x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​പ്പാ​ത​ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക്


Published: June 22, 2026 06:31 AM IST | Updated: June 22, 2026 06:31 AM IST

വ​ട​ക്ക​ഞ്ചേ​രി: ന​ട​പ്പാ​ത​ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു സൗ​ക​ര്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​വി​ധി വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തു​വ​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി ബ​സാ​ർ റോ​ഡ് എ​ന്ന​പേ​രി​ൽ ല​ക്ഷ​ങ്ങ​ളേ​റെ ചെ​ല​വ​ഴി​ച്ച് ടൗ​ൺ​റോ​ഡും ന​ട​പ്പാ​ത​ക​ളും ന​വീ​ക​രി​ച്ചെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ പ​ല​തു​ക​ഴി​ഞ്ഞി​ട്ടും ടൗ​ണി​ലെ ന​ട​പ്പാ​ത​ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു സൗ​ക​ര്യ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​പു​റ​മെ ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​റ​ക്കി​വ​ച്ച് ന​ട​പ്പാ​ത​ക​ൾ അ​ട​യ്ക്കു​ന്ന സ്ഥി​തി​യാ​ണ് ടൗ​ണി​ലു​ള്ള​ത്. ബ്യൂ​ട്ടി​ഫു​ൾ വ​ട​ക്ക​ഞ്ചേ​രി എ​ന്ന​പേ​രി​ൽ ന​ട​പ്പാ​ത​ക​ളി​ലെ ഹാ​ൻ​ഡ് റെ​യി​ലു​ക​ളി​ൽ മു​ള്ളു​ള്ള ബൊ​ഗെ​യ്ൻ​വി​ല്ല ചെ​ടി​ച്ച​ട്ടി​ക​ൾ​കൂ​ടി സ്ഥാ​പി​ച്ച​തോ​ടെ ന​ട​പ്പാ​ത​ക​ൾ വീ​ണ്ടും​ചു​രു​ങ്ങി. ചി​ല​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി പോ​സ്റ്റും ട്രാ​ൻ​സ്ഫോ​ർ​മ​ർ വ​രെ​യു​ണ്ട് ന​ട​പ്പാ​ത​യി​ൽ.

ഇ​തു​മൂ​ലം ആ​ളു​ക​ൾ​ക്ക് വാ​ഹ​ന​ത്തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ പ്രാ​ണ​ന​ട​ക്കി​പ്പി​ടി​ച്ചു​വേ​ണം ന​ട​ന്നു​പോ​കാ​ൻ. അ​ധി​കൃ​ത​വും അ​ന​ധി​കൃ​ത​വും ഏ​തെ​ന്ന് തി​രി​ച്ച​റി​യാ​ത്ത​വി​ധം ടൗ​ൺ​റോ​ഡി​ൽ നി​റ​യെ ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ളാ​ണ്. ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം​ചേ​ർ​ന്നു ഇ​ട​യ്ക്കി​ടെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ത​ല്ലാ​തെ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്നു ബി​ജെ​പി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗു​രു പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ നോ​ക്കി​യാ​ണ് ന​ട​പ്പാ​ത ക്ലീ​നിം​ഗും വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ലും ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ളു​മു​ണ്ടാ​ക്കു​ന്ന​ത്.

ഈ ​വി​വേ​ച​നം അം​ഗീ​ക​രി​ക്കി​ല്ല. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. പു​ന​ര​ധി​വ​സി​പ്പി​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​ക്കാ​നു​ള്ള അ​വ​കാ​ശം മൗ​ലി​കാ​വ​കാ​ശ​മാ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​ത്. ന​ട​പ്പാ​ത​ക​ൾ ഒ​രു​ക്കി അ​തി​ർ​ത്തി നി​ശ്ച​യി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്.

Tags : nattu vishesham Footpaths pedestrians.

Recent News

Corehub Up