പ്രതീകാത്മക ചിത്രം
സിൻസിനാറ്റി: ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ പ്രിയങ്കരിയായിരുന്ന സിൻസിനാറ്റി മൃഗശാലയിലെ ഹിപ്പോപ്പൊട്ടാമസ് ‘ഫിയോണ’ അന്തരിച്ചു. ഒൻപത് വയസായിരുന്നു. കൂട്ടിലേക്ക് അബദ്ധത്തിൽ വീണ സന്ദർശകന്റെ കമ്പിളി തൊപ്പി വിഴുങ്ങിയതിനെ തുടർന്ന് ഉണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
2,000 പൗണ്ടിലധികം ഭാരമുള്ള ഫിയോണയ്ക്ക് ശസ്ത്രക്രിയ നടത്തുന്നത് യോഗികമല്ലാത്തതിനാൽ, വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മറ്റ് ചികിത്സാമാർഗങ്ങളിലൂടെ തൊപ്പി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് മൃഗശാല ഡയറക്ടർ ഡേവ് ജെനിക്ക് വ്യക്തമാക്കി.
2017ൽ മാസം തികയാതെ വെറും 29 പൗണ്ട് ഭാരത്തോടെ ജനിച്ച ഫിയോണ, അതിജീവനത്തിന്റെ അത്ഭുതകഥയിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ‘#TeamFiona’ എന്ന ഹാഷ്ടാഗിലൂടെ സമൂഹമാധ്യമങ്ങളിലും ഫിയോണ വലിയ ജനപ്രീതി നേടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ ഫിയോണയെ കാണാൻ സിൻസിനാറ്റി മൃഗശാലയിലെത്താറുണ്ടായിരുന്നു. ഫിയോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ സിൻസിനാറ്റി മേയർ അഫ്താബ് പുരേവാൽ, ഒഹായോ നിയുക്ത ഗവർണർ ആമി ആക്ടൺ ഉൾപ്പെടെയുള്ള പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.
Tags : Hippopotamus passes away Deepika DeepikaNewspaper BreakingNews Hippopotamus ‘Fiona’ passes away