x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റ് സൈ​നി​ക ക്യാ​മ്പു​ക​ളി​ലും കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: July 19, 2026 08:27 AM IST | Updated: July 19, 2026 08:27 AM IST

സൗ​ദ് അ​ബ്ദു​ൽ​അ​സീ​സ് അ​ൽ-​ഒ​തൈ​ബി

കു​വൈറ്റ്​ സി​റ്റി:  കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി​യി​ൽ  പ്ര​വേ​ശി​ച്ച ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും കു​വൈ​റ്റ് സാ​യു​ധ​സേ​ന ക​ണ്ടെ​ത്തി ത​ക​ർ​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ സൗ​ദ് അ​ബ്ദു​ൽ​അ​സീ​സ് അ​ൽ-​ഒ​തൈ​ബി അ​റി​യി​ച്ചു.

കു​വൈ​റ്റ് സൈ​ന്യ​ത്തി​ന്‍റെ ചി​ല ക്യാ​മ്പു​ക​ളും കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മാ​ക്കി വ​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കു​വൈ​ത്ത് ലാ​ൻ​ഡ് ഫോ​ഴ്‌​സി​ലെ ചി​ല സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​രു വൈ​ദ്യു​ത നി​ല​യ​ത്തി​നും ജ​ല​ശു​ദ്ധീ​ക​ര​ണ (ഡി​സ്റ്റി​ലേ​ഷ​ൻ) പ്ലാ​ന്റി​നും നി​ര​വ​ധി സു​പ്ര​ധാ​ന സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ പ​റ്റി. ഇ​തി​നെ തു​ട​ർ​ന്ന് തീ​പി​ടി​ത്ത​മു​ണ്ടാ​കു​ക​യും വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന യൂ​ണി​റ്റു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

 

Tags : Iranian missile attack on Kuwaiti

Recent News

Corehub Up