x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​റാ​ണ​ത്ത് പാ​ട​ശേ​ഖ​രം കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി​യോ​ഗ്യ​മാ​ക്കും

വെബ് ഡെസ്ക്
Published: November 16, 2026 06:12 AM IST | Updated: November 16, 2026 06:12 AM IST

വൈ​ക്കം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 38 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള നാ​റാ​ണ​ത്ത് ബ്ലോ​ക്ക് കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി കു​ട്ട​നാ​ടു പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി ചെ​യ്യാ​തെ പു​ല്ലും പോ​ള​യും കു​റ്റി ച്ചെ​ടി​ക​ളും വ​ള​ർ​ന്ന് തി​ങ്ങി​യ നി​ല​യി​ലാ​ണ് നാ​റാ​ണ​ത്ത് പാ​ട​ശേ​ഖ​ര​മി​പ്പോ​ൾ. പാ​ട​ശേ​ഖ​ര​ത്തി​ലെ കാ​ട് തെ​ളി​ച്ച് പു​റ​ബ​ണ്ട് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ബ​ണ്ട് ബ​ല​പ്പെ​ടു​ത്തി പു​തി​യ പെ​ട്ടി​യും പ​റ​യും സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 75 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 38 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ 30ഓ​ളം ക​ർ​ഷ​ക​രു​ണ്ട്. പു​റ​ബ​ണ്ട് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ത​ക​ർ​ന്ന​തും ശു​ദ്ധ​ജ​ല ല​ഭ്യ​ത​ക്കു​റ​വു​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടിയാ​ത്. ഭൗ​തിക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​മൂ​ലം ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽനി​ന്ന് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ എ​സ്റ്റി​മേ​റ്റെ​ടു​ത്തു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​റും തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​റാ​ണ​ത്തു ബ്ലോ​ക്ക് കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ. വ​ള​രെ ഉ​യ​ര​ത്തി​ൽ പു​ല്ലും കു​റ്റി​ച്ചെ​ടി​ക​ളും വ​ള​ർ​ന്ന പാ​ട​ശേ​ഖ​രം വി​ഷപ്പാ​മ്പു​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി. പാ​ട​ശേ​ഖ​ര​ത്തി​ന് ചു​റ്റു​മാ​യി 30ഓ​ളം വീ​ടു​ക​ളു​ണ്ട്. വീ​ടു​ക​ളു​ടെ ഉ​ള്ളി​ലേ​ക്ക് മൂ​ർ​ഖ​നും അ​ണ​ലി​യു​മൊ​ക്കെ ഇ​ഴ​ഞ്ഞെ​ത്തു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും ക​ടു​ത്ത ഭീ​തി​യി​ലാ​ണ്.

പാ​ട​ശേ​ഖ​രം ത​രി​ശാ​യി കി​ട​ക്കു​ന്ന​ത്
പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു

നാ​റാ​ണ​ത്ത് പാ​ട​ശേ​ഖ​രം ഉ​ൾ​പ്പെ​ട്ട​പ്ര​ദേ​ശം വ​ള​രെ​ താ​ഴ്ന്ന​താ​യ​തി​നാ​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മു​ണ്ട്. ബ​ണ്ടു ബ​ല​പ്പെ​ടു​ത്തി​ കൃ​ഷി ന​ട​ന്നാ​ൽ ക​ർ​ഷ​ർ​ക്ക് വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​ന് പു​റ​മെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​നും പ​രി​ഹാ​ര​മാ​കും. പാ​ടം കാ​ടു​പി​ടി​ച്ച​തോ​ടെ വി​ഷപ്പാമ്പു​ക​ളു​ടെ ശ​ല്യ​മേ​റി​യ​താ​യി പ​രാ​തി​യു​ണ്ട്.

അ​ബ്‌​ദു​ൾ​ സ​ലാം​ റാ​വു​ത്ത​ർ
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, വൈ​ക്കം

 

Tags : Kuttanad package. Nttuvishesham Districtnews

Recent News

Corehub Up