പ്രതി കോർറ്റ്നി ഗാർട്ട്ഷോർ
സ്കോട്ട്ലൻഡ് : സ്കോട്ട്ലൻഡിൽ ഹെയർ ഡ്രയറിൽ നിന്നുള്ള കനത്ത ചൂടേറ്റ് മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഓഗസ്റ്റ് 14-ന് കോടതി ശിക്ഷ വിധിക്കും.
2023 സെപ്റ്റംബറിൽ 28 വയസുള്ള കോർറ്റ്നി ഗാർട്ട്ഷോറിന്റെ മൂന്നു മാസം പ്രായമുള്ള മകൾ ഡാളിയ-റോസ് മരിച്ച സംഭവത്തിൽ പ്രതി കുറ്റക്കാരിയാണെന്ന് സ്കോട്ട്ലൻണ്ട് പോലീസ് ജൂലൈ 16ന് അറിയിച്ചു.
2023 സെപ്റ്റംബർ 30-ന് സ്കോട്ട്ലൻഡിലെ പീറ്റർഹെഡിലായിരുന്നു സംഭവം.
കോർട്ട്നി ഓൺ ചെയ്ത ഹെയർ ഡ്രയറിൽ നിന്നുള്ള കനത്ത ചൂടേറ്റ് ഡാലിയ-റോസ് എന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ശരീരത്തിൻ്റെ 18 ശതമാനത്തോളം ഭാഗം പൊള്ളലേറ്റിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
കുഞ്ഞ് ബോധരഹിതയായി നീലനിറത്തിൽ കിടക്കുന്നത് കണ്ട് കോർട്ട്നി തന്നെയാണ് അടിയന്തര വിഭാഗത്തെ വിവരമറിയിച്ചത്. എന്നാൽ സംഭവസ്ഥലത്തു വച്ചുതന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ 2023 നവംബറിലാണ് കോർട്ട്നിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കുട്ടികൾ സംരക്ഷിക്കപ്പെടേണ്ടവരാണ്. സ്വന്തം മാതാപിതാക്കളുടെ കൈകളാൽ ഒരു കുഞ്ഞ് കൊല്ലപ്പെടുന്നത് അങ്ങേയറ്റം ദാരുണവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ കാര്യമാണെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജെയിംസ് കാലൻഡർ അറിയിച്ചു.
Tags : baby died from hair dryer heat