Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arts Festival

Idukki

മ​​ഹാ​​ത്മ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല ക​​ലോ​​ത്സ​​വം: തേ​വ​ര​യ്ക്കൊ​പ്പം മ​ഹാ​രാ​ജാ​സും തേ​രോ​ട്ട​ത്തി​ൽ

തി​​രു​​വ​​ല്ല: ഏ​​ഴ് ദി​​ന​​ങ്ങ​​ളി​​ലെ ക​​ലാ​​മാ​​മാ​​ങ്ക​​ത്തി​​ന് ഇ​​ന്നു തി​​ര​​ശീ​​ല വീഴും. മ​​ഹാ​​ത്മ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല ക​​ലോ​​ത്സ​​വം ഇ​​ണൈ​​മൈ ഇ​​ന്ന് സ​​മാ​​പി​​ക്കും. വൈ​​കി​​യെ​​ത്തു​​ന്ന മ​​ത്സ​​ര​​ഫ​​ല​​ങ്ങ​​ൾ അ​​ന്തി​​മ പോ​​യി​​ന്‍റ് നി​​ർ​​ണ​​യ​​ത്തി​​നു കാ​​ല​​താ​​മ​​സം വ​​രു​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വ​​രെ ല​​ഭ്യ​​മാ​​യ പോ​​യി​​ന്‍റു​​ക​​ളി​​ൽ എ​​സ്എ​​ച്ച് കോ​​ള​​ജ് തേ​​വ​​ര 116 പോ​​യി​​ന്‍റും മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് എ​​റ​​ണാ​​കു​​ളം 112 പോ​​യി​​ന്‍റു​​മാ​​ണ് നേ​​ടി​​യി​​ട്ടു​​ള്ള​​ത്. തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് 93 പോ​​യി​​ന്‍റോ​​ടെ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. പൂ​​ർ​​ത്തി​​യാ​​യ പ​​ല മ​​ത്സ​​ര​​ങ്ങ​​ളു​​ടെ​​യും ഫ​​ല​​ങ്ങ​​ൾ​കൂ​​ടി പോ​​യി​​ന്‍റു​നി​​ല​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നു​​ള്ള​​തി​​നാ​​ൽ ലീ​​ഡ് നി​​ല​​യി​​ൽ മാ​​റ്റം​​മ​​റി​​ച്ചി​​ലു​​ക​​ൾ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഒ​​രേ ഇ​​ന​​ത്തി​​ൽ ഒ​​ന്നി​​ലേ​​റെ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ൾ വ​​രു​​ന്ന​​തോ​​ടെ കോ​​ള​​ജു​​ക​​ളു​​ടെ പോ​​യി​​ന്‍റു​​നി​​ല​​ക​​ളി​​ൽ പൊ​​ടു​​ന്ന​​നേ വ്യ​​ത്യാ​​സം ഉ​​ണ്ടാ​​കാം.

ഇ​​ന്നു വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ച് പ​​ബ്ലി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ലെ കേ​​ര​​ളം വേ​​ദി​​യി​​ൽ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പാ​​ണ് സം​​ഘാ​​ട​​ക​​ർ ന​​ട​​ത്തു​​ന്ന​​ത്. സ​​മാ​​പ​​ന സ​​മ്മേ​​ള​​നം വൈ​​കു​​ന്നേ​​രം ച​​ല​​ച്ചി​​ത്ര ന​​ട​​ൻ ടൊ​​വി​​നോ തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ക​​ലാ​​തി​​ല​​ക പ​​ട്ട​​ത്തി​​ന് മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ലെ അ​​പ​​ർ​​ണ മോ​​ഹ​​നാ​​ണ് മു​​ന്നി​​ൽ. 19 പോ​​യി​​ന്‍റ് അ​​പ​​ർ​​ണ​​യ്ക്കു​​ണ്ട്. കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജി​​ലെ നി​​ഹാ​​ര ബി. ​​ദേ​​വ് 18 പോ​​യി​​ന്‍റോ​​ടെ തൊ​​ട്ടു പി​​ന്നി​​ലു​​ണ്ട്. ക​​ലാ​​പ്ര​​തി​​ഭ​​യാ​​കാ​​ൻ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ലെ എ​​സ്. വി​​ഷ്ണു​​വാ​​ണ് മു​​ന്നി​​ൽ. വി​​ഷ്ണു​​വി​​ന് 13 പോ​​യി​​ന്‍റു​​ണ്ട്.

പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ ശ്യാം​​ജി​​ത് സ​​ജീ​​വി​​ന് 11 പോ​​യി​​ന്‍റെ ല​​ഭി​​ച്ചു. ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ്ര​​തി​​ഭാ​തി​​ല​​ക പ​​ട്ട​​ത്തി​​ന് എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സി​​ലെ സ​​ഞ്ജ​​ന ച​​ന്ദ്ര​​നാ​​ണ് മു​​ന്നി​​ലു​​ള്ള​​ത്.

സ​​ഞ്ജ​​ന​​യ്ക്ക് 19 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. തേ​​വ​​ര എ​​സ്എ​​ച്ചി​​ലെ സി​​യ പ​​വ​​ൽ 15 പോ​​യി​​ന്‍റും നേ​​ടി​​യി​​ട്ടു​​ണ്ട്.

ശ്രീ​വ​ല്ല​ഭ​ന്‍റെ നാ​ട്ടി​ൽ ക​ഥ​ക​ളി​യി​ൽ പ്ര​ണ​വ്

തി​​രു​​വ​​ല്ല: ക​​ഥ​​ക​​ളി ദി​​ന​​വും അ​​ര​​ങ്ങേ​​റു​​ന്ന ശ്രീ​​വ​​ല്ല​​ഭ​​ന്‍റെ നാ​​ട്ടി​​ലെ മ​​ത്സ​​ര​​ത്തി​​ൽ പ്ര​​ണ​​വി​​നു വി​​ജ​​യം.

ഒ​​ന്പ​​ത് മ​​ത്സ​​രാ​​ർ​​ഥി​​ക​​ള്‍ അ​​ര​​ങ്ങി​​ലെ​​ത്തി​​യ​​പ്പോ​​ള്‍ അ​​തി​​ല്‍ ആ​​റു​​പേ​​രും പെ​​ണ്‍​കു​​ട്ടി​​ക​​ളാ​​യി​​രു​​ന്നു. ഒ​​ന്നാം​സ്ഥാ​​നം നേ​​ടി​​യ പി. ​​പ്ര​​ണ​​വ് എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്.

ര​​ണ്ടാം സ്ഥാ​​നം സെ​​ന്‍റ് ആ​​ല്‍​ബ​​ര്‍​ട്ട്സി​​ലെ പാ​​ര്‍​വ​​തി ന​​മ്പൂ​​തി​​രി നേ​​ടി​​യ​​പ്പോ​​ൾ ആ​​ര്‍​എ​​ല്‍​വി​​യി​​ലെ ഐ​​ശ്വ​​ര്യ മൂ​​ന്നാ​​മ​​തെ​​ത്തി.

മ​​ത്സ​​രാ​​ർ​​ഥി​​ക​​ളാ​​യി വേ​​ദി​​യി​​ലെ​​ത്തി​​യ പെ​​ൺ​​കു​​ട്ടി​​ക​​ളി​​ൽ ആ​​രും​​ത​​ന്നെ സ്ത്രീ​​വേ​​ഷം കെ​​ട്ടി​​യി​​ല്ലെ​​ന്ന​​ത് പ്ര​​ത്യേ​​ക​​ത​​യാ​​യി. വ​​രും​​കാ​​ലം പെ​​ൺ​​കു​​ട്ടി​​ക​​ൾ വാ​​ഴു​​ന്ന അ​​ര​​ങ്ങാ​​കും ക​​ഥ​​ക​​ളി​​യെ വ​​ള​​ര്‍​ത്തു​​ക​​യെ​​ന്ന് ക​​ലോ​​ത്സ​​വം വി​​ളി​​ച്ചു പ​​റ​​യു​​ന്നു. ഗു​​രു​​ക്ക​​ന്മാ​രി​​ലാ​​രും വ​​നി​​ത​​ക​​ളി​​ല്ലാ​​യി​​രു​​ന്നു. കാ​​ല​​കേ​​യ​​വ​​ധ​​ത്തി​​ലെ അ​​ര്‍​ജു​​ന വേ​​ഷ​​മാ​​യി​​രു​​ന്നു നാ​​രി​​മാ​​ര്‍​ക്കേ​​റെ പ്രി​​യം. ബാ​​ലി​​വി​​ജ​​യ​​വും രാ​​വ​​ണ​​വി​​ജ​​യ​​വും അ​​ര​​ങ്ങ​​ത്ത് നി​​റ​​ഞ്ഞാ​​ടി. പ​​ങ്കെ​​ടു​​ത്ത എ​​ല്ലാ​​വ​​ര്‍​ക്കും എ ​​ഗ്രേ​​ഡ് ല​​ഭി​​ച്ചെ​​ന്ന​​ത് മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത​​യാ​​ണ

രാ​​വേ​​റെ വെ​​ളു​​ത്തി​​ട്ടും വ​​ഞ്ചി​​പ്പാ​​ട്ട് തീ​​ർ​​ന്നി​​ല്ല

തി​​രു​​വ​​ല്ല: വ​​ഞ്ചി​​പ്പാ​​ട്ട് മ​​ത്സ​​രം തീ​​രാ​​ൻ ഒ​​രു രാ​​ത്രി മു​​ഴു​​വ​​ൻ വേ​​ണ്ടി വ​​ന്നു. ചൊ​​വ്വാ​​ഴ്ച രാ​​ത്രി ഏ​​ഴോ​​ടെ ഒ​​ന്നാം വേ​​ദി​​യാ​​യ മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ലെ പ​​ന്ത​​ലി​​ലാ​​ണ് ക​​ര​​വ​​ഞ്ചി​​യി​​ലേ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ വ​​ഞ്ചി​​പ്പാ​​ട്ടി​​ന് തു​​ട​​ക്ക​​മി​​ട്ട​​ത്.

ആ​​റ​​ന്മു​​ള ശൈ​​ലി​​യി​​ൽ താ​​ളം​പി​​ടി​​ച്ച് നീ​​ങ്ങി​​യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ടി​​യ സെ​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് കോ​​ഴ​​ഞ്ചേ​​രി​​യും സി​​എം​​എ​​സ് കോ​​ള​​ജ് കോ​​ട്ട​​യ​​വും ഒ​​ന്നാം​സ്ഥാ​​നം പ​​ങ്കി​​ട്ടു.

എം​​ഇ​​എ​​സ് മാ​​റ​​മ്പ​​ള്ളി ര​​ണ്ടാം സ്ഥാ​​നം നേ​​ടി​​യ​​പ്പോ​​ൾ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രാ​​സാ​​സി​​ന് മൂ​​ന്നാം സ്ഥാ​​നം കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ടേ​​ണ്ടിവ​​ന്നു. ചൊ​​വ്വാ​​ഴ്ച ഏ​​റെ വൈ​​കി ആ​​രം​​ഭി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ 59 കോ​​ള​​ജു​​ക​​ളി​​ൽ നി​​ന്നെ​​ത്തി​​യ ടീ​​മു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ മ​​ത്സ​​രം നീ​​ണ്ട​​തോ​​ടെ പ​​ല കോ​​ള​​ജു​​ക​​ളും പി​​ന്മാ​​റി. മ​​ത്സ​​രി​​ച്ച ടീ​​മു​​ക​​ളി​​ൽ ആ​​രും ത​​ന്നെ വ​​ള്ള​​പ്പാ​​ടി​​ന് പി​​ന്നി​​ലാ​​യി​​ല്ല എ​​ന്ന കാ​​ര്യം ശ്ര​​ദ്ധേ​​യം.

കു​​ട്ട​​നാ​​ട​​ൻ ശൈ​​ലി​​യി​​ൽ വാ​​യ്ത്താ​​രി ഉ​​യ​​ർ​​ത്തി​​യ​​വ​​ർ അ​​ധി​​കം ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടി​​ല്ല. ആ​​റ​​ന്മു​​ള ശൈ​​ലി​​ക്കാ​​യി​​രു​​ന്നു ഏ​​റെ പ്രി​​യം. കു​​ചേ​​ല​​വൃ​​ത്ത​​വും പ​​കാ​​രാ​​ദി സ്തു​​തി​​യും രാ​​മാ​​യ​​ണ രം​​ഗ​​ങ്ങ​​ളും രാ​​വി​​നെ ത​​ഴു​​കി​​യ​​പ്പോ​​ൾ ആ​​രു ജ​​യി​​ക്കും ആ​​രു തോ​​ൽ​​ക്കും എ​​ന്ന് പ​​റ​​യാ​​ൻ വി​​ധി​​ക​​ർ​​ത്താ​​ക്ക​​ളും ഏ​​റെ ബു​​ദ്ധി​​മു​​ട്ടി.

വ​​ഞ്ച​​പ്പാ​​ട്ട് അ​​ഭ്യ​​സി​​ച്ച​​വ​​ർ​​ക്ക് മാ​​ത്ര​​മാ​​ണ് എ ​​ഗ്രേ​​ഡ് ല​​ഭി​​ച്ച​​തെ​​ന്ന കാ​​ര്യം ശ്ര​​ദ്ധേ​​യം. യു​​ട്യൂ​​ബി​​ൽ​നി​​ന്ന് വ​​ഞ്ചി​​പ്പാ​​ട്ട് ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്ത് അ​​ഭ്യ​​സി​​ച്ച​​വ​​ർ​​ക്ക് പാ​​തി​വ​​ഴി​യി​ൽ പാ​​ളി​​ച്ച സം​​ഭ​​വി​​ച്ചു.

പ്ര​​സി​​ദ്ധ​​മാ​​യ ആ​​റ​​ന്മു​​ള വ​​ള്ളം​​ക​​ളി​​യു​​ടെ നാ​​ടാ​​യ പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലെ തി​​രു​​വ​​ല്ല​​യി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന യു​​വ​​ജ​​നോ​​ത്സ​​വ​​ത്തി​​ൽ വ​​ഞ്ചി​​പ്പാ​​ട്ട് മ​​ത്സ​​ര​​ത്തി​​ന് സാ​​ക്ഷ്യം വ​​ഹി​​ക്കാ​​ൻ രാ​​ത്രി വൈ​​കും​​വ​​രെ നി​​ര​​വ​​ധി​പ്പേ​​ർ വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ൽ​നി​​ന്ന് എ​​ത്തി​​യി​​രു​​ന്നു.

കു​​രു​​ക്കി​​ലെ ശി​​ല്പ ചാ​​രു​​ത​​യ്ക്ക്
വി​​ധി​​യെ​​ഴു​​താ​​ന്‍ ഒ​​രു ദി​​നം

തി​​രു​​വ​​ല്ല: അ​​റു​​പ​​തോ​​ളം പ്ര​​തി​​ഭ​​ക​​ള്‍ അ​​ണി​​നി​​ര​​ന്ന ക​​ളി​​മ​​ണ്‍​ശി​​ല്പ നി​​ര്‍​മാ​​ണ​​ത്തി​​ല്‍ ഫ​​ലം വൈ​​കി​​യ​​ത് 24 മ​​ണി​​ക്കൂ​​ര്‍.

ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​യ്ക്ക് ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ന്‍റെ ഫ​​ലം ഇ​​ന്ന​​ലെ ഏ​​റെ വൈ​​കി​​യാ​​ണ് നി​​ര്‍​ണ​​യി​​ക്കാ​​ന്‍ സാ​​ധി​​ച്ച​​ത്. മ​​ത്സ​​രാ​​ർ​​ഥി​​ക​​ളു​​ടെ പ്ര​​ക​​ട​​ന​​ത്തി​​ലെ വൈ​​വി​​ധ്യം ഫ​​ല നി​​ര്‍​ണ​​യ​​ത്തി​ല്‍ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​മു​​ണ്ടാ​​ക്കി. വി​​ധി​​ക​​ര്‍​ത്താ​​ക്ക​​ള്‍​ക്കി​​ട​​യി​​ലെ അ​​ഭി​​പ്രാ​​യ​​വി​​ത്യാ​​സം വെ​​ല്ലു​​വി​​ളി​​യാ​​യി. സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത മ​​ത്സ​​ര​​മാ​​ണ് ക​​ളി​​മ​​ണ്‍​ശി​​ല്പ നി​​ര്‍​മാ​​ണ​​ത്തി​​ല്‍ ന​​ട​​ന്ന​​ത്.

കു​​രു​​ക്ക് എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ലെ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ക​​ലാ​​സൃ​​ഷ്ടി​​ക​​ളും മി​​ക​​ച്ച​​താ​​യി​​രു​​ന്നു. മാ​​ര്‍​ത്തോ​​മ്മാ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം. കു​​രു​​ക്ക് എ​​ന്ന വി​​ഷ​​യം പ​​ല രൂ​​പ​​ത്തി​​ലാ​​ണ് മ​​ത്സ​​രാ​​ർ​​ഥി​​ക​​ളു​​ടെ ഭാ​​വ​​ന​​യി​​ല്‍ ദൃ​​ശ്യ​​മാ​​യ​​ത്. കു​​രു​​ക്കി​​ല്‍ വീ​​ണ ആ​​ന​​യെ ര​​ക്ഷി​​ക്കു​​ന്ന വ​​ന​​പാ​​ല​​ക​​രും കൂ​​ട്ടി​​ല​​ക​​പ്പെ​​ട്ട പ​​ന്നി​​ക്കു​​ട്ടി​​ക​​ളും സോ​​ഷ്യ​​ല്‍ മീ​​ഡി​​യ അ​​ഡി​​ക്ഷ​​ന്‍ മൂ​​ല​​മു​​ണ്ടാ​​കു​​ന്ന പ്ര​​ശ്‌​​ന​​ങ്ങ​​ളും മ​​ധു​​വി​​നെ മ​​ര​​ത്തി​​ല്‍ കു​​രു​​ക്കി​​യി​​ട്ടി​​രി​​ക്കു​​ന്ന​​തും ഭ​​ര്‍​ത്താ​​വി​​ന്‍റെ കു​​രു​​ക്കി​​ല്‍ വീ​​ണ ഭാ​​ര്യ​​യും ഉ​​ള്‍​പ്പ​​ടെ ആ​​നു​​കാ​​ലി​​ക​​വും കൗ​​തു​​കം നി​​റ​​ഞ്ഞ​​തു​​മാ​​യ വി​​ഷ​​യ​​ങ്ങ​​ൾ ശി​​ല്പി​​ക​​ൾ ത​​ങ്ങ​​ളു​​ടെ ഭാ​​വ​​ന​​യി​​ലെ കു​​രു​​ക്കി​​ലാ​​ക്കി.

NRI

യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് സ​മാ​പ​നം; ഐ​എം​എ ബാ​ൻ​ബ​റി ചാ​മ്പ്യ​ന്മാ​ർ

സാ​ലി​സ്ബ​റി: ശ​നി​യാ​ഴ്ച സാ​ലി​സ്ബ​റി​യി​ൽ ന​ട​ന്ന യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. രാ​വി​ലെ എ​ട്ടി​ന് ര​ജി​സ്ട്രേ​ഷ​നോ​ടെ ആ​രം​ഭി​ച്ച ക​ലാ​മേ​ള മ​ത്സ​ര​ങ്ങ​ൾ 8.45 ഓ​ടെ അ​ഞ്ചു വേ​ദി​ക​ളി​ലാ​യി ആ​രം​ഭി​ച്ചി​രു​ന്നു.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച ഉ​ദ്‌​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ യു​ക്മ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റി​യ​ൻ ക​ലാ​മേ​ള ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ ബേ​സിം​ഗ്‌​സ്റ്റോ​ക്ക് കൗ​ൺ​സി​ല​ർ സ​ജീ​ഷ് ടോം, ​ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്‌​മോ​ൾ നി​ധി​രി, മു​ൻ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ്, യു​ക്മ ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ സു​ജു ജോ​സ​ഫ്, നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബെ​ന്നി അ​ഗ​സ്റ്റി​ൻ, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, രാ​ജേ​ഷ് രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചാ​ർ​ളി മാ​ത്യു, ടെ​സി മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശാ​ലി​നി റി​ജേ​ഷ്, മ​റ്റു റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, സം​ഘാ​ട​ക സ​മി​തി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സെ​ക്ര​ട്ട​റി ജോ​ബി തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബേ​ബി വ​ർ​ഗ്ഗീ​സ് ആ​ലു​ങ്ക​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യി​ൽ ച​രി​ത്ര നേ​ട്ട​വു​മാ​യാ​ണ് ആ​ദ്യ​മാ​യി ഐഎംഎ ​ബാ​ൻ​ബ​റി ചാ​മ്പ്യ​ൻ പ​ട്ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

മു​ൻ ചാ​മ്പ്യ​ന്മാ​രെ പി​ന്ത​ള്ളി 117 പോ​യി​ന്‍റു​മാ​യാ​ണ് ഐഎംഎ ​ബാ​ൻ​ബ​റി ഒ​ന്നാ​മ​തെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നി​ൽ 108 പോ​യി​ന്‍റു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ എ​സ്എം​സി​എ യോ​വി​ൽ റ​ണ്ണ​റ​പ്പാ​യ​പ്പോ​ൾ 80 പോ​യി​ന്റു​മാ​യി വി​ൽ​റ്റ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി.

മി​ൽ​ട്ട​ൺ കെ​യ്ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(മി​ക്‌​മ) ആ​ഞ്ജ​ലീ​ന വെ​സ്റ്റി​നാ​ണ് ക​ലാ​തി​ല​കം. മോ​ഹി​നി​യാ​ട്ട​ത്തി​ലും സോ​ളോ സോംഗി​ലും ഒ​ന്നാം സ്ഥാ​ന​വും സി​നി​മാ​റ്റി​ക് ഡാ​ൻ​സി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി പ​തി​നൊ​ന്ന് പോ​യി​ന്‍റു​മാ​യാ​ണ് ആ​ഞ്ജ​ലീ​ന വെ​സ്റ്റി​ൻ ക​ലാ​തി​ല​ക പ​ട്ട​ത്തി​ന് അ​ർ​ഹ​യാ​യ​ത്.

സി​നി​മാ​റ്റി​ക് ഡാ​ൻ​സി​ൽ ഒ​ന്നാം സ്ഥാ​ന​വും ഇം​ഗ്ലീ​ഷ് പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി എ​ട്ടു പോ​യി​ന്‍റു​മാ​യി വി​ൽ​റ്റ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ അ​ല​ൻ ബ​ഷീ​ർ ക​ലാ​പ്ര​തി​ഭ​യാ​യി. മ​ല​യാ​ളം പ​ദ്യ​പാ​രാ​യ​ണ​ത്തി​നും മ​ല​യാ​ളം പ്ര​സം​ഗ​ത്തി​നും ഒ​ന്നാം സ്ഥാ​നം നേ​ടി സോ​മ​ർ​സെ​റ്റ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​യി​യേ​ഷ​ന്‍റെ ഇ​ഷാ​ൻ ആ​ർ. നാ​യ​ർ ഭാ​ഷാ​കേ​സ​രി പു​ര​സ്‌​കാ​രം നേ​ടി.

കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജെ​യ്‌​സ് ജി​നോ​യ്സ് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യ​പ്പോ​ൾ സ​ബ്ജൂണി​യ​ർ വി​ഭാ​ഗ​ത്തി​ൽ സോ​മ​ർ​സെ​റ്റ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​യി​യേ​ഷ​ന്‍റെ ഇ​ഷാ​ൻ ആ​ർ. നാ​യ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി.

ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ മി​ൽ​ട്ട​ൺ കെ​യ്ൻ​സ് മ​ല​യാ​ളി അ​സോ​യി​യേ​ഷ​ന്‍റെ ആ​ഞ്ജ​ലീ​ന വെ​സ്റ്റി​ൻ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യ​പ്പോ​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഐഎംഎ ​ബാ​ൻ​ബ​റി​യു​ടെ അ​ക്ഷ​യ് ധ​ന​ഞ്ജ​യ​നും സോ​മ​ർ​സെ​റ്റ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ കൃ​ഷ്‌​ണേ​ന്ദു ഉ​ണ്ണി​യും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ പ​ട്ടം പ​ങ്കി​ട്ടു.

രാത്രി 7.30ന് ആ​രം​ഭി​ച്ച സ​മാ​പ​ന സ​മ്മേ​ള​നം യു​ക്മ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യ ബേ​സിം​ഗ്‌​സ്‌​റ്റോ​ക് കൗ​ൺ​സി​ല​ർ സ​ജീ​ഷ് ടോം ​ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വി​ജ​യി​ക​ൾ​ക്ക് യു​ക്മ ദേ​ശീ​യ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും യു​ക്മ പ്ര​തി​നി​ധി​ക​ളും ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു. രാ​ത്രി 9.30ന് ക​ലാ​മേ​ള​യ്ക്ക് തി​ര​ശീ​ല വീ​ണു.

Latest News

Corehub Up