ഗ്ലോബൽ ലൈഫ് വെൽഫെയർ ഓർഗനൈസേഷൻ ആൻഡ് പാലിയേറ്റീവ് രജത ജൂബിലി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
തിരുവഞ്ചൂർ: ഗ്ലോബൽ ലൈഫ് വെൽഫെയർ ഓർഗനൈസേഷന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സമ്മേളനത്തിൽ ഗ്ലോബൽ ലൈഫ് വെൽഫെയർ ഓർഗനൈസേഷൻ പ്രസിഡന്റ് ഫാ. മനോജ് സക്കറിയ വാളംപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ലൈഫ് വെൽഫെയർ ഓർഗനൈസേഷൻ സ്ഥാപകൻ വി.ടി. മാത്യു വലിയപറമ്പിൽ, കുറിയാക്കോസ് കോർഎപ്പിസ്കോപ്പ കാലായിൽ എന്നിവരെ ആദരിച്ചു.
അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തിൽ, മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് കുന്നേൽ, ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സി. ഐപ്പ് , നിസ കുഞ്ഞുമോൻ, ടോമി ചക്കുപാറ, കെ. കെ. മാത്യു കോലത്ത്, കെ. എം. ശശിധരൻ നായർ , സാബു കല്ലക്കടമ്പിൽ, ബിനു തോമസ് ചിരട്ടേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.