കനത്ത മഴയെ തുടര്‍ന്ന് എക്സ്പ്രസ്വേ തകർന്നു
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ ഹൈവേ തകര്‍ന്നു. ലക്നോ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്സ്പ്രസ്വേയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്ന് ജൂലൈ 13 -നാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ജൂലൈ 25 -ന് റോഡിന്റെ ഒരു വലിയ ഭാഗം തകർന്നുപോവുകയായിരുന്നു. 4,200 കോടി രൂപ ചെലവിലായിരുന്നു നിർമാണം.
കോരാരി ഗ്രാമത്തിന് സമീപം റോഡിന്റെ അഞ്ച് മുതൽ ഏഴ് മീറ്റർ വരെ നീളത്തിലുള്ള ഭാഗം താഴ്ന്നുപോയതായി കാണിച്ച് സമാജ്വാദി പാർട്ടി നേതാവ് മധുസൂദന യാദവ് എക്സ്പ്രസ്വേയിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
Tags : Deepika BreakingNews Expressway Inauguration