നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസില് സംഘടിപ്പിച്ച എസ്പിസി ജില്ലാതല ഉദ്ഘാടനം
നെയ്യാറ്റിന്കര: തിരുവനന്തപുരം റൂറല് ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) ജില്ലാതല ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്വഹിച്ചു. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസില് സംഘടിപ്പിച്ച ചടങ്ങില് എന്. ശക്തന് എംഎല്എ അധ്യക്ഷനായി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.കെ. പ്രശാന്തൻ കാണി മുഖ്യപ്രഭാഷണം നടത്തി. ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസ്, അതിയന്നൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഖില, പിടിഎ പ്രസിഡന്റ് ജെ. ജോണി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ജോസ്, തിരുവനന്തപുരം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ജെ.കെ. ഡിനിൽ എന്നിവര് പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Inauguration