x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഫോ​ക് ക​ലാ​മേ​ള "ഇം​പ​ൾ​സ് 2025' സം​ഘ​ടി​പ്പി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: December 30, 2025 10:49 AM IST | Updated: December 30, 2025 10:49 AM IST

 കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്‌​സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ഇ​ൻ​ഫോ​ക്) അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ട്ടി​ക​ൾ​ക്കു​മാ​യി "ഇം​പ​ൾ​സ് 2025' എ​ന്ന പേ​രി​ൽ ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ക​ലാ​മേ​ള​യി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മു​ന്നൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ൻ​ഫോ​ക് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കോ​ർ ക​മ്മി​റ്റി അം​ഗം ഷൈ​ജു കൃ​ഷ്ണ​ൻ, ഇം​പ​ൾ​സ് ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി ഷൈ​മേ​ഷ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ അ​ല​ക്സ് ഉ​തു​പ്പ്, അ​നു​രാ​ജ് ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ൻ​ഫോ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​സ​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷാ ​ന​ന്ദി​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ദ്യ​പാ​രാ​യ​ണം, ഫാ​ഷ​ൻ ഷോ, ​സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഗ്രൂ​പ്പ് ഡാ​ൻ​സ്, ഫാ​ൻ​സി ഡ്ര​സ്, ലൈ​റ്റ് മ്യൂ​സി​ക്, ഡ്രോ​യിം​ഗ്, ക​ള​റിം​ഗ്, ര​ച​ന, പ്ര​സം​ഗം തു​ട​ങ്ങി​യ വി​വി​ധ മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ ഇ​ൻ​ഫോ​ക് അം​ഗ​ങ്ങ​ളും അ​വ​രു​ടെ മ​ക്ക​ളും പ​ങ്കെ​ടു​ത്തു.

K-Rail Survey

സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വ​ന്ദ​ന രാ​ജീ​വും (അ​മീ​രി ഹോ​സ്പി​റ്റ​ൽ) സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ നൈ​നി​ക ജ​യേ​ഷും (D/O ടി.​പി ജീ​വ, ജ​ഹ്റ ഹോ​സ്പി​റ്റ​ൽ) വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

എ​ല്ലാ പ​രി​പാ​ടി​ക​ളും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തി​യ​താ​യും ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഇ​ത്ത​രം ക​ലാ-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മ​യം ക​ണ്ടെ​ത്തി​യ ന​ഴ്‌​സു​മാ​രു​ടെ സ​മ​ർ​പ്പ​ണം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അം​ഗ​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വേ​ദി​യൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന ഇം​പ​ൾ​സ് പോ​ലു​ള്ള പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി​യ ക​ലാ​മേ​ള​യി​ൽ ഗോ​ഡ്‌​വി​ൻ സോ​ജ​ൻ, അ​ഞ്ജ​ലി വി​വേ​ക്, നി​ഷ കു​ര്യ​ൻ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. ഇ​ൻ​ഫോ​ക് കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളും റീ​ജി​യ​ണ​ൽ പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Indian Nurses Federation of Kuwait INFOK Arts Festival

Recent News

Corehub Up