കൂത്തുപറമ്പ്: തലശേരി നോർത്ത് സബ്ജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റീജ അധ്യക്ഷത വഹിച്ചു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ. വിനോദ് കുമാറിനെ ചടങ്ങിൽ ആദരിച്ചു.
വേങ്ങാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. പദ്മനാഭൻ, പഞ്ചായത്തംഗങ്ങളായ കെ. മോഹനൻ, മമ്പറം ദിവാകരൻ, വി.കെ. രേഖ, കെ.കെ. ഷിജിനി, മാങ്ങാട്ടിടം പഞ്ചായത്തംഗം കെ.കെ. ചന്ദ്രിക, തലശേരി നോർത്ത് എഇഒ എ. പ്രശാന്ത്, പിടിഎ പ്രസിഡന്റ് പി. മോഹനൻ, മാനേജർ കെ.വി. കരുണാകരൻ, പ്രിൻസിപ്പൽ ഫോറം കൺവീനർ സി.പി. രാജേഷ്, എച്ച്എം ഫോറം സെക്രട്ടറി കെ. ഷിജിത്ത്, മുഖ്യാധ്യാപകൻ കെ. വിനീതൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി. രാമചന്ദ്രൻ, മിഥുൻ മുകുന്ദൻ, എൻ.ടി. മിഹ്റാജ്, കെ. അബ്ദുൾ ഹമീദ്, കെ. ഷീജ, ടി.വി. ശ്രീകുമാർ, കെ. പ്രിൻസി, സി.കെ. ഷക്കീർ, ജോർജ് ടി. ഏബ്രഹാം, ടി. രഘുനാഥ് എന്നിവർ പ്രസംഗിച്ചു.