കൊളോൺ ഹോൺഹൗസ് തിരുക്കുടുംബ കത്തോലിക്കാ ദേവാലയത്തിൽ
കൊളോൺ: കഴിഞ്ഞ ദിവസം ജർമ്മനിയിലെ കൊളോണിൽ അന്തരിച്ച സാറാമ്മ ചെറുവാഴകുന്നേലിന്റെ (72) സംസ്കാരം നടത്തി. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 8.30-ന് സംസ്കാര ശുശ്രൂഷകൾ കൊളോൺ ഹോൺഹൗസ് തിരുക്കുടുംബ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ചു. തുടർന്ന് കൊളോൺ ഹോൾവൈഡെ സെമിത്തേരിയിൽ സംസ്കരിച്ചു. സി.എം.ഐ സഭാംഗം ഫാ. ടിജോ താന്നിയത്ത് വി. കുർബാനയ്ക്കും ശുശ്രൂഷകൾക്കും കാർമ്മികത്വം വഹിച്ചു.
കോട്ടയം മക്കപ്പുഴ ചെറുവാഴകുന്നേൽ കുടുംബാംഗമായ ഷാജിയുടെ ഭാര്യയാണ് സാറാമ്മ. പരേത റാന്നി കാഞ്ഞിക്കാവില് കുടുംബാംഗമാണ്. മക്കൾ: ഡോണ, ഡെക്സി, ഡാർലിൻ.
Tags : Funeral of Saramma Cheruvazhakunnel