x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്കം ഉ​പ​ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും

വെബ് ഡെസ്ക്
Published: November 16, 2026 06:11 AM IST | Updated: November 16, 2026 06:11 AM IST

ത​ല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം ഉ​പ​ജി​ല്ല 65ാമ​ത് സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ത​ല​യോ​ല​പ്പ​റ​മ്പ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക വി​എ​ച്ച്എ​സ്എ​സി​ൽ ഇ​ന്ന് തി​രി​തെ​ളി​യും. ഇ​ന്ന് രാ​വി​ലെ 10ന് ​കെ. ബി​നി​മോ​ൻ എം ​എ​ൽ എ ​ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ശി​ഷ്ടാ​തി​ഥി​യാ​യി കോ​മ​ഡി ഉ​ത്സ​വം ഫെ​യിം ലി​നു​ വൈ​ക്കം പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​മ്മ ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും .

അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വം ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീ​സും സം​സ്കൃ​തോ​ത്സ​വം വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​ക്കം ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളി​ൽ നി​ന്നാ​യി 4300ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക സ്‌​കൂ​ളാ​ണ് മു​ഖ്യ​വേ​ദി. മ​ത്സ​ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി 15 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ മ​ത്സ​രാ​ർ​ഥിക​ൾ​ക്കും ഒ​ഫീ​ഷ്യ​ൽ​സി​നും ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി. ​ര​ഞ്ജി​ത്ത്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ജി​നി സെ​ബാ​സ്റ്റ്യ​ൻ, വൈ​ക്കം എ​ഇ​ഒ കെ ​സി.​ ദീ​പ , പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​മീ​ൽ ഇ​ബ്രാ​ഹിം, ശ്രീ​കു​മാ​ർ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ കെ.​എം.​ഷെ​മീ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Sub-district School Arts Festival Nttuvishesham Districtnews

Recent News

Corehub Up