District News
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ ഹൈറോഡ് ബ്രാഞ്ചിന്റെ ഉദ്ഘാടനം ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ നിർവഹിച്ചു. ഹൈറോഡിലെ ദാമിയൻ ബിൽഡിംഗിലാണു ബ്രാഞ്ച്. ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി, എക് സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, ഇവിപി ആൻഡ് സിഒഒ ടി. ആന്റോ ജോർജ്, റീജണല്‍ ഹെഡ് ഇ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
District News
വെള്ളറട : വെള്ളറട ജംഗ്ഷനില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ വെള്ളറട സബ് ഇന്‍സ്പെക്ടര്‍ മനോജ് നിര്‍വഹിച്ചു.
വികസന സമിതി പ്രസിഡന്റ് സത്യശീലന്, സെക്രട്ടറി സുരേഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി രതീഷ്, കെ.ജി. മംഗള്‍ദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷബീര്‍, ട്രഷറര്‍ പി.എസ്. ഷാജി, എഎസ് ഐ ജോസ്, പത്മകുമാര്‍, മുട്ടച്ചല്‍ സിവിന്, അഡ്വ. അരുണ്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
District News
തൊടുപുഴ: ന്യൂമാന്‍ കോളജ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഭാ സംഗമവും ഡിജിറ്റല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനവും കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് പ്രഫ. കെ.വി. ദേവസി എന്‍ഡോവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു. ബിരുദാനന്തര വിഭാഗത്തില്‍ ജിന്‍സ് ജോയിയും ബിരുദ വിഭാഗത്തില്‍ അനുശ്രീ എന്‍. നായരും അവാര്‍ഡ് നേടി. പിഎച്ച്ഡി കരസ്ഥമാക്കിയ ജോയല്‍ ജോര്‍ജ്, ബീന ദീപ്തി ലൂയിസ് എന്നീ അധ്യാപകരെ ആദരിച്ചു.
ഉന്നതവിജയം കരസ്ഥമാക്കിയ 16 വിദ്യാര്‍ഥികളെയും യൂണിവഴ്സിറ്റി പരീക്ഷകളില്‍ എ പ്ലസ് നേടിയവരെയും വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെയും ചടങ്ങില്‍ പുരസ്കാരം നല്കി ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. ബിജു പീറ്റര്‍, ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി, ഡോ. ബീന ദീപ്തി ലൂയിസ്, ഡോ. ദിവ്യാ ജയിംസ്, ഡോ. ബോണി ബോസ്, എബി തോമസ്, ഫിയോണ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
ആധുനിക വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് പഠനപ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഡിജിറ്റല്‍ ക്ലാസ് മുറികള്‍ വിവിധ കോഴ്സുകള്‍ കാര്യക്ഷമമാക്കുന്നത് ലക്ഷ്യംവച്ചാണ് ഒരുക്കിയിരിക്കുന്നത്.
District News
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്സ് കോളജില്‍ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ ഉദ്ഘാടനം ചിന്തകനും എഴുത്തുകാരനുമായ ഫാ. ബോബി കട്ടിക്കാട് നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, ഡീന്‍ ഓഫ് റിസര്‍ച്ച് ഡോ. സിസ്റ്റര്‍ സിജോ ഫ്രാന്‍സിസ്, ബര്‍സാര്‍ ഫാ. ഡോണി കുരുവന്താനത്ത് സിഎംഐ, ഇംഗ്ലീഷ് വിഭാഗം മേധാവി സുനിത മാത്യു , ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ റോബിമാത്യു എന്നിവര്‍ പ്രസംഗിച്ചു.
District News
തൃശൂർ: വാണിയന്പാറ (കൊന്പഴ) സെന്റ് ജോസഫ് ഇടവകയുടെ എഴുപതാംവാര്‍ഷികം ഉദ്ഘാടനം തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. വിശുദ്ധ കുർബാനയ്ക്കും അദ്ദേഹം മുഖ്യകാർമികനായി.
ഇടവക വികാരി ഫാ. ടെൻസ് കുന്നപ്പിള്ളി, ഫാ. ക്ലിൻസ് കാട്ടിപ്പറന്പൻ എന്നിവർ സഹകാർമികരായി. കൈക്കാരൻമാരായ ജോയ് മഞ്ഞളി, ജോബി പരുത്തി മേലേതിൽ, ചാൾസ് കുന്നപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാന കർഷക ദിനാഘോഷത്തിന്റെയും കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് കളമശേരി ആഷിസ് കൺവൻഷൻ സെന്ററിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ വി.ഇ. അബ്ദുൽ ഗഫൂർ, റോജി എം. ജോൺ, അനൂപ് ജേക്കബ് എന്നിവർ മുഖ്യാതിഥികളാകും.
കാർഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായാണ് സംസ്ഥാന കർഷക അവാർഡുകൾ വിതരണം ചെയ്യുന്നത്.
കാർഷിക മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അഞ്ചു ലക്ഷം രൂപ സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്’ ഈ വർഷം ആദ്യമായി നൽകും. നഗരകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ‘മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ’, ഉദ്യാനകൃഷിയിലെ മികവിനുള്ള ‘ഉദ്യാന ശ്രേഷ്ഠ’എന്നീ പുതിയ അവാർഡ് വിഭാഗങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
District News
കോടഞ്ചേരി:കേരള സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി, കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഗോത്രവർഗ ഉന്നതിയായ കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ഉന്നതിയിൽ അനുവദിച്ച സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ സി.കെ കാസിം എംഎൽഎ. നിർവഹിച്ചു. ഊരു മൂപ്പൻ വി.കെ.അയ്യപ്പന് ആദ്യവിൽപന നടത്തി റേഷൻ വിതരണം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ജനപ്രതിനിധികളായ ബാബു പട്ടരാട്ട്, സി.കെ.ചന്ദ്രൻ, ജിജി എലിവാലുങ്കൽ, മിനി സണ്ണി, റിയാനാസ് സുബൈർ, ജോബി ഇലന്തൂർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിനു പാലത്തറ, കെ.എം.ബഷീർ, ജയ്സൺ മേനാക്കുഴിയിൽ, വർഗീസ് പുത്തൻപുരയിൽ, സലീം പുല്ലടി, റോസ്ലി മാത്യു, ടി.എം. പൗലോസ്, പ്രസാദ് മംഗലത്ത്, ട്രൈബൽ ഡവലപ്മെന്റ്റ് ഓഫീസർ ശശി എന്നിവർ പ്രസംഗിച്ചു.പദ്ധതി പ്രകാരം വട്ടച്ചിറ ഉന്നതിയിലെ 150 ഓളം കുടുംബങ്ങൾക്കുള്ള റേഷൻ സാധനങ്ങൾ സൗജന്യമായി ഉന്നതിയിൽ എത്തിച്ച് നൽകും.
Business
കൊച്ചി: റീഗൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം നാളെ രാവിലെ 10ന് ഇടപ്പള്ളി എൻഎച്ച് ബൈപാസിൽ പ്രവർത്തനം ആരംഭിക്കും. പ്രശസ്ത ചലച്ചിത്രതാരവും ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യർ ഉദ്ഘാടനം നിർവഹിക്കും.
നിലവിലുള്ള ഷോറൂമിനുപകരം ഉപഭോക്താകൾക്ക് ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.
ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്്ഷനുകൾ, പരന്പരാഗത കേരളീയ ആഭരണങ്ങൾ, ബോംബെ-കോൽക്കത്ത ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊൽക്കി കളക്ഷനുകൾ എന്നിവയുടെ വിപുല ശേഖരം ഇവിടെയൊരുക്കിയിട്ടുണ്ട്.
ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട്സ്, അണ്‍കട്ട് ഡയമണ്ടുകൾ, പ്രെഷ്യസ് സ്റ്റോണ്‍, പ്രീമിയം പ്ലാറ്റിനം ആഭരണങ്ങളുടെ വലിയൊരു ശേഖരം ഒരുക്കിയിരിക്കുന്നു. അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ വിബിൻ ശിവദാസ് പറഞ്ഞു.
Business
കൊച്ചി: പ്രമുഖ റീട്ടെയില്‍ ജ്വല്ലറി ബ്രാന്‍ഡായ വിന്‍സ്മെര ജൂവല്‍സിന്റെ ഏഴാമത് ഷോറൂം കൊച്ചിയില്‍ ആരംഭിക്കുന്നു.
എംജി. റോഡിലെ ഫ്ളാഗ്ഷിപ്പ് ഷോറൂം നാളെ ഉച്ചയ്ക്ക് 12 ന് വിന്‍സ്മെരയുടെ ബ്രാന്‍ഡ് അംബാസഡറും നടനുമായ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും.
District News
പെരിന്തൽമണ്ണ: ഇഎംഎസ് സഹകരണ ആശുപത്രിയിൽ റീച്ച്-ആർഎസി ഉദ്ഘാടനവും ശിൽപശാലയും നടത്തി. ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രി റിസർച്ച് സെന്ററിന്റെ ഗവേഷണ വിഭാഗമായ റീച്ച്-ആർഎസി ഉദ്ഘാടനം ചെയർമാൻ വി.പി. അനിൽകുമാർ നിർവഹിച്ചു.
വൈസ് ചെയർമാൻ ഡോ. വി.യു. സീതി അധ്യക്ഷനായിരുന്നു. റീച്ച്-ആർഎസി ചെയർമാൻ ഡോ. ജി.ആർ. ലക്ഷ്മിനാരായണ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. മോഹൻദാസ്, സംസ്ഥാന മെഡിക്കൽ കൗണ്‍സിൽ മെംബർ ഡോ. എ.വി. ജയകൃഷ്ണൻ, ഡോ. പി.ജി. വിജയ് എന്നിവർ പ്രസംഗിച്ചു. ഗവേഷണ നേട്ടത്തിന് ഗാസ്ട്രോ എന്റോളജി വിഭാഗം മേധാവി ഡോ. നന്ദകുമാറിനെ ആദരിച്ചു.
District News
തത്തമംഗലം: ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബിന്റെ തത്തമംഗലം ബംഗ്ലാപറമ്പിലുള്ള ഓഫീസ് മന്ദിരം ഇന്നുച്ചക്ക് രണ്ടിന് നെഹ്റു ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കെ.സി. പ്രീത് അധ്യക്ഷത വഹിക്കും.
ക്ലബിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ഗ്രീൻഫീൽഡ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിക്കും. മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി, മുൻ എംഎൽഎമാരായ കെ. അച്യുതൻ, കെ.എ. ചന്ദ്രൻ, ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ ആർ. ബാബു, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, ചിറ്റൂർ- തത്തമംഗലം നഗരസഭാ പ്രതിപക്ഷ നേതാവ് ജയിൻ ഹില്ലാരിയോസ്, പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് എ. അബ്ദുൽ റാഷി, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പി. ഉദയൻ, നബാർഡ് ഡിഡിഎം കവിതാ റാം, കൃഷി ജോയിന്റ് ഡയറക്ടർ എസ്. ആറുമുഖപ്രസാദ്, ചിറ്റൂർ കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് കെ. ഗോപാലസ്വാമി, ചിറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. ശേഖരനുണ്ണി, പെരുവമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. മോഹനൻ, ചിറ്റൂർ-തത്തമംഗലം നഗരസഭാ കൗൺസിലർമാരായ കെ.എ. ഷീബ, ആതിര യേശു തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
ഈവർഷംമുതൽ ജില്ലയിലെ മികച്ച കർഷകനെ ആദരിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. നല്ലേപ്പിള്ളിയിലെ സമ്മിശ്ര കർഷകൻ സ്ക്കറിയപിള്ളയ്ക്കാണ് ഇത്തവണത്തെ പുരസ്കാരം.
മൊമന്റോയും 10,001 രൂപ കാഷ് അവാർഡും മന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കുമെന്നു സ്വാഗതസംഘം ചെയർമാൻ കെ.സി. പ്രീത്, ജനറൽ കൺവീനർ സനു എം. സനോജ്, ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് ചീഫ് കോ- ഓഡിനേറ്റർ പി.ആർ. പ്രജയ്, ക്ലബ് സിഇഒ എൻ. ദിനേഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
District News
വടക്കഞ്ചേരി: വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിൽ പുതിയ അക്കാദമിക വർഷ ഉദ്ഘാടനവും പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും- എൻഫ്ലെയിം 26 വർണാഭമായി. പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.കോളജ് ഡയറക്ടർ ഫാ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എം.പി. ഇന്ദുകല, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അരുണ രാജ്, കോളജ് ജോയിന്റ് ഡയറക്ടർ ഫാ. സജു അറയ്ക്കൽ, ജനറൽ ഡിപ്പാർട്ട്മെന്റ് മേധാവി ലിഡിയ ജോൺസ് പ്രസംഗിച്ചു. ഐഐടി പാലക്കാട് കെമിസ്ട്രി വിഭാഗം പ്രഫസർ ഡോ.വി. ഹരിദാസ് ക്ലാസ് നയിച്ചു. വിവിധ വകുപ്പുകളുടെ അവതരണവുമുണ്ടായി.
District News
നെടുമങ്ങാട്: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മുഖവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കു ളത്തിന്റെയും ബലിക്കടവിന്റെയും ഉദ്ഘാടനം ജി.ആർ. അനിൽ എംഎൽഎ നിർവഹിച്ചു. ചെറുകിട ജലസേചന വകുപ്പിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തിയത്.
നഗരസഭ കൗൺസിലർ പി. ഹരികേശൻനായർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അനിൽ കരിപ്പൂരാൻ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ അനിത, ഇറിഗേഷൻ ഉദ്യോഗസ്ഥ സിനി, ഉപദേശക സമിതി സെക്രട്ടറി സതീഷ് കുമാർ, വിനയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പാലാ: കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തിലുള്ള പ്രീമിയര്‍ സ്കൂള്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ 21 ാമത് വാര്‍ഷികവും ഇരുപത്തിരണ്ടാം ബാച്ച് ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 9.45 ന് പാലാ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ അധ്യക്ഷത വഹിക്കും. മാണി സി കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുട്ടുചിറ സെന്റ് ആഗ്നസ് എച്ച് എസ് അധ്യാപകന് ഡോ. റോബിന് മാത്യു, പ്രോഗ്രാം ചെയര്മാന് സന്തോഷ് തോമസ്, സെക്രട്ടറി ജോജി ഏബ്രഹാം, ട്രഷറര്‍ ജോബി തോമസ്, പാലാ സെന്റ് തോമസ് ടിടിഐ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജാന്‍സി പീറ്റര്‍, ജോഹാന്‍ അനീഷ് എന്നിവര്‍ പ്രസംഗിക്കും.
21 ാം ബാച്ചിന്റെ ഫൈനല്‍ പരീക്ഷയില്‍ കോര്‍പ്പറേറ്റ് തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ വി. രഘു നന്ദന് (സെന്റ് തോമസ് എച്ച് എസ് എസ് പാലാ), ക്രിസ്റ്റന്‍ പോള്‍ (സെന്റ് ത്രേസ്യാസ് യുപിഎസ് വിളക്കുമാടം), അലീന ബിജു (ഹോളിക്രോസ് എച്ച്എസ്എസ് ചേര്‍പ്പുങ്കല്‍), ആന്‍ മരിയ ജോണ്‍ (സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് ഇലഞ്ഞി), അപര്‍ണ ശ്രീകാന്ത് (സെന്റ് മേരീസ് ജിഎച്ച്എസ്എസ് പാലാ) എന്നിവര്‍ക്ക് ചടങ്ങില്‍ കാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. അരുവിത്തുറ, മൂലമറ്റം, കുറവിലങ്ങാട്, വടകര, പാലാ എന്നീ സെന്ററുകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് മെഡലുകളും വിതരണം ചെയ്യും. ജേതാക്കളായ 56 സ്കൂളുകളിലെ ഇരുനൂറില്പരം പ്രതിഭകള്‍ക്ക് ബഹുമതിപത്രങ്ങളും ഉണ്ടായിരിക്കും. പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിൽപരം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ പങ്കെടുക്കും.
Business
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ഏറ്റുമാനൂര്‍ ഷോറൂം ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും. ഓക്സിജന്റെ 47-ാമത്തെ ഷോറൂമാണ് എംസി റോഡില്‍ 101 കവലയ്ക്ക് സമീപം പ്രവര്‍ത്തനമാരംഭിക്കുന്നത്.
ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗൃഹോപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് ഇരുനിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഗൃഹോപകരണങ്ങളുടെ ഇന്സ്റ്റുലേഷന് സൗജന്യമാണ്. ഗൃഹോപകരണങ്ങള്‍ക്ക് കമ്പനി വാറന്റിക്ക് പുറമേ ഓക്സിജന്റെ പ്രത്യേക വാറന്റിയും ഉണ്ട്.
വിവിധ സാമ്പത്തിക സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള വായ്പസൗകര്യവും ലഭ്യമാണ്. ഇതിലൂടെ ആകര്‍ഷകമായ തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.
ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്കും പ്രത്യേക എക്സ്ചേഞ്ച് സൗകര്യവും ഓഫറുകളും ഉണ്ടായിരിക്കും.
ഓക്സിജന്‍ ന്യൂജന്‍ ഓണം ഓഫറുകളുടെ ഭാഗമായുള്ള ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക്, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെസ് തുടങ്ങി 30 കോടിയുടെ സമ്മാനങ്ങളും ഓഫറുകളുമാണ് ഏറ്റുമാനൂര്‍ ഷോറൂമില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
Kerala
കൊച്ചി: രാജഗിരി ആശുപത്രിയിലെ സംഗീതസാന്ദ്രമായ വേദിയിൽ പുതിയ ചികിത്സാ സംവിധാനത്തിന്റെ ഉദ്ഘാടനം ഗായിക കെ.എസ്. ചിത്ര നിർവഹിച്ചു.
ഹൃദ്രോഗികൾക്കുള്ള ലേസർ ആൻജിയോപ്ലാസ്റ്റി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയപ്പോഴാണ് ചിത്രയുടെ അനുഗൃഹീതനാദം വീണ്ടും വിസ്മയമൊരുക്കിയത്.
ജോൺസൺ ഈണം നൽകിയ പ്രശസ്തമായ ‘രാജഹംസമേ..., വിഖ്യാത ഭക്തിഗാനമായ ‘പൈതലാം യേശുവേ...’ എന്നിവ ചിത്ര ഹൃദ്യമായി ആലപിച്ചു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഹൃദ്രോഗ ചികിത്സയിൽ നിർണായക നാഴികക്കല്ലായി രാജഗിരി ആശുപത്രിയിലെ ലേസർ ആൻജിയോപ്ലാസ്റ്റി യൂണിറ്റിന്റെ പ്രവർത്തനം മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൃദയധമനികളിലെ സങ്കീർണമായ ബ്ലോക്കുകൾ ലേസർ രശ്മികൾ ഉപയോഗിച്ചു കൃത്യതയോടെ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ് ലേസർ ആൻജിയോപ്ലാസ്റ്റി. ഹൃദയധമനികളിലെ കട്ടിക ൂടിയതും സങ്കീർണവുമായ ബ്ലോക്കുകൾ ലേസർ ആൻജിയോപ്ലാസ്റ്റിയിലൂടെ പരിഹരിക്കാനാകുമെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനോദ് തോമസ് പറഞ്ഞു.
മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. സുരേഷ് ഡേവിസ്, ഡോ. ബ്ലെസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
DCL (Deepika Children’s League)
ചങ്ങനാശേരി: ഡി സി എൽ ചങ്ങനാശ്ശേരി മേഖലയുടെയും, സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ശാഖയുടെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചങ്ങനാശ്ശേരി മേഖല തെരഞ്ഞെടുപ്പും ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്നു.
പ്രവർത്തനവർഷ ഉദ്ഘാടനം ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സീന ജോസഫ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ "കിക്ക് ഔട്ട്'-ന്റെ ഉദ്ഘാടനം എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജേഷ് ആർ. നിർവ്വഹിച്ചു.
ഡിസിഎൽ സെൻട്രൽ കമ്മറ്റി അംഗം ആൻസി മേരി ജോൺ , ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം, ഓർഗനൈസിംഗ് സെക്രട്ടറി റോയി തോമസ് എന്നിവർ പ്രസംഗിച്ചു.
ശാഖ കൗൺസിലർ ഹൃദ്യ സരസ്വതി എച്ച്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യു.പി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത കൗൺസിലേഴ്സിൽ നിന്നും മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു.
District News
കൊല്ലങ്കോട്: നാലുകോടിരൂപ ചെലവിൽ പുരോഗമിക്കുന്ന ആലമ്പള്ളം പുഴപ്പാലം നിർമാണം അന്തിമഘട്ടത്തിലെത്തി. നിലവിൽ പാലത്തിന്റെ തെക്കുഭാഗം സ്ലാബ് ബന്ധിപ്പിക്കൽ പണികളാണ് പുരോഗമിക്കുന്നത്.
ഒരുമാസത്തിനുള്ളിൽ പൂർണതോതിൽ ജോലികൾ പൂർത്തികരിച്ച് ഓണത്തിനു ഉദ്ഘാടനം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പാലം സമർപ്പണം കഴിയുന്നതോടെ പയിലൂർ, വട്ടേക്കാട്, കാച്ചാംകുറിശി, എലവഞ്ചേരി, പനങ്ങാട്ടിരി പ്രദേശത്തുകാർക്ക് ഏറെ ഗുണകരമാകും.
National
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ ഹൈവേ തകര്‍ന്നു. ലക്നോ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്സ്പ്രസ്വേയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്ന് ജൂലൈ 13 -നാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ജൂലൈ 25 -ന് റോഡിന്റെ ഒരു വലിയ ഭാഗം തകർന്നുപോവുകയായിരുന്നു. 4,200 കോടി രൂപ ചെലവിലായിരുന്നു നിർമാണം.
കോരാരി ഗ്രാമത്തിന് സമീപം റോഡിന്റെ അഞ്ച് മുതൽ ഏഴ് മീറ്റർ വരെ നീളത്തിലുള്ള ഭാഗം താഴ്ന്നുപോയതായി കാണിച്ച് സമാജ്വാദി പാർട്ടി നേതാവ് മധുസൂദന യാദവ് എക്സ്പ്രസ്വേയിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
District News
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം 27ന് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ഭാരവാഹികളായ മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, പ്രിന്‍സിപ്പല്‍ സോജന് ടി. തോമസ്, പ്രഥമാധ്യാപിക സിസ്റ്റര്‍ കെ.ടി. ജോസഫീന, പിടിഎ പ്രസിഡന്റ് ഷിനോ തോമസ് കടുപ്പില്‍, സജി കൊച്ചുകുടിയില്‍, ബിജോയ് മാത്യു, കെ.വി. സോജന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങില്‍ മനേജര്‍ ഫാ. ജോര്‍ജ് ആലൂക്ക അധ്യക്ഷത വഹിക്കും. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം അനുഗ്രഹപ്രഭാഷണം നടത്തും. സുവര്‍ണ ജൂബിലി ലോഗോ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ പ്രകാശനം ചെയ്യും.
എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ പഞ്ചായത്ത് പ്രസിഡന്റ് ആദരിക്കും. മുന്‍ എംഎല്‍എ കെ.സി. റോസക്കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ജില്ലാ പഞ്ചായത്തംഗം ഗിരിജ കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം സുമാ ബിനീഷ്, ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ്, ഡിഇഒ സി.വി. മന്മോഹന്, ജില്‍സ് മണിയത്ത്, സിജി സജി, മിനി ജോണ്‍,അനീറ്റല് ജോബിസണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1976ല്‍ ആരംഭിച്ച സ്കൂളില്‍ നിലവില്‍ 800 ഓളം വിദ്യാര്‍ഥികളുണ്ട്. പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ വിദ്യാലയം ഉന്നത നിലവാരമാണ് പുലര്‍ത്തുന്നതെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
District News
ചെറുപുഴ: ജെഎം യുപി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലളിത ബാബു, പിടിഎ പ്രസിഡന്റ് രമേശ് ബാബു, മദർ പിടിഎ പ്രസിഡന്റ് ജമുന രഞ്ജിത്ത്, മുഖ്യാധ്യാപകൻ വി.എം. ഉണ്ണികൃഷ്ണൻ, പി. മുഹമ്മദ്, പി. ലീന എന്നിവർ പ്രസംഗിച്ചു.
ക്ലബുകളുടെ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. വിവിധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർഥികളെ ആദരിക്കുകയും വിജയികളെ ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു.
DCL (Deepika Children’s League)
ചങ്ങനാശ്ശേരി: ദീപിക ബാലസഖ്യം ചങ്ങനാശ്ശേരി മേഖല തെരഞ്ഞെടുപ്പും പ്രവർത്തന വർഷ ഉദ്ഘാടനവും ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ ഇന്നു നടക്കും.
ഉച്ചയ്ക്ക് ഒരു മണിക്ക് ശാഖകളിൽനിന്നും തെരഞ്ഞെടുത്ത കൗൺസിലർമാരിൽനിന്നും മേഖല ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും. തുടർന്ന് 2.30-ന് നടക്കുന്ന സമ്മേളനത്തിൽ മേഖലയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സീന ജോസഫ് അധ്യക്ഷത വഹിക്കും. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ കിക്ക് ഔട്ടിന്റെ ഉദ്ഘാടനം എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജേഷ് ആർ. നിർവ്വഹിക്കും.
ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗ്ഗീസ് കൊച്ചുകുന്നേൽ, കേന്ദ്രകമ്മറ്റി അംഗം ആൻസി മേരി ജോൺ , ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം,ഓർഗനൈസിംഗ് സെക്രട്ടറി റോയി തോമസ് എന്നിവർ പ്രസംഗിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ മേഖല കൗൺസിലർമാർ ചൊല്ലിക്കൊടുക്കും.
District News
വിഴിഞ്ഞം : ഗംഗയാർതോട്- വലിയകടപ്പുറം റോഡിന്റെയും വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് സെന്ററിൽ മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾക്കായുള്ള വിശ്രമകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം എം.വിൻസന്റ് എംഎൽഎ നിർവഹിച്ചു.
വിശ്രമകേന്ദ്രത്തിന് 32 ലക്ഷം രൂപയുംറോഡ് നിർമ്മാണത്തിന് 22 ലക്ഷം രൂപയുമാണ് അനുവദിപ്പിച്ചത്. വിഴിഞ്ഞം വാർഡ് കൗൺസിലർ സുധീർഖാൻ, വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് ആംബ്രൂസ്, ഹാർബർ മണ്ഡലം പ്രസിഡന്റ് മുജീബ്, ബ്ലോക്ക് സെക്രട്ടറി യേശുദാസ്, മുത്തപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഓണം മേള 23നു രാവിലെ 11ന് തിരുവനന്തപുരം എൽഎംഎസ് കോമ്പൗണ്ടിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
എം. വിൻസെന്റ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം. ആർ. ബൈജു എംഎൽഎ ആദ്യ വിൽപ്പന നിർവഹിക്കും.
ജൂലൈ 23 മുതൽ ഓഗസ്റ്റ് 25 വരെ നടക്കുന്ന മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. ഓരോ 1000 രൂപയുടെ വാങ്ങലിനും ഒരു സമ്മാനക്കൂപ്പൺ ലഭിക്കും.
സർക്കാർ, അർധസർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് മേള എൽഎംഎസ് കോമ്പൗണ്ടിലും തുടർന്ന് ഓഗസ്റ്റ് 10 മുതൽ 25 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിലും നടക്കും.
District News
അങ്കമാലി: നോര്‍ത്ത് കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ കാരുണ്യനിധിയുടെ ഉദ്ഘാടനവും ഇടവക ഡയറക്ടറിയുടെ പ്രകാശനവും മന്ത്രി റോജി എം.ജോണ്‍ നിര്‍വഹിച്ചു. വികാരി ഫാ. കുര്യന് കട്ടക്കയം അധ്യക്ഷത വഹിച്ചു. മാതൃകാ കുടുംബ യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് ജോര്‍ജ് യൂണിറ്റിന് സമ്മാനം നല്കി.
ചടങ്ങില്‍ കൈക്കാരന്മാരായ ബൈജു മൂഞ്ഞേലി, ജിജോ ചക്കിച്ചേരി, വൈസ് ചെയര്മാന് രാജേഷ് തിരുത്തനത്തില്‍, ബ്ലോക്ക് മെമ്പര്‍ ലൗലി ബേബി, മദര്‍ സിസ്റ്റര്‍ ജെസീന, സിസ്റ്റര്‍ മരിയ ഫ്രാന്‍സിസ്, പഞ്ചായത്തംഗങ്ങളായ എന്‍.വി. അയ്യപ്പന്, പുഷ്പ രാജേഷ് കുമാര്‍, രജനി ബൈജു, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈനി ഫ്രാന്‍സിസ്, ഷാമോന് പാലമറ്റം, ജയേഷ് ഭരണികുളങ്ങര, കാരുണ്യനിധി അംഗങ്ങളായ ബൈജു പോത്തനംതടത്തില്, ഷൈനി റോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിൽ മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമിച്ച് നൽകുന്ന ഉമ്മൻചാണ്ടി ഭവനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ. അനീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.സി. ഷീബ, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ. അശോകൻ, കെ.പി. വേണുഗോപാൽ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, വാർഡ് അംഗം ഇല്ലത്ത് അബ്ദുറഹിമാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, എ.കെ. ബാലകൃഷ്ണൻ, എം.എം. അഷറഫ്, കെ.കെ. സുരേന്ദ്രൻ, ഷൈമ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
പിറവം: പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ അഞ്ചല്‍പ്പെട്ടി- ആലിന്‍ചുവട് റോഡിന്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. 18 ലക്ഷം രൂപ മുടക്കിയാണു പുനരുദ്ധാരണം പൂർത്തിയാക്കിയത്. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ഷീബാ ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നവീന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കുഞ്ഞുമോന് ഫിലിപ്പ്, ജേക്കബ് ഫിലിപ്പ്, വാര്‍ഡ് മെമ്പര്‍മാരായ മിനി ജേക്കബ്, ജിജോ കെ. മാണി, ആന്റോ ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശിഷ് എം. ജോണ്‍, വാര്‍ഡ് മെമ്പര്‍മാരായ അന്‍സു പൗലോസ്, സിന്‍സി പൗലോസ്, കെ.പി. അനുമോള്‍, എം.പി. ഷീനമോള്‍, ശ്യാമള പ്രസാദ്, അല്ലി ദിനേശന്, ജോമോള്‍ ജോയ്, സി.ബി. രാജീവന്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തോമസ് തടത്തില്‍ എന്നിവർ പ്രസംഗിച്ചു.
District News
മല്ലപ്പള്ളി : മലങ്കര മാര്‍ത്തോമ്മാ സഭയുടെ വികസന വിഭാഗമായ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് 26 വരെ വികസന വാരമായി ആചരിക്കും. വരാചരണത്തിന്റെ കേന്ദ്രതല ഉദ്ഘാടനം മല്ലപ്പള്ളി പരിയാരം മാര്‍ത്തോമ്മാ പള്ളിയില്‍ നടന്നു.
മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്കോപ്പായുടെ അധ്യക്ഷതയില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ വാരാചരണം ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ ജോര്‍ജ് സഖറിയ പി., വികസനസംഘം ജനറല്‍ സെക്രട്ടറി റവ. ഷിബു ശാമുവേല്‍, കേന്ദ്ര വൈസ് പ്രസിഡന്റ് മോഡി പി. ജോര്‍ജ്, ട്രഷറാര്‍ അഡ്വ. ബിനു വി. ഈപ്പന് ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസ്, കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇലന്തൂര്‍: കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ഫെലോഷിപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
ഇടവക വികാരി ഫാ. ലിനു എം. ബാബുഅധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി ഷിബു കെ. ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.ഇടവക ട്രസ്റ്റി ബിജു എം. തോമസ്, ഇടവക സെക്രട്ടറി ജോസഫ് ടി. ഈപ്പന്, വൈസ് പ്രസിഡന്റ് സജി നൈനാന്, സെക്രട്ടറി സജു പി. ജോര്‍ജ്, അജിത തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കട്ടപ്പന: കിടപ്പുരോഗികളുടെ ക്ഷേമത്തിനും പരിചരണത്തിനുമായി റോട്ടറി ക്ലബ് ഓഫ് അണക്കര ആവിഷ്കരിച്ച "ഒപ്പം' പാലിയേറ്റീവ് കെയര്‍ എക്യുപ്മെന്റ്സ് ലൈബ്രറി ഇന്നു വൈകുന്നേരം ആറിന് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. അണക്കര അച്ചൂസ് ബില്‍ഡിംഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് സാബു കെ. തോമസ് അധ്യക്ഷത വഹിക്കും. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ - പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍, പഞ്ചായത്തംഗത്തിന്റെ കത്ത് ഹാജരാക്കിയാല്‍ ലൈബ്രറിയില്‍നിന്ന് വിതരണം ചെയ്യും.
ഉപകരണം പിന്നീട് ഉപയോഗശേഷം തിരികെ ലൈബ്രറിയില്‍ എത്തിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആശുപത്രി കിടക്കകള്‍, വാട്ടര്‍ ബെഡ്ഡുകള്‍, ഓക്സിജന്‍ ബെഡ്ഡുകള്‍, വീല്‍ചെയറുകള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. പൊതുജനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം. പുതിയ പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാനും വീടുകളില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗയോഗ്യമായ ഉപകരണങ്ങള്‍ നല്‍കാനും അവസരമുണ്ട്.
സംഭാവന ചെയ്ത ഉപകരണം എത്രപേര്‍ ഉപയോഗിച്ചുവെന്ന് മൂന്നു മാസത്തിലൊരിക്കല്‍ ദാതാക്കളെ അറിയിക്കുമെന്നും ഭാരവഹികളായ സാബു കെ. തോമസ്, റോബിന് തൃട്ടയില്, ജോമി പയ്യലുമുറി, സാബു വയലില്‍, മാണി ഇരുമേട എന്നിവര്‍ അറിയിച്ചു.
District News
മുണ്ടക്കയം: സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ ആർട്സ് ക്ലബ് ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ റോയി പൂച്ചേരിയിൽ നിർവഹിച്ചു. മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. തോമസ് നാലന്നടിയിൽ, മുണ്ടക്കയം സിഐ ജെ.എസ്. സജീവ്കുമാർ, പിടിഎ പ്രസിഡന്റ് ജിജി നിക്കോളാസ്, അധ്യാപകരായ മെർലി, അമൽ എന്നിവർ പ്രസംഗിച്ചു.
അക്കാദമിക് മികവിനോടൊപ്പം ക്രിയാത്മകമായും പ്രായോഗികമായും പ്രവർത്തിക്കുവാൻ കുട്ടികൾക്ക് കഴിയത്തക്കവിധത്തിൽ പന്ത്രണ്ടിലധികം ക്ലബുകൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. 2026-27 അധ്യയന വർഷത്തെ ഇൻവെസ്റ്റിച്ചർ സെറിമണിയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
District News
ചാലക്കുടി: ലയൺസ് ക്ലബിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ ചടങ്ങും ഇന്ന് വൈകീട്ട് 7.30ന് ലയൺസ് ക്ലബ് ഹാളിൽ നടക്കും.
ചടങ്ങിൽ പ്രഫ. വർഗീസ് വൈദ്യൻ മുഖ്യാതിഥിയാവും. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സണായ സാജു ആന്റണി പാത്താടൻ പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ നടത്തും. ജോർജ് ഡി.ദാസ് സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിക്കും. പുതിയ ഭാരവാഹികളായി ഇട്ടൂപ്പ് കോനൂപറമ്പൻ - പ്രസിഡന്റ്, വി.സി. പീറ്റർ - സെക്രട്ടറി, ജോബി മേലേടത്ത് - ട്രഷറർ തുടങ്ങിയവർ സ്ഥാനമേൽക്കുമെന്നു ഇട്ടൂപ്പ് കോനൂപറമ്പൻ, വി.സി. പീറ്റർ, ജോബി മേലേടത്ത്, സാജു ആന്റണി പാത്താടൻ, ഡോ. ജോർജ് കോലഞ്ചേരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
District News
മഞ്ചേശ്വരം: ലോക ജനസംഖ്യാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില അധ്യക്ഷത വഹിച്ചു.
ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എംസിഎച്ച് ഓഫീസര്‍ സ്റ്റെല്ല, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.പി. ഹസീബ്, മഞ്ചേശ്വരം കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിമല എന്നിവർ പ്രസംഗിച്ചു. മഞ്ചേശ്വരം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭാകര റായ് ക്ലാസെടുത്തു.
District News
മുണ്ടക്കയം: ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു കൊടികുത്തി ജംഗ്ഷനിൽ നിർമിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സിറിയക് തോമസ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മിനി സാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സണ്ണി ആന്റണി, ഷിനോജ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ജീവാമോൾ, സ്വർണലത അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, കെ.എൽ. ദാനിയേൽ, സിജോ ഉള്ളാട്ട്, ഡിസിസി മെംബർ സണ്ണി തട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.
District News
കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് പി. തങ്കൻ അധ്യക്ഷത വഹിച്ചു. സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയ് മത്തായി നിർവഹിച്ചു. സ്കൂൾ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ് നടത്തി. ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.
റീജൺ ചെയർമാൻ ലൈജു ഫിലിപ്പ്, സോൺ ചെയർമാൻ സെബാസ്റ്റ്യൻ സേവ്യർ, ഡോ.കുക്കു മത്തായി, സിജോ ജേക്കബ്, എ.കെ. മനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, പ്രതിഭകളെയും ആദരിച്ചു . പുതിയ ഭാരവാഹികളായി ടി.ആർ. ഗിരിഷ്കുമാർ (പ്രസിഡന്റ്), കെ.സി. സാജു (വൈസ് പ്രസിഡന്റ് ), കെ.ജി. സജീവ് (സെക്രട്ടറി ), ഷാജു ആന്റണി (ട്രഷറർ ) എന്നിവർ ചുമതലയേറ്റു.
District News
കോട്ടയം: എന്‍ജിഒ അസോസിയേഷന് അംഗത്വ പ്രചാരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോട്ടയം കളക്ടറേറ്റ് പരിസരത്ത് എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി. അനില്‍ ബാബു നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ വി.പി. ബോബിൻ, ജില്ലാ സെക്രട്ടറി സോജോ തോമസ്, സെറ്റോ ജില്ലാ ചെയര്മാന് രഞ്ജു കെ. മാത്യു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷറഫ് പറപ്പള്ളി, ജില്ലാ ട്രഷറര്‍ സഞ്ജയ് എസ്. നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി. മാത്യു, കണ്ണന് ആന്‍ഡ്രൂസ്, പി.എസ്. ഷാജിമോൻ, എ.ജി. പോള്‍, ജെ. റോബി എന്നിവര്‍ പ്രസംഗിച്ചു.
DCL (Deepika Children’s League)
ഡിസിഎൽ ഇരട്ടയാർ മേഖലാ ഉദ്ഘാടനം വാഴവര സെന്റ് മേരീസ് ഹൈസ്കൂളിൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ നിർവ്വഹിച്ചു.
ഇടുക്കി പ്രവിശ്യാ കോഓർഡിനേറ്റർ എം.വി ജോർജുകുട്ടി, സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ്, ശാഖാ ഡയറക്ടർമാരായ സിജോമോൻ ജോസഫ്, സോയിമോൾ മാത്യൂ, തുടങ്ങിയവർ പ്രസംഗിച്ചു.
ജോസ് കെ. സെബാസ്റ്റ്യൻ, രാജി തോമസ്, റോബി പി. മാത്യൂ, ലീഡർമാരായ മെറോൺ എബ്രാഹം തോമസ്, ജിയന്നാ മനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
University News
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ബിരുദ പ്രവേശനോത്സവം ‘ഫസ്റ്റ് ചാപ്റ്ററിന്റെ’സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളജിൽ ഇന്നു രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ നിർവഹിക്കും.
മന്ത്രി സി.പി ജോൺ അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി വിദ്യാർഥികളുമായി സംവദിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കു പുതുതായി പ്രവേശിക്കുന്ന വിദ്യാർഥികളെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും അക്കാദമിക് ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതല പ്രവേശനോത്സവം സർക്കാർ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമെല്ലാം ‘ഫസ്റ്റ് ചാപ്റ്ററിന്റെ’ ഭാഗമായി പ്രവേശനോത്സവ പരിപാടികൾ നടക്കും.
District News
തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റിന്റെ സ്ഥാനാരോഹണം എല്‍സിഎഫ് ഏരിയാ ലീഡര്‍ അഡ്വ. വി. അമര്‍നാഥും സര്‍വീസ് പ്രോജക്ടിന്റെ ഉദ്ഘാടനം മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടിയും നിര്‍വഹിച്ചു. ഡോ. വി.എന്‍. ഷാജി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി പി.എന്‍. രാജീവന്-പ്രസിഡന്റ്, അനീഷ് എന്‍. ജോസഫ്-സെക്രട്ടറി, ബൈജു ശിവരാമന് -ട്രഷറര്‍ എന്നിവരെയും വനിതാ ഫോറം ഭാരവാഹികളായി സില്‍ജ ബാബു-പ്രസിഡന്റ്, ജിത്തു ബൈജു-സെക്രട്ടറി, നീതു ഷിജു -ട്രഷറര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ജയ്സണ്‍ ജോയ്, സൈജന് സ്റ്റീഫന്‍, ലിബോ ജോണ്‍, ജയിംസ് ടി. മാളിയേക്കല്‍, ബാബു കെ. ജോര്‍ജ്, കെ.വി. റെജി, എല്‍ദോസ് ഡേവിഡ്, ജെയ്സ് ജോണ്‍, എസ്. പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
NRI
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026 - 27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും ഞായറാഴ്ച വൈകുന്നേരം നാലിന് എൽമോണ്ടിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
2026-27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. വിശിഷ്ഠാതിഥി ബിഷപ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും.
വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ ഗാനശുശ്രുഷയ്ക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങൾ നേതൃത്വം നൽകുന്നതാണ്.
റവ.ഫാ. ജോൺ തോമസ് (പ്രസിഡന്റ്), റവ. ബിജു പി. സൈമൺ (ക്ലർജി വൈസ് പ്രസിഡന്റ്), ജോസഫ് വി. തോമസ് (അത്മായ വൈസ് പ്രസിഡന്റ് & പ്രോഗ്രാം കൺവീനർ), ജോബി ജോർജ് (സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.
District News
ഇരിട്ടി: സെന്റ് ജോസഫ്സ് എൽപി സ്കൂൾ രണ്ടാംകടവിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ശാസ്ത്ര ഗണിത കായിക ക്ലബുകളുടെയും ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. മാത്യു ആനിക്കുഴിക്കാട്ടിൽ നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷീൻ കൂനങ്കിൽ അധ്യക്ഷത വഹിച്ചു.
അയ്യൻകുന്ന് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മരിയ കുട്ടികൾക്കായി സജ്ജീകരിച്ച പുതിയ ലൈബ്രറി തുറന്നു നൽകി. സ്കൂൾ മുഖ്യാധ്യാപിക മിനിമോൾ സി. എബ്രഹാം, മദർ പിടിഎ പ്രസിഡന്റ് ജിനി കണ്ണംകുളം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
District News
അതിരമ്പുഴ: ചെറുപുഷ്പ മിഷൻ ലീഗ് അതിരമ്പുഴ മേഖലാ പ്രവർത്തനവർഷ ഉദ്ഘാടനം ഫൊറോനാ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് നിർവഹിച്ചു. മേഖലാ പ്രസിഡന്റ് എമിലിൻ അധ്യക്ഷത വഹിച്ചു.
ഫൊറോന ഡയറക്ടർ ഫാ. ജോസഫ് നെടുംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അസി. ഡയറക്ടർ ഫാ. മാർട്ടിൻ നീളംപറമ്പിൽ, ആനിമേറ്റർ ബോബി തോമസ് വടാശേരി, സിസ്റ്റർ വിനീത, സാലിച്ചൻ തുമ്പേക്കളം, ഷിബു മാത്യു, ജിൻസി നടക്കൽ, സാലി കല്ലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
വൈശ്യംഭാഗം: കുട്ടനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈശ്യംഭാഗം ബിബിഎംഎച്ച്എസിനു നൽകിയ സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രവർത്തനോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് അധ്യക്ഷത വഹിച്ചു .
അഡ്വ. ജിബിൻ തോമസ്, ജില്ലാ പഞ്ചായത്ത് മെംബർ മഞ്ജു വിജയകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗോകുൽ ഷാജി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രിയങ്ക പ്രലോഷ്, ലാലിച്ചൻ വഞ്ചിക്കൽ, ധനീഷ, ടി.ഡി. ജോജോ, ടോം ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് റോസ്മേരി മൈക്കിൾ, അധ്യാപക പ്രതിനിധി സൂസൻ മാത്യു എന്നിവർ പ്രസംഗിച്ചു.
District News
ചെറുതോണി: തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ ജേതാവ് മോബിൻ മോഹൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് പുത്തൻപുര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, ജോബിൻ കളത്തിക്കാട്ടിൽ, ക്ലബ് കൺവീനർ കെ.ജെ. ജോബിമോൾ എന്നിവർ പ്രസംഗിച്ചു.
20 വിദ്യാർഥികളെ തെരഞ്ഞെടുത്ത് ആ കുട്ടികൾക്ക് ജില്ലയിലെ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. എഴുത്തുകാരേയും അവരുടെ പുസ്തകങ്ങളേയും എഴുത്തുകാർതന്നെ പരിചയപ്പെടുത്തുന്നതാണ് പദ്ധതി. പദ്ധതിയിൽ പങ്കാളിയായ ആദ്യ എഴുത്തുകാരനായ മോബിൻ മോഹൻ തന്റെ പുസ്തകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് മോബിൻ ഉത്തരം നൽകി. വരും വർഷം മുഴുവൻകുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
District News
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്ത് ജനകീയാസൂത്രണം 2026-27 പൂവനി പദ്ധതി പ്രകാരം ഓണക്കാല ബന്ദി ചെടികളുടെ വാർഡുതല നടീൽ ഉദ്ഘാടനം അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷജിത നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജയൻ നായർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്. രഞ്ജിത, പഞ്ചായത്ത് അംഗങ്ങളായ നിസ, ലേഖ, ശിവപ്രിയ, റഫീഖ്, തോപ്പിൽ ശശിധരൻ, അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. ആർ. രാജ്മോഹൻ, കർഷകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ വി. സുജ സ്വാഗതവും അരുവിക്കര കൃഷി ഓഫീസർ ഗൗരികൃഷ്ണ നന്ദിയും പറഞ്ഞു.
District News
മുട്ടുചിറ: ചെറുപുഷ്പ മിഷന്‍ലീഗ് പാലാ രൂപത പ്രവര്‍ത്തനോദ്ഘാടനം മുട്ടുചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ നടന്നു. ചെറുപുഷ്പ മിഷന്‍ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന് ഉദ്ഘാടനം നിര്‍വഹിച്ചു.
പാലാ രൂപതാ പ്രസിഡന്റ് ബെന്നി മുത്തനാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൊറോന വികാരി ഫാ.ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, രൂപതാ ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേൽ, മേഖലാ ഡയറക്ടര്‍ ഫാ.ആന്റണി ഞരളക്കാട്ട്, രൂപതാ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ അനറ്റ് എസ്എബിഎസ്, ജസ്റ്റിന് വയലിൽ, ഷിബു മുകളേപ്പറമ്പില്‍, സിജോ സ്കറിയ ചേമ്പാലയിൽ, ഡോ.ടോം ജോസ് ഒട്ടലാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പള്ളിക്കത്തോട്: ചെളിക്കുഴി ജംഗ്ഷനിൽ ആന്റോ ആന്റണി എംപി അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ വെള്ളാപ്പള്ളി നിർവഹിച്ചു. ജോജി മാത്യു, ജിജി അഞ്ചാനി, ബെന്നി തോമസ്, സുരേഷ് ബാബു, സുമേഷ്, ജോസഫ് ജോൺ, ഇ.വി. തോമസ്, ജീൻസ് ജോസ്, ലൈസാമ്മ സണ്ണി, സജി, മനോജ് മുഴുക്കുന്നേൽ, എം. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
District News
പാലാ: സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും രക്തദാന ക്യാമ്പും ഇന്ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.
രാവിലെ 11.30ന് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു, പാലാ ബ്ലഡ് ഫോറം ചെയര്‍മാനായ ഡിവൈഎസ്പി കെ. സദന്, കൗണ്‍സിലര്‍ രജിത പ്രകാശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ ടിബി ഓഫീസര്‍ ഡോ. ശ്രീജിത്ത് ബാബു. പാലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ്, പാലാ എസ്എച്ച്ഒ ബേസില്‍ തോമസ്, ജനമൈത്രി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ഡി.എസ്. സുരേഷ്കുമാര്‍, പാലാ ബ്ലഡ് ഡോണേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.ആര്. ബിജു എന്നിവര്‍ പ്രസംഗിക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന രക്തദാന ക്യാമ്പ് ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്യും.
Kerala
കൊച്ചി: പുതുതലമുറയിൽ പത്രവായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും മലയാള ഭാഷയോട് സ്നേഹം ജനിപ്പിക്കാനും ലക്ഷ്യമിട്ടു ദീപിക ഒരുക്കുന്ന ‘ദീപിക നമ്മുടെഭാഷ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കാലടി ചെങ്ങൽ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി റോജി എം. ജോൺ നിർവഹിക്കും.
ദീപിക ശതോത്തര റൂബി ജൂബിലിയുടെയും (140 വർഷം) ദീപിക ബാലസഖ്യത്തിന്റെ (ഡിസിഎൽ) 75-ാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ദീപിക എത്തിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഈ വർഷം പദ്ധതി നടപ്പാക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും എത്തുന്ന ദീപികയിലൂടെ, പഠനത്തിനും പൊതുവിജ്ഞാനത്തിനും സഹായകമായ പംക്തികളും വിശേഷങ്ങളും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താനാകും.
പത്രവായനയെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സ്കൂൾതലങ്ങളിൽ ഈ വർഷം പ്രത്യേകമായി സംഘടിപ്പിക്കും. വിദ്യാർഥികൾക്കു തങ്ങളുടെ കഥ, കവിത, ലേഖനങ്ങൾ എന്നിവ കുട്ടികളുടെ ദീപിക, കുട്ടികളുടെ ദീപിക പ്രൈമറി, ചിൽഡ്രൻസ് ഡൈജസ്റ്റ് എന്നിവ വഴി പ്രസിദ്ധീകരിക്കുന്നതിനും സമ്മാനങ്ങൾ നേടുന്നതിനും അവസരമുണ്ടാകും.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ അധ്യക്ഷത വഹിക്കും. ദീപിക ചീഫ് എഡിറ്റർ ഫാ. ഡോ.ജോർജ് കുടിലിൽ ആമുഖ സന്ദേശം നൽകും. സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ, കൊച്ചി റസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ, സിഎംസി അങ്കമാലി മേരിമാതാ പ്രോവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ജെസ്മിൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പ്രസംഗിക്കും.
NRI
അബുദാബി: അനോര ഗ്ലോബലിന്റെ 2026-27 വർഷത്തെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും 10, 12 ക്ലാസുകളിൽ വിജയിച്ച കുട്ടികൾക്കായുള്ള സ്കോളാസ്റ്റിക് അവാർഡ് വിതരണവും സംഘടിപ്പിച്ചു.
യോഗത്തിൽ പ്രസിഡന്റ് ഫാക്സൺ ലോറൻസ് അധ്യക്ഷ വഹിച്ചു. മുഖ്യാതിഥി അജീഷ് ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി തോമസ്, ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ്, അനോര വൈസ് പ്രസിഡന്റ് നസീർ, മുൻ പ്രസിഡന്റുമാരായ യേശുശീലൻ, എ.എം. ബഷീർ, മുൻ ജനറൽ സെക്രട്ടറിമാരായ താജുദ്ദീൻ, രാജേഷ് നായർ, ജയചന്ദ്രൻ നായർ, എം.പി. ഷൈജു എന്നിവർ സംസാരിച്ചു.
District News
ആലക്കോട്: ഭിന്നശേഷിക്കാരയ കുട്ടികളുടെ ഉന്നമനവും ഉല്ലാസവും ലക്ഷ്യമിട്ട് ആലക്കോട് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഭിന്നശേഷി തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി, വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാരായ ജോൺസൺ ചിറവയൽ, വൽസമ്മ വാണിശേരി, റീമോൾ ബിജു, പഞ്ചായത്തംഗങ്ങളായ മാർട്ടിൻ തോണിപ്പാറ, സി.ജി. ഗോപൻ, ഐസക് മുണ്ടിയാങ്കൽ, പ്രിയ ഷാജി, ലൂസി സാബു, ലിജി മാത്യു, സോളി ജിമ്മി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, പഞ്ചായത്ത് സെക്രട്ടറി അൽത്താഫ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. നെല്ലിപ്പാറ ഗവ. ആയുർവേദ ആശുപത്രിക്കു സമീപത്തായാണു തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങിയത്.
District News
ചേർത്തല: കർമലീത്ത സഭയുടെ എറണാകുളം സെന്റ് തെരേസാസ് അടക്കമുള്ള കോൺവന്റുകളിലും സ്കൂളുകളിലും ദീർഘകാലം സേവനമനുഷ്ഠിച്ച ഒറ്റമശേരി സ്വദേശിയായ സിസ്റ്റർ കാർമലിൻ പാണ്ട്യാലയ്ക്കലിന്റെ ഓർമയ്ക്കായി രൂപീകരിച്ച ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കു തുടക്കമായി. ഒറ്റമശേരി പള്ളി പാരീഷ് ഹാളിൽ നടന്ന സമ്മേളനം ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. അലൻ ലെസ്ലി അധ്യക്ഷത വഹിച്ചു.
പി. പ്രസാദ് എംഎൽഎ, എ.ഡി. തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. രാധാകൃഷ്ണൻ, ജയിംസ് ചിങ്കുതറ, സന്ധ്യ ബെന്നി, കടക്കരപള്ളി പഞ്ചായത്ത് പ്രസിഡന്റ് റാണി ജോർജ്, ഫാ. നെൽസൺ തൈപ്പറമ്പിൽ, നടൻ ബൈജു എഴുപുന്ന, ഫാ. തോമസ് ചുള്ളിക്കൽ, പി.ഡി. ഗഗാറിൻ, ജയൻ കമലദളം, പി.ആർ. കുഞ്ഞച്ചൻ, സജി വടക്കുംമുറി, ആലീസ് ടി. പ്രസാദ്, സിബി കെ. തോമസ്, ഫാ. ജൂഡ് ജോസഫ്, ബിജു കുഞ്ഞപ്പൻ, പി.ഐ. ഹാരീസ് എന്നിവർ പ്രസംഗിച്ചു. പ്രതിഭകളായ കുട്ടികൾക്കുള്ള പുരസ്കാരങ്ങളും ജോസ് പനയ്ക്കൽ മെമ്മോറിയൽ എൻഡോവ്മെന്റുകളും ചികിത്സാസഹായവും വിതരണം ചെയ്തു.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർ തോമാ ഡയോസിസ് സുവിശേഷ സേവികാ സംഘത്തിന്റെ 2026-2029 വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ നാലിന് നടക്കും.
"വിശ്വാസത്തിലും കൂട്ടായ്മയിലും സേവനത്തിലും ഒരു പുതിയ തുടക്കം' എന്ന പ്രമേയവുമായി സൂം വഴിയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.
ഡയോസിഷൻ ബിഷപ്പും സേവികാ സംഘം പ്രസിഡന്റുമായ റൈറ്റ് റവ. ഡോ. അബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ യോഗത്തിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയും ചെയ്യും.
മിഷനറി ഡോക്ടറായ ഡോ. റോഷിൻ മേരി കോശി മുഖ്യപ്രഭാഷണം നടത്തും. വിവിധ സമയമേഖലകളിലെ മീറ്റിംഗ് സമയം 08:30 പിഎം ഇഎസ്ടി, 07:30 പിഎം സിഎസ്ടി, 06:30 പിഎം എംഎസ്ടി, 05:30 പിഎം പിഎസ്ടി. സൂം മീറ്റിംഗ് വിവരങ്ങൾ: ഐഡി: 885 6926 3060. പാസ്കോഡ്: prayer.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്: റവ. ബ്രേസിൻ കെ. മോൻ (വൈസ് പ്രസിഡന്റ്) - 914 359 8907, മേഴ്സി തോമസ് (സെക്രട്ടറി) - 516 587 1964, ലിനി മത്തായി (ട്രഷറർ) - 972 693 6462, നോബി ബൈജു (അസംബ്ലി മെമ്പർ) - 732 983 7253.
National
ന്യൂഡൽഹി: സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ സിഎസ്ആര്‍ പദ്ധതിയുടെ കീഴില്‍ ന്യൂഡല്‍ഹിയിലെ അളകനന്ദയില്‍ പുതിയ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു.
പ്രദേശവാസികളുടെ സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹി പോലീസും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, സൗത്ത് ഡല്‍ഹി എസിപി സോംനാഥ് പൃഥി എന്നിവര്‍ ചേര്‍ന്നാണ് പോലീസ് ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്സ് വിഭാഗം ജിഎം രാകേഷ് മെഹ്റ, പബ്ലിക് റിലേഷന്‍സ് സീനിയര്‍ എജിഎം രാജാ ഇമാം, സിആര്‍ പാര്‍ക്ക് എസ്എച്ച്ഒ അനീഷ് ശര്‍മ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
District News
കുമളി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡന്റ് ഒ. ചെറിയാന് അധ്യക്ഷത വഹിച്ചു. എസ്സിഐ പ്രസിഡന്റ് വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അരവിന്ദ് പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയുക്ത പീരുമേട് എംഎല്‍എ സിറിയക് തോമസ് കുടംബസംഗമവും വീല്‍ചെയര്‍ വിതരണവും ഉദ്ഘാടനം ചെയ്തു.
കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വര്‍ഗീസ്, എസ്സിഐ ഡയറക്ടര്‍ വേണുഗോപാല്‍, ലീജിയന് ജനറല്‍ സെക്രട്ടറി ജോയ് ഇരുമേട, ട്രഷറര്‍ പി.കെ. റോയ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, എസ്സിഐ ബോര്‍ഡ് മെംബര്‍ അഡ്വ. ജയന് ജോസഫ്, ഡോ. വി.ആര്. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്കാര വിതരണവും നിയുക്ത എംഎല്‍എ നിര്‍വഹിച്ചു.
District News
ശ്രീനാരായണപുരം: പടിഞ്ഞാറേ വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ശ്രീകൃഷ്ണ സ്വാമി മഹാക്ഷേത്രത്തിലെ പ്രതിഷ്ഠദിന ആഘോഷവും ആറാട്ട് മഹോ ത്സവവും ആഘോഷിച്ചു.
മഹാഗണപതിഹോമം, ഉത്സവബലി, വിശേഷാൽ പൂജകൾ, പകൽപ്പൂരം, നൃത്തസംഗീത നിശ, ലക്ഷ്മണരേഖ നാടകം, ഗാനമേള, തെയ്യം തുടങ്ങിയവ ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു.
തോട്ടയ്ക്കാട് വിനായകൻ ഭഗവാന്റെ തിടമ്പേറ്റി. പള്ളിപ്പുറം വൈശാഖിന്റെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. ക്ഷേത്രം തന്ത്രി ഓതിക്ക മഠം പൊട്ടക്കുഴി മനക്കൽ ശ്രീനാഥ് നമ്പൂതിരി ക്ഷേത്രച്ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
District News
തൊടുപുഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് മുനിസിപ്പല്‍ ബസ് സ്റ്റാൻഡിനോടനുബന്ധിച്ചു നിര്‍മിച്ച ആധുനിക ശൗചാലയ സമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ അടഞ്ഞുകിടക്കുന്നു. നഗരമധ്യത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന കെട്ടിടം പുറത്തുനിന്നു കണ്ടാല്‍ അത്യാധുനിക സൗകര്യങ്ങളുള്ളതാണെന്നു തോന്നുമെങ്കിലും ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്കോ യാത്രക്കാര്‍ക്കോ നാളിതുവരെ ലഭ്യമായിട്ടില്ല.
കഴിഞ്ഞ നവംബര്‍ മൂന്നിന് അന്നത്തെ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ദീപക്കാണ് ശൗചാലയം ഉദ്ഘാടനം ചെയ്തത്. 2019ല്‍ നിര്‍മാണം ആരംഭിച്ച ഈ സമുച്ചയം 55.75 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിനു ശേഷം അധികൃതരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ശൗചാലയത്തിന്റെ കരാര്‍ കാലാവധി മാര്ച്ചുവരെയാണെന്നും അത് പൂര്‍ത്തിയാകാത്തതിനാലാണ് പുതിയ ശൗചാലയം തുറക്കാത്തതെന്നുമാണ് ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ചും ഏപ്രിലും കഴിഞ്ഞ് മേയ് മാസമായിട്ടും ശൗചാലയത്തിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
നിലവില്‍ കെട്ടിടത്തിന്റെ പരിസരം കാടുപിടിച്ച നിലയിലാണ്. വരാന്തയിലാകെ പക്ഷികളുടെ കാഷ്ഠം നിറഞ്ഞിരിക്കുന്നു. മുകളിലേക്കുള്ള ഇരുമ്പുപടികള്‍ കയറിയാല്‍ കാണുന്നത് പൊട്ടിയ ചില്ലുകളും വൃത്തിഹീനമായ തറയുമാണ്. കെട്ടിടത്തിന്റെ ഭിത്തികളില്‍ ചെളി പിടിച്ചിരിക്കുകയാണ്.
പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഒരു മൂലയില്‍ കുമിഞ്ഞുകൂടി കിടക്കുന്നു. ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന തിരക്കേറിയ സ്ഥലമാണ് തൊടുപുഴ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ്. പരിമിതമായ സൗകര്യങ്ങളുള്ള പഴയ പൊതുശൗചാലയം മാത്രമാണ് ഇവിടെയുള്ളത്. ഈ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്ന് യാത്രക്കാര്‍ കരുതിയെങ്കിലും പ്രയോജനപ്പെടാത്ത സാഹചര്യമാണ്.
District News
അമ്പലപ്പുഴ: തെരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം. പിന്നീട് നിർമാണം നിലച്ചു. നാട്ടുകാർ യാത്രാദുരിതത്തിൽ.
പുന്നപ്ര വടക്ക് പഞ്ചായത്തിലെ കപ്പക്കട പത്തിൽപ്പാലം മുതൽ ആറ്റുതീരം വരെയുള്ള റോഡിന്റെ നിർമാണോദ്ഘാടനം 2025 നവംമ്പർ 4ന് എച്ച്. സലാം എംഎൽഎ നിർവഹിച്ചിരുന്നു. റോഡിലെ മെറ്റൽ ഇളക്കി ഇട്ടശേഷം കുറച്ചു സ്ഥലങ്ങളിൽ തോടിന്റെ അരികിൽ പിച്ചിംഗും കെട്ടി പണി നിർത്തിവച്ചു. വർഷങ്ങളായി വാഹന ഗതാഗതമോ കാൽനട യാത്രയോ പോലും ദുഷ്കരമായ ഇവിടെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായ ആവശ്യമായിരുന്നു ഉടൻ നിർമാണം പൂർത്തിയാക്കുമെന്നാണ് ഉദ്ഘാടന വേളയിൽ എംഎൽഎ പറഞ്ഞത്.
1.38 കോടി രൂപ ചെലവിൽ 700 മീറ്റർ നീളത്തിലും, 4.5 മീറ്റർ വീതിയിലുമാണ് റോഡ് പുനർനിർമാണം ആരംഭിച്ചത്. 80 വയസിനു മുകളിൽ പ്രായമുള്ള കിടപ്പുരോഗികളും പ്രദേശത്ത് താമസക്കാരായുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കം റോഡിലൂടെ സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ്. ആംബുലൻസോ, ഓട്ടോറിക്ഷയോ വരാത്തതിനാൽ കസേരയിൽ ഇരുത്തി ഒരു കി. മീറ്റർ കല്ലിനു മുകളിലൂടെ നടന്നാണ് പഴയ നടക്കാവിലെത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
തക്ക സമയത്ത് ചികിത്സ നൽകാൻ പോലും ആകാതെ രോഗികളുടെ നില വഷളായ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് നാട്ടുകാരെ കബളിപ്പിക്കാനായാണ് ഉദ്ഘാടന മാമാങ്കം നടത്തിയതെന്നുമാണ് നാട്ടുകാർ പറയുന്നത്.
പഴയ നടക്കാവ് റോഡിൽനിന്നു കൃഷി സാധനങ്ങൾ പാടശേഖരങ്ങളിലേക്ക് എത്തിക്കുന്നതും നെല്ല് സംഭരിച്ച് ദേശീയപാതയിലേക്ക് എത്തിക്കുന്നതും ഈ റോഡിലൂടെയാണ്.
റോഡ് തകർന്ന് നടക്കാനാവാത്ത സ്ഥിതിയിലായതിനാൽ ഇടവഴികളിൽക്കൂടി നടന്നാണ് നാട്ടുകാർ ദേശീയപാതയിലെത്തുന്നത്. അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
District News
കൊല്ലം : സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജ്വാലാ വിമൻസ് പവറിന്റെ ‘ജ്വാലാമുഖി 2026’ ഉദ്ഘാടനം കൊല്ലം കോർപറേഷൻ ഡപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ നിർവഹിച്ചു.
ജ്വാല വിമൻസ് പവർ പ്രസിഡന്റ് ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് അഡ്വൈസർ ജോർജ് എഫ്. സേവ്യർ വലിയവീട്, അഡ്വൈസർ ജയിൻ ആൻസിൽ ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ശാന്തിനി പ്രകാശ്, ജോയിന്റ് സെക്രട്ടറി ഉഷാകുമാരി, വൈസ് പ്രസിഡന്റ് സോജാ നടരാജൻ, ജ്വാലാമുഖി അവാർഡ് ജേതാക്കളായ പ്രഫ. ഡോ. സിന്ത്യ കാതറിൻ മൈക്കിൾ, കെ.എസ്. പ്രിയ, ജ്വാലാമുഖി പ്രത്യേക ജൂറി പുരസ്കാരം നേടിയ എസ് .എം. ഉഷ ,ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി നേതാജി ബി.രാജേന്ദ്രൻ,സാമൂഹ്യപ്രവർത്തകൻ ഷാനവാസ്, സാഹിത്യകാരൻ വി.ടി. കുരീപ്പുഴ എന്നിവർ പ്രസംഗിച്ചു.
അവാർഡുകൾ ഡപ്യൂട്ടി മേയർ സമ്മാനിച്ചു. കാരുണ്യ മേഖലയിൽ അഭയം ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ബെനഡിക്റ്റ സഫർനോസ്, സാഹിത്യ മേഖലയിൽ ഡോ. പട്രിഷ്യ ജോൺ, കുട്ടികളുടെ മാനസികാരോഗ്യ പ്രവർത്തന മേഖലയിൽ ഡോ. ഷാർലറ്റ് ഡിക്സൻ, ബാലസാഹിത്യ മേഖലയിൽ ഫില്ലിസ് ജോസഫ്, കായിക മേഖലയിൽ ഷീബ, ചിത്രകലയിൽ ഗോപിക കണ്ണൻ സംരംഭകരായ ഫില്ലി സേവ്യർ, ആശ അലക്സ്, റീജാ റിബേയ്റോ, സിബിൾ സക്കറിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസന അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഉദ്ഘാടന സമ്മേളനം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമത്രയോസ് ഉദ്ഘാടനം ചെയ്തു.
പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. ജോൺ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ബിനു ബി തോമസ്, റവ. ഫാ. മാത്യു അലക്സ് എന്നിവർ പങ്കെടുത്തു.
ഡോ. റവ. ഫാ. റിനീഷ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിച്ചു. പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.