x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ക്ല​ഹോ​മ​യി​ൽ  ആ​ദ്യ പ​നി ബാധിച്ചുള്ള ശിശുമരണം സ്ഥി​രീ​ക​രി​ച്ചു; ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ വ​ർ​ധിക്കു​ന്നു

പി.​പി . ചെ​റി​യാ​ൻ
Published: November 22, 2026 06:54 AM IST | Updated: November 22, 2026 06:54 AM IST

പ്രതീകാത്മക ചിത്രം

ഒ​ക്ല​ഹോ​മ സി​റ്റി: 2026–27 സീ​സ​ണി​ലെ ആ​ദ്യ​ത്തെ പ​നി ബാ​ധി​ച്ചു​ള്ള ശിശുമ​ര​ണം ഒ​ക്ല​ഹോ​മ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ഹെ​ൽ​ത്ത് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നൊ​പ്പം സം​സ്ഥാ​ന​ത്ത് വി​വി​ധ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളി​ലും വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ വെളിപ്പെടുത്തുന്നു.

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ ഇ​ൻ​ഫ്ലു​വ​ൻ​സ എ , ​റി​നോ​വൈ​റ​സ് (Rhinovirus) എ​ന്നി​വ​യു​ടെ കേ​സു​ക​ൾ നാ​ലി​ര​ട്ടി​യാ​യി വ​ർ​ധി​ച്ച​താ​യി മെ​ർ​സി എ​മ​ർ​ജ​ൻ​സി ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബ്രെ​ന്റ് മെ​ഡ്‌​ഫോ​ർ​ഡ് പ​റ​ഞ്ഞു.

സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക​ളി​ൽ പ​ല​പ്പോ​ഴും റി​നോ​വൈ​റ​സ് ക​ണ്ടെ​ത്താ​റി​ല്ലെ​ന്നും ജ​ല​ദോ​ഷം, ചു​മ, തു​മ്മ​ൽ, മൂ​ക്കൊ​ലി​പ്പ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​നി​ക്കു​ള്ള​തു​പോ​ലെ റി​നോ​വൈ​റ​സി​ന് പ്ര​ത്യേ​ക ആ​ന്റി​വൈ​റ​ൽ മ​രു​ന്നു​ക​ളി​ല്ല; ല​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ​യും ധാ​രാ​ളം വെ​ള്ളം കു​ടി​ച്ച് നി​ർ​ജ്ജ​ലീ​ക​ര​ണം ത​ട​യു​ന്ന​തു​മാ​ണ് പ്ര​ധാ​നം.

താ​ങ്ക്സ്ഗി​വിം​ഗ് അ​വ​ധി അ​ടു​ത്ത​തോ​ടെ യാ​ത്ര​ക​ളും കു​ടും​ബ​സം​ഗ​മ​ങ്ങ​ളും കൂ​ടു​ന്ന​ത് രോ​ഗ​വ്യാ​പ​നം ഇ​നി​യും ഉ​യ​രാ​ൻ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. പ​നി കേ​സു​ക​ൾ വ​ർ​ധിക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഷി​ക ഫ്ലൂ ​വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക​യാ​ണ് ഏ​റ്റ​വും ന​ല്ല പ്ര​തി​രോ​ധ മാ​ർ​ഗമെ​ന്ന് ഒ​ക്ല​ഹോ​മ ചി​ൽ​ഡ്ര​ൻ​സ് OU ഹെ​ൽ​ത്തി​ലെ പീ​ഡി​യാ​ട്രി​ക് ഇ​ൻ​ഫെ​ക്ഷ്യ​സ് ഡി​സീ​സ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഡോ​ണ ട്യൂം​ഗു പ​റ​ഞ്ഞു. വാ​ക്സി​ൻ എ​ടു​ത്ത് ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​ത് ശ​രീ​ര​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന​ത്.

Tags : flu death baby Deepika DeepikaNewspaper BreakingNews First infant death due to flu confirmed Oklahoma

Recent News

Corehub Up