x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തലമുറകളുടെ വിശ്വാസവുമായി ഫാമിലി കോൺഫറൻസിനു തുടക്കം

ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ
Published: July 19, 2026 01:25 AM IST | Updated: July 19, 2026 01:25 AM IST

മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്

ലാങ്കസ്റ്റർ വിൻധം റിസോർട്ട് : ഭക്തിയിലും പാരമ്പര്യ വിശ്വാസത്തിലും അടിയുറച്ച സഭാ സ്നേഹത്തിന്‍റെ സന്ദേശം വിളിച്ചോതി മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് പ്രൗഢഗംഭീരമായ തുടക്കം. വർണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലോംഗ് ഐലൻഡിൽ നിന്നുള്ള ജോൺ കുര്യന്‍റെ നേതൃത്വത്തിലുള്ള ചെണ്ടമേളം ആഘോഷങ്ങൾക്കു മാറ്റുകൂട്ടി.

ഘോഷയാത്ര അജിത് വട്ടശേരിൽ കോർഡിനേറ്റ് ചെയ്തു. സന്ധ്യാ പ്രാർഥനയ്ക്കു ശേഷം ആരംഭിച്ച ഉദ്‌ഘാടന സമ്മേളനം ഏറ്റവും ഹൃദ്യമായിരുന്നു. ന്യൂയോർക്കിലെ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകകളുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഭാരതത്തിന്‍റെ അപ്പോസ്തോലനായ തോമാശ്ലീഹയെ അനുസ്മരിച്ചുകൊണ്ടുള്ള ഗാനാലാപത്തോടെ ആരംഭിച്ച ഗാനങ്ങൾ ആത്മീയ ഉണർവും പ്രചോദനവും ലഭിക്കുവാൻ പ്രാപ്തമായിരുന്നു.

അനുഗൃഹീത ഗായകനായ ജോസഫ് പാപ്പൻ ക്വയറിനു നേതൃത്വം നൽകി. അമേരിക്കൻ ദേശീയ ഗാനം ആൻജെലിന ജേക്കബും ഇന്ത്യൻ ദേശീയ ഗാനം ക്വയറും ആലപിച്ചു.കോർഡിനേറ്റർ ഫാ. അലക്സ് കെ. ജോയ് സ്വാഗതമാശംസിച്ചു.

തുടർന്ന് വെളിച്ചം പകരുവാൻ നമുക്കുള്ള കടപ്പാട് ഓർമ്മിപ്പിച്ചുകൊണ്ട് നിലവിളക്ക് കൊളുത്തുകയുണ്ടായി. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കളാവോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ്, ഹൈറോമോങ്ക് വാസിലിയോസ് (റഷ്യൻ ഓർത്തഡോക്സ്‌), ലിജിൻ ഹന്നാ തോമസ് (സൗത്ത് വെസ്റ്റ് ഭദ്രാസനം), ഫാ. ഡോ. വറുഗീസ് എം ഡാനിയൽ, ഫാ. ഡോ. എബി ജോർജ്, ജോൺ താമരവേലിൽ, ജെയ്‌സൺ തോമസ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു. വിശ്വാസികൾ 'വെളിവ് നിറഞ്ഞോരീശോ' എന്ന ഗാനം ഏറ്റുചൊല്ലി.

കാര്യക്ഷമതയോടെ മാസങ്ങൾ നീളുന്ന തയ്യാറെടുപ്പോടെ കോൺഫറൻസ് ഒരുക്കുന്ന സംഘാടകരെ മെത്രാപ്പോലീത്ത അനുമോദിച്ചു. കോൺഫറൻസിലെ ചിന്താവിഷയമായ കൃപയുടെ പാത്രത്തെക്കുറിച്ചും മെത്രാപ്പോലീത്താ സംസാരിച്ചു. തുടർന്ന് മുഖ്യ പ്രാസംഗികൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഓർത്തഡോക്സ്‌ വിശ്വാസത്തിൽ അധിഷ്‌ടിതമായ ചിന്താവിഷയം അവലോകനം ചെയ്യുവാനുള്ള തീഷ്ണതയും സഭാവിശ്വാസവും പാരമ്പര്യങ്ങളും മുറുകെപ്പിടിക്കുന്നതും ആശാവഹമാണെന്ന് പറഞ്ഞു.

പിന്നീട് ഹൈറോമോങ്ക് വാസിലിയോസ്, ലിജിൻ ഹന്നാ തോമസ്, ഫാ. ഡോ. വറുഗീസ് എം ഡാനിയൽ, ഫാ. ഡോ. എബി ജോർജ് എന്നിവരും ചിന്താവിഷയത്തെപ്പറ്റി സംക്ഷിപ്തമായി പ്രതിപാദിച്ചു. കോൺഫറൻസിൽ സുരക്ഷിതത്വവും അച്ചടക്കവും പാലിക്കേണ്ടതിന്‍റെ ആവശ്യതയെപ്പറ്റി ഡോ. റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ) സംസാരിച്ചു. ആഷാ ജോർജ് (ജോയിന്‍റ് സെക്രട്ടറി), റിങ്കിൾ ബിജു (ജോയിന്‍റ് ട്രഷറർ) ഭദ്രാസന കൗൺസിൽ അംഗങ്ങൾ ഫാ. വിജയ് തോമസ്, ജോബി ജോൺ, ഉമ്മൻ കാപ്പിൽ, ബിജോ തോമസ്, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗം ബിനു കൊപ്പാറ തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു.

അക്സ വർഗീസ്, ആൻജെലിന ഏലിയാസ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ആൻഡ്രൂ തോമസ് ആയിരുന്നു പ്രോഗ്രാം കോർഡിനേറ്റർ. Sight & Sound തിയേറ്ററിന്റെ ജോഷ്വാ ഷോ കോൺഫറൻസിൽ പങ്കെടുത്ത പലർക്കും ഒരു അവിസ്മരണീയ അനുഭവമായിരുന്നു.ചിന്താവിഷയത്തിലൂന്നിയതും ആനുകാലിക പ്രസക്തവുമായ മറ്റു വിഷയങ്ങളും തുടർന്നുകള ദിവസങ്ങളിൽ കോൺഫറൻസിന് ഊർജം പകരും. നാല്പതോളം വൈദികരുടെ സഹകാര്മികത്വത്തിൽ നടക്കുന്ന കുർബാനയോടെ കോൺഫറൻസ് ശനിയാഴ്ച അവസാനിക്കും.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

Tags : Family conference rooted in the faith generations

Recent News

Corehub Up