x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി റോ​ഡ​രി​കി​ലെ കാ​ടു​ക​ൾ

വെബ് ഡെസ്ക്
Published: November 16, 2026 06:07 AM IST | Updated: November 16, 2026 06:07 AM IST

യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മാ​യി റോ​ഡി​ലേ​ക്ക് കാ​ട് പ​ട​ർ​ന്ന നി​ല​യി​ൽ.

ഏ​റ്റു​മാ​നൂ​ർ: റോ​ഡ​രി​കി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചി​രി​ക്കു​ന്ന കാ​ടു​ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു. സം​സ്ഥാ​ന പാ​ത​ക​ൾ മു​ത​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ൾ വ​രെ എ​ല്ലാ​യി​ട​ത്തും സ്ഥി​തി ഒ​രു​പോ​ലെ​യാ​ണ്.

റോ​ഡ​രി​കി​ലെ കാ​ട് നാ​ളു​ക​ളാ​യി വെ​ട്ടി​ത്തെ​ളി​ക്കാ​താ​യ​തോ​ടെ വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച നി​ല​യി​ലാ​ണ്. പ​ല​യി​ട​ത്തും റോ​ഡ​രി​കും ക​ട​ന്ന് ടാ​ർ റോ​ഡി​ലേ​ക്ക് കാ​ട് പ​ട​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​ൻ ഇ​ട​മി​ല്ലാ​താ​യി. ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളെ ഭ​യ​ന്ന് റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​ത് ജീ​വ​ൻ പ​ണ​യംവ​ച്ചാ​ണ്.
ആ​ൾ​പൊ​ക്ക​ത്തി​ൽ വ​ള​ർ​ന്നുനി​ൽ​ക്കു​ന്ന കാ​ട് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന​തും അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. പ്ര​ത്യേ​കി​ച്ച് വ​ള​വു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് റോ​ഡ​രി​കി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​ത്. അ​തും ന​ട​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളു​മു​ണ്ട്. ആ​ണ്ടു​വ​ട്ട​ത്തി​ൽ പ​ല ത​വ​ണ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രി​ക്ക​ൽ വെ​ട്ടി​ത്തെ​ളി​ച്ചാ​ലും വീ​ണ്ടും കാ​ട് പ​ഴ​യ നി​ല​യി​ലാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ​രി​കി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​ൻ സ്ഥി​ര​മാ​യ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം. സു​ര​ക്ഷി​ത​മാ​യ കാ​ൽ​ന​ട​യാ​ത്ര​യ്ക്ക് വേ​ണ്ട സ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണം.

റോ​ഡു​ക​ൾ കാ​ൽ​ന​ട യാ​ത്രാ സൗ​ഹൃ​ദ​മാ​ക​ണം. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം റോ​ഡു​ക​ളി​ൽ ഉ​ണ്ടാ​ക​ണം. റോ​ഡ​രി​കി​ലെ കാ​ടു​ക​ൾ യ​ഥാ​സ​മ​യം നീ​ക്കംചെ​യ്ത് അ​പ​ക​ടസാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണം.

ഇ.​എം. അ​ബ്ദു​ൾ റ​ഹ്മാ​ൻ
ഏ​റ്റു​മാ​നൂ​ർ ജ​ന​കീ​യ
വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി

Tags : pedestrians. Nttuvishesham Districtnews

Recent News

Corehub Up