കൊളക്കാട്: കൊളക്കാട് സാന്തോം ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും സിഎൽഎപി ഇംഗ്ലീഷ് പ്രോഗ്രാമിന്റേയും ഉദ്ഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു.
പ്രഭാഷകൻ രഞ്ജിത്ത് മാർക്കോസ് മുഖ്യപ്രഭാഷണം നടത്തി. സിന്ധു ചിറ്റേരി, ജിലു കെ. മാണി, ഫാ. ആൽബർട്ട് മാപ്പിളപ്പറമ്പിൽ, ടോമി അയിലൂകുന്നേൽ, ബിജി മനോജ്, സിസ്റ്റർ പിജെ ഷിബി, റീഗോ തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾക്കും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനുള്ള സിഎൽഎപി പ്രോഗ്രാമിനും ചടങ്ങിൽ തുടക്കമായി.