ചങ്ങനാശേരി: ഏറെ തിരക്കുള്ള മുനിസിപ്പല്‍ ജംഗ്ഷനില്‍ സ്വകാര്യകേബിളുമായി ബന്ധപ്പെട്ടുള്ള മാന്‍ഹോളിനു ചുറ്റുമുള്ള കുഴി ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും അപകടക്കെണി.
ആയിരക്കണക്കിനു വാഹനങ്ങളും കാല്‍നടക്കാരും കടന്നുപോകുന്ന ജംഗ്ഷനിലെ മാന്‍ഹോളിനു ചുറ്റും റോഡ് ഇടിഞ്ഞുപൊളിഞ്ഞാണ് കുഴി രൂപപ്പെട്ടത്.
ഈ റോഡ് എന്‍എച്ച് 183യുടെ പരിധിയിലാണ്. ജനപ്രതിനിധികള്‍ ഇടപെട്ട് റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.