x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാന്പസിൽ കാർഷിസമൃദ്ധി

നി​ശാ​ന്ത് ഘോ​ഷ്
Published: November 16, 2026 06:11 AM IST | Updated: November 16, 2026 06:11 AM IST

താ​വ​ക്ക​ര കാ​ന്പ​സി​ലെ അ​ക്വാ​പോ​ണി​ക്സ് കൃ​ഷി​യി​ട​ത്തി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി യു. ​ഫൈ​സ​ലും ഭു​വ​നി പ​രി​സ്ഥി​തി ക്ല​ബ് സെ​ക്ര​ട്ട​റി നി​സാ​ർ ഉ​ൾ ഹ

ക​ണ്ണൂ​ർ: യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ അ​ക്കാ​ഡ​മി​ക് മേ​ഖ​ല​യി​ലെ വി​ജ്ഞാ​നം, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ൽ‌ മാ​ത്രം ശ്ര​ദ്ധ​യൂ​ന്നു​ന്പോ​ൾ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വ്യ​ത്യ​സ്ത​മാ​യ വ​ഴി വെ​ട്ടി​ത്തെ​ളി​ച്ചും ശ്ര​ദ്ധേ​യ​മാ​കു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ന്പ​സ് പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​റി​വു പ​ക​രു​ന്ന​തി​നൊ​പ്പം മ​ണ്ണി​നെ​യ​റി​ഞ്ഞു​ള്ള കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ​യു​ടെ​യും വി​ള​നി​ല​മാ​യി മാ​റു​ക​യാ​ണ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഫാ​മിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ പു​തു​ത​ല​മു​റ​യ്ക്ക് കൃ​ഷി​യു​ടെ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നൊ​പ്പം കൃ​ഷി​യി​ൽ താ​ത്പ​ര്യ​മു​ണ്ടാ​ക്കാ​നും ഇ​തി​ന​കം ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഫാ​മിം​ഗി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യും ജൈ​വ രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ൾ കാ​ന്പ​സി​ൽ വ​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് ത​ന്നെ വി​ൽ​ക്കു​ന്ന​താ​ണ് രീ​തി.

കാ​ർ​ഷി​ക​മേ​ഖ​ല​യോ​ട് താ​ത്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​രാ​ണ് പ​ത്തു​വ​ർ​ഷം മു​ന്പ് കാ​ന്പ​സി​ൽ കൃ​ഷി​യെ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​ക്കാ​ര്യം യൂ​ണി​വേ​ഴ്സി​റ്റി ഭ​ര​ണ​സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ഭു​വ​നി എ​ന്ന പേ​രി​ൽ കാ​ർ​ഷി​ക ക്ല​ബ് രൂ​പീ​ക​രി​ച്ചാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ കാ​ർ​ഷി​ക താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി അ​നു​മ​തി ന​ൽ​കി​യ​തി​നൊ​പ്പം പ്രാ​രം​ഭ​ഘ​ട്ട കൃ​ഷി​ക്കാ​യി ഫ​ണ്ടും അ​നു​വ​ദി​ച്ചു. ഓ​രോ ത​വ​ണ​യും വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ഉ​ത്പ​ന്നം വി​റ്റു​കി​ട്ടു​ന്നു തു​ക പൂ​ർ​ണ​മാ​യും യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് തി​രി​ച്ച​ട​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് കൃ​ഷി ന​ട​ത്തി​വ​രു​ന്ന​ത്.

ത​രി​ശാ​യി കി​ട​ക്കു​ന്ന സ്ഥ​ലം കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന വെ​ല്ലു​വി​ളി. മ​ണ്ണി​ടി​ൽ അ​ടി​ഞ്ഞു കി​ട​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ‌ ശേ​ഖ​രി​ച്ചു മ​ണ്ണി​നെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കി മ​ണ്ണി​ന് ജീ​വ​ൻ ന​ൽ​കു​ക എ​ന്ന "ഹെ​ർ​ക്കു​ലി​യ​ൻ ടാ​സ്ക് ' വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ലോ​ഡ് ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക്കാ​ണ് നീ​ക്കം ചെ​യ്ത​ത്. ഭു​വ​നി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ജോ​ലി സ​മ​യം ക​ഴി​ഞ്ഞും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലെ​ത്തി​യു​മാ​യി​രു​ന്നു ഇ​ത് ചെ​യ്ത​ത്. ഇ​തേ രീ​തി​യി​ലാ​ണ് ഇ​പ്പോ​ഴും കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് നാ​ക് അ​ക്ര​ഡ​റ്റി​ക് ഓ​ർ​ഗാ​നി​ക് ഫാം ​എ​ന്ന നേ​ട്ടം കൈ​വ​രി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ ന​ട​ത്തി​യ നേ​ന്ത്ര​വാ​ഴ​കൃ​ഷി​യി​ലെ നൂ​റു​മേ​നി വി​ള​വി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ. 160 ക​ന്നു​ക​ൾ ന​ട്ട​തി​ൽ നൂ​റെ​ണ്ണ​മാ​ണ് പ്ര​കൃ​തി​യു​ടെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച​ത്. ഇ​വ​യി​ൽ പ​കു​തി​യോ​ളം കു​ല​ച്ചു. ബാ​ക്കി​യു​ള്ള​വ കു​ല​യ്ക്കാ​റാ​യി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഭു​വ​നി കാ​ന്പ​സി​ൽ മ​ര​ച്ചീ​നി കൃ​ഷി ന​ട​ത്തി​യി​രു​ന്നു. ലോ​കം വീ​ടി​നു​ള്ളി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന കാ​ല​ത്ത് പൊ​ലി​സി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി കാ​ന്പ​സി​ൽ എ​ത്തി​യാ​ണ് ഭു​വ​നി പ്ര​വ​ർ​ത്ത​ക​ർ കൃ​ഷി ന​ട​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ച്ച ഒ​രു ലോ​ഡ് ക​പ്പ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യി സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു ന​ൽ​കി. നാ​ട്ടു​മാ​വു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് കാ​ന്പ​സി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത ത​ന​ത് മാ​വി​ൻ തോ​ട്ടം ഇ​ന്ന് കാ​ന്പ​സി​ന് ശീ​ത​ളി​മ പ​ക​രു​ന്നു. കാ​ന്പ​സി​ലെ വ​ലി​യ കു​ള​ത്തി​ൽ മ​ത്സ്യ​ങ്ങ​ളെ​യും വ​ള​ർ​ത്തു​ന്നു​ണ്ട്.

കാ​ന്പ​സി​ലെ കാ​ർ​ഷി​ക മേ​ന്മ​യെ 2004ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ ജൈ​വ വൈ​വി​ധ്യ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​സാ​ർ ഉ​ൾ ഹ​സീ​ൻ സെ​ക്ര​ട്ട​റി​യാ​യും ച​ന്ദ്ര​ൻ ചെ​ന്നാ​പ്പൊ​യി​ൽ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ ഭു​വ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. വ​രും കാ​ല​ങ്ങ​ളി​ലും ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല സ​മീ​പ​ന​മു​ണ്ടാ​യാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ഇ​നി​യും ഉ​യ​ര​ങ്ങ​ൾ താ​ണ്ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഭു​വ​നി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

Tags : Sustainable Agricultural Prosperity Nattuvishesham DistrictNews

Recent News

Corehub Up