പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ ക്ലബുകളും സ്കൂൾ കലോത്സവവും ഷിനോജ് കെ. ആചാരി ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും സ്കൂൾ കലോത്സവവും സംഘടിപ്പിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞനും ഗ്രന്ഥകാരനുമായ ഷിനോജ് കെ. ആചാരി ഉദ്ഘാടനം നിർവഹിച്ച് കലാപ്രകടനവും അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മുഖ്യാധ്യാപകൻ കെ.എസ്. ബിനോയ് ആമുഖ പ്രഭാഷണവും പ്രിൻസിപ്പൽ കെ. ബിനോയ് മുഖ്യ പ്രഭാഷണവും നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ ആദരിച്ചു. പിടിഎ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, സ്കൂൾ ലീഡർ ജോയൽ ജയിംസ്, കലോത്സവ കൺവീനർ വി.ടി. സാലു എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Inauguration various clubs arts festival