ഡ് ഫി​ലി​പ് (സെ​ക്ര​ട്ട​റി), പ്ര​ശാ​ന്ത് നാ​യ​ർ (ജോ. ​സെ​ക്ര​ട്ട​റി), ര​മേ​ഷ് പൂ​ല​ക്കി​ൽ (ട്ര​ഷ​റ​ർ), ജ​യ​കൃ​ഷ്ണ‌​ൻ കൃ​ഷ്ണ​കു​മാ​ർ (ജോ. ​ട്ര​ഷ​റ​ർ), ജി​ബി​ൻ സ്ക​റി​യ (ഈ​വ​ന്റ് കോ​ർ​ഡി​നേ​റ്റ​ർ), ക​മ്മി​റ്റി മെം​ബേ​ഴ്സ് ആ​യ ബി​ജോ​യ്മോ​ൻ സോ​മ​ൻ, ല​ക്ഷ്മ‌ി നാ​യ​ർ, നി​ഷ ധ​ർ​മ​രാ​ജ​ൻ, യു​വ​ശീ അ​പ്പാ​സാ​മി, സു​ബി​ൻ സു​ഗു​ണ​ൻ, അ​നൂ​പ് മ​ധു​സു​ദ​ന​ൻ എ​ന്നി​വ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ലോ​ങ്ങ് ഹോ​ളി​ഡേ വീ​ക്കെ​ൻ​ഡ് ആ​യി​ട്ടു​കൂ​ടി നൂ​റി​ല​ധി​കം ആ​ൾ​ക്കാ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു എ​ന്ന​ത് സം​ഘാ​ട​ന​മി​ക​വി​ൻ്റെ തെ​ളി​വാ​ണു. ബി​നീ​ഷ് ജോ​ർ​ജ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഈ​വ​ന്റ് കോ​ർ​ഡി​നേ​റ്റ​ർ ജി​ബി​ൻ സ്ക​റി​യാ അ​റി​യി​ച്ച​താ​ണീ വി​വ​ര​ങ്ങ​ൾ. എ​ക്സ്റ്റ​ൺ വ​രു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി വൈ​വി​ധ്യ​മാ​ർ​ന്ന പ്രോ​ഗ്രാ​മു​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​ൻ അ​വ​രു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

Tags : The Exton Malayali Association celebrated

Recent News

Corehub Up