Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hippopotamus

America

ഹി​പ്പോ​പ്പൊ​ട്ടാ​മ​സ് ‘ഫി​യോ​ണ’ വി​ട​വാ​ങ്ങി; വി​ല്ല​നാ​യ​ത് സ​ന്ദ​ർ​ശ​ക​ന്‍റെ കൈ​യി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വീ​ണ തൊ​പ്പി

സി​ൻ​സി​നാ​റ്റി:  ലോ​ക​മെ​മ്പാ​ടു​മു​ള്ള മൃ​ഗ​സ്നേ​ഹി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന സി​ൻ​സി​നാ​റ്റി മൃ​ഗ​ശാ​ല​യി​ലെ ഹി​പ്പോ​പ്പൊ​ട്ടാ​മ​സ് ‘ഫി​യോ​ണ’ അ​ന്ത​രി​ച്ചു. ഒ​ൻ​പ​ത് വ​യ​​സായി​രു​ന്നു. കൂ​ട്ടി​ലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ വീ​ണ സ​ന്ദ​ർ​ശ​ക​ന്‍റെ ക​മ്പി​ളി തൊ​പ്പി വി​ഴു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2,000 പൗ​ണ്ടി​ല​ധി​കം ഭാ​ര​മു​ള്ള ഫി​യോ​ണ​യ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത് യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ, വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റ് ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ തൊ​പ്പി പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ർ ഡേ​വ് ജെ​നി​ക്ക് വ്യ​ക്ത​മാ​ക്കി.

2017ൽ ​മാ​സം തി​ക​യാ​തെ വെ​റും 29 പൗ​ണ്ട് ഭാ​ര​ത്തോ​ടെ ജ​നി​ച്ച ഫി​യോ​ണ, അ​തി​ജീ​വ​ന​ത്തി​ന്റെ അ​ത്ഭു​ത​ക​ഥ​യി​ലൂ​ടെ രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ‘#TeamFiona’ എ​ന്ന ഹാ​ഷ്ടാ​ഗി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഫി​യോ​ണ വ​ലി​യ ജ​ന​പ്രീ​തി നേ​ടി.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ ഫി​യോ​ണ​യെ കാ​ണാ​ൻ സി​ൻ​സി​നാ​റ്റി മൃ​ഗ​ശാ​ല​യി​ലെ​ത്താ​റു​ണ്ടാ​യി​രു​ന്നു.​ ഫി​യോ​ണ​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ൽ സി​ൻ​സി​നാ​റ്റി മേ​യ​ർ അ​ഫ്താ​ബ് പു​രേ​വാ​ൽ, ഒ​ഹാ​യോ നി​യു​ക്ത ഗ​വ​ർ​ണ​ർ ആ​മി ആ​ക്ട​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രും ആ​രാ​ധ​ക​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up