കർഷക കോൺഗ്രസ് തില്ലങ്കേരി മണ്ഡലം കൺവെൻഷൻ ജില്ലപ്രസിഡന്റ് ജോസ് പൂമല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ഇരിട്ടി: റബറിന് 300 രൂപയും കശുവണ്ടിക്ക് 250 രൂപയും സർക്കാർ തറവില നിശ്ചയിക്കണമെന്ന് കർഷക കോൺഗ്രസ് തില്ലങ്കേരി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് പി. പ്രദീപൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ബാലൻ പോറോറ, കെ.പി. പദ്മനാഭൻ, രാഗേഷ് തില്ലങ്കേരി, സുരേന്ദ്രൻ, ഇ.കെ. രാമകൃഷ്ണൻ, യു.സി. നാരായണൻ, വി. മോഹനൻ , കുറുവ ലക്ഷമണൻ, സി.പി. കമലാക്ഷി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി. പ്രദീപൻ - പ്രസിഡന്റ്, കെ.പുരുഷു വൈസ് പ്രസിഡന്റ്, കെ.പി. ബാബുരാജ് -സെക്രട്ടറി, ഇ.വി. പുരുഷോത്തമൻ -ജോയിന്റ് സെക്രട്ടറി , ശ്രീധരൻ കരിയിൽ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.